For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ കയറിയാല്‍ ദാമ്പത്യത്തില്‍ കലഹം ഫലം

|

ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാലോ, അതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ സത്യമാണ് വേറെങ്ങുമല്ല നമ്മുടെ രാജ്യത്ത് തന്നെ ആറ് ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ക്ക് കയറാന്‍ അനുവാദമല്ല. പണ്ട് ക്ഷേത്രങ്ങളില്‍ താഴ്ന്ന ജാതിയില്‍ പെട്ടവര്‍ക്ക് കയറാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശേഷം എല്ലാ ജാതിയില്‍ പെട്ടവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു. എന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഇന്നുമുണ്ട്.

ഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാഗ്രഹണ ശേഷം കുളിക്കണം, ഭക്ഷണം അരുത്; ഇതിനെല്ലാം ശാസ്ത്രീയ കാരണം ഇതാ

ഇന്ത്യയില്‍ തന്നെ ചില ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ വിലക്കുണ്ട്. അതെ, സ്ത്രീകളെ മാത്രം കയറാന്‍ അനുവദിക്കുന്ന ചില പ്രത്യേക ക്ഷേത്രങ്ങള്‍. നമ്മുടെ കേരളത്തിലും ഉണ്ട് പുരുഷന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ക്ഷേത്രങ്ങള്‍. പുരുഷന്മാര്‍ക്ക് അനുവാദമില്ലാത്ത അത്തരം ആറ് ക്ഷേത്രങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ക്ഷേത്രങ്ങളില്‍ പുരുഷന്‍മാരെ വിലക്കുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം.

ആറ്റുകാല്‍ ക്ഷേത്രം

ആറ്റുകാല്‍ ക്ഷേത്രം

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ഭാഗവതി ക്ഷേത്രം അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ്. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവമായ ക്ഷേത്രത്തിന്റെ പൊങ്കാല ഉത്സവം ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടി. പൊങ്കാല അര്‍പ്പിക്കുന്നതിന് വേണ്ടിയുള്ള സ്ത്രീകളുടെ ഏറ്റവും വലിയ ഒത്തുചേരലായി ഈ ഉത്സവം കണക്കാക്കപ്പെടുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വരുന്ന 10 ദിവസത്തെ ഉത്സവമാണ് പൊങ്കാല. ഈ ദിനത്തില്‍ സ്ത്രീകള്‍ ദേവിക്ക് വളകളും സമര്‍പ്പിക്കുന്നു. ഈ ക്ഷേത്രത്തില്‍ പൊങ്കാല ദിനത്തില്‍ പുരുഷന്‍മാരെ അനുവദിക്കുകയില്ല.

ചക്കുളത്തുകാവ് ക്ഷേത്രം

ചക്കുളത്തുകാവ് ക്ഷേത്രം

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ ചക്കുളത്ത് കാവ് ക്ഷേത്രം. ഭഗവതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ചക്കുളത്തമ്മ എന്ന പേരിലാണ് ഇവിടെ ദേവി അറിയപ്പെടുന്നത്. ആറ്റുകാലിലെ പോലെ തന്നെ പൊങ്കാലയാണ് ഏറ്റവും പ്രചാരത്തിലുള്ള ആഘോഷം. ചക്കുളത്ത്കാവ് ക്ഷേത്രത്തില്‍ നാരി പൂജ എന്ന ആചാരം പിന്തുടരുന്നു. ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച ധനുമാസത്തില്‍ പൂജാരി 10 ദിവസം ഉപവസിച്ച സ്ത്രീ ഭക്തരുടെ കാലുകള്‍ കഴുകുന്നു. ഇതിനെയാണ് നാരി പൂജ എന്ന് പറയുന്നത്. ഇവിടെ തൃക്കാര്‍ത്തിക നാളിലാണ് ഇവിടെ പൊങ്കാല നടത്തുന്നത്. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രവും ചക്കുളത്ത് കാവും അറിയപ്പെടുന്നത്.

നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?നിങ്ങളുടെ മരണശേഷം സംഭവിയ്ക്കുന്നതിങ്ങനെയോ?

പുഷ്‌കര്‍ ബ്രഹ്മ ക്ഷേത്രം

പുഷ്‌കര്‍ ബ്രഹ്മ ക്ഷേത്രം

രാജസ്ഥാനിലെ പുഷ്‌കറിലെ ബ്രഹ്മാവിന്റെ ക്ഷേത്രം ബ്രഹ്മാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. വിവാഹിതരായ പുരുഷന്മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇവിടെ പുരുഷന്‍മാര്‍ പ്രവേശിക്കാന്‍ പാടില്ലാത്തതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ബ്രഹ്മാവ് ഒരിക്കല്‍ പുഷ്‌കര്‍ നദിയില്‍ യാഗം നടത്തുകയായിരുന്നു. എന്നാല്‍ യാഗത്തില്‍ പങ്കെടുക്കുന്നതിന് സരസ്വതി ദേവിക്ക് കഴിഞ്ഞില്ല. ഇതില്‍ കോപിഷ്ഠനായ ബ്രഹ്മാവ് ഗായത്രി എന്ന ദേവിയെ വിവാഹം ചെയ്യുകയും യാഗത്തില്‍ ബ്രഹ്മാവിനൊപ്പം ഇരുത്തുകയും ചെയ്തു. ഇത് കണ്ടു കൊണ്ട് വന്ന സരസ്വതി ദേവി ബ്രഹ്രമാവിനെ ശപിച്ചതിന്റെ ഫലമായാണ് ഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്. ഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ പ്രവേശിച്ചാല്‍ അവരുടെ വിവാഹ ജീവിതം തകരും എന്നാണ് വിശ്വാസം.

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരിയിലെ ഭഗത് മാ ക്ഷേത്രമാണ് മറ്റൊന്ന്. ഒരിക്കല്‍ പാര്‍വതി ദേവി തപസ്സ് ചെയ്യുന്നതിനായി സമുദ്രത്തിന്റെ നടുവിലുള്ള ഒരു ഏകാന്ത സ്ഥലത്തേക്ക് യാത്രയായി. ശിവനെ ഭര്‍ത്താവായി സ്വീകരിക്കുന്നതിന് പാര്‍വ്വതി ദേവി അതികഠിനമായ തപസ്സ് അനുഷ്ഠിച്ചു. ശുചീന്ദ്രനാഥനായ ശിവനുമായുള്ള വിവാഹം നടക്കാത്തതിനാല്‍ കന്യകയായാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാല്‍ ഈ ക്ഷേത്രത്തില്‍ സ്ത്രീകളെ മാത്രമേ അനുവദിക്കൂ, പുരുഷന്മാരെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. കുമാരി അമ്മന്‍കോവില്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കന്യാകുമാരി ദേവിയെ ദര്‍ശിച്ചാല്‍ ഉടന്‍ തന്നെ വിവാഹം നടക്കും എന്നാണ് വിശ്വാസം, കൂടാതെ ഇവര്‍ക്ക് ഉത്തമ ദാമ്പത്യം ഉണ്ടാവും എന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

ജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലംജൂണ്‍ 6 മുതല്‍ 12 വരെ ; അറിയാം ഒരാഴ്ചയിലെ സമ്പൂര്‍ണ രാശിഫലം

മാതാ ക്ഷേത്രം

മാതാ ക്ഷേത്രം

മുസാഫര്‍പൂര്‍ ബീഹാറില്‍ ആണ് മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചില പ്രത്യേക സമയങ്ങളില്‍ ഇവിടെ പൂജാരികള്‍ക്ക് വരെ പ്രവേശിക്കാന്‍ അനുവാദമില്ല. പ്രത്യേക കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും വിലക്ക് ഉണ്ടായിരുന്നു. സ്ത്രീ ഭക്തര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ക്ഷേത്രത്തിലെ പൂജാരിക്ക് പോലും പരിസരത്ത് പ്രവേശിക്കാന്‍ അനുവാദമില്ല. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നും ഉത്തമ ദാമ്പത്യമാവും എന്നുമാണ് വിശ്വാസം.

കാമക്യ ദേവി, സ്ത്രീ യോനീശക്തികാമക്യ ദേവി, സ്ത്രീ യോനീശക്തി

കാമാഖ്യ ദേവി ക്ഷേത്രം

കാമാഖ്യ ദേവി ക്ഷേത്രം

പാര്‍വ്വതി ദേവിയുടെ യോനിയാണ് ഇവിടെ പ്രതിഷ്ഠ. ആര്‍ത്തവം ആഘോഷമാക്കുന്ന ക്ഷേത്രമാണ് ഇത്. ആസാമിലെ ഗുവാഹത്തിയില്‍ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ദേവിക്ക് ആര്‍ത്തവമുണ്ടാവുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ബ്രഹ്മപുത്ര നദിയിലെ ജലത്തിന് ചുവന്ന നിറം കൈവരും എന്നാണ് പറയുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രത്യേക ദിനങ്ങളില്‍ ഇവിടെ സ്ത്രീകള്‍ തന്നെയാണ് പൂജ ചെയ്യുന്നതും.

:ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം അരുത്, കാരണം:ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം അരുത്, കാരണം

most read: ഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല്‍ ഫലം

അനന്തപുരം ക്ഷേത്ര തടാകത്തിലെ അത്ഭുതമുതലഅനന്തപുരം ക്ഷേത്ര തടാകത്തിലെ അത്ഭുതമുതല

English summary

Temples In India Where Men Are Not Allowed In Malayalam

Here in this article we are discussing about list of the temple in India where men are not allowed to enter in malayalam. Take a look.
X
Desktop Bottom Promotion