For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ മാതേരും ചെറിയ മാതേരും ഇവിടെ ഓണം ഇങ്ങനെ

|

ഓണം എല്ലാവർക്കും ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും ഉള്ളതാണ്. എന്നാൽ ഓരോ നാട്ടിലേയും ഓണത്തിന് അൽപം പ്രത്യേകതകൾ എന്തായാലും ഉണ്ടാവും. തെക്കുള്ളവർ ഓണം ആഘോഷിക്കുന്നത് പോലെ അല്ല വടക്കുള്ളവര്‍ ഓണം ആഘോഷിക്കുന്നത്. അതുപോലെയല്ല മധ്യകേരളത്തിൽ ഉള്ളവർ ആഘോഷിക്കുന്നത്. ഓരോരുത്തര്‍ക്കും ആഘോഷങ്ങൾ എന്നും ആഘോഷം തന്നെയാണെങ്കിലും എപ്പോഴും അത് മറ്റുള്ളതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കും എന്നതാണ് സത്യം.

Most read:ഓണത്തിൻറെ പത്ത് ദിവസത്തിൽ പ്രത്യേകത ഈ ദിവസത്തിന്Most read:ഓണത്തിൻറെ പത്ത് ദിവസത്തിൽ പ്രത്യേകത ഈ ദിവസത്തിന്

ഓരോ നാട്ടിലും ഓരോ ചടങ്ങുകൾ ഓണത്തിനായി ഉണ്ട്. വള്ളുവനാടൻ ഓണം അതുകൊണ്ട് തന്നെ മറ്റുള്ളവരിൽ നിന്ന് അൽപം വ്യത്യാമുള്ളത് തന്നെയാണ്. നിറയും പുത്തരിയും എല്ലാം ഒരുക്കി ഇല്ലം നിറ വല്ല നിറം പത്തായം നിറ എന്ന് ചൊല്ലിയാണ് വള്ളുവനാടിൻറെ ഓണാഘോഷം. വള്ളുവനാട്ടിൽ ഇത്തവണ ഓണം കേമമല്ലെങ്കിലും ആരും കൈവിടാത്ത ഒരു പ്രൗഡി എന്നും വള്ളുവനാടന്‍ ഓണങ്ങൾക്കുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 നിറപുത്തരി

നിറപുത്തരി

ഓണത്തിന്റെ ആഘോഷത്തിന് മുന്നോടിയായി നിറപുത്തരിയാണ് ഓണത്തിന് തുടക്കം കുറിക്കുന്നത്. വിളഞ്ഞ നെല്‍ക്കതിർ എടുത്ത് നിലവിളക്കിന് മുന്നിലെ നാക്കിലയിൽ വെക്കുന്നു. ഇതിന് ശേഷമാണ് ഇല്ലം നിറ വല്ലം നിറം പത്തായം നിറ എന്ന് ചൊല്ലി അരിമാവിൽ വീട്ടിലെ ഇളയ കുട്ടിയുടെ കൈപ്പത്തി മുക്കി പത്തായത്തിൽ പതിപ്പിക്കുന്നത്. ഈ നെൽക്കതിർ ചാണകം എടുത്ത് അത് വീടിന്റെ വാതിലിൽ പതിച്ച് വെക്കുന്നു.

ചിലയിടങ്ങളിൽ മാതേവര്‍

ചിലയിടങ്ങളിൽ മാതേവര്‍

അത്തം മുതൽ പൂരാടം വരെയാണ് പല വീടുകളിലും പൂവിടാറുള്ളത്. എന്നാൽ ചിലയിടങ്ങളിൽ ഉത്രാടത്തിനും തിരുവോണത്തിനും മാതേവർ എന്ന് വിളിക്കുന്ന തൃക്കാക്കരയപ്പനെ സമര്‍പ്പിക്കുന്നു. പൂരാടത്തിന് മൂന്ന് ഉത്രാടത്തിന് അഞ്ച് തിരുവോണത്തിന് ഏഴ് എന്ന കണക്കിലാണ് മാതേവരെ പ്രതിഷ്ഠിക്കുന്നത്. തിരുവോണ ദിവസമാണ് കേമമായി ആഘോഷിക്കുന്നത്. വലിയ മാതേവരെ മഹാബലിയായാണ് കണക്കാക്കുന്നത്.

കുട്ടിപ്പട്ടർ

കുട്ടിപ്പട്ടർ

മാതേവരെ മാത്രമല്ല വാമനനേയും കുട്ടിപ്പട്ടർ എന്ന് പറഞ്ഞ മഹാബലിയോടൊപ്പം തന്നെ പ്രതിഷ്ഠിക്കുന്നുണ്ട്. തിരുവോണ ദിവസം പൂജ ചെയ്യുകയും അട സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. തിരുവോണം കഴിഞ്ഞ് പതിനാറാം നാൾ വരെ പൂജ തുടരുകയും പൂവിടുകയും ചെയ്യുന്നുണ്ട്. മകം നക്ഷത്രത്തിൽ മകത്തടിയൻ എ്ന പേരിലുള്ള ഒരു ഭംഗിയില്ലാത്ത മാതേരേയും സമർപ്പിക്കുന്നുണ്ട്.

ഭക്ഷണത്തിലും പ്രത്യേകത

ഭക്ഷണത്തിലും പ്രത്യേകത

തിരുവോണ ദിവസം സാധാരണ പലഹാരങ്ങൾ എവിടേയും ഉണ്ടാക്കുന്നില്ല. രാവിലെ പഴം നുറുക്ക് വേവിച്ചതും പപ്പടവും ആയിരിക്കും പ്രഭാത ഭക്ഷണമായി തയ്യാറാക്കുന്നത്. പിന്നീട് വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നു. വലിയ പപ്പടവും ചെറിയ പപ്പടവും കാച്ചുന്നുണ്ട് തിരുവോണത്തിന്. ഇത് പലരും ആഢ്യത്വത്തിന്റെ ലക്ഷണമായാണ് കണക്കാക്കിയിരുന്നത്. നിരവധി ഓണക്കളികളും വള്ളുവനാടിന് മാത്രമായി സ്വന്തമാണ്.

 ഓണം എന്ന ആഘോഷം

ഓണം എന്ന ആഘോഷം

എത്രയൊക്കെ പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടെങ്കിലും ഓണം ആഘോഷിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹം തന്നെയാണ്. പലപ്പോഴും ഇത് എങ്ങനെയെന്നോ എന്തെന്നോ മാത്രമേ വ്യത്യാസം ഉണ്ടാവുകയുള്ളൂ. പാവപ്പെട്ടവൻ അവരുടേതായ പോലെയും പണക്കാരന്‍ അവരുടേതായ പോലെയും ഓണം ആഘോഷിക്കുന്നു.

English summary

special valluvanadan onam rituals

Here in this article we explain some special rituals in valluvanadan onam. Read on.
X
Desktop Bottom Promotion