Just In
- 16 hrs ago
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്
- 17 hrs ago
വാരഫലം; മാര്ച്ച് ആദ്യ ആഴ്ച 12 രാശിക്കും ഫലങ്ങള് ഇങ്ങനെയാണ്
- 1 day ago
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- 1 day ago
പ്രമേഹ രോഗികള് കഴിക്കണം ഈ പഴങ്ങളെല്ലാം
Don't Miss
- Finance
കൊച്ചിയില് സിട്രോണ് ലാ മെയ്സണ് സിട്രോണ് ഫിജിറ്റല് ഷോറൂം അവതരിപ്പിച്ചു
- Movies
ബിഗ് ബോസില് നിന്നും ലക്ഷ്മി ജയന് പുറത്തേക്ക്; ആദ്യ മത്സരാര്ഥിയെ പുറത്താക്കി മോഹന്ലാല്
- News
ചോരക്കളമായി മ്യാന്മറിലെ തെരുവ്, സൈന്യത്തിനെതിരെയുള്ള പോരാട്ടത്തില് കൊല്ലപ്പെട്ടത് 18 പേര്!!
- Sports
ISL 2020-21: ഗോവയുമെത്തി, പ്ലേഓഫ് ലൈനപ്പ് പൂര്ത്തിയായി- ലീഗ് വിന്നേഴ്സ് കിരീടം മുംബൈയ്ക്ക്
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില് നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇടതു മൂക്കില് ഒരു മൂക്കുത്തി; നേട്ടം പലത്
വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള മൂക്കുത്തികള് ഇന്ന് പെണ്കുട്ടികള്ക്കിടയില് ഫാഷന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. മൂക്കുത്തി ധരിക്കുന്ന പാരമ്പര്യം ബിസി 44,000 മുതല് ഓസ്ട്രേലിയയില് കാണാം. അവിടെ ആദിവാസികള് നാസികാദ്വാരം വഴി അസ്ഥി കഷണങ്ങള് മൂക്കില് ധരിച്ചിരുന്നു.
Most read: വീട്ടിലൊരു വിന്ഡ് ചൈം; പണവും ഐശ്വര്യവും കൂടെ
ആധുനിക മൂക്കുത്തി ധരിക്കുന്ന പാരമ്പര്യത്തെ സ്വാധീനിച്ച സമ്പ്രദായം 4000 വര്ഷങ്ങള്ക്ക് മുമ്പ് മിഡില് ഈസ്റ്റിലാണ് ആരംഭിച്ചത്. ബൈബിളിലെ പഴയനിയമത്തില് പോലും മൂക്കുത്തികള് പലതവണ പരാമര്ശിക്കുന്നു. ഇവിടെ നിന്ന്, ആചാരം ഇന്ത്യയിലേക്ക് കുടിയേറി, 1500കളോടെ അത് പ്രാദേശിക ജീവിത രീതിയുടെ ഭാഗമായി.

സൗന്ദര്യം മാത്രമല്ല മൂക്കുത്തി
എന്നാല് ഇത് വെറും സൗന്ദര്യവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നു കരുതരുതേ, ചില കമ്മ്യൂണിറ്റികളില് അവരുടെ വിശ്വാസങ്ങളുടെ ഭാഗമായി സ്ത്രീകള് മൂക്കുത്തി ധരിക്കുന്നു. നിങ്ങള് എവിടെയാണ് ഇത് ധരിക്കുന്നത് എന്നതിനെ ആശ്രയിച്ച് ഒരു മൂക്കുത്തി മനോഹരമായ ഒരു ആഭരണമാവുകയും പദവിയുടെയോ സമ്പത്തിന്റെയോ അന്തസ്സിന്റെയോ പ്രതീകമായും കാണപ്പെടുന്നു. മൂക്കുത്തി ധരിക്കുന്നതിന്റെ നിങ്ങള് അറിയാത്ത ചില അര്ത്ഥങ്ങള് ഇവിടെ വായിച്ചറിയാം.

ഇടത് നാസാരന്ധ്രം സ്ത്രീക്ക് ഉത്തമം
വേദങ്ങള് അനുസരിച്ച്, ഇടത് നാസാരന്ധ്രം തുളയ്ക്കുന്നത് ഒരു സ്ത്രീക്ക് അനുയോജ്യമാണെന്നാണ്. സ്വര്ണം, വെള്ളി അല്ലെങ്കില് മറ്റ് പല മെറ്റല് മൂക്കുത്തികളും സ്ത്രീകള് വ്യാപകമായി ധരിക്കുന്നുണ്ടെങ്കിലും, മൂക്കുത്തികളിലോ സ്റ്റഡുകളിലോ വരുമ്പോള് സ്വര്ണ്ണം ഏറ്റവും അനുയോജ്യമായ ലോഹമാണെന്ന് വിദഗ്ദ്ധര് പറയുന്നു.
Most read: സ്വപ്നത്തിലെ മൃഗങ്ങള് നിങ്ങളോട് പറയുന്നത് ഇതാണ്

ഭാഗ്യം നല്കുന്ന മൂക്കുത്തി
ഭാഗ്യം നല്കുന്ന വ്യാഴം തുടങ്ങിയ ഗ്രഹങ്ങള് സ്വര്ണ്ണത്തെ സ്വാധീനിക്കുന്നവയാണ്. കൂടാതെ, ഹിന്ദു പുരാണങ്ങളില് ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹങ്ങളും സ്വര്ണ്ണത്തിനുണ്ട്. ഡയമണ്ട് മൂക്കുത്തികള് ചെറുപ്പക്കാര്ക്കിടയില് വളരെ ജനപ്രിയമാണ്. രത്നം പലര്ക്കും ജ്യോതിഷപരമായി നല്ല ഫലങ്ങള് നല്കുന്നു. അനുകൂല സ്ഥാനങ്ങളില് ശനിയുള്ളവര് അല്ലെങ്കില് ഗ്രഹവുമായി പൊരുത്തപ്പെടുന്ന രാശിചിഹ്നത്തില് ജനിച്ചവര്ക്ക് വജ്ര ആഭരണങ്ങള് ധരിക്കാന് കഴിയും. എന്നിരുന്നാലും, ഈ കല്ല് എല്ലാവര്ക്കും ജ്യോതിഷപരമായി അനുയോജ്യമല്ല. ജാതകം അനുസരിച്ച് പ്രതികൂല സ്ഥാനങ്ങളില് ശനിയുള്ളവര് വജ്രം ധരിക്കുന്നത് ഒഴിവാക്കണം.

മൂക്കുത്തിയും സമ്പത്തും
ചിലരെ സംബന്ധിച്ചിടത്തോളം മൂക്കുത്തി ധരിക്കുന്നത് സമ്പത്തിന്റെയും സാമൂഹിക ഉന്നതിയുടെയും അന്തസ്സിന്റെയും പ്രകടനമാണ്. വടക്കേ ആഫ്രിക്കയിലെ ബാര്ബര് ജനതയ്ക്ക് ഇത് പ്രത്യേകിച്ചും. ഇവിടെ, സമ്പന്നനും കൂടുതല് പ്രാധാന്യമുള്ള വ്യക്തിയും വലിയ മൂക്കുത്തികള് ധരിക്കുന്നു. വിവാഹ ചടങ്ങുകളുടെ ഭാഗമായി, വരന് തന്റെ സമ്പത്തിന്റെ പ്രതീകമായി നവവധുവിന് മൂക്കുത്തി നല്കുന്നു. ഇന്നും ഈ ആചാരം തുടരുന്നു.
Most read: മൃതദേഹങ്ങള് സ്വപ്നം കാണാറുണ്ടോ നിങ്ങള് ?

മൂക്കുത്തിയും വിവാഹവും
ലോകത്തിന്റെ ചില ഭാഗങ്ങളില് മൂക്കുത്തി വിവാഹത്തെ പ്രതീകപ്പെടുത്തുന്നു. ഇന്ത്യയിലുടനീളമുള്ള പല സംസ്കാരങ്ങളിലും വിവാഹിതരാകുന്നതിന്റെ പ്രതീകമായിട്ടാണ് മൂക്കുത്തി കാണപ്പെടുന്നത്. വിവാഹ സമ്മാനമായി മൂക്കുത്തി നല്കുന്നതിനെപ്പറ്റിയുള്ള പരാമര്ശം ബൈബിളില് ഉണ്ട്. വിവാഹദിനത്തില് വധുവിന് മൂക്കുത്തി സമ്മാനിക്കുന്ന ഈ രീതി മിഡില് ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില് തുടരുന്നു. ഇന്ത്യയില് ഹിന്ദുമതത്തില്, ഒരു സ്ത്രീയുടെ ഭര്ത്താവിന്റെ മരണത്തിനു ശേഷം സ്ത്രീകള് മൂക്കുത്തി നീക്കംചെയ്യുന്നതും ആചാരമാണ്.

മൂക്കുത്തിയും പ്രത്യുല്പാദനവും
ഇന്ത്യയില് ലൈംഗിക ആരോഗ്യം, പ്രത്യുല്പാദനം, പ്രസവം എന്നിവയുമായി മൂക്കുത്തി ബന്ധപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, ആര്ത്തവചക്രത്തിന്റെ വേദന ലഘൂകരിക്കാനും ലൈംഗിക സുഖം വര്ദ്ധിപ്പിക്കാനും പ്രസവത്തെ എളുപ്പമാക്കാനും സ്ത്രീകള് മൂക്കിന്റെ ഇടത് ഭാഗത്ത് മൂക്കുത്തി ധരിക്കുന്നു. ആയുര്വേദ പ്രകാരം ഇടത് നാസാരന്ധ്രത്തില് നിന്ന് പുറപ്പെടുന്ന ഞരമ്പുകള് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല് സ്ത്രീകള് ഇടത് നാസാരന്ധ്രത്തില് മൂക്കുത്തി ധരിക്കുന്നതാണ് നല്ലത്. ഈ സ്ഥാനത്ത് മൂക്ക് കുത്തുന്നത് പ്രസവം ലഘൂകരിക്കാനും സഹായിക്കുന്നു.
Most read: പല്ലി ദേഹത്തു വീണാല് മരണം അടുത്തോ?

മൂക്കുത്തിയും പ്രത്യുല്പാദനവും
ആയുര്വേദ ഗ്രന്ഥങ്ങള് അനുസരിച്ച്, മൂക്കിന്റെ ഇടത് ഭാഗത്ത് കുത്തുമ്പോള് ഇത് ഗര്ഭപാത്രത്തിലേക്കും മറ്റ് പ്രത്യുത്പാദന അവയവങ്ങളിലേക്കും ബന്ധിപ്പിച്ചിരിക്കുന്ന ഈ ഭാഗത്തെ ഞരമ്പുകളെ ബാധിക്കുന്നു. സ്ത്രീയുടെ വയറും ഗര്ഭപാത്രവുമെല്ലാം ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി കൂടുതല് ശക്തമാകുന്നു. മൂക്കു കുത്തുന്നതു നാഡികളെ സ്വാധീനിക്കുന്നതാണ് ഇതിനു കാരണം. ഇത് ഇത്തരം വേദനകള്ക്കു കാരണമാകുന്ന നാഡികളെ ശാന്തമാക്കാന് ഗുണം ചെയ്യുന്നു.