For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം

|

ഇന്ത്യ അതിന്റെ 76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നമ്മുടെ ചരിത്രത്തില്‍ വളരെയധികം സ്ഥാനം പിടിച്ച കലാപങ്ങളുടേയും സമരങ്ങളുടേയും ഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. മഹാത്മാഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവും, ബാലഗംഗാധര തിലകനും, സുഭാഷ് ചന്ദ്രബോസും, ഭഗത് സിംഗും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവന്‍ ബലിയര്‍പ്പിച്ചത് നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് വേണ്ടിയായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഇന്നും പരിപാലിച്ച് പോവുന്ന നമ്മള്‍ ഓരോരുത്തരും ഒരു നിമിഷം പോലും മറക്കരുതാത്ത ചില സംഭവങ്ങള്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഉണ്ട്.

Indias Struggle For Indian Freedom Movemen

ബ്രീട്ടീഷ് അധീനതയില്‍ വര്‍ഷങ്ങളോളം ശ്വാസം മുട്ടി കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് പോരാട്ടത്തിലേക്കുള്ള പാതകള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല. ഈ കുരുക്കില്‍ നിന്നും അടിമത്വത്തില്‍ നിന്നും മോചിതരാകാന്‍ നാം ഓരോരുത്തരുടേയും പിതാമഹന്‍മാര്‍ വളരെയധികം പാടുപെട്ടു എന്ന് നാം ചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. നമ്മുടെ പോരാട്ടത്തിന് അവസാനം ചില സംഭവങ്ങള്‍ ബ്രിട്ടീഷുകാരുടെ അടിത്തറ ഇളക്കി എന്ന് തന്നെ പറയാം. ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍, സ്വാതന്ത്ര്യ സമരത്തില്‍ നിന്നുള്ള പ്രധാന സംഭവങ്ങള്‍ നമുക്ക് നോക്കാം.

 1857 ലെ കലാപം

1857 ലെ കലാപം

ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന ശിപായിലഹളയോടെയാണ് സ്വാതന്ത്ര്യത്തിനുള്ള ആവശ്യം ശക്തമായി വന്നത്. 1857 മെയ് 10ന് മീററ്റിലാണ് ഈ കലാപം ആരംഭിച്ചത്. പിന്നീട് ഈസ്റ്റ് ഇന്ത്യാപമ്പനി പിരിച്ച് വിടുന്ന അവസ്ഥയിലേക്ക് കലാപം എത്തി എന്നതാണ് വാസ്തവം. ചരിത്രത്തില്‍ വളരെയധികം വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും ഈ സംഭവം എത്തി എന്നതാണ് സത്യം. 1857-ല്‍ തൂക്കിലേറ്റപ്പെട്ട മംഗള്‍പാണ്ഡേയാണ് ചരിത്രത്തിലെ ആദ്യത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷി. പിന്നീട് 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചു. മുസ്ലീം ലീഗിനൊപ്പം മുന്‍നിര പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയും സ്വാതന്ത്ര്യ സമരത്തില്‍ അവിഭാജ്യമായ ഘടകമായി പിന്നീട് മാറുകയും ചെയ്തു.

ഗാന്ധിജിയുടെ തിരിച്ച് വരവ്

ഗാന്ധിജിയുടെ തിരിച്ച് വരവ്

1915-ലാണ് മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ച് വരവ്. ദക്ഷിണാഫ്രിക്കയിലേക്ക് പോയ ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് തിരിച്ച് വന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു 1916-ലെ ലഖ്നൗ സന്ധി. കോണ്‍ഗ്രസും മുസ്ലീലീഗും തമ്മില്‍ ഉടലെടുത്ത കരാറായിരുന്നു ലഖ്‌നൗ കരാര്‍. മുഹമ്മദലി ജിന്നയായിരുന്നു ഇതിന് നേതൃത്വം വഹിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് സ്വയം ഭരണം പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാം എന്ന് മുസ്ലിം ലീഗിന്റെ നേതാക്കള്‍ സമ്മതിച്ചതിന്‍ പ്രകാരമാണ് ഇത്തരം ഒരു കരാര്‍ ഉറപ്പിക്കപ്പെട്ടത്.

1917 ചമ്പാരന്‍ സത്യാഗ്രഹം

1917 ചമ്പാരന്‍ സത്യാഗ്രഹം

1917-ലാണ് ചമ്പാരന്‍ സത്യാഗ്രഹം ഉണ്ടാവുന്നത്. ചമ്പാരനില്‍ ബ്രീട്ടീഷ് ആവശ്യപ്രകാരം നീലം കൃഷി കര്‍ഷകര്‍ നിര്‍ബന്ധിതരായി. ഇതിനെത്തുടര്‍ന്ന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ സമരാണ് ചമ്പാരന്‍ സത്യാഗ്രഹം എന്ന് അറിയപ്പെടുന്നത്. ചമ്പാരന്‍ സത്യാഗ്രഹത്തിന് ശേഷം പല വിധത്തിലുള്ള കലാപങ്ങളും പ്രശ്‌നങ്ങളും എല്ലാം സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയുണ്ടായി. അതില്‍ ഒന്നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല്ല.

1919- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

1919- ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.

1919-ല്‍ എല്ലാ തരത്തിലുള്ള പൊതുയോഗങ്ങളും നിരോധിക്കുന്നതായി ജനറല്‍ ഡയര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതറിയാതെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഏപ്രില്‍ 13 ന് അമൃത്സറിലെ ജാലിയന്‍വാലാബാഗില്‍ ഒത്തുകൂടി. ഈ സമയത്ത് യാതൊരു വിധത്തിലുള്ള പ്രകോപനവും ഇല്ലാതെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കുന്നതിന് ജനറല്‍ ഡയര്‍ ഉത്തരവിട്ടു. അത് മാത്രമല്ല പ്രധാന കവാടം അടക്കുകയും ചെയ്തിരുന്നു. ഈ കൂട്ടക്കൊലയില്‍ അന്ന് 350 പേര്‍ മരിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനെത്തുടര്‍ന്നാണ് രാജ്യത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്.

നിസ്സഹകരണ പ്രസ്ഥാനം

നിസ്സഹകരണ പ്രസ്ഥാനം

1920-ല്‍ മഹാത്മാഗാന്ധി കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുക്കുകയും നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. അഹിംസയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഫലമായി ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് ഉത്പ്പന്നങ്ങള്‍ വാങ്ങാതിരിക്കുകയും പിക്കറ്റിഗും അരങ്ങേറി. അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ച് നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് രാജ്യത്തെ മുഴുവന്‍ അറിയിച്ചു. 1922-ല്‍ ചൗരി ചൗര പോലീസ് സ്റ്റേഷനില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെയാണ് നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിച്ചത്.

സുഭാഷ് ചന്ദ്രബോസിന്റെ മടക്കം

സുഭാഷ് ചന്ദ്രബോസിന്റെ മടക്കം

സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തില്‍ എടുത്ത് പറയേണ്ട ഒരു പേര് തന്നെയാണ് സുഭാഷ് ചന്ദ്രബോസിന്റേത്. ഇദ്ദേഹം 1921-ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഇംഗ്ലണ്ടില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീട് സ്വരാജ് എന്ന പേരില്‍ പത്രം ആരംഭിക്കുകയും അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബംഗാള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സെക്രട്ടറിയുമായി ചുമതലയേല്‍ക്കുകയും ചെയ്തു.

1930-ലെ ദണ്ഡി യാത്ര

1930-ലെ ദണ്ഡി യാത്ര

ഉപ്പിന് ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ പ്രതികരിക്കുന്നതിന് വേണ്ടി 1930-ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദണ്ഡി കടപ്പുറത്തേക്ക് മാര്‍ച്ച് നടത്തുകയും കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് കുറുക്കി ഉണ്ടാക്കുകയും ചെയ്തു. നിയമലംഘനത്തിന്റെ ഭാഗമായി പിന്നീട് ഇവിടെ കൂടിയ ജനക്കൂട്ടത്തെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവുകയും ചെയ്തു. എങ്കിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അലയൊലികള്‍ പലയിടങ്ങളിലും തുടര്‍ന്ന് കൊണ്ടേ ഇരുന്നു.

1942ലെ ക്വിറ്റ് ഇന്ത്യാ സമരം

1942ലെ ക്വിറ്റ് ഇന്ത്യാ സമരം

ഇന്ത്യയില്‍ ബ്രീട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1942 ല്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നല്‍കി. ബോംബെയില്‍ നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസംഗത്തില്‍ ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് ആഹ്വാനം ചെയ്തു.

1947-ല്‍ ഇന്ത്യയുടെ വിഭജനവും സ്വാതന്ത്ര്യവും

1947-ല്‍ ഇന്ത്യയുടെ വിഭജനവും സ്വാതന്ത്ര്യവും

എല്ലാത്തിനും അവസാനം സമരങ്ങള്‍ക്ക് ഫലം കണ്ട് 1947-ല്‍ ഇന്ത്യ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. യുകെ പാര്‍ലമെന്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം പാസാക്കി. എന്നാല്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും. മുസ്ലീം ഭൂരിപക്ഷമുള്ളവര്‍ പാകിസ്ഥാനിലേക്കും ഹിന്ദുഭൂരിപക്ഷമുള്ളവര്‍ ഇന്ത്യയിലേക്കും പോയി. അങ്ങനെ 1947- ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി.

Independence day wishes in malayalam : വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍Independence day wishes in malayalam : വളരട്ടെ രാജ്യസ്‌നേഹം; സ്വാതന്ത്ര്യദിനത്തില്‍ കൈമാറാന്‍ ആശംസകള്‍

English summary

India's Struggle For Indian Freedom Movement In Malayalam

Here in this article we are sharing some key events of India's struggle for indian independence in malayalam. Take a look
X
Desktop Bottom Promotion