Just In
Don't Miss
- News
അമിത് ഷാ വര്ഗീയതയുടെ ആള്രൂപം; കേരളത്തില് വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്ന് പിണറായി വിജയന്
- Automobiles
പുതുതലമുറ ടി-റോക്ക്, ടിഗുവാൻ മോഡലുകൾക്ക് പ്ലഗ്-ഇൻ-ഹൈബ്രിഡ് സംവിധാനവും
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്സമാം
- Movies
വനിതാ ദിനത്തില് മകനെ ലോകത്തിന് പരിചയപ്പെടുത്തി കരീന; അനുഷ്കയുടേയും മകളുടേയും ചിത്രം പങ്കുവച്ച് വിരാട്
- Finance
വിപണി: സെന്സെക്സ് 50,441 പോയിന്റില്, നിഫ്റ്റി 15,000 നില കൈവിട്ടു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില് തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അവഗണിക്കരുത് കുട്ടികളിലെ ഈ ലക്ഷണങ്ങള്: ന്യുമോണിയ
കൊറോണവൈറസ് ഏറ്റവുമധികം ആക്രമിക്കുന്ന ശരീരാവയവം ശ്വാസകോശമണെന്ന് വിദഗ്ധര് കണ്ടെത്തിയിട്ടുണ്ട്. അതിനാല്, ഈ രോഗവ്യാപന കാലത്ത് ശ്വാസകോശവുമായി ബന്ധപ്പെട്ട ഏതൊരു ചെറിയ രോഗലക്ഷണങ്ങള് പോലും നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് ന്യുമോണിയ പോലുള്ള അവസ്ഥകള്. ശ്വാസകോശത്തിലെ അണുബാധയെ ന്യുമോണിയ എന്ന് വിളിക്കുന്നു.
Most read: ഫ്രിഡ്ജിലാണോ ഇവ സൂക്ഷിക്കാറ്? ശ്രദ്ധിക്കണം
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ത്യയില് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില് ഏറ്റവുമധികം മരണകാരണമാകുന്നത് ന്യുമോണിയയാണ്. യുനിസെഫിന്റെ കണക്കുകള് പ്രകാരം ഓരോ ദിവസവും ലോകത്ത് 2,500 കുഞ്ഞുങ്ങള് ന്യുമോണിയ ബാധിച്ച് മരിക്കുന്നു. ലോകത്താകമാനമുള്ള ന്യുമോണിയ മരണങ്ങളുടെ ഇരുപത് ശതമാനവും ഇന്ത്യയിലാണ് എന്നതും അസുഖത്തിന്റെ ഗൗരവം വര്ദ്ധിപ്പിക്കുന്നു. കുട്ടികളിലെ ന്യുമോണിയ ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയെന്ന് ഈ ലേഖനത്തിലൂടെ വായിക്കാം.

ന്യുമോണിയ ലക്ഷണങ്ങള്
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാവുന്ന ശ്വാസകോശത്തിലെ അണുബാധയാണ് ന്യുമോണിയ. ഇത് മിതമായ തോതില് വളര്ന്ന് കഠിനമായ രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ജലദോഷമോ പനിയോ പോലെയുള്ള ലക്ഷണങ്ങള് ആദ്യഘട്ടത്തില് കാണിക്കുന്നു. ഒരു വ്യക്തിയുടെ പ്രായത്തെയും ന്യുമോണിയയ്ക്ക് കാരണമായതിനെയും ആശ്രയിച്ച് ലക്ഷണങ്ങള് വ്യത്യാസപ്പെടുന്നു, എന്നാല് ന്യുമോണിയയുടെ സാധാരണ ലക്ഷണങ്ങളില് ചിലത് ഇവയാണ്

സാധാരണ ലക്ഷണങ്ങള്
ചുമ
കടുത്ത പനി
വേഗത്തിലുള്ള ഹൃദയമിടിപ്പ്
പച്ച അല്ലെങ്കില് തുരുമ്പിച്ച കഫം പുറത്തുവരിക
ശ്വാസോഛ്വാസം വേഗത്തിലാവുകയോ ശ്വാസം മുട്ടല് അനുഭവപ്പെടുകയോ ചെയ്യുക
ഓക്കാനം, ഛര്ദ്ദി
വിശപ്പില്ലായ്മ
നെഞ്ചുവേദന
അമിതമായ വിയര്പ്പ്
പേശി വേദന
അതിസാരം
തലവേദന
ആശയക്കുഴപ്പം (പ്രത്യേകിച്ച് പ്രായമായവരില്)
Most read: പ്രമേഹത്തെ മെരുക്കാന് വ്യായാമശീലം; ശ്രദ്ധിക്കണം

കുട്ടികളിലെ ലക്ഷണങ്ങള്
കുട്ടികളില് ന്യൂമോണിയ നിര്ജ്ജലീകരണം, ശ്വസിക്കാന് ബുദ്ധിമുട്ട്, ശരിയായി ഭക്ഷണം കഴിക്കാതിരിക്കുക, ചുമ, പനി, കോപം തുടങ്ങിയ ലക്ഷണങ്ങളുണ്ടാക്കുന്നു. പിഞ്ചുകുഞ്ഞുങ്ങള്ക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നു, ചുമയ്ക്ക് ശേഷം ഛര്ദ്ദിയും ഉണ്ടാകാം. പ്രായമായവരില് ഓക്കാനത്തിന്റെ ലക്ഷണങ്ങള് വളരെ കുറവായിരിക്കും. അവരില് ആശയക്കുഴപ്പവും ശരീര താപനിലയില് വര്ധനവും കാണിക്കുന്നു.

ന്യുമോണിയയ്ക്ക് കാരണം
പലതരം അണുക്കള് (വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാന്നഭോജികള്) മൂലമാണ് ന്യുമോണിയ ഉണ്ടാകുന്നത്. മിക്ക ന്യുമോണിയ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അഡെനോവൈറസ്, റിനോവൈറസ്, ഇന്ഫ്ളുവന്സ വൈറസ്, റെസ്പിറേറ്ററി സിന്സിറ്റിയല് വൈറസ് (ആര്.എസ്.വി), പാരൈന്ഫ്ളുവന്സ വൈറസ് എന്നിവ അവയില് ഉള്പ്പെടുന്നു.
Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

ന്യുമോണിയ ആരംഭം
മിക്കപ്പോഴും, ന്യുമോണിയ ആരംഭിക്കുന്നത് ഒരു ശ്വാസകോശ അണുബാധയ്ക്ക് ശേഷമാണ് (മൂക്കിന്റെയും തൊണ്ടയുടെയും അണുബാധ). ജലദോഷമോ തൊണ്ടവേദനയോ ആരംഭിച്ച് രണ്ടോ മൂന്നോ ദിവസത്തിന് ശേഷം രോഗലക്ഷണങ്ങള് കാണിക്കുന്നു. അത് പിന്നീട് ശ്വാസകോശത്തിലേക്ക് നീങ്ങുന്നു. ദ്രാവകം, വെളുത്ത രക്താണുക്കള്, അവശിഷ്ടങ്ങള് എന്നിവ ശ്വാസകോശത്തിലെ വായുസഞ്ചാര അറകളില് ശേഖരിക്കപ്പെടുകയും വായു സുഗമമായി കടന്നുപോകുന്നത് തടയുകയും ചെയ്യുന്നു. ഇത് ശ്വാസകോശത്തിന് പ്രവര്ത്തിക്കാന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ബാക്ടീരിയ/ വൈറസ് ന്യുമോണിയ
ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ ബാധിച്ച കുട്ടികള് പെട്ടെന്ന് രോഗബാധിതരാകുന്നു. പെട്ടെന്ന് ഉയര്ന്ന പനിയും അസാധാരണമായി വേഗത്തില് ശ്വസിക്കുന്ന പ്രവണതയും കാണിക്കുന്നു. വൈറസ് മൂലമുണ്ടാകുന്ന ന്യുമോണിയ ബാധിച്ച കുട്ടികള്ക്ക് ക്രമേണ പ്രത്യക്ഷപ്പെടുന്നതും കഠിനത കുറഞ്ഞതുമായ ലക്ഷണങ്ങളായിരിക്കും ഉണ്ടാവുക. ഏത് രോഗാണു ന്യൂമോണിയയ്ക്ക് കാരണമാകുമെന്നതിനെ അപേക്ഷിച്ച് ചില ലക്ഷണങ്ങള് ശരീരം കാണിക്കുന്നു.

രോഗാണുക്കളും ന്യുമോണിയ ലക്ഷണങ്ങളും
മുതിര്ന്ന കുട്ടികളിലും കൗമാരക്കാരിലും മൈകോപ്ലാസ്മ മൂലമുള്ള ന്യൂമോണിയ (വാക്കിംഗ് ന്യുമോണിയ എന്നും അറിയപ്പെടുന്നു) വളരെ സാധാരണമാണ്. ഇത് ന്യുമോണിയയുടെ സാധാരണ ലക്ഷണങ്ങള്ക്ക് പുറമേ തൊണ്ടവേദന, തലവേദന, ചുണങ്ങ് എന്നിവയ്ക്കും കാരണമാകുന്നു. ശിശുക്കളില് ക്ലമീഡിയ മൂലമുണ്ടാകുന്ന ന്യുമോണിയ കണ്ടുവരുന്നു. പനിയുടെ ലക്ഷണങ്ങള് കാണിക്കാതെ ചെങ്കണ്ണ് (കണ്ജക്ടിവിറ്റിസ്) ബാധ ഇവരില് കണ്ടുവരുന്നു. പെര്ട്ടുസിസ് മൂലം ന്യുമോണിയ ഉണ്ടാകുമ്പോള് കുട്ടികള് ദീര്ഘനേരം ചുമക്കുന്നു. അല്ലെങ്കില് ശ്വസിക്കാന് ശ്രമിക്കുമ്പോള് ആസ്ത്മ വലിവ് പോലുള്ള ശബ്ദമുണ്ടാക്കാം. എന്നാല്, ഇത്തരം ലക്ഷണങ്ങളില് നിന്ന് രക്ഷപ്പെടുത്താന് പെര്ട്ടുസിസ് വാക്സിന് ഫലപ്രദമാണ്.

ന്യുമോണിയ ചികിത്സ
പരിശോധനയ്ക്ക് ശേഷം ഡോക്ടര്മാര് സാധാരണയായി ന്യുമോണിയ രോഗനിര്ണയം നടത്തുന്നു. നെഞ്ചിന്റെ എക്സ്റേ അല്ലെങ്കില് രക്തപരിശോധന ചെയ്യുന്നു. പക്ഷേ രോഗനിര്ണയം നടത്താന് അവ ആവശ്യമില്ല. മിക്ക കേസുകളിലും, ആന്റിബയോട്ടിക്കുകള് ആവശ്യമില്ലാത്ത വൈറസ് ബാധ മൂലമാണ് ന്യുമോണിയ ഉണ്ടാകുന്നത്. ഓറല് ആന്റിബയോട്ടിക്കുകള് ഉപയോഗിച്ചാണ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യുമോണിയ ചികിത്സിക്കുന്നത്. ന്യുമോണിയയ്ക്ക് കാരണമായതായി കരുതപ്പെടുന്ന ബാക്ടീരിയയെ ആശ്രയിച്ച് ആന്റിബയോട്ടിക്കുകള് വ്യത്യാസപ്പെടുന്നു.
Most read: ഈ ശീലങ്ങള് പതിവാണോ? രോഗിയാകാന് വേറൊന്നും വേണ്ട

കിടത്തി ചികിത്സ
ന്യുമോണിയ വഷളായി ഉയര്ന്ന പനി, ശ്വസന പ്രശ്നങ്ങള് തുടങ്ങിയവ കാണിക്കുന്നുവെങ്കില് കുട്ടികള്ക്ക് ആശുപത്രിയില് കിടത്തി ചികിത്സ ആവശ്യമായി വന്നേക്കാം. ഓക്സിജന് തെറാപ്പി ആവശ്യമുള്ളപ്പോള്, ശ്വാസകോശ അണുബാധ, വിട്ടുമാറാത്ത രോഗം, മരുന്ന് കഴിക്കാന് കഴിയാത്തവിധം ഛര്ദ്ദി, നിര്ത്താതെയുള്ള ചുമ തുടങ്ങിയ ഘട്ടങ്ങളില് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിക്കാം. ആശുപത്രി ചികിത്സയില് ഇന്ട്രാവൈനസ് ആന്റിബയോട്ടിക്കുകള് നല്കുന്നു. ശ്വസന ചികിത്സകളും ഉള്പ്പെടും.

കുട്ടികളെ എങ്ങനെ പരിചരിക്കും
ന്യുമോണിയ ബാധിച്ചവര്ക്ക് ധാരാളം വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളവും കുടിക്കണം. നിങ്ങളുടെ കുട്ടിക്ക് ഡോക്ടര് ആന്റിബയോട്ടിക്കുകള് നിര്ദ്ദേശിച്ചിട്ടുണ്ടെങ്കില്, നിര്ദ്ദേശിച്ച കാലത്തോളം മരുന്ന് മുടങ്ങാതെ നല്കുക. ഇത് നിങ്ങളുടെ കുട്ടി വേഗത്തില് സുഖം പ്രാപിക്കാനും കുടുംബത്തിലെ മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാനും സഹായിക്കും. ശ്വാസോച്ഛ്വാസം സുഗമമാക്കാന്, നെബുലൈസര് അല്ലെങ്കില് ഇന്ഹേലര് ഉപയോഗിക്കാന് ഡോക്ടര് ശുപാര്ശ ചെയ്തേക്കാം. നിങ്ങളുടെ കുട്ടിയുടെ ചുണ്ടുകളും നഖങ്ങളും പരിശോധിക്കുക,. അവ റോസ്. പിങ്ക് നിറമാണെന്ന് ഉറപ്പാക്കുക. നീലകലര്ന്നതോ ചാരനിറമോ ആണെങ്കില് ഡോക്ടറെ സമീപിക്കുക. ഇത് ശ്വാസകോശത്തിന് ആവശ്യത്തിന് ഓക്സിജന് ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്.
Most read: സ്ത്രീകള് തീര്ച്ചയായും കഴിക്കണം ഈ 10 ഭക്ഷണങ്ങള്

ന്യുമോണിയ എത്രകാലം നീണ്ടുനില്ക്കും
ചികിത്സയിലൂടെ, മിക്ക തരം ബാക്ടീരിയ ന്യൂമോണിയയും 1-2 ആഴ്ചയ്ക്കുള്ളില് സുഖപ്പെടുത്താവുന്നതാണ്. വാക്കിംഗ് ന്യുമോണിയയും വൈറല് ന്യുമോണിയയും പൂര്ണ്ണമായും വിട്ടുപോകാന് 4-6 ആഴ്ച എടുത്തേക്കാം.

പ്രതിരോധ കുത്തിവയ്പ്
ന്യൂമോണിയയ്ക്ക് എതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പാണ് പി.സി.വി. കുഞ്ഞിന് ആറാഴ്ച പ്രായമാകുമ്പോള് ഈ കുത്തിവയ്പ് നല്കാം. തുടര്ന്ന് പത്താമത്തെയും 14ാമത്തെയും ആഴ്ചയിലും ഇത് നല്കണം. 15-18 മാസമാകുമ്പോള് പി.സി.വിയുടെ ബൂസ്റ്ററും നല്കാം.