For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാവിൽ കപ്പലോടിക്കും 63വിഭവങ്ങളുമായി വള്ള സദ്യ

|

ആറൻമുള എന്ന് കേട്ടാൽ നമുക്കെല്ലാം ആദ്യം ഓർമ്മ വരുന്നത് ആറൻമുള കണ്ണാടിയും വള്ളസദ്യയും ആയിരിക്കും. അത്രക്കും പ്രധാനപ്പെട്ടതാണ് ആറൻമുള വള്ള സദ്യ. ഇന്ത്യയിലെ ഏറ്റവും വലിയ സദ്യ എന്ന് തന്നെയാണ് ഇത് അറിയപ്പെടുന്നത്. മധ്യതിരുവിതാംകൂറിന്റെ രുചിപ്പെരുമ ഒന്നു വേറെ തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഐതിഹ്യവും സംസ്കാരവും എല്ലാം ഇഴ ചേർന്ന് കിടക്കുന്ന ഈ സദ്യക്ക് പിന്നിൽ നിരവധി കഥകൾ ഉണ്ട്. പാണ്ഡവ പുത്രനായ അർജ്ജുനൻ ഭഗവാൻ ശ്രീകൃഷ്ണന് സമർപ്പിച്ചതായാണ് ആറൻമുള ക്ഷേത്രത്തിന്റെ സങ്കല്‍പ്പം.

Most read: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾMost read: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾ

അന്നദാനപ്രഭുവായ ആറൻമുള ഭഗവാന് മുന്നിൽ ഓരോ ഭക്തനും സമര്‍പ്പിക്കുന്ന വഴിപാടായാണ് വള്ളസദ്യ അറിയപ്പെടുന്നതും. വഴിപാട് സമർപ്പിക്ക ഭക്തൻ അന്നേ ദിവസം രാവിലെ തന്നെ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത്. ആറൻമുള വള്ളം കളിയും വളരെയധികം പ്രസിദ്ധമാണ്. പള്ളിയോടം കരയിൽ നിന്ന് അനുവാദം വാങ്ങിയതിന് ശേഷമാണ് സദ്യ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്. എങ്ങനെ എന്തൊക്കെ വിഭവങ്ങളോടെ സദ്യ ഒരുക്കാം എന്ന് നോക്കാം.

വള്ളപ്പാട്ടും സദ്യയും

വള്ളപ്പാട്ടും സദ്യയും

വള്ളപ്പാട്ടും സദ്യയും വളരെയധികം പ്രധാനപ്പെട്ടതാണ്. സദ്യ തയ്യാറാക്കിക്കഴിഞ്ഞാൽ എല്ലാവരും ഊട്ടുപുരയിലേക്ക് പോവുന്നു. വഴിപാട് നടത്തുന്ന വ്യക്തിയുടെ കുടുംബക്കാരൊഴികേയുള്ളവരാണ് സദ്യ കഴിക്കാൻ ആദ്യം ക്ഷണിക്കപ്പെടുന്നത്. എല്ലാവരും കഴിച്ചെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വഴിപാടുകാരനും കുടുംബവും സദ്യ കഴിക്കാൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം.

പ്രധാന ആകർഷണം

പ്രധാന ആകർഷണം

സദ്യ വിളമ്പുമ്പോൾ വള്ളപ്പാട്ടിൽ കൂടിയാണ് വിഭവങ്ങളെക്കുറിച്ച് ചോദിക്കുന്നത്. വള്ളപ്പാട്ടിൽ കൂടി ചോദിക്കുന്ന വിഭവങ്ങൾ ഉടനേ തന്നെ വളരെ ശ്രദ്ധയോടെ തന്നെ വിളമ്പുന്നു. ഇത് തന്നെയാണ് വള്ളസദ്യയുടെ പ്രധാന ആകർഷണവും. ചോദിക്കുന്ന വിഭവങ്ങൾ ഇല്ലെന്ന് പറയാൻ പാടില്ലെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം വള്ളസദ്യക്ക് വിളമ്പുന്നത്.

അറുപത്തി മൂന്നിനം കറികൾ

അറുപത്തി മൂന്നിനം കറികൾ

അറുപത്തി മൂന്നിനം കറികൾ തന്നെയാണ് സദ്യയുടെ ഏറ്റവും വലിയ പ്രത്യേകത. പല വിധത്തിലുള്ള കറികൾ കൊണ്ട് സമൃദ്ധമായിരിക്കും വള്ളസദ്യ. പരിപ്പ്, സാമ്പാർ, പുളിശേരി, കാളൻ, രസം, അച്ചാർ, പാളതൈര്, മോര്, അവിയൽ, ഓലൻ, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, പല വിധത്തിലുള്ള മെഴുക്ക് പുരട്ടികൾ, തോരനുകൾ, അച്ചാറുകൾ, നിരവധി പായസങ്ങൾ, രണ്ട് തരം പപ്പടം, പഴം എന്നിങ്ങനെ വായില്‍ കൊതിയുണർത്തുന്ന നിരവധി വിഭവങ്ങളാണ് സദ്യയ്ക്ക് വിളമ്പുന്നത്.

കടപ്പാട്

കഴിക്കുന്നതിനും പ്രത്യേകത

കഴിക്കുന്നതിനും പ്രത്യേകത

സദ്യ കഴിക്കുന്നതിനും ചില പ്രത്യേകതകൾ ഉണ്ട്. ചമ്ര പടിഞ്ഞിരുന്ന് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെയാണ് സദ്യ കഴിക്കുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനും വരെ പ്രത്യേക ചട്ടമുണ്ട്. ഇവ എന്തൊക്കെയെന്ന് അറിയാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? ഈ സദ്യയെന്നല്ല ഏത് സദ്യ കഴിക്കുന്നതിനും അതിന്റേതായ ചിട്ടവട്ടങ്ങൾ ഉണ്ട്. അവ ഇതെല്ലാമാണ്.

സദ്യ കഴിക്കേണ്ടത് ഇങ്ങനെ

സദ്യ കഴിക്കേണ്ടത് ഇങ്ങനെ

ഇല വെച്ച് കഴിഞ്ഞാൽ അൽപം വെള്ളം തളിച്ച് ഇല വൃത്തിയാക്കണം. അതിന് ശേഷം ചോറ് വിളമ്പുന്നു. വിളമ്പി കഴിഞ്ഞ ചോറ് നേർപകുതിയാക്കി ഒരു പകുതിയിലേക്ക് പരിപ്പ് വിളമ്പുന്നു. പപ്പടവും പരിപ്പും അൽപം നെയ്യും ചേർത്ത് ആദ്യത്തെ പകുതി കഴിക്കണം. അതിന് ശേഷം മാറ്റി വെച്ചിരിക്കുന്ന ബാക്കി പകുതിയിലേക്ക് സാമ്പാർ വിളമ്പുന്നു. അപ്പോഴേക്കും ബാക്കി കറികളെല്ലാം വിളമ്പിയിട്ടുണ്ടാവും. സാമ്പാർ കൂട്ടി കഴിച്ച് തീരുമ്പോഴേക്ക് പായസം വിളമ്പുന്നു. നാല് പായസങ്ങളെങ്കിലും സദ്യക്ക് ഉണ്ടാവുന്നു. പായസത്തിന് ശേഷൺ വീണ്ടും അൽപം ചോറ് മോരുകൂട്ടി കഴിക്കണം എന്നാണ്. പിന്നീട് അൽപം കാളൻ കൂട്ടിയും കഴിക്കണം. ഉണ്ട ശേഷം ഇല മുകളിൽ നിന്ന് താഴേക്ക് മടക്കുക. ഇത്രയുമാണ് ആറൻമുള്ള വള്ളസദ്യയുടെ കൂട്ടങ്ങളും പെരുമയും പ്രത്യേകതയും.

English summary

Onam special; Aranmula Vallasadya largest vegetarian feast

What are the typed of food items served in aranmula valla sadya. Check it out.
X
Desktop Bottom Promotion