For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

7വയസ്സുകാരന്റെ വായിൽ നിന്ന് നീക്കിയത് 526 പല്ലുകൾ

|

പല്ല് വേദനയുടെ വേദന എന്തുകൊണ്ടും അനുഭവിച്ചവർക്ക് അറിഞ്ഞിരിക്കും. എന്നാൽ വെറും ഏഴ് വയസ്സുകാരനായ കുട്ടിയുടെ വായിൽ നിന്ന് നീക്കം ചെയ്തത് 526 പല്ലുകളാണ്. അത്ഭുതപ്പെടേണ്ട, ചെന്നൈ സ്വദേശിയായ ഏഴ് വയസ്സുകാരൻറെ വായിൽ നിന്നാണ് 526 പല്ലുകൾ നീക്കം ചെയ്തത്. അതികഠിനമായ വേദനയെത്തുടർന്ന് പല വിധത്തിലാണ് കുട്ടി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. എന്നാൽ ചികിത്സ നടത്താൻ കുട്ടി ആ അവസ്ഥയിൽ നിഷേധിക്കുകയായിരുന്നു. ആദ്യം സർക്കാർ ആശുപത്രിയിലാണ് കുഞ്ഞിനെ ചികിത്സക്കായി കൊണ്ടു പോയിരുന്നത്.

<strong>Most read: സ്വന്തം മകന്റെ കുഞ്ഞിന് പ്രസവിച്ച് അമ്മ, കാരണം ഇത്</strong>Most read: സ്വന്തം മകന്റെ കുഞ്ഞിന് പ്രസവിച്ച് അമ്മ, കാരണം ഇത്

എന്നാൽ പിന്നീട് കുഞ്ഞ് ചികിത്സക്ക് സഹകരിക്കാത്തതിനെത്തുടർന്ന് പരിശോധന നിർത്തിവെക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ചികിത്സ തുടർന്നതിനെത്തുടർന്നാണ് കാര്യങ്ങൾ മനസ്സിലായത്. സർക്കാര്‍ ആശുപത്രിയിൽ ആണ് ആദ്യം ചികിത്സക്കായി എത്തിയത്.. എന്നാൽ പിന്നീട് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ വിവരങ്ങളിലേക്ക്.

സ്കാനിംഗ് റിപ്പോർട്ട്

സ്കാനിംഗ് റിപ്പോർട്ട്

അതികഠിനമായ പല്ല് വേദനയെത്തുടർന്നാണ് കുഞ്ഞിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അവിടെ വെച്ചെ സ്കാൻ ചെയ്യുകയും കുട്ടിയുടെ താടിയെല്ലിനോട് ചേർന്ന് നിരവധി പല്ലുകൾ കാണപ്പെടുകയും ആയിരുന്നു. എത്രയോ പല്ലുകൾ പരസ്പരം ബന്ധപ്പെട്ടും പൊട്ടിമുളച്ചും ഉണ്ടായിട്ടുണ്ട് എന്ന് പിന്നീട് കണ്ടെത്തി.

 അപൂർവ്വ രോഗം

അപൂർവ്വ രോഗം

അപൂർവ്വങ്ങളില്‍ അപൂർവ്വമായ രോഗമായാണ് ഇത് കണക്കാക്കുന്നത്. ജനിതക ഘടനയിൽ ഉണ്ടാവുന്ന വ്യത്യാസങ്ങൾ മൂലമോ റേഡിയേഷൻ മൂലമോ ആയിരിക്കും ഈ രോഗം കുട്ടിക്ക് പിടിപെട്ടത്. മുൻപ് ബോംബെയിലും ഇതേ അവസ്ഥ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അന്ന് കുട്ടിയുടെ വായിൽ നിന്ന് നീക്കം ചെയ്തത് 240 പല്ലുകളായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം

ശസ്ത്രക്രിയക്ക് ശേഷം

ശസ്ത്രക്രിയക്ക് ശേഷമാണ് കുഞ്ഞിന്റെ വായില്‍ നിന്ന് പല്ലുകള്‍ നീക്കംചെയ്തത്. അഞ്ച് മണിക്കൂറോളമാണ് ശസ്ത്രക്രിയക്ക് വേണ്ടി ചിലവഴിച്ചത്. കീഴ്ത്താടിയോട് ഒട്ടിച്ചേർന്ന് ഒരു കട്ടപോലെയായിരുന്നു പല്ലുകൾ വളർന്നിരുന്നത്. അതുകൊണ്ട് തന്നെ ഇത് എടുത്ത് മാറ്റുക എന്നത് വളരെയധികം ശ്രമകരമായ ഒരു അവസ്ഥയായിരുന്നു. ഓരോ പല്ലിന്റേയും ഘടനയും വലിപ്പവും എല്ലാം വ്യത്യസ്തമായിരുന്നു. എന്നാൽ ചില പല്ലുകള്‍ ആവട്ടെ എല്ലാ വിധത്തിലുള്ള ആരോഗ്യവും ഉള്ള പല്ലിന്റെ കണക്കും ആയിരുന്നു.

ഏഴ് വയസ്സിലെ പല്ലിന്റെ വളർച്ച

ഏഴ് വയസ്സിലെ പല്ലിന്റെ വളർച്ച

സാധാരണ ഏഴ് വയസ്സുകാരനായ ഒരു കുട്ടിക്ക് 21 പല്ലുകൾ മാത്രമാണ് ഉണ്ടാവുക. ഇപ്പോൾ എടുത്ത് മാറ്റിയ പല്ലുകള്‍ ഒഴിച്ചാൽ 21 പല്ലുകൾ തന്നെയാണ് രവീന്ദ്രനാഥിന്റെ വായിൽ ഉള്ളത്. ശസ്ത്രക്രിയക്ക് ശേഷം മുറിവുകൾ ഏകദേശം ഉണങ്ങിയ അവസ്ഥയിൽ ആണ്. എങ്കിലും ചികിത്സകൾ ഇനിയും ധാരാളം തുടരേണ്ടതുണ്ട്. വളരെ അപകടകരമായ അവസ്ഥ തന്നെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് ഈ ഏഴ് വയസ്സുകാരന് ഉണ്ടായത്.

English summary

doctors removed 526 teeth from seven years old boy

Doctors removed 526 teeth from a seven years old boy's mouth during surgery, read more.
X
Desktop Bottom Promotion