For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയിലെ ഈ തെറ്റുകള്‍ വേണ്ട; നിര്‍ഭാഗ്യം പടികടന്നെത്തും

|

പൂജയ്‌ക്കോ ആരാധനയ്‌ക്കോ ഉള്ള മുറി കഴിഞ്ഞാല്‍ ഒരു വീടിന്റെ പവിത്രമായ ഭാഗമാണ് അടുക്കള. എല്ലാ വീടുകളിലും ഒരു പ്രധാന ഭാഗമാണിത്. നിങ്ങളുടെ വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം എത്തിക്കുന്നതില്‍ അടുക്കളയുടെ പങ്ക് വളരെ പ്രധാനമാണ്. അടുക്കള നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഒരു സ്ഥലം മാത്രമല്ല, നിങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യം കൂടി പരിരക്ഷിക്കുന്ന ഇടമാണ്.

Most read: വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂMost read: വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ

വാസ്തുശാസ്ത്രത്തിലാണെങ്കിലും പുരാണ ഗ്രന്ഥങ്ങളിലാണെങ്കിലും വീട്ടിലെ അടുക്കളയുടെ പ്രാധാന്യം പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തെ അവ എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ചും പറയുന്നു. അത്തരത്തിലുള്ള വീട്ടിലെ ഒരു പ്രധാന ഇടം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അടുക്കളയില്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്ത് വരുത്തുന്ന ചില തെറ്റുകള്‍ നിങ്ങളുടെ കുടുംബത്തിന് ദൗര്‍ഭാഗ്യമുണ്ടാക്കും. അതിനാല്‍, വീട്ടിലെ അടുക്കളയുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യരുതാത്ത ചില പ്രവൃത്തികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിക്കാം.

വാഷ്‌ബേസിന്‍

വാഷ്‌ബേസിന്‍

വീട്ടിലെ ഓരോ ക്രമീകരണങ്ങള്‍ക്കു പിന്നിലും വാസ്തുശാസ്ത്രപരമായി ഓരോ കാരണവുമുണ്ട്. അടുക്കളയിലെ അടുപ്പിനോട് അല്ലെങ്കില്‍ സ്റ്റൗ സ്ഥാപിച്ച സ്ഥലത്തിനടുത്തായി ഒരിക്കലും ഒരു വാഷ്‌ബേസിന്‍ സ്ഥാപിക്കരുത്. അതുപോലെ അടുക്കളയുടെ ചുവരിനോട് ചേര്‍ന്ന് ഒരു കക്കൂസോ കുളിമുറിയോ പണിയുന്നതും നല്ലതല്ല.

അലുമിനിയം പാത്രങ്ങള്‍

അലുമിനിയം പാത്രങ്ങള്‍

ചില ലോഹങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഹിന്ദു പൗരാണിക ഗ്രന്ഥങ്ങള്‍ അനുസരിച്ച് അലുമിനിയം പോലുള്ള പ്രത്യേക ലോഹത്തിന്റെ ഉപയോഗം ഒരു വ്യക്തിയുടെ വിധിയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രത്യേക ലോഹത്തെ രാഹു ബാധിക്കുന്നതിനാല്‍, അലുമിനിയം പാത്രങ്ങള്‍ നെഗറ്റീവ് ഊര്‍ജ്ജം ആകര്‍ഷിക്കുന്നവ കൂടിയാണ്.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

അലുമിനിയം പാത്രത്തില്‍ പാല്‍ സൂക്ഷിക്കരുത്

അലുമിനിയം പാത്രത്തില്‍ പാല്‍ സൂക്ഷിക്കരുത്

പാലിന്റെ സ്വഭാവം തണുത്തതാണ്. ഇത് ചന്ദ്രനെ സൂചിപ്പിക്കുന്നു. രാഹുവും ചന്ദ്രനും ഒരേ പ്രവൃത്തികള്‍ക്ക് അനുയോജ്യമായ ദേവന്മാരല്ല. അതിനാല്‍ ഒരിക്കലും പാല്‍ ഒരു അലുമിനിയം പാത്രത്തില്‍ സൂക്ഷിക്കരുത്.

അലുമിനിയം പാത്രത്തില്‍ അരി വേവിക്കരുത്

അലുമിനിയം പാത്രത്തില്‍ അരി വേവിക്കരുത്

ഒരു അലുമിനിയം പാത്രത്തില്‍ അടുക്കളയില്‍ ഒരിക്കലും അരി പാകം ചെയ്യരുത്. കാരണം ഇത് ശുക്രന്റെ ശുഭപ്രഭാവം കുറയ്ക്കുന്നു. അലുമിനിയം പാത്രത്തില്‍ പാകം ചെയ്ത അരി ദീര്‍ഘനാള്‍ കഴിക്കുന്നതിലൂടെ, ദഹനവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ വീട്ടുകാര്‍ക്ക് കണ്ടേക്കാം. ദമ്പതികളില്‍ ദാമ്പത്യപരമായ പൊരുത്തക്കേടുകള്‍ക്ക് പോലും ഇത് വഴിവച്ചേക്കാം.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

വീടിന്റെ നടുവില്‍ അടുക്കള നിര്‍മ്മിക്കരുത്

വീടിന്റെ നടുവില്‍ അടുക്കള നിര്‍മ്മിക്കരുത്

വാസ്തു ശാസ്ത്രമനുസരിച്ച്, നിങ്ങളുടെ വീടിന് നടുവിലൂടെ പ്രവേശിക്കുന്ന തരത്തിലോ വീടിന് മുന്‍വശത്തായോ അടുക്കള നിര്‍മിക്കുന്നത് ഉചിതമല്ല. ഇത് എല്ലായ്‌പ്പോഴും വീടിന്റെ പുറക് വശത്തോ അതിനടുത്തായോ വേണം നിര്‍മ്മിക്കാന്‍.

ചുവന്ന പെയിന്റ് ഒഴിവാക്കുക

ചുവന്ന പെയിന്റ് ഒഴിവാക്കുക

ഓരോ നിറത്തിനും വാസ്തുപരമായും ജ്യോതിഷപരമായും അതിന്റേതായ പ്രാധാന്യമുണ്ട്. അടുക്കളയ്ക്ക് ഒരിക്കലും ചുവന്ന പെയിന്റ് അടിക്കരുത്. ചുവപ്പ് തീയുടെ ചൈതന്യത്തെ സൂചിപ്പിക്കുന്നു. ഓരോ അടുക്കളയിലും ഇതിനകം തന്നെ സ്ഥിരമായ തീയുടെ ഉറവിടം ഉള്ളതിനാല്‍ ചുവപ്പ് നിറത്തിലൂടെ അഗ്‌നിയുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കരുതെന്ന് വാസ്തു നിര്‍ദ്ദേശിക്കുന്നു. അതുപോലെ കറുത്ത നിറവും ഒരു അടുക്കളയ്ക്ക് അനുയോജ്യമല്ല.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

അടുക്കളയ്ക്ക് മുകളില്‍ ടോയ്‌ലറ്റ് പാടില്ല

അടുക്കളയ്ക്ക് മുകളില്‍ ടോയ്‌ലറ്റ് പാടില്ല

അടുക്കളയ്ക്ക് താഴെയോ മുകളിലോ ചുവരിനോട് ചേര്‍ന്നോകിടപ്പുമുറിയോ ടോയ്‌ലറ്റോ ഉള്ള ഒരു വീട് എല്ലായ്‌പ്പോഴും നിര്‍ഭാഗ്യത്തെ ക്ഷണിച്ചുവരുത്തും. അടുക്കളയ്ക്ക് മുകളിലായി ടോയ്‌ലറ്റ് നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, അത് മലിനമായ എല്ലാ ശക്തികളെയും ആഗിരണം ചെയ്യുകയും പോസിറ്റീവ് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ, അടുക്കളയുടെ അടിയില്‍ ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതും ഉചിതമല്ല.

അടുക്കളയ്ക്ക് മുകളില്‍ കിടപ്പുമുറി പാടില്ല

അടുക്കളയ്ക്ക് മുകളില്‍ കിടപ്പുമുറി പാടില്ല

അതുപോലെ തന്നെ, അടുക്കളയ്ക്ക് മുകളില്‍, പ്രത്യേകിച്ച് സ്റ്റൗ ഏരിയയ്ക്ക് മുകളിലായി ഒരിക്കലും ഒരു കിടപ്പുമുറി നിര്‍മ്മിക്കുന്നതും ഉത്തമമല്ല. ഇത് അഗ്‌നിശക്തിയെ പ്രതിധ്വനിക്കുന്നതിനാല്‍ ദാമ്പത്യബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുമത്രേ.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

അടുക്കളയുടെ സ്ഥാനം

അടുക്കളയുടെ സ്ഥാനം

അടുക്കള ഒരിക്കലും വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്കന്‍ ദിക്കുകളില്‍ ആയിരിക്കരുത്, കാരണം ഇത് ഒരു വ്യക്തിയുടെ കരിയറിനെ പ്രത്യേകിച്ച് സ്ത്രീ അംഗങ്ങളെ ബാധിക്കും. അടുക്കള സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലമാണ് തെക്കുകിഴക്ക് ദിശ. വീടിന്റെ വടക്കുപടിഞ്ഞാറന്‍ കോണും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഗ്യാസ് സ്റ്റൗ തെക്കുകിഴക്ക് ദിശയില്‍ വയ്ക്കണം, കാരണം ഭക്ഷണം ഉണ്ടാക്കുന്നയാള്‍ കിഴക്ക് ദിശ അഭിമുഖീകരിക്കണം.

English summary

Doing These Things at Kitchen Will Bring Misfortune in Life

Kitchen is a very special and sacred part of every household, next to the puja or worship room. Doing some certain things at kitchen will bring misfortune in your life. Take a look.
Story first published: Thursday, December 3, 2020, 11:16 [IST]
X
Desktop Bottom Promotion