For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിള്ളേരോണം ചില്ലറക്കളിയല്ല, അറിയേണ്ടതാണ് ഇതെല്ലാം

|
നമ്മള്‍ മറന്നു പോയ പിള്ളേര്‍ ഓണം | #Onam2019 | Boldsky Malayalam

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കർക്കിടകമാസത്തിലെ തിരുവോണ നാളിൽ ആഘോഷിക്കപ്പെടുന്നതാണ് പിള്ളേരോണം. കർക്കിടക വറുതിയിലും ഓണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഓരോ കാര്യങ്ങളും ആഘോഷിച്ചിരുന്നത്. കുട്ടികളാണ് ഇത് ആഘോഷിച്ചിരുന്നത് എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. പിള്ളേരോണം എന്നത് കൊണ്ട് അർത്ഥമാക്കുന്നതും കുട്ടികളുടെ ഓണം എന്ന് തന്നെയാണ്. പണ്ട് തിരുവോണം പോലെ തന്നെ പിള്ളേരോണവും ആഘോഷിച്ചിരുന്നു.

Most read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലംMost read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം

എന്നാൽ ഇന്ന് ഓണമെന്തെന്ന് അറിയാത്തവരാണ് പല കുട്ടികളും. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് അവർ കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നതാണ് സത്യം. പൊലിമയായ ഓണാഘോഷങ്ങൾ ഇല്ലെങ്കിലും പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കുട്ടികൾക്ക് താല്‍പ്പര്യവും ആഘോഷവും ജനിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിന് 27 ദിവസം മുൻപാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ഇന്ന് അന്യം നിന്ന് പോവുന്ന് പിള്ളേരോണത്തെക്കുറിച്ച് ചില കാര്യങ്ങൾ.

 ബാല്യത്തിന്റെ അവകാശം

ബാല്യത്തിന്റെ അവകാശം

ബാല്യകാലത്തെ അവകാശമായിരിക്കും പലർക്കും പിള്ളേരോണം എന്ന് പറയുന്നത്. എന്നാൽ പുത്തനുടുപ്പുകളും ഓണപ്പൂക്കളവും ഇല്ലാതെ നമുക്ക് പിള്ളേരോണം ആഘോഷിക്കാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും നല്ല ഓണസദ്യ തന്നെ പിള്ളേരോണത്തിന് പലരും തയ്യാറാക്കുന്നുണ്ട്. ഗംഭീര സദ്യയാണ് പിള്ളേരോണത്തിന് തയ്യാറാക്കുന്നത്.

മാമാങ്കത്തിന്റെ തുടക്കം

മാമാങ്കത്തിന്റെ തുടക്കം

സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായയിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലായിരുന്നു. ഓണം പോലെ തന്നെ കുട്ടികൾക്ക് വേണ്ടി പിള്ളേരോണവും ആഘോഷിക്കപ്പെടുന്നുണ്ട്. വലിയ ചടങ്ങുകളൊന്നും ഇല്ലെങ്കിലും ഓണത്തിന്റെ പ്രതീതി തന്നെയായിരുന്നു പിള്ളേരോണത്തിനും ഉണ്ടായിരുന്നത്.

 പിള്ളേരോണത്തിന് തുടക്കം

പിള്ളേരോണത്തിന് തുടക്കം

രാവിലെ കുളി കഴിഞ്ഞ് പുത്തൻ വസ്ത്രങ്ങളുടുത്ത് പൂക്കളമിട്ട് തുടങ്ങുന്നതോടെ പിള്ളേരോണത്തിന് തുടക്കമായി. പിന്നീട് പല വിധത്തിലുള്ള പാട്ടും കളിയും എല്ലാമായി സമയം കഴിക്കുന്നു. അതിന് ശേഷം തൂശനിലയിട്ട് സദ്യ വിളമ്പി ഓണത്തിന് സമാപനം കുറിക്കുന്നു.

 ഇന്നത്തെ ഓണം

ഇന്നത്തെ ഓണം

എന്നാല്‍ ഇന്നത്തെ കാലത്ത് ഓണത്തിന് തന്നെ പ്രസക്തിയില്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ പിള്ളേരോണത്തെക്കുറിച്ചും മറ്റും പലരും അറിയുന്നു പോലുമില്ല. എങ്കിലും ചില കാര്യങ്ങൾ പുതിയ തലമുറ ഇതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

English summary

how to celebrate pilleronam

Here in this article we explain some rituals and celebration of pilleronam. Read on
Story first published: Tuesday, August 27, 2019, 17:41 [IST]
X
Desktop Bottom Promotion