For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ

|

ആയിരക്കണക്കിന് വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകള്‍ ജീവിതത്തില്‍ ഭാഗ്യം ആകര്‍ഷിക്കാനായി ഫെങ് ഷൂയി വിദ്യകള്‍ പരീക്ഷിക്കുന്നു. ഒരു പരിതസ്ഥിതിക്ക് എല്ലാ ഊര്‍ജവും നല്‍കി അനുയോജ്യത ഉണ്ടാക്കുന്ന ഒരു ചൈനീസ് മെറ്റാഫിസിക്കല്‍ തത്ത്വചിന്തയാണ് ഫെങ് ഷൂയി. ഫെങ്ഷൂയി അനുസരിച്ച്, നമ്മുടെ ജീവിതം ഭൂമിയുമായി യോജിച്ച് ജീവിക്കുമ്പോള്‍ ജീവിതത്തിലേക്ക് സമാധാനം, സന്തോഷം, സമൃദ്ധി എന്നിവ പ്രപഞ്ചം തന്നെ ക്ഷണിക്കുന്നു എന്നാണ്.

Most read: കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും

ഫെങ്ഷൂയി മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമ്പത്തും ഭാഗ്യവും നേടുന്നതിന് ആവശ്യമായ പിന്തുണ ലഭിക്കുന്നു. നിങ്ങളുടെ വീട്ടിലും ഓഫീസിലും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഊര്‍ജ്ജത്തെ ആകര്‍ഷിക്കാനും ശക്തിപ്പെടുത്താനുമായി ഫെങ്ഷൂയി വിദ്യ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷം നിങ്ങളില്‍ ഭാഗ്യം നിറയാനായി ഇനിപ്പറയുന്ന ഫെങ്ഷുയി ലക്കി ചാമുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ലക്കി മണി ക്യാറ്റ്

ലക്കി മണി ക്യാറ്റ്

ജാപ്പനീസ്, ചൈനീസ് സംസ്‌കാരങ്ങളില്‍ വളരെ പ്രചാരമുള്ള ഒരു ലക്കി ചാം ആണ് ലക്കി മണി ക്യാറ്റ്. ഫെങ്ഷുയി വിശ്വാസം അനുസരിച്ച് പൂച്ചയുടെ കൈകാലുകള്‍ സമ്പത്തിനെ സമീപിക്കുന്നതിനെ സൂചിപ്പിക്കുന്നു. പൂച്ചകള്‍ക്ക് ഇരുട്ടിലും കാണാന്‍ കഴിയും. അതിനാല്‍ നിങ്ങളുടെ വിജയത്തെ അകറ്റുന്ന ദുരാത്മാക്കളെ അകറ്റാന്‍ പൂച്ചകള്‍ക്ക് കഴിവുണ്ട്. ജോലിസ്ഥലത്ത്, ഈ ലക്കി ചാം നിങ്ങളുടെ ഓഫീസ് ഡെസ്‌കിലോ ക്യാഷ് രജിസ്റ്ററിനടുത്തോ വയ്ക്കുക. നിങ്ങളുടെ വീട്ടില്‍, നിങ്ങള്‍ക്ക് ഈ പൂച്ചയെ തെക്കുകിഴക്ക് അല്ലെങ്കില്‍ വടക്കുകിഴക്ക് ഇടങ്ങളില്‍ സ്ഥാപിക്കാം.

മണി ഫ്രോഗ്

മണി ഫ്രോഗ്

പല ഏഷ്യന്‍ സംസ്‌കാരങ്ങളിലും, ചൈനീസ് സമ്പത്ത് ദേവന്റെ വളര്‍ത്തുമൃഗമായാണ് മണി ഫ്രോഗിനെ കരുതപ്പെടുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ മൂന്ന് കാലുകളുള്ള ഒരു തവളയാണ്. എപ്പോഴും വായില്‍ ഒരു നാണയം കടിച്ച്പിടിക്കുകയും കാലുകള്‍ക്ക് ചുറ്റും നാണയങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന രീതിയില്‍ ഈ തവളകളെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയുടെ ഒഴുക്ക് സജീവമാക്കുന്നതിന് ഇവ നിങ്ങളുടെ പ്രധാന കവാടത്തിന് അഭിമുഖമായി, വടക്ക് അല്ലെങ്കില്‍ തെക്കുകിഴക്ക് പ്രദേശത്ത് സ്ഥാപിക്കണം.

Most read:ദാരിദ്ര്യവും കടക്കെണിയും ഫലം; ഈ ജീവികള്‍ വീട്ടില്‍ കയറിയാല്‍

ചൈനീസ് ഡ്രാഗണുകള്‍

ചൈനീസ് ഡ്രാഗണുകള്‍

ചൈനീസ് ഡ്രാഗണുകളെ എല്ലാ സൃഷ്ടികളുടെയും പരമമായ സൃഷ്ടിയായി കണക്കാക്കുന്നു. അവ ഭാഗ്യം, വിജയം, സംരക്ഷണം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ചൈനീസ് വാസ്തുവിദ്യയില്‍ ഈ ഡ്രാഗണുകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ലക്കി ചാം നിങ്ങളുടെ വീടിന്റെ വിവിധ മേഖലകളില്‍ സൂക്ഷിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കാന്‍ സഹായിക്കും.

ചൈനീസ് ചരട്

ചൈനീസ് ചരട്

ഒരു കഷണം ചരട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന നിറം ചുവപ്പാണ്. ഇത് ഭാഗ്യത്തെയും സമൃദ്ധിയെയും പ്രതീകപ്പെടുത്തുന്നു. ദുരാത്മാക്കളെ അകറ്റാനോ ദാമ്പത്യത്തിനായി ഭാഗ്യം ആകര്‍ഷിക്കാനോ ഇത് ഉപയോഗിക്കാം. ബന്ധങ്ങളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് നിങ്ങളുടെ കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് സൂക്ഷിക്കാവുന്നതാണ്.

Most read:ഛിന്നഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങും, ക്ഷാമം വരും; 2021ല്‍ നോസ്ട്രാഡമസ് പ്രവചിച്ചത്

വെളുത്ത മെഴുകുതിരികള്‍

വെളുത്ത മെഴുകുതിരികള്‍

ഫെങ് ഷൂയി പ്രകാരം വെളുത്ത മെഴുകുതിരികള്‍ പോസിറ്റീവ് എനര്‍ജി നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വെളുത്ത മെഴുകുതിരികള്‍ ലോഹ മൂലകത്തെ പ്രതിനിധീകരിക്കുകയും അത് നിങ്ങള്‍ക്ക് കാര്യക്ഷമതയും കൃത്യതയും നല്‍കുകയും ചെയ്യുന്നു. ഈ മെഴുകുതിരികള്‍ നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കുന്നതിലൂടെ സമ്മര്‍ദ്ദകരമായ ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സഹായിക്കും.

ഉപ്പ്

ഉപ്പ്

പുരാതന കാലം മുതല്‍, ശരീര ശുദ്ധീകരണ ചികിത്സകളും മസാജുകളും ഉള്‍പ്പെടെ ഉപ്പ് ഉപയോഗിക്കുന്നു. ഒരു പുതിയ വീട്ടിലേക്ക് നിങ്ങള്‍ മാറുകയാണെങ്കില്‍ മുറിയിലേക്ക് കുറച്ച് ഉപ്പ് വിതറുന്നത് മോശം ഊര്‍ജ്ജം നീക്കം ചെയ്യാന്‍ സഹായിക്കും. ഇത് 24 മണിക്കൂര്‍ വിട്ട ശേഷം അടിച്ചു കളയുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ സ്വാഗതം ചെയ്യുകയും ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യാവുന്നതാണ്.

Most read:സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?

ചൈനീസ് നാണയങ്ങള്‍

ചൈനീസ് നാണയങ്ങള്‍

പണത്തിനു വേണ്ടി ഫെങ് ഷൂയിയില്‍ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് ചൈനീസ് നാണയങ്ങള്‍. ഫെങ്ഷൂയിയിലെ നാണയങ്ങളുടെ മറ്റൊരു ഉപയോഗം ഉടമയുടെ സംരക്ഷണത്തിനും ഭാഗ്യത്തിനും രോഗശാന്തിക്കുമായാണ്. ചൈനീസ് നാണയങ്ങള്‍ കൈവശം വയ്ക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാനാകുന്നു. അവര്‍ക്ക് കൂടുതല്‍ ഭാഗ്യവും പരിരക്ഷയും ഇതിലൂടെ കൈവരുന്നു.

ലക്കി ബാംബൂ

ലക്കി ബാംബൂ

ഏറ്റവും പ്രശസ്തമായ ഫെങ്ഷൂയി ഘടകങ്ങളില്‍ ഒന്നാണ് ലക്കി ബാംബൂ. നിങ്ങളുടെ വീട്ടില്‍ ലക്കി ബാംബൂ വളര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും ഭാഗ്യം വരുത്തുകയും ചെയ്യുന്നു.

Most read:ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍

ലാഫിംഗ് ബുദ്ധ

ലാഫിംഗ് ബുദ്ധ

ബിസിനസ്സില്‍ സമൃദ്ധിയിലും വിജയവും കൈവരിക്കാനും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നതിനായി നിങ്ങളുടെ വീട്ടിലോ ഓഫീസിലോ നിങ്ങളുടെ ജോലിസ്ഥലത്തോ ഒരു ചെറിയ ബുദ്ധ പ്രതിമ സ്ഥാപിക്കാം. പ്രതിമ നിങ്ങളുടെ മേശപ്പുറത്ത് വയ്ക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് സമീപത്തായി വയ്ക്കുക. വീട്ടിലെ പൂജാമുറിയിലും ധ്യാന മുറിയിലും ബുദ്ധപ്രതിമ വയ്ക്കുന്നത് അനുയോജ്യമാണ്. പീഠവും പ്രതിമയും കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന രീതിയില്‍ ക്രമീകരിക്കുക. ബുദ്ധപ്രതിമയുടെ മുകളിലായി അലമാരകളോ ഷെല്‍ഫോ മറ്റോ ഇല്ലെന്നും ഉറപ്പാക്കുക.

വിന്‍ഡ് ചൈം

വിന്‍ഡ് ചൈം

നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാട് ഊര്‍ജ്ജത്തിന്റെ പോസിറ്റീവ് ഒഴുക്കിനെ ക്ഷണിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ ജീവിതത്തിലേക്ക് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നു. അതേസമയം വളരെ വേഗത്തിലോ, വളരെ സാവധാനത്തിലോ അല്ലെങ്കില്‍ നിശ്ചലമായോ നീങ്ങുന്ന നെഗറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ കഷ്ടതകളിലേക്കും വിരല്‍ ചൂണ്ടുന്നു. അത്തരത്തിലുള്ള നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കുന്നതിനുള്ള മികച്ച ഉപായമാണ് വീട്ടിലൊരു വിന്‍ഡ് ചൈം സൂക്ഷിക്കുക എന്നത്.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

ഡ്രാഗണ്‍ ആമ

ഡ്രാഗണ്‍ ആമ

ഫെങ്ഷൂയി വിദ്യയില്‍ പ്രസിദ്ധമായ ധനാകര്‍ഷണ വഴിയാണ് ഡ്രാഗണ്‍ ആമകള്‍. സമ്പത്തിനും സംരക്ഷണത്തിനും ഭാഗ്യത്തിനും ഉപയോഗിക്കാവുന്ന ഒരു ക്ലാസിക്കല്‍ ഫെങ് ഷൂയി വിദ്യയാണിത്. കടലാമയുടെ ശരീരവും ഒരു സര്‍പ്പത്തിന്റെ തലയുമുള്ള ഡ്രാഗണ്‍ ആമ വായില്‍ ഒരു നാണയം കടിച്ചുപിടിച്ച് നാണയങ്ങളുടെ മേല്‍ ഇരിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ധനാകര്‍ഷണ കല്ലുകള്‍

ധനാകര്‍ഷണ കല്ലുകള്‍

ഫെങ്ഷൂയി വിദ്യയില്‍ സമ്പത്ത് ആകര്‍ഷിക്കുന്നതില്‍ അറിയപ്പെടുന്ന വസ്തുവാണ് സിട്രൈന്‍ ക്രിസ്റ്റല്‍ എന്നറിയപ്പെടുന്ന ധനാകര്‍ഷണ കല്ലുകള്‍. അതിനാല്‍ ഇത് പലപ്പോഴും സമ്പത്ത് വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ഒരാളുടെ ആത്മാഭിമാനം ശക്തിപ്പെടുത്തുന്നതിനും സിട്രൈന്‍ ഫലപ്രദമാണ്. അതിനാല്‍ ഇത് നിങ്ങള്‍ക്ക് ആഭരണമായും ഉപയോഗിക്കാം.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

English summary

Feng Shui Lucky Charms to Bring Success in 2021

People have been using luck bringing symbols for millions of years, to attract financial success or to avoid evil. Lets see the feng shui lucky charms to bring success in 2021.
X
Desktop Bottom Promotion