Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
ഗുരുവായൂരപ്പനെ 21 ഒറ്റയടി പ്രദക്ഷിണം വച്ചാല് ഫലം
ഗുരുവായൂരില് 21 പ്രദക്ഷിണം വച്ചാല്
ഗുരുവായൂര് ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. പല ഭാവങ്ങളില് പല നേരങ്ങളില് വിരാജിയ്ക്കുന്ന ഗുരുവായൂരപ്പനും. ഗുരുവായൂരപ്പന് പ്രസാദിച്ചാല് സര്വ്വൈശ്വര്യമാണ് ഫലമായി പറയുന്നത്.
ഭഗവാന് വിഷ്ണുവിന്റെ തന്നെ ഏറ്റവും ചൈതന്യവത്തായ രൂപമാണ് ഗുരുവായൂരപ്പന് എന്നു വേണം, പറയാന്. ചൈതന്യം നിറയുന്ന ഈ രൂപം ഭക്തവത്സലന് കൂടിയാണ്.
ഗുരുവായൂരപ്പനെ ചില പ്രത്യേക സമയങ്ങളില് തൊഴുന്നതും ചില പ്രത്യേക രീതിയില് നടത്തുന്ന വഴിപാടുകളുമെല്ലാം ഏറെ പ്രയോജനം നല്കുമെന്നു വേണം, പറയാന്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നിര്മാല്യം തൊഴുന്നത്
ഗുരുവായൂരപ്പനെ പുലര്ച്ചെ നിര്മാല്യം തൊഴുന്നത് ഏറെ പുണ്യമാണെന്നു വേണം, പറയാന്. പ്രത്യേകിച്ചും വ്യാഴാഴ്ച നിര്മാല്യം തൊഴുന്നത്. ഇതിലൂടെ ഇതുവരെയുള്ള തെറ്റു കുറ്റങ്ങള് പൊറുത്ത് സര്വ്വൈശ്വര്യവും ഭഗവാന് നല്കുമെന്നാണ് വിശ്വാസം. രോഗങ്ങള് മാറാനും കുടുംബ പ്രാരാബ്ധം മാറാനുമെല്ലാം ഇത് ഏറെ നല്ലതാണ്. തലേന്നു തന്നെ വ്രതമെടുത്ത് നിര്മാല്യം തൊഴുന്നതാണ് കൂടുതല് നല്ലത്. രണ്ടോ മൂന്നോ ദിവസത്തെ വ്രതമെങ്കില് കൂടുതല് നല്ലത്. ശരീര ശുദ്ധിയും മനശുദ്ധിയും ഏറെ പ്രധാനമാണ്.

വാകച്ചാര്ത്ത്
ഇതുപോലെയാണ് വാകച്ചാര്ത്ത് തൊഴുന്നതും. ഇത് ഭൂമി സംബന്ധമായ കാര്യങ്ങള്ക്കും പുതിയ ഭവനത്തിനുമെല്ലാം ഏറെ നല്ലതാണ്. ഭൂമി സംബന്ധമായ തര്ക്കങ്ങള് തീര്ക്കാനും ഇത് അത്യുത്തമമാണ്.

ശംഖാഭിഷേകം
ശംഖാഭിഷേകം രോഗ ശമനത്തിന് നല്ലതാണ്. ഇതുപോലെ സപ്തശുദ്ധി വരുത്തിയ പഞ്ചപുണ്യാഹം തളിയ്ക്കുന്നത് അവിടെ താമനസിയ്ക്കുന്നവര്ക്ക് കാലാന്തരങ്ങളില് ദോഷം തീര്ക്കുമെന്നു വിശ്വാസം.

വിദ്യാഭ്യാസത്തിന്
വിദ്യാഭ്യാസത്തിന് ഏറെ നല്ലതാണ് ഓല വായന. പൂന്താനം പോലെയുള്ള കവികള് ഭഗവത് കടാക്ഷത്താലാണ് പ്രശസ്തി നേടിയതെന്നോര്ക്കുക. ഇതുപോലെ സന്താന ഭാഗ്യത്തിന് വെള്ളം കൊണ്ടുള്ള വഴിപാടും ഏറെ നല്ലതാണ്.

പാലഭിഷേശം, നവകാഭിഷേകം
പാലഭിഷേശം, നവകാഭിഷേകം എന്നിവയും ഏറെ ഗുണകരമാണ്. പാലഭിഷേകം നടത്തി ഈ പാല് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും തളിയ്ക്കുന്നതും ഏറെ നല്ലതാണ്. നവകാഭിഷേകം വസ്തു ദോഷങ്ങള് തീര്ക്കാന് ഏറെ നല്ലതാണ്.

മലര് നിവേദ്യം
മലര് നിവേദ്യം വിവാഹംത്തിനും വീട്ടിലെ പശു പോലുള്ള മൃഗങ്ങള്ക്കും അത്യുത്തമമാണ്. ഇതു പോലെ എതിരേറ്റു പൂജ കാണുന്നതും ഇതില് പങ്കു കൊള്ളുന്നതുമെല്ലാം സ്ത്രീകള്ക്ക് ആടയാഭരണങ്ങള്ക്കും ഐശ്വര്യത്തിനും നല്ലതാണെന്നാണ് വിശ്വാസം.

പ്രദക്ഷിണം
ഭഗവാന് ഏറെ പ്രിയങ്കരമാണ് പ്രദക്ഷിണം. 21 പ്രദക്ഷിണം, പ്രത്യേകിച്ചും ഒറ്റയടി പ്രദക്ഷിണം ഏറെ നല്ലതാണ്. നാമജപം നടത്തി വേണം, പ്രദക്ഷിണം വയ്ക്കാന്. നാലു പ്രദക്ഷിണം, 7 അല്ലെങ്കില് 21 എന്നതാണ് കണക്ക്. ശയന പ്രദക്ഷിണവും നല്ലതാണ്. സ്ത്രീകള്ക്ക് ഒറ്റയടി, പുരുഷന് ശയന പ്രദക്ഷിണം എന്നതാണ് കണക്ക്. 21 പ്രദക്ഷിണത്തില് മൂന്നു തലമുറയായി ചെയ്ത പാപം തീരുമെന്നതാണ് സങ്കല്പം. സാത്വിക ഭാവത്തോടെ, അതായത് ശുദ്ധമായ ശരീരവും മനസും വച്ചു വേണം, പ്രദക്ഷിണം വയ്ക്കാന്.

ഭഗവാന് പ്രസാദിയ്ക്കാന്
ഭഗവാന് പ്രസാദിയ്ക്കാന് അല്പം ബുദ്ധിമുട്ടെങ്കിലും പ്രസാദിച്ചാല് സര്വ ഫലം എന്നതാണ് വിശ്വാസം. തെറ്റുകള് പൊറുക്കുന്ന ദൈവം കൂടിയാണ് ഗുരുവായൂരപ്പന്. എന്തു തെറ്റും പ്രസാദിച്ചാല് പൊറുക്കും.

ഗുരുവായൂരപ്പനെ തൊഴുന്നതിനു മുന്പ്
ഗുരുവായൂരപ്പനെ തൊഴുന്നതിനു മുന്പ് അവിടെയുള്ള ഗണപതിയെ തൊഴുത് അപ്പം, അട, മോദകം ഇവയില് ഏതെങ്കിലും വഴിപാടു നടത്തുക. കാര്യ തടസം നീങ്ങാന് ഗുരുവായൂരപ്പനൊപ്പമുള്ള ഗണപതി ഏറെ സഹായിക്കുമെന്നാണ് വിശ്വാസം. ഇതുപോലെ മമ്മിയൂര് ക്ഷേത്ര ദര്ശനം നടത്തിയാലേ ഗുരുവായൂരപ്പനെ തൊഴുതതിന്റെ ഫലം ലഭിയ്ക്കുവെന്നു വേണം, പറയാന്.



Click it and Unblock the Notifications
