Just In
- 3 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 5 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
- 6 hrs ago
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
- 9 hrs ago
Horoscope Today, 5 February 2023: സമ്പത്തും ഭാഗ്യവും ഒറ്റയടിക്ക്, കൈനിറയ നേട്ടങ്ങളുള്ള ദിനം; രാശിഫലം
Don't Miss
- News
വിന്റോസീറ്റിന് വേണ്ടി രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വിമാനത്തില്‍ അടി; സ്ത്രീകളുടെ വസ്ത്രം കീറി
- Movies
യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും
- Sports
വോണിനെ നേരിടാന്‍ സച്ചിന് പ്രയാസപ്പെട്ടു! രക്ഷപെടുത്തിയത് ഞാന്‍-ശിവരാമകൃഷ്ണന്
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
രാശി അനുസരിച്ച് ഈ ചെടികള്‍ പരിപാലിക്കൂ: സര്വ്വദുരിതമോചനം
രാശിപ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പലപ്പോഴും നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ജ്യോതിഷം അനുസരിച്ച് നോക്കുകയാണെങ്കില്‍ രാശിപ്രകാരം ഭാഗ്യം കൊണ്ട് വരുന്ന ചില ചെടുകള്‍ ഉണ്ട്. ഇത്തരത്തില്‍ ഭാഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചെടികളെക്കുറിച്ചും ഇവ വാസ്തുവില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും നമുക്ക് നോക്കാം.
രാശിചിഹ്നങ്ങള്‍ അനുസരിച്ച് ഭാഗ്യമുള്ള സസ്യങ്ങളെ പരിപാലിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ഈ ചെടികള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ഈ ചെടികള്‍ നമ്മുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യും.
മേടം രാശി(മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ അഗ്നി രാശിക്കാരാണ്. ഇവരുടെ അധിപന് ചൊവ്വയാണ്. ഇവര്‍ അതുകൊണ്ട് തന്നെ എരിവുള്ള ചെടികളെ പരിപാലിക്കണം എന്നുള്ളതാണ് പറയുന്നത്. ഇത് കൂടാതെ മുള്ളുള്ള സസ്യങ്ങളെ പരിപാലിക്കുന്നതും നല്ലതാണ്. കലണ്ടുല, ചുവന്ന റോസാപ്പൂവ്, ചുവന്ന മുളക് തുടങ്ങിയവ മേടം രാശിക്കാര്‍ പരിപാലിക്കേണ്ട ചെടികളാണ്.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ ഭൂമിയുടെ അടയാളമായാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് അല്പം ധാര്‍ഷ്ട്യം കൂടുതലാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ഇവര്‍ സ്നേഹത്തിന്റെ കൂടെ അടയാളമാണ്. ചീര, ലാവെന്‍ഡര്‍, ചെമ്പരത്തി തുടങ്ങിയവയാണ് ഇടവം രാശിക്കാര്‍ക്ക് ഭാഗ്യ സസ്യങ്ങള്‍.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും പെട്ടെന്ന് കാര്യങ്ങളെ വേര്‍തിരിച്ച് അറിയുന്നതിനും സാധിക്കുന്നു. ലാവെന്‍ഡര്‍, പൂച്ചെടി, ഓര്‍ക്കിഡുകള്‍, കാരറ്റ്, ലൈലാക്ക്, മതാമര, പെരുംജീരകം, ചതകുപ്പ എന്നിവയെല്ലാം മഥുനം രാശിക്കാര്‍ക്ക് ഭാഗ്യമുള്ള സസ്യങ്ങളാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ ഒരു ജല ചിഹ്നമായാണ് കണക്കാക്കുന്നത്. ഈ രാശിയുടെ അധിപന് ചന്ദ്രനാണ്. ജലാശയങ്ങള്‍ക്ക് സമീപം വളരുന്ന ചെടികളെയാണ് ഇവര്‍ പരിപാലിക്കേണ്ടത്. പെപ്പര്‍മിന്റ്, ബ്രൊക്കോളി, ഡെയ്സി, വാട്ടര്‍ ലില്ലി, നാരങ്ങ ബാം, വെളുത്ത റോസ് ചെടികള്‍ എന്നിവ കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതാണ്.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാരെ അഗ്നി രാശിയായാണ് കണക്കാക്കുന്നത്. ഇവരെ ഭരിക്കുന്നത് സൂര്യനാണ്. ഹൃദയാകൃതിയിലുള്ള ഇലകളുള്ള ചെടികള്‍ പരിപാലിക്കുന്നത് ഇവര്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്. കമോമൈല്‍, കാബേജ്, ജമന്തി, സൂര്യകാന്തി, ഡാലിയ, റോസ്മേരി എന്നിവ ചിങ്ങം രാശിക്കാര്‍ക്ക് പരിപാലിക്കാവുന്ന ചെടികളാണ്.
കന്നി രാശി (23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍)
കന്നി രാശിക്കാര്‍ക്ക് ഇത് ഭൂമിയുടെ അടയാളമാണ്. ഇവരെ ഭരിക്കുന്ന ഗ്രഹം ബുധനാണ്. ഭംഗിയുള്ള പൂക്കളോട് കൂടിയ ചെടിയാണ് ഇവര്‍ പരിപാലിക്കേണ്ടത്. ചതകുപ്പ, ബ്ലാക്ക്ബെറി, വയലറ്റ്, ആസ്റ്റര്‍ എന്നിവ കന്നി രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന സസ്യങ്ങളായാണ് കണക്കാക്കുന്നത്.
തുലാം രാശി (23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍)
തുലാം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഇവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് സുഗന്ധമുള്ളതും മനോഹരവുമായ പൂച്ചെടികളാണ്. ബ്രോക്കോളി, വഴുതന, ആപ്പിള്‍, ഒലിവ്, ചീര, ഡെയ്സി, കാശിത്തുമ്പ എന്നിവയാണ് ഇവര്‍ ഭാഗ്യ സസ്യങ്ങളായി കണക്കാക്കുന്നത്.
വൃശ്ചികം രാശി (23 ഒക്ടോബര്‍ - 21 നവംബര്‍)
വൃശ്ചികം രാശി ഒരു ജല ചിഹ്നമാണ്. ഇവരെ ഭരിക്കുന്നത് ചൊവ്വയാണ്. മനോഹരമായ ചെടികളെയും പൂക്കളേയും ഇവര്‍ ഇഷ്ടപ്പെടുന്നു. അതിന് വേണ്ടി സമയം കണ്ടെത്തുകയും ചെയ്യുന്നു. കറ്റാര്‍ വാഴ, പെന്നിറോയല്‍, കൂണ്, കുരുമുളക്, കടുക്, റാഡിഷ്, എന്നിവയെല്ലാം വൃശ്ചികം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ചെടികളാണ്.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ അഗ്നിരാശിയായാണ് കണക്കാക്കുന്നത്. വ്യാഴമാണ് ഇവരെ ഭരിക്കുന്നത്. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിനും അതിന് സമയം കളയുന്നതിനും ഇവര്‍ക്ക് താല്‍പ്പര്യമുണ്ട്. വ്യാഴമാണ് ഇവരെ ഭരിക്കുന്നത് എന്നത് കൊണ്ട് തന്നെ കാര്യങ്ങള്‍ ആവേശകരമായി ഇവര്‍ ചെയ്ത് തീര്‍ക്കുന്നു. ഒലിവ്, ശതാവരി, തക്കാളി, ഡാന്‍ഡെലിയോണ്‍, പുതിന എന്നിവയാണ് ഇവരുടെ ഭാഗ്യ സസ്യങ്ങള്‍.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് അവരുടെ ഗ്രഹം ഭൂമിയാണ്. ഭരണാധിപന് ശനിയാണ്. ഇവര്‍ക്ക് ധാരാളം സവിശേഷതകള്‍ ഉണ്ടാവുന്നുണ്ട്. ദൃഢനിശ്ചയവും പ്രായോഗികവും ആയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ബീറ്റ്റൂട്ട്, ചീര, ആഫ്രിക്കന്‍ വയലറ്റ്, മുല്ല, ലക്കി ബാംബൂ, എന്നിവയാണ് ഈ രാശിയുടെ ഭാഗ്യ സസ്യങ്ങള്‍.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് വായുവാണ് ഇവരെ ഭരിക്കുന്നത്. നാഡീവ്യവസ്ഥയെ വിശ്രമിക്കാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന സസ്യങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം നല്കുന്ന ചെടികള്‍ എന്ന് പറയുന്നത് ചമോമൈല്‍, പാഷന്‍ഫ്രൂട്ട്, കറ്റാര്‍ വാഴ, ചീര, ഗ്രാമ്പൂ എന്നിവയാണ്.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശി ഒരു ജലരാശിയാണ്. ഇവരെഭ ഭരിക്കുന്നത് വ്യാഴമാണ്. ആന്റി ബാക്ടീരിയല്‍ സസ്യങ്ങളാണ് ഇവര്‍ക്ക് ഗുണം ചെയ്യുന്നത്. കടല്‍പ്പായല്‍, ലൈലാക്ക്, പോപ്പി, വാട്ടര്‍ ലില്ലി, ബീറ്റ്റൂട്ട്, തക്കാളി, മുല്ല, എന്നിവ ഈ രാശിക്കാര്‍ക്ക് ഭാഗ്യമുള്ള സസ്യങ്ങളാണ്. അതിനാല്‍, നിങ്ങളുടെ രാശിചിഹ്നത്തിന് ഏത് ചെടിയാണ് ഭാഗ്യമുള്ളതെന്ന് പരിശോധിക്കുക.
2023-ല്‍
കണ്ടകശനി
,
ഏഴരശനി
സ്വാധീനത്തില്‍
കഷ്ടപ്പെടുന്ന
രാശിക്കാര്‍:
ദോഷപരിഹാരം
ഇപ്രകാരം
27
നക്ഷത്രക്കാരില്‍
അതിശ്രേഷ്ഠ
നക്ഷത്രം
-
ഒരു
വര്‍ഷത്തെ
സമ്പൂര്‍ണഫലം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.