For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോണുവിന്റെ മേക്ക് ഓവറില്‍ ട്വിറ്ററില്‍ പോരാട്ടം

|

സംഗീതത്തിന്റെ വഴിയില്‍ കിട്ടിയ പ്രശസ്തി സൗന്ദര്യത്തിന്റെ കാര്യത്തിലെത്തിയപ്പോള്‍ മിന്നും താരം റോണു മൊണ്ടാലിന് വിനയായി. എന്നാല്‍ ട്രോളര്‍മാരുടെ കളിയാക്കലുകള്‍ ഏറ്റുവാങ്ങിയതിനു പിന്നാലെ ഇപ്പോള്‍ ആരാധകര്‍ തന്നെ താരത്തിനു പിന്തുണയുമായെത്തിയിരിക്കുകയാണ്.

ഒരു വ്യക്തി എങ്ങനെയാണ് കണ്ണടച്ചു തുറക്കുന്നതിനിടയില്‍ പ്രശസ്തിയുടെ കൊടുമുടിയിലെത്തുക എന്നതിന് ഒന്നാന്തരം ഉദാഹരണമായിരുന്നു റോണു മൊണ്ടാല്‍. പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായപ്പോള്‍ ആരാധകരുടെ ഒരു കൂട്ടത്തെ തന്നെ കിട്ടി റൊണുവിന്. എന്നാല്‍ ഇതേ ആരാധകര്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന് സമ്മാനിച്ച ദുരിതം ചെറുതല്ല.

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

കഴിഞ്ഞ ദിവസം റോണു മൊണ്ടാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് താരത്തിനു വിനയായത്. മനോഹരമായ ലഹങ്കയും ധാരാളം ആഭരണങ്ങളും അണിഞ്ഞ് കനത്ത മേക്കപ്പില്‍ നില്‍ക്കുന്ന റോണുവിന്റെ ഫോട്ടോകളും വീഡിയോകളുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ട്രോളര്‍മാര്‍ക്ക് ഈ ചിത്രത്തിലെ റോണുവിനെ കണ്ടപ്പോള്‍ സഹിച്ചില്ല. തുടര്‍ന്ന് ഒരു ട്രോള്‍ മഴ തന്നെ നേരിടേണ്ടി വന്നു താരത്തിന്. ട്വീറ്റുകളുടെ പ്രളയം വേറെയും.

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

റോണുവിന്റെ മേക്കപ്പ് കണ്ടാല്‍ ഹോളിവുഡ് ചിത്രമായ കോണ്‍ജുറിങ്ങിലെ കന്യാസ്ത്രീയുടെ പ്രേതത്തെപ്പോലെയുണ്ടെന്ന വാദമായിരുന്നു ചിലര്‍ക്ക്. റോണു മൊണ്ടാല്‍ മേക്കപ്പിനെ കുറിച്ചോ മേക്ക് ഓവറിനെ കുറിച്ചോ ബോധമുള്ളയാളാണ് എന്ന് കരുതുന്നില്ലെന്നും അതിനാല്‍ മോശമായ രീതിയില്‍ ഇങ്ങനെ മേക്കപ്പ് ചെയ്ത ആര്‍ട്ടിസ്റ്റിനെയല്ലേ കുറ്റപ്പെടുത്തേണ്ടതെന്നുമാണ് ചിലരുടെ ചോദ്യം. അത് ചെയ്യാതെ റോണുവിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

ഒരു വ്യക്തിയുടെ സ്വന്തം നിറത്തെയും രൂപത്തെയും മാറ്റുന്ന ഒന്നല്ല മേക്കപ്പെന്നും അവയൊക്കെ മനോഹരമാക്കി പ്രതിഫലിപ്പിക്കുക മാത്രമാണ് മേക്കപ്പിലൂടെ റോണു മൊണ്ടാല്‍ ചെയ്തതെന്നും താരത്തെ പിന്തുണച്ച് മറ്റൊരാരാധകന്‍ ട്വീറ്റ് ചെയ്തു.

ലതാമങ്കേഷ്‌കര്‍ അനശ്വരമാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹേ' എന്ന ഗാനം ആലപിച്ചാണ് റോണു സംഗീത ലോകത്തിന്റെ ഇഷ്ട താരമായത്. റെയില്‍വേ സ്‌റ്റേഷനിലരുന്ന് റോണു പാടിയ പാട്ട് സോഷ്യല്‍ മീഡിയയിലൂടെ ഹിറ്റായ ഉടനെ തന്നെ മുംബൈയില്‍ ഒരു റിയാലിറ്റി ഷോയിലേക്ക് ക്ഷണം ലഭിക്കുകയും ആ പരിപാടിയില്‍ ജഡ്ജ് ആയിരുന്ന സംഗീതസംവിധായകനും ഗായകനും അഭിനേതാവുമായ ഹിമേഷ് രഷ്മിയ സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയുമായിരുന്നു.

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

റോണു മൊണ്ടാലിന്റെ മേക്ക് ഓവര്‍

ഇപ്പോള്‍ ഗായികയെ തേടി നിരവധി അവസരങ്ങളാണ് ചലച്ചിത്ര ലോകത്തുനിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ നാലു പേര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയതില്‍പിന്നെ റോണു മൊണ്ടാലിനു പുറകെ വിവാദങ്ങളും ഒന്നൊന്നായി ഒഴുകിയെത്തി. പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ സ്വകാര്യതയെ തടസപ്പെടുത്തി ആരാധകര്‍ സെല്‍ഫി എടുക്കാനും മറ്റും ഒപ്പം കൂടുന്നത് താരത്തിന് തലവേദനയായി. അടുത്തിടെയാണ് റോണുവിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ച കുട്ടിയെ ശകാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനു പിന്നാലെയാണ് പുതിയ മേക്ക് ഓവര്‍ വിവാദവും എത്തപ്പെട്ടത്.

English summary

Fans Come in Support of Ranu Mondal After Her Makeup Troll

After hilarious shaming on Ranu mondal's new makeover, People have come up with supports to her. When Ranu posted the makeup photo on twitter trolls were showering on her.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X