For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാരറ്റില്‍ ഒളിച്ച കല്യാണമോതിരം, പക്ഷേ ലേശം വൈകി

ക്യാരറ്റില്‍ ഒളിച്ച കല്യാണമോതിരം, പക്ഷേ ലേശം വൈകി

|

വിലപ്പെട്ടതെന്തെങ്കിലും നഷ്ടപ്പെടുന്നത് നമുക്കു നഷ്ടബോധവും ഒപ്പം വേദനയുമെല്ലാം സമ്മാനിയ്ക്കുന്ന ഒന്നാണ്. അതിന്റെ വില എന്നു പറഞ്ഞാല്‍ പണം മാത്രമല്ല, ഉദ്ദേശിയ്ക്കുന്നത്. ചിലപ്പോള്‍ നിസാരമായ ഒന്നാകും, എന്നാല്‍ നമ്മുടെ മനസില്‍ ഇതിന് വില ഏറെയായിരിയ്ക്കും.

ഇങ്ങനെ നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തു അപ്രതീക്ഷിതമായി തിരിച്ചു കിട്ടിയാലോ, സന്തോഷം പറഞ്ഞറിയിക്കാനും പറ്റില്ല. എന്നാല്‍ ചിലപ്പോള്‍ അല്‍പം ഇച്ഛാഭംഗം ഇതു മാറ്റി വയ്ക്കുന്ന ചില സാഹചര്യങ്ങളുമുണ്ടാകും.

ഒരു കല്യാണ മോതിരം ഒരാള്‍ക്കു സമ്മാനിച്ച വിഷമവും പിന്നീട് സങ്കടവും പിന്നീടു സന്തോഷവും അല്‍പം ഇച്ഛാഭംഗവും ഒരു ക്യാരറ്റിനുളളിലായിരുന്നു.

ജെര്‍മനിയില്‍

ജെര്‍മനിയില്‍

ജെര്‍മനിയില്‍ 82 വയസുള്ള ഒരാള്‍ക്കാണ് ഈ അനുഭവമുണ്ടായത്. ഒരു ദിവസം തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍, അതായത് ഗാര്‍ഡനിംഗ് നടത്തുമ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട വിവാഹ മോതിരം ഇയാള്‍ക്ക് ലഭിച്ചത്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാര്‍ഡനില്‍ വെഡ്ഡിംഗ് ആനിവേഴ്‌സറി ഭാര്യയുമൊത്ത് ആഘോഷിയ്ക്കുന്ന അവസരത്തിലാണ് ഇയാള്‍ക്കിത് നഷ്ടപ്പെട്ടത്. എവിടെയാണ് നഷ്ടപ്പെട്ടതെന്നറിയാതെ ഇയാള്‍ എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും ഇതു ലഭിച്ചില്ല. ഇത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടുവെന്നു തന്നെ ഇയാള്‍ കരുതി.

പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം

പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം

പിന്നീട് മൂന്നു വര്‍ഷത്തിനു ശേഷം തോട്ടത്തില്‍ പണിയെടുക്കുമ്പോഴാണ് ഒരു ക്യാരറ്റിനു നടുവിലായി അസാധാരണമായ ഒരു വളയവും ഇതിന്റെ ആകൃതിയില്‍ ഒരു വ്യത്യാസവും ഇയാള്‍ കണ്ടെത്തിയത്. ഇയാള്‍ ഈ ക്യാരറ്റ് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് അദ്ഭുതപ്പെട്ടത്. നഷ്ടപ്പെട്ട വിവാഹ മോതിരം ക്യാരറ്റിനു നടുവിലായി ഇരിയ്ക്കുന്നു. രണ്ടു ഭാഗങ്ങളായി വളര്‍ന്ന ക്യാരറ്റിന്റെ പകുതി ഭാഗത്തായാണ് ഇതു കണ്ടെത്തിയത്.

ഗാര്‍ഡനില്‍

ഗാര്‍ഡനില്‍

ഗാര്‍ഡനില്‍ നഷ്ടപ്പെട്ടു മണ്ണിലേയ്ക്കു വീണ ഈ മോതിരം പിന്നീട് ക്യാരറ്റിലൂടെ പുറത്തെത്തുകയായിരുന്നു. സ്വര്‍ണ മോതിരം ധരിച്ച ക്യാരറ്റ് എന്നു വേണമെങ്കില്‍ പറയാം.

നഷ്ടപ്പെട്ട വിവാഹ മോതിരം

നഷ്ടപ്പെട്ട വിവാഹ മോതിരം

നഷ്ടപ്പെട്ട വിവാഹ മോതിരം തിരികെ ലഭിച്ചത് ഇയാള്‍ക്കു സന്തോഷം നല്‍കിയെങ്കിലും ഒരു ദുഖം മാത്രം ബാക്കിയായി. ഇയാളുടെ ഭാര്യ ആറു മാസങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയിരുന്നു. തന്റെ ഭാര്യ ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ ഈ സന്തോഷം ഇരട്ടിയ്ക്കുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയിട്ടു തന്നെ വിവാഹ മോതിരം തിരികെ വിരലില്‍ ഇട്ടു നല്‍കാന്‍ ഭാര്യയില്ലെന്ന വിഷമം ബാക്കിയായി.

English summary

Man Finds Wedding Ring In A Carrot 3 Years After Missing

Man Finds Wedding Ring In A Carrot 3 Years After Missing, Read more to know about,
Story first published: Tuesday, July 30, 2019, 13:36 [IST]
X
Desktop Bottom Promotion