For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷ്മീദേവി അനുഗ്രഹം ചൊരിയും; ദീപാവലിയില്‍ വാസ്തുപ്രകാരം വീട്ടില്‍ ചെയ്യേണ്ടത് ഇത്

|

രാജ്യത്തുടനീളം ആഘോഷിക്കുന്ന ഒരു പ്രധാന ഉത്സവമാണ് ദീപാവലി. ഹിന്ദുമതത്തില്‍, ഇത് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. ദീപാലങ്കാരങ്ങള്‍, അലങ്കാരങ്ങള്‍, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും വിരുന്ന്.. അങ്ങനെ ദീപാവലി എന്നത് സന്തോഷത്തിന്റെ കൂടെ വേളയാണ്. ദീപങ്ങളുടെ ഈ ഉത്സവം ഐശ്വര്യത്തിന്റെയും ആരോഗ്യത്തിന്റെയും സമ്പത്തിന്റെയും മാതാവായ ലക്ഷ്മി ദേവിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഉത്സവമാണ്. ദീപാവലിയില്‍ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നേടാനായി പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തപ്പെടുന്നു.

Most read: Surya Gochar 2022: സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read: Surya Gochar 2022: സൂര്യന്‍ തുലാം രാശിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ഈ ആഘോഷവേളയില്‍ വാസ്തുശാസ്ത്രപ്രകാരം നിങ്ങളുടെ വീട്ടിലും ചില മാറ്റങ്ങള്‍ കൊണ്ടുവരൂ. വാസ്തു എന്നത് പരമ്പരാഗതമായ ഒരു ഇന്ത്യന്‍ ശാസ്ത്രമാണ്. വീട്ടിലേക്ക് കൂടുതല്‍ പോസിറ്റീവ് വൈബുകള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു സാങ്കേതികതയാണിത്. ദീപാവലിയില്‍ നിങ്ങളുടെ വീട് അലങ്കരിക്കാന്‍ സഹായിക്കുന്ന ചില വാസ്തു നുറുങ്ങുകളുണ്ട്. ഈ നുറുങ്ങുകള്‍ മനസ്സില്‍ വെച്ചുകൊണ്ട്, നിങ്ങള്‍ നിങ്ങളുടെ വീട് അലങ്കരിക്കുകയാണെങ്കില്‍, നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും വരും. ദീപാവലി നാളില്‍ ഇത്തരം വാസ്തു നിയമങ്ങള്‍ മനസ്സില്‍ വെച്ചാണ് വീട് ഒരുക്കുന്നതെങ്കില്‍ ലക്ഷ്മീദേവി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുകയും ദേവിയുടെ കൃപയാല്‍ സമ്പത്തും സന്തോഷവും വര്‍ദ്ധിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അത്തരം ചില വാസ്തു നുറുങ്ങുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പ്രധാന വാതില്‍

പ്രധാന വാതില്‍

ദീപാവലി വേളയില്‍ വീട് വൃത്തിയാക്കുമ്പോള്‍ പ്രധാന വാതില്‍ ശരിയായി വൃത്തിയാക്കുക. പ്രധാന വാതില്‍ ഒരിക്കലും ശബ്ദം പുറപ്പെടുവിക്കുന്നവയാകരുത്. വാതിലില്‍ നിന്ന് വരുന്ന ഏത് തരത്തിലുള്ള ശബ്ദവും അശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രധാന കവാടത്തില്‍ ഒരു വെള്ളി സ്വസ്തികയും പ്രവേശന കവാടത്തില്‍ ലക്ഷ്മിദേവിയുടെ അടയാളവും ഇടുക. വാതില്‍ അലങ്കരിക്കാന്‍, മാവിന്റെ ഇലകള്‍ കൊണ്ട് ഒരു മാല തയാറാക്കുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മി നിങ്ങളുടെ വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്നതായിരിക്കും.

വടക്കുകിഴക്ക് ദിശ വൃത്തിയായി സൂക്ഷിക്കുക

വടക്കുകിഴക്ക് ദിശ വൃത്തിയായി സൂക്ഷിക്കുക

ദീപാവലിക്ക് മുമ്പ് വീടിന്റെ വടക്ക് കിഴക്ക് മൂല നന്നായി വൃത്തിയാക്കുക. വടക്ക് കിഴക്ക് ദൈവത്തിന്റെ സ്ഥലമാണെന്ന് ഓര്‍ക്കുക. അതിനാല്‍ ഈ സ്ഥലം വൃത്തിയോടെയും ശൂന്യതയോടെയും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വടക്കുകിഴക്ക് ഭാഗത്ത് ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒരിക്കലും സൂക്ഷിക്കരുത്. ഇത് ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി കോപിക്കുകയും നിങ്ങളുടെ വീട്ടില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നു.

Most read:Surya Grahan 2022 ലെ അവസാന സൂര്യഗ്രഹണം; ഈ 6 രാശിക്ക് വരുത്തും പ്രശ്‌നങ്ങള്‍Most read:Surya Grahan 2022 ലെ അവസാന സൂര്യഗ്രഹണം; ഈ 6 രാശിക്ക് വരുത്തും പ്രശ്‌നങ്ങള്‍

ബ്രഹ്‌മസ്ഥാനത്ത് ശ്രദ്ധിക്കാന്‍

ബ്രഹ്‌മസ്ഥാനത്ത് ശ്രദ്ധിക്കാന്‍

വടക്കുകിഴക്ക് കഴിഞ്ഞാല്‍ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ബ്രഹ്‌മസ്ഥാനമാണ്. എല്ലാ വീടിന്റെയും മധ്യഭാഗമാണ് ബ്രഹ്‌മസ്ഥാനം. ഈ സ്ഥലം തുറന്നതും വൃത്തിയുള്ളതും ശൂന്യവുമായിരിക്കേണ്ടത് പ്രധാനമാണ്. ഈ സ്ഥലം ശരിയായി വൃത്തിയാക്കുക. ഭാരമേറിയ ഫര്‍ണിച്ചറുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യുക. ഉപയോഗശൂന്യമായ വസ്തുക്കളൊന്നും ഇവിടെ സൂക്ഷിക്കരുത്.

വീട്ടില്‍ നിന്ന് ഇവ ഒഴിവാക്കുക

വീട്ടില്‍ നിന്ന് ഇവ ഒഴിവാക്കുക

വളരെക്കാലമായി വീട്ടില്‍ ഉപയോഗിക്കാതെ കിടക്കുന്ന സാധനങ്ങളെല്ലാം ദീപാവലിക്ക് മുമ്പായി നീക്കം ചെയ്യുക. പഴകിയ പൂക്കളും പത്രത്തിന്റെ അവശിഷ്ടങ്ങളും പൊട്ടിയ ചില്ലുകളും തേഞ്ഞ ഷൂകളുമൊന്നും വീട്ടില്‍ സൂക്ഷിക്കരുത്. ദീപാവലിക്ക് മുമ്പ് ഈ വസ്തുക്കളെല്ലാം വീട്ടില്‍ നിന്ന് നീക്കം ചെയ്യണം. പഴയ വസ്തുക്കളില്‍ നെഗറ്റീവ് എനര്‍ജി ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും അവ പണത്തിന്റെ വരവ് തടസ്സപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍Most read:2022 ഒക്ടോബര്‍ മാസത്തില്‍ വരുന്ന പ്രധാന ദിവസങ്ങള്‍

വാസ്തു പ്രകാരം എന്ത് സമ്മാനം നല്‍കണം

വാസ്തു പ്രകാരം എന്ത് സമ്മാനം നല്‍കണം

ക്രിസ്റ്റലുകള്‍ സമ്മാനമായി നല്‍കുക. അവ വീടിന്റെ കിഴക്കേ മൂലയില്‍ വയ്ക്കുക. ഒരിക്കലും പുരാതന വസ്തുക്കള്‍ സമ്മാനമായി നല്‍കരുത്. തുകല്‍ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ സമ്മാനമായി നല്‍കുന്നത് ഒഴിവാക്കുക. വാസ്തു പ്രകാരം, നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെയിന്റിംഗുകള്‍ വളരെ ശുഭകരമായ ഒരു സമ്മാനമാണ്.

വാസ്തുപ്രകാരം ദീപാലങ്കാരം

വാസ്തുപ്രകാരം ദീപാലങ്കാരം

ചുവപ്പ്, നീല, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള എന്തും വാസ്തുപ്രകാരം നല്ലതായി കണക്കാക്കുന്നു. പോസിറ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി അവ ശരിയായ ദിശയില്‍ വയ്ക്കുക. കിഴക്ക് പ്രധാന കവാടത്തില്‍ മഞ്ഞ ലൈറ്റുകള്‍ ഉപയോഗിക്കുക. വടക്ക്/വടക്കുകിഴക്ക് ഭാഗങ്ങളില്‍ പച്ച/മഞ്ഞ ലൈറ്റുകള്‍ ഉപയോഗിക്കുക. തെക്കുകിഴക്കന്‍ ദിശയില്‍ ചുവപ്പ് നിറത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. തെക്ക് / തെക്ക് പടിഞ്ഞാറ്, ചുവപ്പ്, നീല എന്നീ നിറങ്ങള്‍ പ്രയോജനപ്പെടുത്തുക.

Most read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read:ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

മണ്‍ചിരാത് തെളിയിക്കുക

മണ്‍ചിരാത് തെളിയിക്കുക

ലക്ഷ്മീ പൂജയ്ക്ക് ശേഷം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യത്തിനും സന്തോഷത്തിനും ഭാഗ്യത്തിനും വേണ്ടി വീടിന്റെ വടക്കുകിഴക്ക്, വടക്ക്, മധ്യമേഖലയില്‍ മണ്‍ വിളക്കുകള്‍ കത്തിക്കുക. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഒരു പാത്രത്തില്‍ ശുദ്ധമായ വെള്ളം നിറച്ച് വടക്കുകിഴക്ക് ദിശയില്‍ വയ്ക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും വെള്ളം മാറ്റുക, ഇത് നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കും.

English summary

How To Arrange Your House According To Vastu in Diwali in Malayalam

The festival of lights is directly associated with Goddess Laxmi. Here is how to arrange your house for prosperity according to vastu in diwali. Take a look.
Story first published: Tuesday, October 11, 2022, 10:49 [IST]
X
Desktop Bottom Promotion