Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
വാലന്റൈന്‍സ് ഡേ, കാന്‍സര്‍ ദിനം; 2023 ഫെബ്രുവരി മാസത്തിലെ പ്രധാന ദിനങ്ങള്‍
വര്‍ഷത്തിലെ രണ്ടാം മാസമായ ഫെബ്രുവരി വന്നെത്തി. ദിവസങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിന് പ്രധാനപ്പെട്ട തീയതികളും ദിവസങ്ങളും ആചരിക്കാറുണ്ട്. ചിലത് രോഗം മുതലായ വിഷയങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നു. അത്തരം ദിനങ്ങളെക്കുറിച്ചുള്ള അറിവ് മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ്. 2023 ഫെബ്രുവരി മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.

ഫെബ്രുവരി 1 - ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ദിനം
ഫെബ്രുവരി 1 നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥാപിതമായത്. ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ മാരിടൈം സോണുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിലും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഫെബ്രുവരി 2 - ലോക തണ്ണീര്‍ത്തട ദിനം
എല്ലാ വര്‍ഷവും ഫെബ്രുവരി 2ന് ലോകം ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2ന് ഇറാനിലെ റാംസറില്‍ നടന്ന കണ്വെന്ഷന് തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ച പ്രമേയം പാസാക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം ആഘോഷിക്കുന്നത്.

ഫെബ്രുവരി 2 - റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബോധവല്‍ക്കരണ ദിനം
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 2ന് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ബോധവല്‍ക്കരണ ദിനം ആചരിക്കുന്നു.

ഫെബ്രുവരി 4 - ലോക കാന്‍സര്‍ ദിനം
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. കാന്‍സറിനെക്കുറിച്ചും അതിനെ എങ്ങനെ ചികിത്സിക്കണം എന്നതിനെ കുറിച്ചും അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം.

ഫെബ്രുവരി 10 - ദേശീയ വിരവിമുക്ത ദിനം
എല്ലാ വര്‍ഷവും ഫെബ്രുവരി 10ന് ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്ന. രാജ്യത്തെ എല്ലാ കുട്ടികളെയും വിര വിമുക്തമാക്കാനുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു സംരംഭമാണിത്.

ഫെബ്രുവരി 11 - രോഗികളുടെ ദിനം
ഫെബ്രുവരി 11 നാണ് ഇത് ആചരിക്കുന്നത്. രോഗബാധിതര്‍ക്ക് വേണ്ടി വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാനുള്ള മാര്‍ഗമായി ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയാണ് ഈ ദിനം തുടങ്ങിവച്ചത്.

ഫെബ്രുവരി 12 - ഡാര്വിന് ദിനം
പരിണാമശാസ്ത്രത്തിന്റെ പിതാവായ ചാള്‍സ് ഡാര്‍വിന്റെ ജന്മവാര്ഷികത്തിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി 12 ഡാര്വിന് ദിനമായി ആചരിക്കുന്നു. പരിണാമത്തിനും സസ്യശാസ്ത്രത്തിനും ഡാര്വിന് നല്കിയ സംഭാവനകളെ ഈ ദിവസം സ്മരിക്കുന്നു.

ഫെബ്രുവരി 13 - ലോക റേഡിയോ ദിനം
റേഡിയോയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 13ന് ലോക റേഡിയോ ദിനം ആചരിക്കുന്നു.

ഫെബ്രുവരി 14 - വാലന്റൈന്‍സ് ദിനം
എല്ലാ വര്‍ഷവും ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനം ആചരിക്കുന്നു. മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന വിശുദ്ധ വാലന്റൈന്‍ എന്ന കത്തോലിക്കാ പുരോഹിതന്റെ പേരിലാണ് വാലന്റൈന്‍സ് ഡേ അറിയപ്പെടുന്നത്. ഈ ദിവസം പ്രണയത്തിന്റെ ദിനമായി കണക്കാക്കുന്നു.

ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഭാഷയുടെ വൈവിധ്യത്തെക്കുറിച്ച് ബോധവാന്മാരാകുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി 21ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നു. 1999 നവംബര്‍ 17 ന് യുനെസ്കോയാണ് ഈ ദിനം ആചരിക്കാന്‍ ആദ്യമായി പ്രഖ്യാപിച്ചത്.

ഫെബ്രുവരി 22 - ലോക സ്കൗട്ട് ദിനം
എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന്ലോക സ്കൗട്ട് ദിനം ആഘോഷിക്കുന്നു. സ്കൗട്ടിംഗിന്റെ സ്ഥാപകനായ ലോര്‍ഡ് ബേഡന്‍-പവലിന്റെ ജന്മദിനമാണ് ഈ ദിവസം. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്കൗട്ടുകള് പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഈ ദിനം ആഘോഷിക്കുന്നു.

ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന സര് ചന്ദ്രശേഖര വെങ്കിട്ട രാമന്, രാമന് ഇഫക്ട് കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി 28 ന് ഇന്ത്യയില്‍ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. 1928 ഫെബ്രുവരി 28നാണ് രാമന് ഇഫക്ട് കണ്ടെത്തിയത്. 1930ല്‍ ഇതിന് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിരുന്നു.

ഫെബ്രുവരി 28 - അപൂര്‍വ രോഗ ദിനം
അപൂര്‍വ രോഗവുമായി ജീവിക്കുന്ന ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഫെബ്രുവരി 28ന് അപൂര്‍വ രോഗ ദിനം ആചരിക്കുന്നു.



Click it and Unblock the Notifications