For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷത്തില്‍ ഭാഗ്യം നല്‍കും ഭക്ഷണങ്ങള്‍

|

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേറ്റ് ആഘോഷത്തിമിര്‍പ്പിലാണ്. പ്രതീക്ഷകള്‍ക്ക് പുതുജീവനേകി 2020 പിറക്കുമ്പോള്‍ ലോകത്തെ വിവിധ കോണിലുള്ള രാജ്യങ്ങള്‍ വൈവിധ്യമാര്‍ന്ന ആചാരങ്ങളും കാത്തുപോരുന്നു. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ് പലര്‍ക്കും ജനുവരി ഒന്ന്. ആ ദിവസത്തെ ചില പ്രതീകാത്മക വിശ്വാസങ്ങളാലും ആചാരങ്ങളാലും അളുകള്‍ കൊണ്ടാടുന്നു. ദൈവം വീടുകള്‍ സന്ദര്‍ശിക്കുമെന്നതിനാല്‍ ജപ്പാനില്‍ പുതുവത്സരത്തില്‍ ആളുകള്‍ അവരവരുടെ വീടുകള്‍ വൃത്തിയാക്കുന്നു. സ്‌കോട്ട്ലന്‍ഡില്‍ അര്‍ദ്ധരാത്രിക്ക് ശേഷം അവരുടെ വീട്ടില്‍ പ്രവേശിക്കുന്ന ആദ്യത്തെ വ്യക്തി ഉയരമുള്ളതും സുന്ദരനുമായവനുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇത് ഒരു ശുഭസൂചകമായി അവര്‍ കണക്കാക്കുന്നു. ഇത്തരം ആചാരങ്ങള്‍ക്കിടയിലായി ചില രാജ്യങ്ങള്‍ ഭക്ഷണങ്ങളെ കൂടി ഉള്‍പ്പെടുത്തി.

Most read: എങ്ങനെ പിറന്നു പുതുവര്‍ഷം? ചരിത്രമറിയാം

നല്ല ഭക്ഷണത്തിന് നിങ്ങളില്‍ സംതൃപ്തിയും സന്തോഷവും നിലനിര്‍ത്താന്‍ മാത്രമല്ല ധാരാളം ഭാഗ്യങ്ങള്‍ നേടിത്തരാനും സാധിക്കും. ജനുവരി ഒന്നിന് ചില പ്രത്യേക ഭക്ഷണങ്ങള്‍ ഭക്ഷിക്കുന്നവരുടെ പ്രതീക്ഷകളും ഭാവിയിലേക്കുള്ള ആഗ്രഹങ്ങളും മികച്ചതായി മാറുമെന്ന് അവര്‍ കരുതുന്നു. ചൈനീസ്, തായ് പാരമ്പര്യങ്ങളും ലോകമെമ്പാടുമുള്ള മറ്റ് പല സംസ്‌കാരങ്ങളും അനുസരിച്ച് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് അവരുടെ വിധി മാറ്റുന്നതായി അറിയപ്പെടുന്നു. സമ്പത്ത്, സമൃദ്ധി, മുന്നോട്ടുള്ള യാത്ര, ദീര്‍ഘായുസ്സ്, വരും വര്‍ഷത്തില്‍ ഒരു വ്യക്തിക്ക് സംഭവിക്കാനിടയുള്ള നല്ല കാര്യങ്ങള്‍ എന്നിവ ഇത്തരം ഭക്ഷണം പ്രതീകപ്പെടുത്തുന്നു. അത്തരം ചില ഭക്ഷണങ്ങളും രസകരമായ വിവരങ്ങളും നമുക്കു നോക്കാം.

പച്ച പച്ചക്കറികള്‍

പച്ച പച്ചക്കറികള്‍

ഇരുണ്ട നിറത്തിലുള്ള പച്ച പച്ചക്കറികള്‍ ആരോഗ്യത്തിനു മികച്ചതാണ്. പലരും ഇത്തരം ഭക്ഷണം സ്ഥിരമായി ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ പുതുവത്സരത്തില്‍ ഇത്തരം ഭക്ഷണം കഴിക്കുന്നത് ഭാഗ്യം കൈവരുത്തുമെന്ന് അമേരിക്കന്‍ ഐക്യനാടുകള്‍ മുതല്‍ യൂറോപ്പ് വരെയുള്ള ധാരാളം സംസ്‌കാരങ്ങള്‍ വിശ്വസിക്കുന്നു. ബീന്‍സ് അല്ലെങ്കില്‍ ചീര പോലുള്ള പച്ചക്കറികളുടെ പച്ച നിറം പണത്തെ പ്രതീകപ്പെടുത്തുന്നു എന്ന് അവര്‍ കരുതുന്നു. പുതുവര്‍ഷത്തില്‍ അവ കൂടുതല്‍ കഴിക്കുമ്പോള്‍ കൂടുതല്‍ പണം ആ വര്‍ഷം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.

നൂഡില്‍സ്

നൂഡില്‍സ്

പുതുവര്‍ഷത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതുന്ന ഭക്ഷണത്തിനൊപ്പം നൂഡില്‍സും സ്ഥാനം പിടിച്ചിട്ടുണ്ട്. ചൈനയിലാണ് ഈ ജനപ്രിയ ആചാരമുള്ളത്. ഇവിടെ നൂഡില്‍സ് എന്ന ന്യൂ ഇയര്‍ ഭക്ഷണം ദീര്‍ഘായുസ്സിനെ പ്രതീകപ്പെടുത്തുന്നു. നൂഡില്‍സിന്റെ നീളമാണ് ഇവിടെ പ്രധാനം. പാചകം ചെയ്യുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ഇവ മുറിയുകയോ പൊട്ടുകയോ ചെയ്യരുത്. കൂടാതെ നൂഡില്‍ മുഴുവനായും അകത്താക്കുകയും വേണം.

മാതളനാരങ്ങ

മാതളനാരങ്ങ

പുതുവര്‍ഷത്തില്‍ തുര്‍ക്കി ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ് മധുരമൂറുന്ന മാതളനാരങ്ങ. അവയുടെ മാണിക്യം പോലെയുള്ള ചുവപ്പു നിറം മനുഷ്യ ഹൃദയത്തിന്റെ പ്രതിനിധിയായി കരുതപ്പെടുന്നു. ഇത് ജീവിതത്തെയും ഫലഭൂയിഷ്ഠതയെയും സൂചിപ്പിക്കുന്നു. അതുപോലെ ആപ്പിള്‍ സ്‌നേഹത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും പ്രതീകമാകുന്നു. ആപ്പിള്‍ ജ്യൂസ് ഒരു പുതുവത്സര പാനീയമാണ് ഇവര്‍ക്ക്. അത്തിപ്പഴം ഫലഭൂയിഷ്ഠതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രത്യേക അത്തി പുഡ്ഡിംഗ് പോലുള്ള പല പുതുവത്സര മധുരപലഹാരങ്ങം ആസ്വദിക്കുന്നു.

മത്സ്യം

മത്സ്യം

പുതുവര്‍ഷത്തിലെ ഏറ്റവും ഭാഗ്യകരമായ ഭക്ഷണമായി മത്സ്യത്തെ പലരും കണക്കാക്കുന്നു. വെള്ളിനിറത്തിലുള്ള തിളങ്ങുന്ന മത്സ്യം നല്ല ഭാഗ്യവും സമ്പത്തും സമൃദ്ധിയും നല്‍കുന്നുവെന്ന് പല സംസ്‌കാരങ്ങളിലും വിശ്വസിക്കപ്പെടുന്നു. സമൃദ്ധിയെ സൂചിപ്പിക്കുന്ന ധാരാളം മുട്ടകള്‍ മത്സ്യം ഇടുന്നതായി കരുതപ്പെടുന്നു. അതിനാല്‍ പുതുവര്‍ഷത്തില്‍ പല രാജ്യങ്ങളിലും കടല്‍ വിഭവങ്ങള്‍ ഭാഗ്യം വരുത്തുന്ന ഭക്ഷണമായി കണക്കാക്കി കഴിക്കുന്നു.

ഓറഞ്ച്

ഓറഞ്ച്

ചൈനീസ് പാരമ്പര്യമനുസരിച്ച് സ്വര്‍ണ്ണ നിറത്തിലുള്ള പഴമായ ഓറഞ്ച്, ടാംഗറിന്‍ എന്നിവ ഭാഗ്യം വരുത്തുന്നതായി കണക്കാക്കപ്പെടുന്നു. ടാംഗറൈനുകള്‍ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു, ഓറഞ്ച് ഭാഗ്യം നല്‍കുന്നു. ചൈനീസ് പുതുവത്സരം ആഘോഷിക്കുമ്പോള്‍ ഈ പഴങ്ങള്‍ ജനപ്രിയമായി ഉപയോഗിച്ചു വരുന്നു. പുതുവര്‍ഷത്തിലെ വിളവെടുപ്പു സമയത്ത് ഈ സിട്രസ് പഴങ്ങള്‍ ധാരാളമായി ലഭ്യമാകുന്നത് സമൃദ്ധിയെയും സന്തോഷത്തെയും സൂചിപ്പിക്കുന്നു.

മുന്തിരി

മുന്തിരി

ക്യൂബ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മധുരമുള്ള മുന്തിരി പുതുവര്‍ഷത്തിന്റെ ഭാഗ്യ ഭക്ഷണമായി കണക്കാക്കപ്പെടുന്നു. നല്ല ഭാഗ്യം ലഭിക്കാന്‍ വര്‍ഷത്തിലെ അവസാന ദിവസം പുതുവര്‍ഷം പിറക്കുന്ന സമയം 12 മുന്തിരി കഴിക്കണമെന്ന് ഇവര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ അവര്‍ കഴിക്കുന്ന പന്ത്രണ്ട് മുന്തിരിപ്പഴങ്ങളില്‍ ഓരോന്നിനും ഓരോ ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നു.

നട്‌സ്

നട്‌സ്

നട്‌സ് പുതിയ ജീവിതത്തിന്റെ പ്രതീകങ്ങളാണ്. ഇവ പലരും അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഭാഗ്യകരമായ തുടക്കം നേടാന്‍ പുതുവര്‍ഷ സമ്മാനത്തിനായും ഉപയോഗിക്കുന്നു. ചില സംസ്‌കാരങ്ങളില്‍ പ്രത്യേക നടസ് നിറച്ചതും നാണയങ്ങള്‍ സൂക്ഷിച്ചതുമായ കേക്കുകള്‍ പുതുവര്‍ഷത്തിനായി തയ്യാറാക്കുന്നു. തുടര്‍ച്ചയായ അഭിവൃദ്ധിയുടെ പ്രതീകമായി പുതുവര്‍ഷത്തില്‍ കൂടുതലും റിംഗ് ആകൃതിയിലുള്ള കേക്കുകളാണ് തയ്യാറാക്കുന്നത്.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

അരി, ക്വിനോവ, ബാര്‍ലി തുടങ്ങിയ ധാന്യങ്ങള്‍ പുതുവത്സരാഘോഷങ്ങളില്‍ പലരും പ്രത്യേ സ്ഥാനങ്ങള്‍ നല്‍കുന്നു. അവ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. ചില പാരമ്പര്യങ്ങള്‍ അനുസരിച്ച് പുതുവത്സരം പിറക്കുമ്പോള്‍ ആദ്യം കഴിക്കേണ്ട ഒന്നായി അരി ഭക്ഷണത്തെ കരുതുന്നു. നന്‍മ കൊണ്ടുവരുന്നതിനും ധാരാളം ഭാഗ്യങ്ങള്‍ കൈവരാനും ഇവ സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ പുരാണമനുസരിച്ച് നെല്ല് ധാന്യങ്ങള്‍ എല്ലാ ദുഷ്ടശക്തികളെയും ചീത്ത ശകുനങ്ങളെയും അകറ്റുകയും ജീവിതത്തില്‍ നല്ല ഭാഗ്യം വരുത്തുകയും ചെയ്യുന്നു. അതിനാല്‍ ഇന്ത്യയിലെ പല മതപരമായ ചടങ്ങുകളിലും നെല്ല് ഉപയോഗിക്കുന്നു.

ചോളം

ചോളം

ചോളം ഉപയോഗിച്ച് റൊട്ടി തയ്യാറാക്കുന്നത് അമേരിക്കന്‍ നാടുകളില്‍ ഒരു ജനപ്രിയ പുതുവത്സര പാരമ്പര്യമാണ്. ചോളത്തിന്റെ തിളക്കമുള്ള നിറം സ്വര്‍ണ്ണത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. അതിനാല്‍ ഭക്ഷണത്തില്‍ കൂടുതലായി ചോളം ഉപയോഗിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് കൂടുതല്‍ ഭാഗ്യം ലഭിക്കുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പന്നിയിറച്ചി

പന്നിയിറച്ചി

ഒരു കാലത്ത് വരേണ്യ വര്‍ഗത്തിനായി കരുതിവച്ചിരുന്ന പന്നിയിറച്ചി സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ജനുവരി ഒന്നിന് ഭക്ഷണത്തില്‍ ഹൃദ്യമായ പന്നിയിറച്ചി ഉള്‍പ്പെടുത്തുന്നത് ആ വര്‍ഷം ഉയര്‍ന്ന ഭാഗ്യം വരുത്തുമെന്ന് പല രാജ്യക്കാരും കരുതുന്നു.

English summary

Foods That Will Bring You Good Luck in the New Year

Here we are talking about the foods that will bring you good luck in new year. Read on.
Story first published: Wednesday, January 1, 2020, 11:02 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X