For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!

|

പെയിന്റിംഗ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പെയിന്റിംഗില്‍ എല്ലാത്തരം കഴിവുകളും കൂടിച്ചേരുന്നു. ഒരു കലയോടോ ചിത്രകലയോടോ ഉള്ള ആളുകളുടെ താല്‍പര്യം മനുഷ്യരാശിയുടെ ചരിത്രം പോലെ തന്നെ പഴക്കമുള്ളതാണ്. ഗുഹാചിത്രങ്ങളുടെ കണ്ടെത്തല്‍ കലയോടുള്ള സ്‌നേഹം തലമുറകള്‍ പുറകിലേക്ക് നമ്മെ കൊണ്ടുപോകുന്നു. പെയിന്റിംഗിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഒരു സന്ദേശം അല്ലെങ്കില്‍ ആശയവിനിമയം നടത്തുക എന്നതാണ്. നിറങ്ങള്‍, ചിഹ്നങ്ങള്‍, കലാസൃഷ്ടികള്‍, പെയിന്റിംഗിലെ ഉദ്ധരണികള്‍ എന്നിവയിലൂടെ നിരവധി സന്ദേശങ്ങള്‍ പകരുന്നു. പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ കല നമ്മുടെ ജീവിതത്തില്‍ എത്രമാത്രം പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.

Most read: അടുക്കള തെക്കുഭാഗത്ത് അല്ലെങ്കില്‍ ദോഷം ഗുരുതരം

ചിത്രങ്ങള്‍ നമ്മുടെ ചുറ്റുപാടിനെ അങ്ങേയറ്റം സന്തോഷകരമാക്കുകയും നമ്മുടെ വികാരത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്യുന്നു. കൂടുതല്‍ ഉല്‍പാദനക്ഷമത തുടരാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രചോദനാത്മക പെയിന്റിംഗുകള്‍ ജോലിസ്ഥലങ്ങളില്‍ കാണപ്പെടുന്നു. പല ആധുനിക ഓഫീസുകളും അവരുടെ കാബിനുകളിലും മീറ്റിംഗ് റൂമുകളിലും ജോലി സ്ഥലങ്ങളിലും റിസപ്ഷന്‍ ഏരിയയിലും വാസ്തുശാസ്ത്രമനുസരിച്ച് പെയിന്റിംഗുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയാണ്.

ചിത്രങ്ങളിലും വാസ്തു

ചിത്രങ്ങളിലും വാസ്തു

വാസ്തുശാസ്ത്രമനുസരിച്ച് ഒരു കെട്ടിടത്തില്‍ വയ്‌ക്കേണ്ട പെയിന്റിംഗുകള്‍ക്കും പ്രാധാന്യമുണ്ട്. ഏത് പെയിന്റിംഗാണ് വീടിന് നല്ലത്, വാസ്തു പ്രകാരം ലിവിംഗ് റൂമിനോ ബെഡ്റോമിനോ പെയിന്റിംഗ് അനുയോജ്യം, ഏത് ചുവരില്‍ പെയിന്റിംഗ് വയ്ക്കണം, ഏതൊക്കെ ചിത്രങ്ങള്‍ വീട് അലങ്കാരത്തിനായി എടുക്കാം എന്നിങ്ങനെയൊക്കെ വാസ്തു വിശ്വാസമുള്ളവരില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം.

ചിത്രങ്ങളിലും വാസ്തു

ചിത്രങ്ങളിലും വാസ്തു

പെയിന്റിംഗുകള്‍ നിങ്ങളുടെ ഉപബോധമനസ്സിനെ സ്വാധീനിക്കുന്നു. അത് നിങ്ങളുടെ പെരുമാറ്റങ്ങളെയും തീരുമാനങ്ങളെയും 90 ശതമാനവും നിയന്ത്രിക്കുന്നു. നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് നിരവധി ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ അല്ലെങ്കില്‍ പെയിന്റിംഗുകള്‍ വയ്ക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രചോദനവും സര്‍ഗ്ഗാത്മകതയും ഒപ്പം ആശ്വാസവും നല്‍കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു പെയിന്റിംഗ് ദൈനംദിന കാര്യത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നു എന്ന് വാസ്തു പറയുന്നു. നിങ്ങളുടെ ചുറ്റുപാട് കൂടുതല്‍ പോസിറ്റീവാക്കാന്‍ ഉതകുന്ന ചിത്രങ്ങളും പിന്തുടരേണ്ട ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നോക്കാം.

അനുഗ്രഹത്തിന് ബുദ്ധ പെയിന്റിംഗ്

അനുഗ്രഹത്തിന് ബുദ്ധ പെയിന്റിംഗ്

പല വീടുകളിലും നാം ഒരു ബുദ്ധ പ്രതിമയോ ധ്യാനത്തിലിരിക്കുന്ന ബുദ്ധന്റെ ചിത്രമോ കണ്ടിട്ടുണ്ടാവും. വാസ്തുപരമായി ഇത്തരം ചിത്രങ്ങള്‍ക്ക് പ്രത്യേകത നല്‍കുന്നു. പെരുവിരലില്‍ നിന്ന് ആരംഭിക്കുന്ന ഓരോ വിരലുകളും വെള്ളം, ആകാശം, തീ, കാറ്റ്, ഭൂമി എന്നിങ്ങനെ വാസ്തു ശാസ്ത്രത്തിലെ അഞ്ച് ഘടകങ്ങളില്‍ ചിത്രം പ്രാധാന്യമര്‍ഹിക്കുന്നു. ഈ പോസിന്റെ പ്രധാന സവിശേഷതകള്‍ ധൈര്യത്തെ സൂചിപ്പിക്കുകയും ഭയത്തില്‍ നിന്നും കോപത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു എന്നതാണ്.

അനുഗ്രഹത്തിന് ബുദ്ധ പെയിന്റിംഗ്

അനുഗ്രഹത്തിന് ബുദ്ധ പെയിന്റിംഗ്

അനുഗ്രഹീതമായ മുദ്രയില്‍ കൈ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ശാന്തമായ ഭാവം ഭയപ്പെടേണ്ടെന്ന ഒരു വിശുദ്ധ ആംഗ്യത്തെ ചിത്രീകരിക്കുന്നു. മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്തോ നിങ്ങളുടെ പ്രാര്‍ത്ഥനാ മുറിയിലോ ബുദ്ധന്റെ ചിത്രമോ പ്രതിമയോ സ്ഥാപിക്കാവുന്നതാണ്. സ്റ്റഡി റൂം, ലൈബ്രറി റൂം, ധ്യാനത്തിനുള്ള മുറി എന്നിവയും ഈ പെയിന്റിംഗ് അല്ലെങ്കില്‍ വിഗ്രഹം വയ്ക്കാനുള്ള നല്ലൊരു സ്ഥലമാണ്.

വേഗതയ്ക്കും വിജയത്തിനും കുതിരകള്‍

വേഗതയ്ക്കും വിജയത്തിനും കുതിരകള്‍

സ്ഥിരോത്സാഹം, നേട്ടം, വിശ്വസ്തത, വിജയം, ശക്തി, സ്വാതന്ത്ര്യം, വേഗത എന്നിങ്ങനെ പല കാര്യങ്ങളെയും കുതിര പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് കുതിരകളുടെ ചിത്രം വയ്ക്കുന്നത് ആശയങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും വേഗത്തിലുള്ള ഫലത്തിനും കാരണമാക്കുന്നു. കുതിരകള്‍ മുന്നോട്ട് ഓടുന്നത് പറയുന്നത് നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ബിസിനസ്സ് ചെയ്യാമെന്നാണ്. വീട്ടിലോ ഓഫീസിലോ ചിത്രം വയ്ക്കുന്നത് വിജയം, ശക്തി എന്നിവ നല്‍കുന്നു.

വേഗതയ്ക്കും വിജയത്തിനും കുതിരകള്‍

വേഗതയ്ക്കും വിജയത്തിനും കുതിരകള്‍

വാസ്തു ശാസ്ത്രമനുസരിച്ച് കുതിര പെയിന്റിംഗ് ഉപയോഗിക്കുമ്പോള്‍ നിറങ്ങള്‍, കുതിരകളുടെ എണ്ണം, ദിശ എന്നിവ വളരെ പ്രധാനമാണ്. തവിട്ട്, കടും നിറമുള്ള കുതിരകളുടെ ഒരു വലിയ ചിത്രം പെയിന്റിംഗ് വാസ്തു ശാസ്ത്രമനുസരിച്ച് കൂടുതല്‍ ശ്രദ്ധേയവും പോസിറ്റീവും ആകര്‍ഷകവും ഊര്‍ജ്ജസ്വലവുമാണ്.

കുതിര പെയിന്റിംഗ് മുന്‍കരുതല്‍

കുതിര പെയിന്റിംഗ് മുന്‍കരുതല്‍

കുതിരയുടെ ചിത്രങ്ങള്‍ വീട്ടിലോ കെട്ടിടങ്ങളിലോ പ്രദര്‍ശിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. കെട്ടിടത്തിന്റെ തെക്ക് അല്ലെങ്കില്‍ വടക്ക് ചുമരില്‍ സ്ഥാപിക്കുകയാണെങ്കില്‍ കുതിരയുടെ പെയിന്റിംഗില്‍ സൂര്യന്റെ ചിത്രമോ ലോഗോയോ ഒഴിവാക്കുക, ഒറ്റസംഖ്യയില്‍ കുതിരകളെ വയ്ക്കുക, ദുഖകരമായ ഭാവത്തോടെയുള്ള കുതിരകളെ ഒഴിവാക്കുക, വീട്ടിലോ ഓഫീസിലോ അപൂര്‍ണ്ണമായ കുതിരകളെ പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുക, കുതിര പെയിന്റിംഗിലെ ജലാശയം ഒഴിവാക്കുക, കിടപ്പുമുറിയിലെ കുതിരകളുടെ ചിത്രങ്ങള്‍ ഒഴിവാക്കുക.

സമൃദ്ധിക്ക് വെള്ളം

സമൃദ്ധിക്ക് വെള്ളം

വെള്ളച്ചാട്ടത്തിന്റെ ഒരു വലിയ ചിത്രം മിക്ക വീടുകളിലും നമുക്ക് കാണാവുന്നതാണ്. വീട്ടിലോ ബിസിനസ്സ് സ്ഥലത്തോ ഇത്തരം ചിത്രം വയ്ക്കുന്നത് ഊര്‍ജ്ജത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്നു. മുന്നോട്ട് നീങ്ങാനും വിജയം നേടാനും ഇത് എല്ലാവരേയും പ്രചോദിപ്പിക്കുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് വെള്ളം വടക്കുകിഴക്കന്‍ ദിശയിലുള്ള അറിവിനെ പ്രതിനിധീകരിക്കുന്നു. പണത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ഇതിന് സഹായിക്കാന്‍ കഴിയും.

സമൃദ്ധിക്ക് വെള്ളം

സമൃദ്ധിക്ക് വെള്ളം

മനോഹരമായ വെള്ളച്ചാട്ടം പെയിന്റിംഗ് അല്ലെങ്കില്‍ ഒരു നദിയുടെ ചിത്രമോ വീട്ടിലോ ഓഫീസിലോ തൂക്കിയിടുന്നത് ചുറ്റുപാടിന് കൂടുതല്‍ ആനന്ദകരമായ വൈബ്രേഷനുകള്‍ സൃഷ്ടിക്കാന്‍ ശക്തി നല്‍കുന്നതാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ നോക്കാം: വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്ത് ഇത്തരം ചിത്രം സ്ഥാപിക്കുന്നത് ഒഴിവാക്കുക. ഇത് പണവും സമ്പത്തും നഷ്ടപ്പെടുത്തും. ബെഡ് റൂമിലും വാട്ടര്‍ എലമെന്റ് പെയിന്റിംഗ് ഒഴിവാക്കുക.

സാമ്പത്തിക ഭാഗ്യത്തിന് മണി പെയിന്റിംഗ്

സാമ്പത്തിക ഭാഗ്യത്തിന് മണി പെയിന്റിംഗ്

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സാമ്പത്തിക ശക്തി. നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ പണവും സമൃദ്ധിയും വരുത്താന്‍ വാസ്തുവിന് നിങ്ങളെ സഹായിക്കാനാകും. വാസ്തുശാസ്ത്രത്തിലൂടെ നിങ്ങളുടെ സമ്പത്ത് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സമ്പത്ത് പ്രമേയമായ ഒരു ചിഹ്നം വീട്ടില്‍ സ്ഥാപിക്കുക.

വിദ്യ ഉണര്‍ത്താന്‍ സരസ്വതി

വിദ്യ ഉണര്‍ത്താന്‍ സരസ്വതി

പഠനത്തിന്റെയും കലയുടെയും ദേവതയാണ് സരസ്വതി. നിരവധി പണ്ഡിതരും വിദ്യാര്‍ത്ഥികളും അവരുടെ വിദ്യാഭ്യാസ വിജയത്തില്‍ അനുഗ്രഹത്തിനായി സരസ്വതി ദേവിയെ ആരാധിക്കുന്നു. വീട്ടില്‍ കുട്ടികളുടെ ബെഡ് റൂമിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ സരസ്വതി ദേവിയുടെ ചിത്രം സ്ഥാപിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള അറിവും കലയും നേടാന്‍ സഹായിക്കുന്നതാണ്.

പേരിനും പ്രശസ്തിക്കും ഫീനിക്‌സ്

പേരിനും പ്രശസ്തിക്കും ഫീനിക്‌സ്

എല്ലാ സംസ്‌കാരത്തിലും നാഗരികതയിലും ഫീനിക്‌സ് കാണപ്പെടുന്നു. ഇന്ത്യയില്‍ ഇത് ഗരുഡന്‍ എന്നും ചൈനയില്‍ ഫെങ് ഹുവാങ് എന്നും ജപ്പാനില്‍ ഹോ-ഓ എന്നും ഈജിപ്തില്‍ ബെനു എന്നും അറിയപ്പെടുന്നു. പ്രശസ്തിയുടെ ജനപ്രിയ ചിഹ്നമാണ് ഫീനിക്‌സ്. നിങ്ങള്‍ക്കോ ബിസിനസിനോ ഉള്ള പ്രശസ്തിക്കായി വീടിന്റെയോ ഓഫീസുകളുടെയോ തെക്കേ ചുവരില്‍ ഇത്തരം ചിത്രം തൂക്കാവുന്നതാണ്. അഭിനേതാക്കള്‍, രാഷ്ട്രീയക്കാര്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, മറ്റെല്ലാത്തരം പ്രൊഫഷണലുകള്‍ക്കുമുള്ള മികച്ച പെയിന്റിംഗാണ് ഫീനിക്‌സ്. ഫെംഗ് ഷൂയി ഫീനിക്‌സ് നല്ല ഭാഗ്യം കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഒഴിവാക്കാം ഈ ചിത്രങ്ങള്‍

ഒഴിവാക്കാം ഈ ചിത്രങ്ങള്‍

നിങ്ങളുടെ വീടിന്റെ വടക്കേ ചുവരില്‍ പര്‍വതങ്ങളുടെ പെയിന്റിംഗ് ഉപയോഗിക്കരുത്. വാസ്തു ദിശ അനുസരിച്ച് കൂടുതല്‍ തുറന്ന സ്ഥലത്തോടുകൂടി വടക്ക് താഴെയായിരിക്കണം. വാസ്തു പ്രകാരം പര്‍വ്വതത്തെ ഒരു ഭൗമ മൂലകമായി കണക്കാക്കുന്നു. പര്‍വതത്തിന്റെ ഒരു പെയിന്റിംഗ് വടക്കന്‍ ദിശയില്‍ സ്ഥാപിച്ചാല്‍ സാമ്പത്തിക നേട്ടത്തെയും തൊഴില്‍ വളര്‍ച്ചയെയും ഇത് ബാധിക്കും. സമൃദ്ധിയെ നിയന്ത്രിക്കുന്ന ഒരു പോസിറ്റീവ് പെയിന്റിംഗ് അല്ല ഇത്തരം ചിത്രങ്ങള്‍.

ഒഴിവാക്കാം ഈ ചിത്രങ്ങള്‍

ഒഴിവാക്കാം ഈ ചിത്രങ്ങള്‍

ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും വ്യക്തതയില്ലാത്തതുമായ പെയിന്റിംഗ് വീട്ടില്‍ നിന്ന് ഒഴിവാക്കുക. അര്‍ത്ഥമില്ലാത്തതും പസിലുകള്‍ പോലുള്ളവയുമായ ആധുനിക കലകള്‍ വീട്ടില്‍ ഉപയോഗിക്കരുത്. അത്തരം പെയിന്റിംഗുകള്‍ ഒരിക്കലും പ്രധാന വാതിലില്‍ സ്ഥാപിക്കരുത്. സങ്കടം, നിരാശ, കണ്ണുനീര്‍ എന്നിവ ചിത്രീകരിക്കുന്ന പെയിന്റിംഗുകളും വീട്ടില്‍ നിന്ന് മാറ്റിനിര്‍ത്തുക. കഷ്ടത, ദുഖം, അക്രമം എന്നിവ പ്രതീകപ്പെടുത്തുന്ന ചിത്രങ്ങളും നിങ്ങളുടെ വീട്ടില്‍ വയ്ക്കരുത്.

പെയിന്റിംഗുകളുടെ സ്ഥാനം

പെയിന്റിംഗുകളുടെ സ്ഥാനം

വാസ്തു ശാസ്ത്രമനുസരിച്ച് പെയിന്റിംഗുകളും ഫോട്ടോ ഫ്രെയിമുകളും വീടിലും ഓഫീസിലും സ്ഥാപിച്ചാല്‍ നല്ലതു വരുത്തുമെന്ന് പറയപ്പെടുന്നു. അതിനാല്‍ വാസ്തു ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അവ ശരിയായ സ്ഥലത്ത് സ്ഥാപിക്കുന്നത് പ്രധാനമാണ്. ഫോട്ടോകള്‍, ഫോട്ടോ ഫ്രെയിമുകള്‍, കണ്ണാടികള്‍, ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ചുവരുകള്‍ എന്നിവ. വാസ്തു പ്രകാരം പ്രകൃതിദൃശ്യങ്ങളുടെ ചിത്രങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കുന്നതിന് വടക്ക്-കിഴക്ക് ഭാഗം മികച്ചതായി കണക്കാക്കുന്നു.

ഓരോന്നിനും ഓരോ സ്ഥാനം

ഓരോന്നിനും ഓരോ സ്ഥാനം

*തെക്ക്, പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ചുമരുകള്‍ അലങ്കരിക്കാന്‍ പ്രകൃതി ദൃശ്യങ്ങള്‍ ഉപയോഗിക്കരുത്.

*വാസ്തു ശാസ്ത്രമനുസരിച്ച് ദോഷകരമായതിനാല്‍ മരിച്ചുപോയവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ സ്ഥാപിക്കരുത്.

*തെക്ക് ദിശയിലെ ചുമര്‍ മരിച്ചവരുടെ ഫോട്ടോയ്ക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.

*കിഴക്കന്‍ ദിശ കുടുംബത്തിലുള്ളവരുടെ ഫോട്ടോ സ്ഥാപിക്കാന്‍ നല്ല സ്ഥലമായി കണക്കാക്കപ്പെടുന്നു.

*വീട്ടിലോ ഓഫീസിലോ ദാരിദ്ര്യത്തിന്റെ ഫോട്ടോകള്‍, വൃദ്ധ സ്ത്രീ, കരയുന്ന, യുദ്ധം ചെയ്യുന്ന, പോരാടുന്ന, ദേഷ്യപ്പെടുന്ന ആളുകള്‍, കഴുകന്‍, വിഷാദ ചിത്രങ്ങള്‍, യുദ്ധരംഗങ്ങള്‍, മാംസഭുക്കുകളുടെ ഫോട്ടോകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.

ഓരോന്നിനും ഓരോ സ്ഥാനം

ഓരോന്നിനും ഓരോ സ്ഥാനം

*ഓടുന്ന കുതിരകള്‍, സമുദ്രം, കടല്‍, സൂര്യന്‍, ബുദ്ധന്‍ അല്ലെങ്കില്‍ ചിരിക്കുന്ന കുട്ടികള്‍, പൂക്കള്‍, പര്‍വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, സ്വര്‍ണം എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ വീട്ടിലും ഓഫീസിലും സ്ഥാപിക്കണം.

*വീട്ടില്‍, പ്രവേശന കവാടത്തില്‍ തെക്ക് ദിശയില്‍ പര്‍വതങ്ങളുടെ ചിത്രങ്ങളോ പെയിന്റിംഗോ സ്ഥാപിക്കണം.

*വീട്ടില്‍ സമാധാനം നേടുന്നതിന് പോസിറ്റീവായ ഫോട്ടോകള്‍ സ്വീകരണമുറിയുടെ തെക്ക്-പടിഞ്ഞാറ് കോണില്‍ ഉപയോഗിക്കുക.

*കുട്ടിയുടെ ട്രോഫികള്‍, ഫ്രെയിം ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും മികച്ച ദിശയാണ് തെക്ക് ദിശ.

ഈ കാര്യങ്ങള്‍ പ്രധാനം

ഈ കാര്യങ്ങള്‍ പ്രധാനം

*നിങ്ങളുടെ ഓഫീസിലും വീട്ടിലും തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഹനുമാന്റെ ചിത്രം സ്ഥാപിക്കുക. വാസ്തു പ്രകാരം, ഇത് സുരക്ഷയ്ക്ക് നല്ലതാണ്.

*വാസ്തു ശാസ്ത്രമനുസരിച്ച് വീട്ടില്‍ ഗണപതിയുടെ ഫോട്ടോ സ്ഥാപിക്കണം.

*വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ഒരിക്കലും മുന്‍വശത്തെ ചുമര്‍ ശൂന്യമായി ഇടരുത്. ഇത് ഏകാന്തതയുടെ പ്രതീകമാണ്.

ഈ കാര്യങ്ങള്‍ പ്രധാനം

ഈ കാര്യങ്ങള്‍ പ്രധാനം

*പൂജാ മുറിയിലെ ദൈവത്തിന്റെ ചിത്രങ്ങള്‍ കിഴക്ക് ദിശയിലായിരിക്കണം.

*ഒരിക്കലും ദൈവത്തിന്റെ ഫോട്ടോകള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്.

*മരണം, അക്രമം, ജീവിതത്തിന്റെ നെഗറ്റീവ് വശങ്ങള്‍ എന്നിവ കാണിക്കുന്ന ചിത്രങ്ങളൊന്നും കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്.

*കുട്ടികളുടെ മുറിയില്‍ ഓടുന്ന കുതിര, സരസ്വതി ദേവി, പര്‍വതങ്ങള്‍, കിഴക്ക് ദിശയില്‍ സൂര്യോദയം തുടങ്ങിയ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ വാസ്തു നിര്‍ദ്ദേശിക്കുന്നു.

English summary

The Power of Vastu With paintings

Here in this article we are talking about the power of paintings in houses as per vastu. Take a look.
Story first published: Thursday, January 2, 2020, 15:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X