For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാത്രം തകര്‍ക്കും, പ്രതിമ കത്തിക്കും; രസകരം ഈ പുതുവര്‍ഷ ആചാരങ്ങള്‍

|

പുതുവര്‍ഷം പിറക്കുന്ന സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള ആളുകള്‍. 2021 എന്ന വെല്ലുവിളി നിറഞ്ഞ വര്‍ഷത്തോട് വിടപറയാന്‍ ആളുകള്‍ തയാറെടുത്തു. വരും വര്‍ഷം 2022ല്‍ മികച്ച നേട്ടങ്ങള്‍ ഓരോരുത്തരും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും പുതുവത്സരപ്പിറവി സന്തോഷപൂര്‍വ്വം ആഘോഷിക്കുന്നു. പുതുവത്സര രാവില്‍ പാര്‍ട്ടികളും പടക്കങ്ങള്‍ പൊട്ടിച്ചും കളിച്ചും ചിരിച്ചും പല വിധത്തില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു. എന്നാല്‍, ഇതിനു വിപരീതമായി പുതുവര്‍ഷ രാവിനെ ചുറ്റിപ്പറ്റി പല ആചാരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. ഇതാ, രസകരമായ ചില പുതുവര്‍ഷ ആചാരങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയൂ..

Most read: Happy new year wishes : പുതുവര്‍ഷത്തിന് കൈമാറാന്‍ പുത്തന്‍ സന്ദേശങ്ങള്‍Most read: Happy new year wishes : പുതുവര്‍ഷത്തിന് കൈമാറാന്‍ പുത്തന്‍ സന്ദേശങ്ങള്‍

ഡെന്‍മാര്‍ക്ക് - പാത്രങ്ങള്‍ തകര്‍ക്കുന്നു

ഡെന്‍മാര്‍ക്ക് - പാത്രങ്ങള്‍ തകര്‍ക്കുന്നു

പാത്രങ്ങള്‍ തകര്‍ക്കുന്നത് സാധാരണയായി നശീകരണ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുമ്പോള്‍, ഡാനിഷ് ജനതയ്ക്ക് അതൊരു ആചാരമാണ്. പുതുവത്സരാഘോഷത്തില്‍ ഡെന്‍മാര്‍ക്കിലെ ആളുകള്‍ അവരുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും വാതില്‍പ്പടിയില്‍ പാത്രങ്ങള്‍ പൊട്ടിച്ചിടുന്നത് ഒരു പാരമ്പര്യമാണ്. വലിയ കഷ്ണം പൊട്ടുന്നതിലൂടെ പുതുവര്‍ഷത്തില്‍ കൂടുതല്‍ ഭാഗ്യമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇക്വഡോര്‍ - പ്രതിമകളെ കത്തിക്കുന്നു

ഇക്വഡോര്‍ - പ്രതിമകളെ കത്തിക്കുന്നു

ഇക്വഡോറിലെ ആളുകള്‍ പുതുവത്സരാഘോഷത്തില്‍ അര്‍ദ്ധരാത്രിയില്‍ പഴയ വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന പ്രതിമകള്‍ കത്തിക്കുന്നു. കഥാപാത്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ചിത്രങ്ങള്‍ വരെ പ്രതിമകള്‍ പല രൂപങ്ങളിലാക്കി ഇവര്‍ പുതുവര്‍ഷ രാത്രിയില്‍ കത്തിക്കുന്നു.

Most read:പുതുവര്‍ഷത്തില്‍ പുത്തനുണര്‍വിന് ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:പുതുവര്‍ഷത്തില്‍ പുത്തനുണര്‍വിന് ഈ ശീലങ്ങള്‍ വളര്‍ത്തൂ

സ്‌പെയിന്‍ - 12 മുന്തിരി കഴിക്കുന്നു

സ്‌പെയിന്‍ - 12 മുന്തിരി കഴിക്കുന്നു

ഡിസംബര്‍ 31 അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പ് 12 സെക്കന്‍ഡിനുള്ളില്‍ 12 മുന്തിരി കഴിക്കുന്ന അസാധാരണ പാരമ്പര്യമാണ് സ്പാനിഷ് ജനതയ്ക്കുള്ളത്. ഓരോ മുന്തിരിയും ഒരോ മാസത്തിന് തുല്യമാണ്. 12 സെക്കന്‍ഡിനുള്ളില്‍ 12 മുന്തിരി കഴിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നല്ലൊരു വര്‍ഷമായിരിക്കും മുന്നിലുള്ളത്.

തെക്കേ അമേരിക്ക - നിറമുള്ള അടിവസ്ത്രം ധരിക്കുന്നു

തെക്കേ അമേരിക്ക - നിറമുള്ള അടിവസ്ത്രം ധരിക്കുന്നു

ലാറ്റിന്‍ അമേരിക്കയിലുടനീളം, പുതുവത്സരാഘോഷത്തില്‍ ധരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം വളരെ പ്രധാനമാണ്. പെറു, ചിലി, ഇക്വഡോര്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍ മഞ്ഞ അടിവസ്ത്രം ധരിക്കുന്നതിലൂടെ പുതുവത്സരത്തില്ഡ നല്ല ഭാഗ്യം കൈവരുത്തുമെന്നാണ്. സ്‌നേഹം ആഗ്രഹിക്കുന്ന ഒരാള്‍ ചുവപ്പ് ധരിക്കണം, അതേസമയം ആരെങ്കിലും സാമ്പത്തിക നേട്ടം ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പച്ച അടിവസ്ത്രം ധരിക്കണം.

ചെക്ക് റിപ്പബ്ലിക് - ആപ്പിള്‍ മുറിക്കുന്നു

ചെക്ക് റിപ്പബ്ലിക് - ആപ്പിള്‍ മുറിക്കുന്നു

ചെക്ക് റിപ്പബ്ലിക്കില്‍, ആളുകള്‍ പുതുവര്‍ഷത്തില്‍ അവരുടെ വിധി അറിയാന്‍ ഒരു ആപ്പിള്‍ പകുതിയായി മുറിക്കുന്നു. ആപ്പിളിന്റെ വിത്തുകള്‍ കുരിശിന്റെ രൂപത്തില്‍ മുറിഞ്ഞാല്‍ മോശം കാര്യങ്ങള്‍ വരുന്നുവെന്നും നക്ഷത്ര ആകൃതിയില്‍ മുറിഞ്ഞാല്‍ ഭാഗ്യം വരുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

ദക്ഷിണാഫ്രിക്ക - ഫര്‍ണിച്ചറുകള്‍ എറിയുന്നു

ദക്ഷിണാഫ്രിക്ക - ഫര്‍ണിച്ചറുകള്‍ എറിയുന്നു

പുതുവര്‍ഷ ആചാരത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ ആളുകള്‍ വീടുകളില്‍ നിന്ന് പഴയ ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിയുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് - ഐസ്‌ക്രീമുകള്‍ തറയിലിടുന്നു

സ്വിറ്റ്‌സര്‍ലന്‍ഡ് - ഐസ്‌ക്രീമുകള്‍ തറയിലിടുന്നു

സ്വിസ് ജനത പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത് ഐസ്‌ക്രീമുകള്‍ തറയില്‍ കളഞ്ഞാണ്.

ഇറ്റലി - പഴയ വസ്തുക്കള്‍ പുറത്തെറിയുന്നു

ഇറ്റലി - പഴയ വസ്തുക്കള്‍ പുറത്തെറിയുന്നു

ഇറ്റലിയില്‍ ആളുകള്‍ വിശ്വസിക്കുന്നത് പുതുവര്‍ഷം പുതുതായി ആരംഭിക്കണമെന്നാണ്. അതിനാല്‍, പുതുവത്സരാഘോഷത്തില്‍ പഴയ വസ്തുക്കള്‍ ജനാലകളില്‍ നിന്ന് വലിച്ചെറിയുന്നത് ഇറ്റലിയില്‍ പതിവാണ്. തെക്കന്‍ ജനതയുടെ സ്വഭാവ സവിശേഷതകളോടെ അവര്‍ ഈ ആചാരം തുടരുന്നു. പഴയ ഇരുമ്പു വസ്തുക്കള്‍, കസേരകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ജനലിലൂടെ പുറത്തിടുന്നു.

Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍Most read:വര്‍ഷം മുഴുവന്‍ ഭാഗ്യം; പുതുവര്‍ഷ ദിവസം ഇത് ചെയ്താല്‍

സ്‌കോട്ട്‌ലന്‍ഡ് - ബന്ധുവീട് സന്ദര്‍ശിക്കുന്നു

സ്‌കോട്ട്‌ലന്‍ഡ് - ബന്ധുവീട് സന്ദര്‍ശിക്കുന്നു

പുതുവത്സര രാത്രിയില്‍ ബന്ധുക്കളുടെയോ അയല്‍ക്കാരുടെയോ സുഹൃത്തുക്കളുടെയോ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നത് സ്‌കോട്ട്‌ലന്‍ഡിലെ പതിവാണ്. അര്‍ദ്ധരാത്രിക്ക് ശേഷം സന്ദര്‍ശനം നടത്തുകയും ചില സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉപ്പ്, കല്‍ക്കരി, ഷോര്‍ട്ട് ബ്രെഡ്, വിസ്‌കി, ബ്ലാക്ക് ബണ്‍ പോലുള്ള പ്രതീകാത്മക സമ്മാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ടാര്‍ വീപ്പകള്‍ക്ക് തീയിട്ട് തെരുവുകളില്‍ ഉരുട്ടിക്കൊണ്ട് പുതുവത്സരത്തെ ക്ഷണിക്കുന്നതും ഇവിടെ പതിവാണ്.

ചൈന - ബുദ്ധനെ കുളിപ്പിക്കുന്നു

ചൈന - ബുദ്ധനെ കുളിപ്പിക്കുന്നു

ചൈനയില്‍ പുതുവത്സര ദിനത്തില്‍ ബുദ്ധനെ കുളിപ്പിക്കുന്ന പാരമ്പര്യം നിലനില്‍ക്കുന്നു. ആ ദിവസം ക്ഷേത്രങ്ങളിലെയും മൊണാസ്റ്ററികളിലെയും ബുദ്ധപ്രതിമകള്‍ പര്‍വത ഉറവകളില്‍ നിന്ന് വരുന്ന തെളിനീരില്‍ കഴുകുന്നു. ന്യൂഇയര്‍ ആശംസ നേരുന്നവരുടെ മേല്‍ അവര്‍ ഈ വെള്ളം തളിക്കുന്നു.

ബള്‍ഗേറിയ - ലൈറ്റുകള്‍ അണയ്ക്കുന്നു

ബള്‍ഗേറിയ - ലൈറ്റുകള്‍ അണയ്ക്കുന്നു

ബള്‍ഗേറിയയില്‍ അതിഥികളും ബന്ധുക്കളും പുതുവത്സരത്തിനായി തീന്‍മേശയില്‍ ഒത്തുകൂടുകയും എല്ലാ വീടുകളിലും മൂന്ന് മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്യുന്നു. അതിഥികള്‍ ഇരുട്ടിലാകുന്ന സമയത്തെ ന്യൂ ഇയര്‍ ചുംബനങ്ങളുടെ മിനിറ്റ് എന്ന് വിളിക്കുന്നു.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

ജര്‍മ്മനി - സമ്മാനങ്ങള്‍ നല്‍കുന്ന സാന്താക്ലോസ്

ജര്‍മ്മനി - സമ്മാനങ്ങള്‍ നല്‍കുന്ന സാന്താക്ലോസ്

ജര്‍മ്മനിയില്‍ പുതുവത്സരത്തില്‍ കഴുതപ്പുറത്ത് സാന്താക്ലോസ് എത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് കുട്ടികള്‍ സമ്മാനങ്ങള്‍ക്കായി മേശപ്പുറത്ത് ഒരു പ്ലേറ്റ് കരുതും. സാന്താക്ലോസ് അതില്‍ സമ്മാനങ്ങള്‍ നിക്ഷേപിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. സാന്താക്ലോസിന്റെ കഴുതയ്ക്കായി പുല്ലും ഇവര്‍ കാത്തുവയ്ക്കുന്നു.

ഹംഗറി - ഉറക്കെ ശബ്ദമുണ്ടാക്കുന്നു

ഹംഗറി - ഉറക്കെ ശബ്ദമുണ്ടാക്കുന്നു

ഹംഗറിയില്‍, പുതുവത്സരം പിറക്കുമ്പോള്‍ ആളുകള്‍ കൊമ്പുകള്‍, വിസിലുകള്‍ എന്നിവ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്നു. വീടുകളില്‍ നിന്ന് ദുരാത്മാക്കളെ ഓടിക്കുന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹംഗേറിയക്കാര്‍ പുതുവത്സരത്തിലെ വിഭവങ്ങളില്‍ മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. ബീന്‍സും കടലയും ആത്മാവിന്റെയും ശരീരത്തിന്റെയും കരുത്ത് നിലനിര്‍ത്തുന്നു, ആപ്പിള്‍ സൗന്ദര്യവും സ്‌നേഹവും നല്‍കുന്നു, പരിപ്പ് ദോഷമകറ്റുന്നു, വെളുത്തുള്ളി അസുഖങ്ങള്‍, തേന്‍ ജീവിതം മധുരമാക്കുന്നു എന്നിങ്ങനെ വിശ്വസിക്കുന്നു.

Most read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരംMost read:ക്രിസ്മസ് നിരോധിച്ച ഇംഗ്ലണ്ട്, ജനുവരിയിലെ ക്രിസ്മസ്; ചരിത്രം രസകരം

ജപ്പാന്‍ - 108 മണി മുഴക്കുന്നു

ജപ്പാന്‍ - 108 മണി മുഴക്കുന്നു

ജപ്പാനില്‍ പുതുവര്‍ഷത്തിന്റെ വരവ് 108 മണികളടിച്ച് ആഘോഷിക്കുന്നു. വിശ്വാസമനുസരിച്ച് ഓരോ മണിയും മനുഷ്യന്റെ ഒരോ ദുഷ്പ്രവൃത്തിയെ കൊല്ലുന്നതായി കണക്കാക്കുന്നു. ജാപ്പനീസ് കുട്ടികള്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് പുതുവത്സരം ആഘോഷിക്കുന്നു. ഇത് പുതുവര്‍ഷത്തില്‍ ആരോഗ്യവും ഭാഗ്യവും നല്‍കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

New Year's Eve Traditions Around The World in Malayalam

People around the world are looking forward to celebrating the New Year. Here are some bizarre New Year's traditions from around the world.
X
Desktop Bottom Promotion