For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ ഇനി ഓര്‍മ്മ

|

മുഹമ്മദ് യൂസഫ്ഖാന്‍ എന്ന പഴക്കച്ചവടക്കാരനായ വ്യക്തി പിന്നീട് ലോകമാരാധിക്കുന്ന താരമായി വളര്‍ന്നത് നമ്മുടെ കണ്‍മുന്നിലൂടെയാണ്. നാലുദശാബ്ദമാണ് വെള്ളിത്തിരയില്‍ ഇദ്ദേഹം വിസ്മയം തീര്‍ത്തത്. അതിഭാവുകത്വത്തില്‍ നിന്ന് സിനിമാ ലോകത്തെ യാഥാര്‍ത്ഥ്യത്തിലേക്ക് കൈ പിടിച്ച് നടത്തിയ നടനാണ് ദിലീപ് കുമാര്‍. ഇതിഹാസസ നായകനായും വിഷാദ നായകനായും എല്ലാം ഇദ്ദേഹം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി.

Lesser Known Facts Abotu Dilip Kumar In Malayalam

കൊവിഡ് ന്യൂമോണിയ; ഗുരുതര ലക്ഷണങ്ങള്‍ അവഗണിക്കരുത്കൊവിഡ് ന്യൂമോണിയ; ഗുരുതര ലക്ഷണങ്ങള്‍ അവഗണിക്കരുത്

98 വയസ്സായിരുന്നു ഇദ്ദേഹത്തിന്, അതികഠിനമായ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുമായി ചികിത്സയില്‍ ആയിരുന്നു. വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ഇദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ആയിരുന്നു. ഈ പ്രതിഭയെക്കുറിച്ച് ഇന്നും നമ്മളില്‍ പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

 ജീവിതം

ജീവിതം

മുഹമ്മദ് യൂസഫ്ഖാന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. പഴക്കച്ചവടക്കാരനായിരുന്ന ഇദ്ദേഹം ദിലീപ്കുമാര്‍ ആയി മാറിയതിന് പിന്നില്‍ നിരവധി കഷ്ടപ്പാടുകളുടെ കഥയുണ്ട്. 1922-ല്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ലാല ഗുലാം സര്‍വാര്‍ഖാന്റെ 12 മക്കളില്‍ ഒരാളായിട്ടാണ് ഇദ്ദേഹം ജനിച്ചത്. പാകിസ്ഥാനില്‍ നിന്ന് തന്റെ എട്ടാം വയസ്സിലാണ് ഇദ്ദേഹം മുംബൈയില്‍ എത്തിയത്. നാല്‍പ്പതുകളില്‍ പൂനെയില്‍ കാന്റീന്‍ നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ ജോലി.

 ജീവിതം

ജീവിതം

ബോംബോ ടാക്കീസ് ഉടമകളായ നടി ദേവികാറാണിയും ഭര്‍ത്താവ് ഹിമാന്‍ഷു റായിയുമാണ് ഇദ്ദേഹത്തെ സിനിമയിലേക്ക് കൊണ്ട് വന്നത്. 1944-ല്‍ ആണ് ഇദ്ദേഹം ജ്വാര്‍ ഭാരത എന്ന സിനിമയിലുടെ നായകനായി സിനിമയില്‍ വേഷമിട്ടത്. ദേവികാ റാണിയായിരുന്നു നായിക. പിന്നീടാണ് ഇദ്ദേഹം തന്റെ പേര് ദിലീപ് കുമാര്‍ എന്നാക്കി മാറ്റിയത്. 1955-ല്‍ റിലീസായ ദേവദാസി ഹിറ്റായതോടെ പിന്നീട് ഇദ്ദേഹത്തിന് കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. നിരവധി സിനിമകളില്‍ വിഷാദനായകനായി എത്തിയതോടെ അദ്ദേഹത്തിന് വിഷാദ നായകന്‍ എന്ന പേരും വീണു.

 ജീവിതം

ജീവിതം

ഗംഗാദമുന, രാം ഓര്‍ ശ്യാം എന്ന ചിത്രങ്ങൡ ഇദ്ദേഹം ഹാസ്യവും കൈകാര്യം ചെയ്തു. സിനിമാ നിര്‍മ്മാണ രംഗത്തും ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗംഗാജമുന എന്ന സിനിമ നിര്‍മ്മിച്ചത് ഇദ്ദേഹമാണ്. എന്നാല്‍ കലിംഗ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ നോക്കിയെങ്കിലും അത് ക്ലിക്കായില്ല എന്ന് മാത്രമല്ല ആ ചിത്രം റിലീസ് ആവുകയും ചെയ്തില്ല. എന്നാല്‍ ജീവിതത്തില്‍ എടുത്ത വിവാദപരമായ തീരുമാനം പലരിലും എതിര്‍പ്പുണ്ടാക്കി.

 ജീവിതം

ജീവിതം

നിരവധി ചിത്രങ്ങളില്‍ തനിക്കൊപ്പം നായികയായി അഭിനയിച്ച തന്നേക്കാള്‍ 22 വയസ്സ് ചെറുപ്പമുള്ള സൈറാബാനുവിനെ ഇദ്ദേഹം വിവാഹം ചെയ്തു. അതിന് ശേഷം 1976 മുതല്‍ അഞ്ച് കൊല്ലത്തേക്ക് സിനിമാ മേഖലയില്‍ നിന്ന് ഇദ്ദേഹം വിട്ടു നിന്നു. എന്നാല്‍ പിന്നീട് 1981-ല്‍ വീണ്ടും ഇദ്ദേഹം സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തി. ഇദ്ദേഹത്തിന്റേതായി അവസാനമായി തീയേറ്ററില്‍ എത്തിയ ചിത്രം 1998-ല്‍ ഇറങ്ങിയ ക്വിലയാണ്. ഇദ്ദേഹം അഭിനയിച്ച ദേവദാസ് ഉള്‍പ്പടെയുള്ള നിരവധി ചിത്രങ്ങള്‍ നമ്മുടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമാണ്. ഫിലിംഫെയര്‍ അവാര്‍ഡ് മികച്ച നടനുള്ള പുരസ്‌കാരം എട്ട് തവണയാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

 ജീവിതം

ജീവിതം

1991-ല്‍ ഇദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 1994-ല്‍ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരവും ഇദ്ദേഹത്തിന് സ്വന്തമായി. 1997-ല്‍ ആന്ധ്ര സര്‍ക്കാര്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരവും ഇദ്ദേഹത്തിന് നല്‍കി. 2000 മുതല്‍ 2006 വരെ ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. പാകിസ്ഥാനില്‍ ഏറ്റവും വലിയ പരമോന്നത സിവിലിയന്‍ ബഹുമതി 1998-ല്‍ ഇദ്ദേഹത്തിന് ലഭിച്ചു. 2014-ല്‍ ഇദ്ദേഹത്തിന്റെ പെഷവാറിലെ ജന്മഗൃഹം പാക്കിസ്ഥാന്‍ സര്‍ക്കാന്‍ ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു. 2015-ല്‍ ഇദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു

English summary

Lesser Known Facts Abotu Dilip Kumar In Malayalam

Here in this article we are discussing about the lesser known facts about dilip kumar. Take a look.
X
Desktop Bottom Promotion