For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ സന്തോഷവും ഐശ്വര്യവും; ബുദ്ധപ്രതിമ ഈവിധം വയ്ക്കൂ

|

വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ആരാണ് ആഗ്രഹിക്കാത്തത്. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഊര്‍ജം പോസിറ്റീവ് ആക്കാന്‍ പല വഴികളുമുണ്ട് അതിലൊന്നാണ് വീടിന് ഊര്‍ജം കൂട്ടുന്ന ചില സാധനങ്ങള്‍ വീടിന്റെ അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. ഇന്ന് നമ്മള്‍ അത്തരത്തിലുള്ള ഒരു കാര്യത്തെ കുറിച്ച് സംസാരിക്കും. ചൈനീസ് വാസ്തു ശാസ്ത്ര വിദ്യയായ ഫെങ് ഷൂയിയില്‍, നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കാനും നിരവധി മാര്‍ഗങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് നിങ്ങളുടെ വീട്ടില്‍ ഒരു ചിരിക്കുന്ന ബുദ്ധനെ വയ്ക്കുന്നത്.

Also read: 12 രാശിക്കും മാര്‍ച്ച് 13-19 വരെ സാമ്പത്തിക വാരഫലം; ജോലി, സാമ്പത്തികം, കരിയര്‍ ഫലംAlso read: 12 രാശിക്കും മാര്‍ച്ച് 13-19 വരെ സാമ്പത്തിക വാരഫലം; ജോലി, സാമ്പത്തികം, കരിയര്‍ ഫലം

നിങ്ങള്‍ വിഷാദത്തിലോ കടബാധ്യതയിലോ ദുഖത്താലോ വലയം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ പ്രതിവിധി വളരെ ഫലപ്രദമാണ്. നിങ്ങളുടെ വീട്ടില്‍ ഒരു ലാഫിംഗ് ബുദ്ധനെ കൊണ്ടുവന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. ഫെങ് ഷുയി വാസ്തു ശാസ്ത്രമനുസരിച്ച്, ചിരിക്കുന്ന ബുദ്ധന്‍ വീടിന് ഐശ്വര്യം നല്‍കുന്നു. എന്നാല്‍ അത് തെറ്റായ സ്ഥലത്ത് സ്ഥാപിച്ചാല്‍ ദോഷം ചെയ്യും. വാസ്തു ശാസ്ത്ര പ്രകാരം, വീട്ടില്‍ ലാഫിംഗ് ബുദ്ധനെ എങ്ങനെ വയ്ക്കാമെന്ന് ഇവിടെ വായിച്ചറിയാം.

സ്വീകരണമുറിയില്‍

സ്വീകരണമുറിയില്‍

അതിഥികള്‍ ഇരിക്കുന്ന മുറിയാണിത്, അതിനാല്‍ ശാന്തമായ അന്തരീക്ഷം ഉണ്ടായിരിക്കുന്നത് നല്ലതാണ്. സ്വീകരണമുറിയില്‍ ഒരു ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത് ശാന്തത നേടാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, പ്രതിമ മുന്‍വാതിലിനു അഭിമുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കുക.

പ്രവേശന കവാടത്തിന് അഭിമുഖമായി

പ്രവേശന കവാടത്തിന് അഭിമുഖമായി

മുന്‍വശത്തെ വാതിലിന് അഭിമുഖമായി നിങ്ങളുടെ വീടിനുള്ളില്‍ ഒരു ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത് വീട്ടില്‍ പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു. മാത്രമല്ല, വീട്ടിലേക്ക് പ്രവേശിക്കുന്ന നെഗറ്റീവ് ശക്തികളെ പുറന്തള്ളുകയും ചെയ്യുന്നു. ബുദ്ധ വിഗ്രഹം തറയിലോ താഴ്ന്ന സ്റ്റൂളിലോ സ്ഥാപിക്കുന്നതിനുപകരം, പ്രതിമ ഒരു മേശയിലോ കാബിനറ്റിലോ കുറഞ്ഞത് രണ്ടര അടി ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.

Most read:അന്നപൂര്‍ണ്ണ ദേവിയുടെ അനുഗ്രഹം; കൈപ്പുണ്യത്തില്‍ ഈ രാശിക്കാരായ പെണ്‍കുട്ടികളെ വെല്ലാന്‍ ആളില്ല</p><p>Most read:അന്നപൂര്‍ണ്ണ ദേവിയുടെ അനുഗ്രഹം; കൈപ്പുണ്യത്തില്‍ ഈ രാശിക്കാരായ പെണ്‍കുട്ടികളെ വെല്ലാന്‍ ആളില്ല

വിദ്യാര്‍ത്ഥികള്‍ക്ക്

വിദ്യാര്‍ത്ഥികള്‍ക്ക്

നിങ്ങളുടെ കുട്ടികളുടെ പഠന സ്ഥലത്ത് ഒരു ബുദ്ധ പ്രതിമ മേശപ്പുറത്തോ ചുമര്‍ അലമാരയിലോ സ്ഥാപിക്കുക. പോസിറ്റീവ് ഊര്‍ജ്ജം നിറച്ച് കുട്ടികള്‍ക്ക് അക്കാദമിക് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ഒരു നല്ല വഴിയാണിത്.

ഓഫീസിലെ ഭാഗ്യം

ഓഫീസിലെ ഭാഗ്യം

ബിസിനസ്സില്‍ സമൃദ്ധിയിലും വിജയം കൈവരിക്കാന്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ നിങ്ങളുടെ ജോലിസ്ഥലത്തോ ഒരു ചെറിയ ബുദ്ധ വിഗ്രഹം ഉപയോഗിക്കാം. പ്രതിമ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമീപത്തായി വയ്ക്കുക.

Most read:നടുക്ക് ഗണപതി, പുരുഷദൈവങ്ങളും സ്ത്രീദൈവങ്ങളും ഇവിടെ; പൂജാമുറിയില്‍ വിഗ്രഹം ഈവിധം വയ്ക്കണം</p><p>Most read:നടുക്ക് ഗണപതി, പുരുഷദൈവങ്ങളും സ്ത്രീദൈവങ്ങളും ഇവിടെ; പൂജാമുറിയില്‍ വിഗ്രഹം ഈവിധം വയ്ക്കണം

പൂന്തോട്ടത്തില്‍

പൂന്തോട്ടത്തില്‍

വീട്ടില്‍ ഒരു പൂന്തോട്ടമുണ്ടെങ്കില്‍ ബുദ്ധ പ്രതിമ ഇവിടെ സ്ഥാപിക്കുന്നത് ചുറ്റുപാടിന് ഒരു സുഖകരമായ ഊര്‍ജ്ജം നല്‍കുന്നു. നിങ്ങള്‍ ഉദ്യാനം നിങ്ങള്‍ ധ്യാനത്തിനോ വിശ്രമത്തിനോ ഉപയോഗിക്കുന്നതനുസരിച്ച് പ്രതിമകള്‍ ക്രമീകരിക്കാം. ധ്യാനിക്കുന്നതിലും ചാരിയിരിക്കുന്നതുമായ പോസിലുള്ള ബുദ്ധന്റെ പ്രതിമ ഒരു പൂന്തോട്ടത്തില്‍ നിങ്ങള്‍ക്ക് സ്ഥാപിക്കാം. ചെടികളുടെ ചുവട്ടില്‍, അരികില്‍, അല്ലെങ്കില്‍ ഒരു ജലധാരയുടെ ഭാഗമായി അല്ലെങ്കില്‍ സ്പ്രിംഗ്ലറുകളുള്ള ഒരു കുളത്തില്‍ പ്രതിമ വയ്ക്കാവുന്നതാണ്.

പീഠത്തിലെ പ്രതിമ

പീഠത്തിലെ പ്രതിമ

ഒരു ബുദ്ധപ്രതിമ സാധാരണയായി യാഗ പീഠത്തില്‍ സ്ഥാപിക്കുന്നു. ഇതിനായി നിങ്ങള്‍ പ്രാര്‍ത്ഥനാ മുറി സജ്ജമാക്കുമ്പോള്‍ ശല്യമില്ലാത്ത ഒരു സ്ഥലം തിരഞ്ഞെടുക്കുക. പീഠവും പ്രതിമയും കിഴക്കോട്ട് അഭിമുഖമായിരിക്കാനും ശ്രദ്ധിക്കുക.

Most read:വീട്ടിലൊരു അശോക മരം; ഐശ്വര്യങ്ങള്‍ ഫലംMost read:വീട്ടിലൊരു അശോക മരം; ഐശ്വര്യങ്ങള്‍ ഫലം

ഏത് തരം ബുദ്ധന്‍?

ഏത് തരം ബുദ്ധന്‍?

ബുദ്ധപ്രതിമകളുടെ കാര്യത്തില്‍, വലുതാണ് നല്ലതെന്ന് ഫെങ് ഷൂയി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ വീടിന് ലഭിക്കേണ്ട ബുദ്ധ പ്രതിമയെക്കുറിച്ച് നിങ്ങള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍, ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ നിങ്ങള്‍ക്ക് സ്ഥാപിക്കാവുന്നതാണ്. കാരണം ഏത് വീട്ടിലേക്കും ഇത്തരം പോസിലുള്ള പ്രതിമ സന്തോഷവും സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

ബുദ്ധപ്രതിമ നേരിട്ട് നിലത്ത് വയ്ക്കരുത്

ബുദ്ധപ്രതിമ നേരിട്ട് നിലത്ത് വയ്ക്കരുത്

ഒരു പൂജാ മുറിയില്‍ ഒരാള്‍ ഉപയോഗിക്കുന്ന മറ്റ് വിഗ്രഹങ്ങളെപ്പോലെ, ഒരു മുറിയില്‍ ബുദ്ധന്റെ സ്ഥലമോ സ്ഥാനമോ തീരുമാനിക്കുമ്പോള്‍ അത് തറയില്‍ വയ്ക്കരുതെന്ന് ഓര്‍മ്മിക്കുക. മുറിയിലെ മിക്ക വസ്തുക്കളേക്കാളും ഉയര്‍ന്ന ഒരു മേശ അല്ലെങ്കില്‍ ഷെല്‍ഫ് എന്നിവ പ്രതിമ സ്ഥാപിക്കാന്‍ അനുയോജ്യമാണ്. പ്രതിമ ഒരു ഷെല്‍ഫില്‍ സ്ഥാപിക്കുമ്പോള്‍, ഷെല്‍ഫില്‍ മറ്റ് വസ്തുക്കള്‍ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ വിഗ്രഹം ഒരു ബുക്ക് ഷെല്‍ഫില്‍ സ്ഥാപിക്കരുത്. വിഗ്രഹം വലുതാണെങ്കില്‍, ഉയരത്തില്‍ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെങ്കില്‍, നിലത്തിന് മുകളില്‍ ഒരിഞ്ചെങ്കിലും ഉയരമുള്ള ഒരു പീഠം സ്ഥാപിക്കുക.

പ്രതിമ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പ്രതിമ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

വീട്ടില്‍ പൂജാമുറിയിലാണ് പ്രതിമ സ്ഥാപിക്കുന്നതെങ്കില്‍ ശരിയായ തരത്തിലുള്ള പ്രതിമയും അതിന്റെ ക്രമീകരണവും പ്രധാനമാണ്. അനുഗ്രഹം ചൊരിയുന്ന ഒരു ബുദ്ധ പ്രതിമ (കോസ്മിക് മുദ്ര എന്നും അറിയപ്പെടുന്നു) പൂജാമുറിയിലും ധ്യാന മുറിയിലും അനുയോജ്യമാണ്. പീഠവും പ്രതിമയും കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. കൂടാതെ പീഠം ക്രമീകരിക്കുമ്പോള്‍ ഇവ കൂടി ശ്രദ്ധിക്കുക. പ്രതിമ ഒരിക്കലും ഒരു വ്യക്തിയുടെ കാല്‍ അതിലേക്ക് ചൂണ്ടുന്ന സ്ഥലത്ത് ക്രമീകരിക്കാതിരിക്കുക. പ്രതിമയേക്കാള്‍ ഉയരത്തില്‍ മറ്റൊരു വസ്തുവും ഉണ്ടാകരുത്. അതിനാല്‍, ഉയര്‍ത്തിയ പ്ലാറ്റ്‌ഫോമിലോ അലമാരയിലോ പീഠം ക്രമീകരിക്കുന്നതാണ് നല്ലത്. ബുദ്ധപ്രതിമയുടെ മുകളിലായി അലമാരകളോ ഷെല്‍ഫോ മറ്റോ ഇല്ലെന്നും ഉറപ്പാക്കുക.

Most read:വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാം ഈ വഴിMost read:വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാം ഈ വഴി

പ്രതിമ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

പ്രതിമ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു പ്രവേശന കവാടത്തില്‍ പ്രതിമ സജ്ജമാക്കാം. എന്നാല്‍ മുറികളില്‍ പ്രതിമ വയ്ക്കുമ്പോള്‍ പ്രതിമ ഒരു മുറിയിലേക്ക് നോക്കണം, അതില്‍ പുറത്തോട്ട് നോക്കുന്ന രീതിയില്‍ ക്രമീകരിക്കാതിരിക്കുക. വീടിനായി ബുദ്ധ വിഗ്രഹം വാങ്ങുമ്പോള്‍ വിവിധ ബുദ്ധ പ്രതിമകളുടെ പോസുകളെയും അര്‍ത്ഥങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍

ചിരിക്കുന്ന ബുദ്ധന്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. കൂടാതെ, ഭാഗ്യം, സമ്പത്ത്, സമൃദ്ധി എന്നിവ നല്‍കുന്നതിനാല്‍ ചിരിക്കുന്ന ബുദ്ധന്‍ ഇന്ന് ജനപ്രിയമായി മാറി. ഇരിക്കുന്നതും നില്‍ക്കുന്നതുമായ വ്യത്യാസ്ത പോസുകളില്‍ പ്രതിമ വരുന്നു. ഫെങ്ഷൂയി പറയുന്നതനുസരിച്ച്, ചിരിക്കുന്ന ബുദ്ധ വിഗ്രഹം തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിക്കുന്നത് (അത് സമ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു) ഉത്തമമാണ്.

Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍Most read:വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ധ്യാനിക്കുന്ന ബുദ്ധന്‍

ധ്യാനിക്കുന്ന ബുദ്ധന്‍

കൈ കൂപ്പി ഇരുന്ന് ധ്യാനിക്കുന്ന നിലയിലുള്ളതാണ് ഈ പ്രതിമ. പ്രബുദ്ധതയെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ ധ്യാനമേഖലയിലെ ഒരു ബലിപീഠത്തിന് ഇത്തരത്തിലുള്ള ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത് ഉത്തമമാണ്.

അനുഗ്രഹിക്കുന്ന ബുദ്ധന്‍

അനുഗ്രഹിക്കുന്ന ബുദ്ധന്‍

ഈ പ്രതിമ സാധാരണയായി ഇരിക്കുന്ന നിലയില്‍ ഇടതു കൈ മടിയില്‍ വച്ച് വലതു കൈ അനുഗ്രഹം ചൊരിയുന്ന നിലയിലുള്ളതാണ്. വീട്ടില്‍ ഊര്‍ജ്ജം ചൊരിയാന്‍ ഉത്തമമാണ് ഈ പ്രതിമ.

ചാരിയിരിക്കുന്ന ബുദ്ധന്‍

ചാരിയിരിക്കുന്ന ബുദ്ധന്‍

ഈ പോസ് പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്നു, മാത്രമല്ല ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനുദ്ദേശിക്കുന്ന ആളുകളുടെ വീടുകള്‍ക്ക് ഈ പ്രതിമ അനുയോജ്യമാണ്. ജോലി മാറുന്നതില്‍ നിന്നോ അല്ലെങ്കില്‍ കുട്ടികള്‍ വീട് വിട്ട് നില്‍ക്കുന്ന സമയത്തോ ഈ പ്രതിമ നിങ്ങള്‍ക്ക് അനുഗ്രഹമാണ്.

English summary

Feng Shui Tips For Placing Buddha Statues in Your Home

Here we are discussing the fengshui tips on how to arrange Buddha statues for positive energy at home. Take a look.
X
Desktop Bottom Promotion