For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും

|

ജനനത്തീയതി പ്രകാരം വിവാഹ പ്രവചനങ്ങള്‍ എന്ന് കേട്ടാല്‍ നിങ്ങള്‍ അന്ധാളിക്കുമോ? എന്നാല്‍ ഓരോ മനുഷ്യന്റെയും ജീവിതത്തിലെ സുപ്രധാന നിമിഷമാണ് വിവാഹമായി അടയാളപ്പെടുത്തുന്നത്. അതിനാല്‍ ഓരോ വ്യക്തിയും തന്റെ വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. കൂടാതെ, പങ്കാളി ജീവിതകാലം തന്നോടൊപ്പം ഉണ്ടാവേണ്ട വ്യക്തിയുമായി തുടരേണ്ടതിനാല്‍, ശരിയായ പങ്കാളിയെ ലഭിക്കാന്‍ ആളുകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുണ്ട്.

സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്‌നങ്ങള്‍: ഈ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്‍കും സ്വപ്‌നങ്ങള്‍: ഈ സ്വപ്‌നങ്ങള്‍ നിങ്ങള്‍ കാണാറുണ്ടോ?

വിവാഹത്തിന്റെ വിജയവും നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്ന കാര്യങ്ങളും തീരുമാനിക്കുന്നതില്‍ വിവാഹ തീയതികള്‍ക്ക് ഒരു വലിയ പങ്ക് ഉണ്ട്. അതിനാല്‍ നല്ലതുപോലെ ആലോചിച്ച ശേഷം വേണം വിവാഹത്തീയ്യതി തീരുമാനിക്കുന്നതിന്. നിങ്ങളുടെ വിവാഹ തീയതി എങ്ങനെ തിരഞ്ഞെടുക്കാമെന്നത് നിങ്ങളുടെ ജന്നത്തീയ്യതി നോക്കി അറിയാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വിവാഹ തീയതിയും സംഖ്യാശാസ്ത്രവും

വിവാഹ തീയതിയും സംഖ്യാശാസ്ത്രവും

ജനനത്തീയതി പ്രകാരം വിവാഹത്തിന്റെ തീയതി തിരഞ്ഞെടുക്കാന്‍ ന്യൂമറോളജി നമ്മെ സഹായിക്കുന്നുണ്ട്. വിവാഹത്തിനുള്ള ശരിയായ തീയതി തീരുമാനിക്കുന്നതിന്, ദമ്പതികളുടെ ജനനത്തീയതി പരിഗണിക്കണം. പൊതുവായ ചട്ടമനുസരിച്ച്, എല്ലാ മാസവും 1, 9 തീയതികള്‍ ഏത് തീയതിയിലും ജനിച്ച എല്ലാ വ്യക്തികള്‍ക്കും വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല തീയതികളാണ്. കൂടാതെ, വിവാഹ തീയതിയുടെ ഡെസ്റ്റിനി നമ്പര്‍ 1 അല്ലെങ്കില്‍ 9 ആണെങ്കില്‍ എല്ലാ ആളുകള്‍ക്കും വിവാഹത്തിന് തീയതി അനുയോജ്യമാണ്.

ഡെസ്റ്റിനി നമ്പര്‍ കണക്കാക്കുക

ഡെസ്റ്റിനി നമ്പര്‍ കണക്കാക്കുക

ആദ്യം വരന്റെയും വധുവിന്റെയും ഡെസ്റ്റിനി നമ്പര്‍ കണക്കാക്കി അവയെ ഒരുമിച്ച് ചേര്‍ക്കുകയാണ് വേണ്ടത്. ഡെസ്റ്റിനി നമ്പര്‍ കണ്ടെത്താന്‍ നിങ്ങളുടെ ജനനത്തീയ്യതി കൂട്ടി നോക്കി അതിന്റെ അവസാനത്തെ ഒറ്റ അക്ക നമ്പര്‍ എടുക്കുക. ഉദാഹരണത്തിന്, വരന്‍ 24/10/1995 ന് ജനിച്ചതാണെങ്കില്‍, ഇനിപ്പറയുന്ന പോലെ ഡെസ്റ്റിനി നമ്പര്‍ നേടുക. അതിന് വേണ്ടി ചെയ്യേണ്ടത് ഇതാണ്

2 + 4 + 1 + 0 + 1 + 9 + 9 + 5 = 31

പിന്നീട് അവസാന രണ്ട് അക്കങ്ങള്‍ കൂട്ടികിട്ടുന്ന സംഖ്യയായിരിക്കും നിങ്ങളുടെ ഡെസ്റ്റിനി നമ്പര്‍. 3 + 1 = 4

വരന്റെ നമ്പര്‍

വരന്റെ നമ്പര്‍

അതിനാല്‍, വരന്റെ നമ്പര്‍ 4 ആണ്. ഉതുപോലെ തന്നെ വധുവിന്റേയും ജന്മ ദിനം ചേര്‍ത്ത് ഡെസ്റ്റിനി നമ്പര്‍ കണ്ടെത്താവുന്നതാണ്. ഇതിന് ശേഷം ദമ്പതികളുടെ സംയോജിത ഡെസ്റ്റിനി നമ്പര്‍ കൂട്ടി നോക്കി നിങ്ങള്‍ക്ക് വിവാഹ തീയതി തീരുമാനിക്കാവുന്നതാണ്. വരന്റെ ഡെസ്റ്റിനി നമ്പര്‍ 4 ഉം വധുവിന്റെ ഡെസ്റ്റിനി നമ്പര്‍ 2 ഉം ആണെന്ന് കണ്ടെത്തുക. അപ്പോള്‍ സംയോജിത ഡെസ്റ്റിനി നമ്പര്‍ 4 + 2 = 6 ആണ്. സംയോജിത ഡെസ്റ്റിനി നമ്പറിനെ അടിസ്ഥാനമാക്കി, വിവാഹത്തിന്റെ മികച്ച തീയതി എങ്ങനെ തീരുമാനിക്കാവുന്നതാണ്.

വിവാഹത്തിന്റെ മികച്ച തീയതി

വിവാഹത്തിന്റെ മികച്ച തീയതി

സംഖ്യാശാസ്ത്ര പ്രകാരം വിവാഹത്തിന്റെ മികച്ച തീയതി കണ്ടെത്താവുന്നതാണ്

1 - 1,10,19,28 - ഡെസ്റ്റിനി നമ്പര്‍ 1

2 - 2,20,29 - ഡെസ്റ്റിനി നമ്പര്‍ 1 അല്ലെങ്കില്‍ 7

3 - 3,12, 30 - ഡെസ്റ്റിനി നമ്പര്‍ 3 അല്ലെങ്കില്‍ 9

4 - 4,13,22 - ഡെസ്റ്റിനി നമ്പര്‍ 1 അല്ലെങ്കില്‍ 7

5 - 5,14,23 - ഡെസ്റ്റിന് നമ്പര്‍ 9

6 - 6,15,24 - ഡെസ്റ്റിന് നമ്പര്‍ 6 അല്ലെങ്കില്‍ 9

7 - 7,16,25 - ഡെസ്റ്റിനി നമ്പര്‍ 1 അല്ലെങ്കില്‍ 2

8 -8,17,26 - ഡെസ്റ്റിനി നമ്പര്‍ 1

9 - 9,18,27 - ഡെസ്റ്റിനി നമ്പര്‍ 9,3 അല്ലെങ്കില്‍ 6

ഈ തീയതികളില്‍ വിവാഹം ഒഴിവാക്കുക

ഈ തീയതികളില്‍ വിവാഹം ഒഴിവാക്കുക

ജന്മസംഖ്യ മനസ്സിലാക്കി 4,5 അല്ലെങ്കില്‍ 8 ഡെസ്റ്റിനി നമ്പറുകളുള്ള തീയതികളില്‍ ഒരിക്കലും വിവാഹം നടത്താന്‍ ശ്രമിക്കരുത്. ഡെസ്റ്റിനി നമ്പര്‍ 5 ഉപയോഗിച്ച് ഈ ദിവസം വിവാഹം ചെയ്യുന്നത് വിവാഹമോചനം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് ഈ ദിനങ്ങളില്‍ വിവാഹം നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Read more about: marriage വിവാഹം
English summary

Date of Marriage Predictions by Date of Birth

Here is the way how to choose your marriage date
X
Desktop Bottom Promotion