For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

|

ഇന്ത്യയില്‍ വാസ്തു ശാസ്ത്രം എങ്ങനെ പ്രാധാന്യം അര്‍ഹിക്കുന്നോ അത്രത്തോളം പ്രാധാന്യം ഫെങ്ഷൂയി വിദ്യയ്ക്ക് ചൈനക്കാര്‍ നല്‍കുന്നു. ഈ വഴികള്‍ ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും നിറയ്ക്കുന്നതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ന് മലയാളികളും ഫെങ്ഷൂയി വിദ്യക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിരിക്കുന്നു.

Most read: സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാംMost read: സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

പ്രകൃതിയോടിണങ്ങി മനുഷ്യര്‍ വാസസ്ഥലം ഒരുക്കി പരിപാലിക്കുന്ന രീതിയാണ് ഫെങ്ഷൂയി. വാസ്തുശാസ്ത്രത്തില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ വീടോ കെട്ടിടമോ പൊളിച്ചു നീക്കേണ്ടി വരുമ്പോള്‍ ഫെങ്ഷൂയി വിദ്യയില്‍ പൊളിക്കാതെ തന്നെ പരിഹാരം കാണാവുന്നതാണ്. പെട്ടെന്നുള്ള ഫലസിദ്ധി, ലളിതമായ ഉപയോഗം, ജാതിമത ഭേദം എന്നിവ ഫെങ്ഷൂയിയെ പ്രശസ്തമാക്കുകയും ഏവര്‍ക്കും സ്വീകാര്യമാക്കുകയും ചെയ്യുന്നു. വാസ്തു വിദ്യയില്‍ പ്രതിമകള്‍ക്കുള്ള പ്രാധാന്യങ്ങള്‍ പോലെ ഫെങ്ഷൂയി വിദ്യയിലുമുണ്ട് ചിലത്. അതിലൊന്നാണ് ഫെങ്ഷൂയി ഡ്രാഗണ്‍. ഇത് ശക്തിയുടെയും ആഭിജാത്യത്തിന്റെയും പ്രതീകമാകുന്നു.

ഫെങ്ഷൂയി ഡ്രാഗണ്‍

ഫെങ്ഷൂയി ഡ്രാഗണ്‍

പാശ്ചാത്യ കഥയിലെ തീ തുപ്പുന്ന ഉരഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഫെങ്ഷൂയി ഡ്രാഗണ്‍ അഥവാ ചൈനീസ് ഡ്രാഗണ്‍. പരമ്പരാഗത ഫെങ്ഷൂയി സമ്പ്രദായത്തിലെ ഒരു ശുഭചിഹ്നമാണ് ഫെങ്ഷുയി ഡ്രാഗണ്‍. അവ വസന്തത്തിലെ മഴയും വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ജീവിതം, ശക്തി, ഫലഭൂയിഷ്ഠത, സമൃദ്ധി എന്നിവയുടെ പ്രതീകങ്ങളുമാണ്. ചൈനീസ് ഡ്രാഗണുകള്‍ക്ക് ചിറകുകളില്ല, പക്ഷേ അവയ്ക്ക് വായുവിലൂടെ ഒഴുകുകയോ നീങ്ങുകയോ ചെയ്യാം. ചില ഡ്രാഗണ്‍ രൂപങ്ങള്‍ അവരുടെ നഖങ്ങളില്‍ ഒരു മുത്ത് പിടച്ചിരിക്കുന്നു. ഇത് സമ്പത്ത്, ശക്തി, അവസരം എന്നിവയുടെ പ്രതീകമാണ്. കൃത്യമായും ആദരവോടെയും നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഇത് ഉപയോഗിച്ചാല്‍ ഊര്‍ജ്ജം സജീവമാക്കി നിങ്ങള്‍ക്ക് ഐശ്വര്യമേകാന്‍ ഒരു ഫെങ് ഷൂയി ഡ്രാഗണ്‍ സഹായിക്കും.

പച്ച, ഗോള്‍ഡണ്‍ ഫെങ്ഷൂയി ഡ്രാഗണ്‍

പച്ച, ഗോള്‍ഡണ്‍ ഫെങ്ഷൂയി ഡ്രാഗണ്‍

ഫെങ്ഷൂയി ശാന്തിയായി പ്രചരിപ്പിച്ചിരിക്കുന്ന ഈ ഡ്രാഗണ്‍ വ്യത്യസ്ത മെറ്റീരിയലുകളിലും നിറങ്ങളിലും ലഭ്യമാണ്. ആരോഗ്യത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത് പച്ച ഫെങ് ഷൂയി ഡ്രാഗണാണ്. എന്നാല്‍ സമ്പത്തിനും അഭിവൃദ്ധിക്കും വേണ്ടി നിലകൊള്ളുന്നത് ഗോള്‍ഡന്‍ ഫെങ് ഷൂയി ഡ്രാഗണും.

Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍Most read:സമ്പത്ത് താനേ വരും മറുക് ഇവിടെയെങ്കില്‍

പരമാവധി എണ്ണം അഞ്ച്

പരമാവധി എണ്ണം അഞ്ച്

വീടിന്റെ ഏത് സ്ഥലത്തും ഫെങ്ഷുയി ഡ്രാഗണ്‍ സ്ഥാപിക്കാം. എന്നിരുന്നാലും, ഗാരേജ്, ബാത്ത്‌റൂം പോലുള്ള കുറഞ്ഞ ഊര്‍ജ്ജ മേഖലകള്‍ ഉള്‍പ്പെടെ അവ സ്ഥാപിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്. ഒരു വീട്ടില്‍ വളരെയധികം ഡ്രാഗണുകള്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശിക്കപ്പെടുന്നു. ഉപയോഗിക്കാവുന്ന പരമാവധി എണ്ണം അഞ്ച് ആണ്. കൂടാതെ, ഒരാള്‍ക്കധികം പൊക്കത്തിലുള്ള സ്ഥലങ്ങളില്‍ ഡ്രാഗണ്‍ സ്ഥാപിക്കരുതെന്ന് ഫെങ് ഷൂയി ഉപദേശിക്കുന്നു.

സ്‌നേഹത്തിനായി ഫെങ്ഷൂയി ഡ്രാഗണ്‍

സ്‌നേഹത്തിനായി ഫെങ്ഷൂയി ഡ്രാഗണ്‍

ദമ്പതികള്‍ക്ക് വൈവാഹിക ആനന്ദത്തിന്റെ പ്രതീകമായി ഫെങ്ഷൂയി ഡ്രാഗണ്‍ കണക്കാക്കുന്നു. ഫെങ്ഷൂയി ഡ്രാഗണിന് നിങ്ങളുടെ പ്രണയ ബന്ധം ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. അതിനാല്‍ വീട്ടില്‍ ഫെങ് ഷൂയി ഡ്രാഗണ്‍ സ്ഥാപിക്കുന്നത് നിങ്ങളുടെ ബന്ധം ഏറെ ആഴമുള്ളതാക്കുന്നു.

Most read:കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍Most read:കറുത്തപൂച്ചയും കാക്കയും; വിശ്വാസങ്ങളിലെ കളികള്‍

ഫെങ്ഷൂയി ഡ്രാഗണ്‍ സ്ഥാപിക്കാനുള്ള ദിശകള്‍

ഫെങ്ഷൂയി ഡ്രാഗണ്‍ സ്ഥാപിക്കാനുള്ള ദിശകള്‍

ഫെങ്ഷൂയി പ്രകാരം ഓരോരുത്തര്‍ക്കും ഭാഗ്യ ദിശയുണ്ട്. നിങ്ങളുടെ ഭാഗ്യ ദിശയ്ക്ക് അഭിമുഖമായി ഡ്രാഗണ്‍ സ്ഥാപിക്കണം. പ്രധാനമായി, നിങ്ങള്‍ ഒരു നല്ല ഊര്‍ജ്ജമുള്ള ഒരു തുറന്ന സ്ഥലത്ത് ഫെങ് ഷൂയി ഡ്രാഗണ്‍ സ്ഥാപിക്കണം. വീടിന് പുറത്തല്ല, ഡ്രാഗണ്‍ വീടിനെ അഭിമുഖീകരിക്കണം. ഇടുങ്ങിയ മൂലയിലോ മതിലിന് അഭിമുഖമായോ ഒരിക്കലും ഡ്രാഗണ്‍ സ്ഥാപിക്കരുത്. ഡ്രാഗണിന്റെ കൈയിലെ മുത്ത് ജനലിനോ വാതിലിനോ അഭിമുഖമായിരിക്കരുത്.

ഊര്‍ജ്ജം

ഊര്‍ജ്ജം

ഫെങ്ഷുയി ഡ്രാഗണിനൊപ്പം മറ്റ് തരത്തിലുള്ള ഫെങ്ഷൂയി ശാന്തി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. ഫെങ് ഷൂയി ഡ്രാഗണുകളുടെ ശക്തി മാന്ത്രികമാണ്. ഡ്രാഗണുകളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജം നല്ലതും ദോഷവും ചെയ്യും. അതിനാല്‍ നിങ്ങളുടെ ഡ്രാഗണിന് ആവശ്യമായ സ്ഥലം നല്‍കുകയും ബഹുമാനിക്കുകയും ചെയ്യുക.

ബിസിനസ്സ് നേട്ടത്തിന് ഫെങ് ഷൂയി ഡ്രാഗണ്‍

ബിസിനസ്സ് നേട്ടത്തിന് ഫെങ് ഷൂയി ഡ്രാഗണ്‍

സ്‌നേഹത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളാണ് ഫെങ്ഷൂയി ഡ്രാഗണുകള്‍. മാത്രമല്ല അവയ്ക്ക് ധാരാളം പോസിറ്റീവ് ഊര്‍ജ്ജം പുറപ്പെടുവിക്കാനും കഴിയും. അതിനാല്‍, പ്രിയപ്പെട്ടവര്‍ക്കുള്ള ഏറ്റവും ശക്തമായ സമ്മാനങ്ങളായി അവ കണക്കാക്കപ്പെടുന്നു. നിങ്ങള്‍ക്ക് ജ്ഞാനം നല്‍കുന്നു. ബിസിനസ്സ് സ്ഥാപനങ്ങളില്‍ ഇവ സ്ഥാപിച്ചാല്‍ അവര്‍ക്ക് ഭാഗ്യവും വളര്‍ച്ചയും കൈവരും.

തിന്മകളില്‍ നിന്നു വീടിനെ സംരക്ഷിക്കുന്നു

തിന്മകളില്‍ നിന്നു വീടിനെ സംരക്ഷിക്കുന്നു

അവര്‍ കുട്ടികളെ ദ്രോഹത്തില്‍ നിന്ന് സംരക്ഷിക്കുകയും കുടുംബത്തിന് മാന്യമായ പദവി നല്‍കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളെ ചുറ്റിപ്പറ്റിയുള്ള സംരക്ഷണ ഊര്‍ജ്ജം ഉപയോഗിച്ച് എല്ലാ തിന്മകളില്‍ നിന്നും വീടിനെ സംരക്ഷിക്കുന്നു. അവര്‍ക്ക് ശക്തിയും ഭാഗ്യവും ഭാഗ്യവും കൊണ്ടുവരാന്‍ കഴിയും.

സമ്പത്തും വിജയവും

സമ്പത്തും വിജയവും

സമ്പത്തും വിജയവും ആകര്‍ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടില്‍ ഒരു ഫെങ്ഷൂയി ഡ്രാഗണ്‍ സ്ഥാപിക്കുക. വീട്ടിലെ കിഴക്കു വശത്തുള്ള മുറിയില്‍ സ്ഥാപിക്കുമ്പോള്‍ ഡ്രാഗണുകള്‍ക്ക് ഉയര്‍ന്ന ശക്തി കൈവരുന്നു.

Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?Most read:കാലിലെ കറുത്ത ചരട്; രഹസ്യമെന്ത് ?

ഭാഗ്യവും സമൃദ്ധിയും

ഭാഗ്യവും സമൃദ്ധിയും

ജീവിതത്തിലെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഡ്രാഗണിന്റെ നിറത്തിലും തിരഞ്ഞെടുപ്പു നടത്താം. ഡ്രാഗണുകള്‍ക്ക് വളരെയധികം ഊര്‍ജ്ജം ഉള്ളതിനാല്‍ അവയെ നിങ്ങളുടെ വീടുകളില്‍ ഉചിതമായി സ്ഥാപിക്കുന്നത് ധാരാളം ഭാഗ്യവും സമൃദ്ധിയും നല്‍കും. ഫെങ്ഷൂയി ഡ്രാഗണുകളെ സംബന്ധിച്ചിടത്തോളം ജലത്തിന്റെ നിറം(നീല), തീയുടെ നിറം(ചുവപ്പ്), സ്വര്‍ണ്ണ നിറം എന്നിവ മികച്ച തിരഞ്ഞെടുപ്പുകളാണ്.

English summary

Feng Shui Dragon Benefits

The world has taken to Feng Shui like never before. And among the famous symbols of Feng Shui, the dragon stands out as a very popular one. Read on the benefits of Feng Shui dragon for your home.
Story first published: Tuesday, February 18, 2020, 16:34 [IST]
X
Desktop Bottom Promotion