For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിപ്പബ്ലിക് ദിനത്തെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍

|

Republic Day 2024: ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്ന് ഒരു സമ്പൂര്‍ണ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ രാജ്യമായി ഇന്ത്യ മാറിയ ദിവസമാണ് റിപ്പബ്ലിക് ദിനമായി നാം ആചരിക്കുന്നത്. 200 വര്‍ഷത്തോളം കാലം അടക്കി ഭരിച്ച ശേഷം ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായത് 1947 ആഗസ്റ്റ് 15 നാണ്. സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യയുടെ ഭരണം ഭരണഘടനയുടെ അടിസ്ഥാനത്തിലായിരുന്നില്ല. 1935 ലെ ഗവണ്‍ന്മെന്റ് ഓഫ് ഇന്ത്യ ആക്ടും 1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനുമൊക്കെ കണക്കിലെടുത്ത് ഡോ. ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഭരണഘടനാ നിര്‍മ്മാണ സമിതിയാണ് ഇന്നത്തെ ഭരണഘടന തയ്യാറാക്കിയത്.

Most read: ഈ മൃഗങ്ങള്‍ വീട്ടിലുണ്ടോ? ഐശ്വര്യം വരുംMost read: ഈ മൃഗങ്ങള്‍ വീട്ടിലുണ്ടോ? ഐശ്വര്യം വരും

ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നത് 1950 ജനുവരി 26നാണ്. അന്ന് മുതലാണ് നമ്മള്‍ ഇന്ത്യക്കാര്‍ റിപ്പബ്ലിക്ക് ദിനമായി രാജ്യമെങ്ങും കൊണ്ടാടുന്നത്. രാജ്യം റിപ്പബ്ലിക് ദിനം ആഡംബരത്തോടെയും ആഘോഷത്തോടെയും ആഘോഷിക്കുന്നു. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രപതി അദ്ധ്യക്ഷത വഹിക്കുന്നു. പതിവായി മറ്റു രാജ്യങ്ങളില്‍ നിന്ന് ഒരു അതിഥിയെ കൂടി വര്‍ഷാവര്‍ഷം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഇന്ത്യ ക്ഷണിക്കാറുണ്ട്. റിപ്പബ്ലിക് ദിനാഘോഷം എന്നാല്‍ മൂന്നു ദിവസത്തെ ആഘോഷമാണ്. ജനുവരി 29 ന് ബീറ്റിംഗ് റിട്രീറ്റ് പരിപാടിയോടെയാണ് ആഘോഷങ്ങള്‍ അവസാനിക്കുന്നത്. രാജ്യം 75-ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോള്‍ അറിയാനായി രസകരമായ ചില വസ്തുതകള്‍ നമുക്കു വായിക്കാം.

സ്വാതന്ത്ര്യം നേടി മൂന്നു വര്‍ഷത്തിനു ശേഷം

സ്വാതന്ത്ര്യം നേടി മൂന്നു വര്‍ഷത്തിനു ശേഷം

*പൂര്‍ണ സ്വരാജ് അല്ലെങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആദ്യമായി ആഘോഷിച്ചത് 1930 ജനുവരി 26 നാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി രാജ്യം തീരുമാനിച്ച ദിവസമായിരുന്നു ഇത്.

* ഇന്ത്യ സ്വാതന്ത്ര്യയായി ഏകദേശം മൂന്നു വര്‍ഷത്തിനുശേഷം 1950 ജനുവരി 26 ന് രാജ്യം ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഭരണഘടനയുടെ രണ്ട് പകര്‍പ്പുകള്‍

ഭരണഘടനയുടെ രണ്ട് പകര്‍പ്പുകള്‍

* ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ ഏകദേശം 2 വര്‍ഷം 11 മാസവും 18 ദിവസവും എടുത്തു. ഇന്ത്യന്‍ ഭരണഘടനയെഴുതാനുള്ള ചുമതല ഡോ. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് നല്‍കിയത്.

* ഇന്ത്യന്‍ ഭരണഘടനയുടെ രണ്ട് പകര്‍പ്പുകള്‍ ഉണ്ട്, ഒന്ന് ഇംഗ്ലീഷിലും ഒന്ന് ഹിന്ദിയിലും. ഇന്ത്യന്‍ ഭരണഘടനയുടെ രണ്ട് പകര്‍പ്പുകളും കൈയെഴുത്തു പ്രതിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന

ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന

* ഇന്ത്യന്‍ ഭരണഘടനയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയത്. 444 ആര്‍ട്ടിക്കിളുകളെ 22 ഭാഗങ്ങളും 12 ഷെഡ്യൂളുകളുമായി തിരിച്ചിരിക്കുന്നു. അടുത്തിടെ 118 ഭേദഗതികള്‍ ഭരണഘടനയില്‍ ചേര്‍ത്തു.

* ഇന്ത്യന്‍ ഭരണഘടനയുടെ കൈയെഴുത്ത് പ്രതികള്‍ 1950 ജനുവരി 24ന് 308 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ടു.

യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഹീലിയം അറകളില്‍

യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഹീലിയം അറകളില്‍

*ഇന്ത്യന്‍ ഭരണഘടനയുടെ അച്ചടിച്ച പകര്‍പ്പുകളൊന്നുമില്ല. മറ്റുള്ളവ കാലിഗ്രാഫി മാത്രമാണ്.

* ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പുകള്‍ ഹീലിയം നിറച്ച അറകളില്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

പ്രാബല്യത്തില്‍ വന്നത് രാവിലെ 10.18ന്‌

പ്രാബല്യത്തില്‍ വന്നത് രാവിലെ 10.18ന്‌

* ഇന്ത്യന്‍ ഭരണഘടന 1950 ജനുവരി 26ന് രാവിലെ 10:18ന് പ്രാബല്യത്തില്‍ വന്നതോടെയാണ് ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമായത്.

* ഡോ. രാജേന്ദ്ര പ്രസാദ് 1950 ജനുവരി 26ന് രാവിലെ 10:24ന് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

മൂന്നു ദിവസത്തെ ആഘോഷം

മൂന്നു ദിവസത്തെ ആഘോഷം

* ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് 1955ല്‍ രാജ്പഥിലാണ് നടന്നത്.

* റിപ്പബ്ലിക് ദിനം മൂന്ന് ദിവസത്തെ ആഘോഷമാണ്. ഇത് ജനുവരി 29ന് ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോടെ അവസാനിക്കും.

ഈ വര്‍ഷത്തെ അതിഥി

ഈ വര്‍ഷത്തെ അതിഥി

*റിപ്പബ്ലിക് ദിന പരേഡിനിടെ 'എബൈഡ് വിത്ത് മി' എന്ന ക്രിസ്തീയ ഗാനം ആലപിക്കുന്നു. മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു ഈ ഗാനം.

* ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി ഇന്തോനേഷ്യയിലെ ആദ്യത്തെ പ്രസിഡന്റ് സുകര്‍നോ ആയിരുന്നു. ഈ വര്‍ഷം അതി ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാരോ ആണ്.

1961ല്‍ ബ്രിട്ടീഷ് രാജ്ഞി

1961ല്‍ ബ്രിട്ടീഷ് രാജ്ഞി

* ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് മേജര്‍ ധ്യാന്‍ചന്ദ് ദേശീയ സ്റ്റേഡിയത്തില്‍ നടന്നു. 15,000 സിവിലിയന്മാര്‍ പങ്കെടുത്തു.

* 1961ലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ബ്രിട്ടനില്‍ നിന്നുള്ള എലിസബത്ത് രാജ്ഞിയായിരുന്നു.

ആഘോഷത്തിന് പാകിസ്താന്‍ മന്ത്രിയും

ആഘോഷത്തിന് പാകിസ്താന്‍ മന്ത്രിയും

* 1954 മുതല്‍ റിപ്പബ്ലിക് ദിനം ഇര്‍വിന്‍ സ്റ്റേഡിയത്തില്‍ (ഇപ്പോള്‍ ദേശീയ സ്റ്റേഡിയം എന്നറിയപ്പെടുന്നു), ചെങ്കോട്ട, രാംലീല മൈതാനം, കിംഗ്‌സ്വേ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്നു.

* 1955 ല്‍ രാജ്പഥ് ആദ്യത്തെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത മുഖ്യാതിഥി പാകിസ്ഥാനിലെ ഭക്ഷ്യ, കൃഷി മന്ത്രിമാലിക് ഗുലാം മുഹമ്മദ് ആയിരുന്നു.

ദേശീയഗാനം

ദേശീയഗാനം

* 'ജനഗണമന' എന്ന ദേശീയഗാനം ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ചത് 1950 ജനുവരി 24നാണ്.

* ഇന്ത്യയുടെ ദേശീയഗാനം നോബല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോര്‍ ആദ്യമായി ബംഗാളിയിലായിരുന്നു എഴുതിയത്. പിന്നീട് ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു.

ദേശീയ ഭാഷ 1965ല്‍

ദേശീയ ഭാഷ 1965ല്‍

* 1965 ലെ റിപ്പബ്ലിക് ദിനത്തിലാണ് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്.

* ഇന്ത്യന്‍ ഭരണഘടനയില്‍ എടുത്തുകാണിച്ച മൂന്ന് ആശയങ്ങളായ 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നിവ ഫ്രഞ്ച് ഭരണഘടനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.

പഞ്ചവത്സര പദ്ധതികള്‍

പഞ്ചവത്സര പദ്ധതികള്‍

* യു.എസ്.എസ്.ആര്‍ (ഇന്നത്തെ റഷ്യ) ഭരണഘടനയില്‍ നിന്നാണ് പഞ്ചവത്സര പദ്ധതികള്‍ കടം കൊണ്ടിരിക്കുന്നത്.

* ആദ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിനെ 31 റൈഫിള്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു.

രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

* റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

* റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കീര്‍ത്തിചക്രം, പത്മ അവാര്‍ഡുകള്‍, ഭാരതരത്ന തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കിവരുന്നു.

ഇന്ത്യന്‍ വ്യോമസേനക്ക് സ്വതന്ത്ര ചുമതല

ഇന്ത്യന്‍ വ്യോമസേനക്ക് സ്വതന്ത്ര ചുമതല

* റിപ്പബ്ലിക് ദിനത്തിന് മുമ്പ് രാജ്യം പിന്തുടര്‍ന്നത് 1935ലെ ഇന്ത്യന്‍ ഗവണ്‍മെന്റ് ആക്റ്റ് ആണ്. ഇത് ബ്രിട്ടീഷ് സര്‍ക്കാര്‍ സമാഹരിച്ച് തയ്യാറാക്കിയിരുന്നു.

* റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേനക്ക് സ്വതന്ത്ര ചുമതല നല്‍കി. ഇതിനുമുമ്പ് വ്യോമസേന ഒരു നിയന്ത്രിത സ്ഥാപനമായിരുന്നു.

English summary

Republic Day 2024: Interesting Facts About Republic Day

Republic Day 2024: Here are the list of interesting facts about republic day. Take a look.
X
Desktop Bottom Promotion