For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതിലേ പോയാലും ഭാഗ്യം കടാക്ഷിക്കും കൈയ്യിന്റെ അടയാളം

|

ഹസ്തരേഖാശാസ്ത്രത്തിന് പല വിധത്തിലുള്ള പോസിറ്റീവ് തലങ്ങളും നെഗറ്റീവ് തലങ്ങളും ഉണ്ട്. എന്നാല്‍ ഇതില്‍ വിശ്വസിക്കുന്നവര്‍ നല്ലൊരു ശതമാനവും ഹസ്തരേഖാശാസ്ത്രത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുന്നവരാണ്. കൈയ്യിലെ ഓരോ രേഖയിലും ഓരോ രഹസ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കൈയ്യിലെ രേഖ മാത്രമല്ല കൈകളില്‍ ഉണ്ടാവുന്ന ചില ചിഹ്നങ്ങളും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.

 ഈ രേഖ കൈയ്യിലുണ്ടെങ്കില്‍ പേഴ്സില്‍ പണം നിറയും ഈ രേഖ കൈയ്യിലുണ്ടെങ്കില്‍ പേഴ്സില്‍ പണം നിറയും

ഇപ്രകാരം നോക്കുകയാണെങ്കില്‍ ചതുര ചിഹ്നം പോസിറ്റീവ് എനര്‍ജിയുടെ പ്രതീകമാണ്, മാത്രമല്ല അത് ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉള്ളം കൈയ്യിലെ ചതുര ചിഹ്നത്തിന് പൊതുവെ ശുഭകരമായ അര്‍ത്ഥങ്ങളുണ്ട്. തീര്‍ച്ചയായും, ചതുര ചിഹ്നത്തിന്റെ അര്‍ത്ഥം സ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇത് എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും അറിഞ്ഞിരിക്കേണ്ട ഇത്തരം കാര്യങ്ങള്‍ നിരവധിയാണ്.

 വ്യത്യസ്ത മണ്ഡലങ്ങളില്‍ സ്‌ക്വയര്‍ ചിഹ്നം

വ്യത്യസ്ത മണ്ഡലങ്ങളില്‍ സ്‌ക്വയര്‍ ചിഹ്നം

വ്യാഴത്തിന്റെ മണ്ഡലങ്ങളില്‍ ആണ് നിങ്ങളുടെ ചതുര ചിഹ്നമെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശക്തി കാത്തുസൂക്ഷിക്കുക എന്നത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ ദൗര്‍ഭാഗ്യത്തെ ഇല്ലാതാക്കുന്നതിനും വ്യാഴമണ്ഡലത്തിലെ ഈ ചതുര ചിഹ്നത്തിനെ അല്‍പം ശ്രദ്ധിച്ചാല്‍ ഇത് നിങ്ങള്‍ക്ക് നിര്‍ഭാഗ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ സൗഭാഗ്യം കൊണ്ട് വരുന്ന ചിഹ്നമാണ് ഇത്.

 ശനിയുടെ മണ്ഡലത്തില്‍

ശനിയുടെ മണ്ഡലത്തില്‍

ശനിയുടെ മണ്ഡലത്തിലെങ്കില്‍ ഇത് നിങ്ങള്‍ക്ക് അപകടസാധ്യത ഒഴിവാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഭാഗ്യം നിങ്ങള്‍ക്ക് വളരെയധികം തുണക്കുന്ന സമയമായിരിക്കും ഈ ചതുരമുള്ളിടത്തോളം കാലം. ചതുര ചിഹ്നത്തില്‍ മൂലയില്‍ ചുവന്ന മറുക് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചാല്‍ പല അപകടങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

വ്യാഴമണ്ഡലത്തില്‍ എങ്കില്‍

വ്യാഴമണ്ഡലത്തില്‍ എങ്കില്‍

വ്യാഴമണ്ഡലത്തിലാണ് നിങ്ങളുടെ ചതുര ചിഹ്നമെങ്കില്‍ കരിയറില്‍ വളരെയധികം ദുരന്തവും പ്രശസ്തി നഷ്ടവും ഉണ്ടാവും എന്നാണ് പറയുന്നത്. ഇതിലൂടെ ജീവിതത്തില്‍ വളരെയധികം നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ഈ ചിഹ്നം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകതയില്‍ ഏത് വെല്ലുവിളിയും നിങ്ങള്‍ക്ക് നേരിടാന്‍ സാധിക്കുന്നുണ്ട്‌

ബുധ മണ്ഡലത്തില്‍

ബുധ മണ്ഡലത്തില്‍

ബുധ മണ്ഡലത്തില്‍ ചതുരം ഉണ്ടെങ്കില്‍ ഇത് അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ ആവശ്യമുള്ള അവസ്ഥയില്‍ നിങ്ങള്‍ മുന്നോട്ട് എത്തേണ്ട അവസ്ഥയില്‍ അതിന് സാധിക്കാതെ വരുന്നു. വിജയത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് പലപ്പോഴും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രധാന കാര്യങ്ങള്‍ അകാരണമായി തടസ്സപ്പെടുന്നുണ്ട്

ഉള്ളംകൈയ്യില്‍ മധ്യഭാഗത്ത് ചതുരം

ഉള്ളംകൈയ്യില്‍ മധ്യഭാഗത്ത് ചതുരം

നിങ്ങളുടെ കൈപ്പത്തിയില്‍ മധ്യഭാഗത്ത് ഒരു ചതുര ചിഹ്നം ഉണ്ടെങ്കില്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മതിപ്പ് നല്‍കുന്ന വ്യക്തിയായിരിക്കും. കൂടാതെ, ഇത് സൂചിപ്പിക്കുന്നത് സമ്പത്തിനായുള്ള ഭാഗ്യത്തിന്റെ പ്രതീകമാണ്. മാത്രമല്ല നിങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ലാഭ നഷ്ടങ്ങള്‍ക്ക് പലപ്പോഴും പോസിറ്റീവ് ആയി ഫലം ലഭിക്കുന്ന അവസ്ഥയാണ് ഈ ചിഹ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നത്. സാധാരണയായി ഇവര്‍ സമ്പന്നരായിരിക്കും. വിവാഹശേഷം ഇവര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കും.

ഹൃദയരേഖയില്‍ ചതുരമെങ്കില്‍

ഹൃദയരേഖയില്‍ ചതുരമെങ്കില്‍

ഹൃദയരേഖയില്‍ ചതുരം കാണുന്നത് ശുഭകരമല്ല. നിങ്ങള്‍ എല്ലായ്‌പ്പോഴും വൈകാരിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും വിഷാദവും വേദനയും അനുഭവിക്കുന്നതായാണ് സൂചിപ്പിക്കുന്നത്. ചിലപ്പോള്‍, നിങ്ങള്‍ക്ക് ആത്മഹത്യ പ്രവണത വരെ ഉണ്ടായിരിക്കാം, അതേ സമയം മരണത്തെക്കുറിച്ച് ഒരു വലിയ ഭയവും നിങ്ങളെ അലട്ടുന്നുണ്ടായിരിക്കും. എങ്കിലും നിങ്ങളുടെ വൈകാരിക പ്രതിസന്ധികളും വളരെയധികം നിയന്ത്രിക്കാവുന്നവരായിരിക്കും ഇവര്‍.

English summary

Meaning Of Square sign In Palmistry In Malayalam

Here in this article we are discussing about the meaning and importance of square sign in palmistry. Take a look
X
Desktop Bottom Promotion