Just In
Don't Miss
- Sports
അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര്‍ യാദവ്
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അറവ്ശാലയിൽ മുട്ട് കുത്തി കണ്ണീർപൊഴിച്ച് ഗർഭിണിപശു
മരണം എല്ലാവര്‍ക്കും ഒരു പോലെ തന്നെ വേദന ഉണ്ടാക്കുന്ന ഒന്നാണ്. മൃഗങ്ങളായാലും മനുഷ്യരായാലും മരണത്തിന് മുന്നിൽ സമൻമാരാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ മരണം ഉണ്ടാക്കുന്ന വിടവ് ചില്ലറയല്ല. നമുക്ക് പ്രിയപ്പെട്ടവർ ഇല്ലാതാവുമ്പോള്‍ അതിലൂടെ നമുക്ക് ഉണ്ടാവുന്ന നഷ്ടം ഒരിക്കലും നികത്താൻ പറ്റുകയില്ല. ഇത്തരത്തില്‍ നമ്മുടെ ജീവിതത്തിൽ ഒരിക്കലും കാണരുത് എന്ന് ആഗ്രഹിച്ച ഒരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളം വൈറലായിക്കൊണ്ടിരിക്കുന്നത്.
Most read:തിരക്കേറിയ റോഡിൽ ഹെല്‍മറ്റ് ധരിച്ച് ഇവന്റെ യാത്ര
ചൈനയിലെ ഒരു അറവ് ശാലയിൽ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ. അറവുശാലയിലേക്ക് കൊല്ലാൻ കൊണ്ട് പോയ പശു അറവ് ശാലക്ക് മുന്നിൽ മുട്ടു കുത്തി നിന്ന് കണ്ണീർ പൊഴിക്കുന്ന ദൃശ്യങ്ങൾ ആരിലും നൊമ്പരമുണർത്തും. ചൈനീസ് മാധ്യമങ്ങളാണ് ഇത്തരം ഒരു ദൃശ്യം പുറത്ത് വിട്ടത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ.

ചൈനയിലെ അറവുശാലയിൽ
ചൈനയിലെ ഒരു അറവു ശാലയിലാണ് എല്ലാവരേയും കണ്ണീരിലാഴ്ത്തിയ ഈ രംഗം കണ്ടത്. അറവു ശാലയിൽ കൊല്ലാൻ കൊണ്ടു പോയ പശുക്കളിൽ ഒന്നാണ് കശാപ്പുകാരന് മുന്നിൽ ദയക്ക് വേണ്ടി കേണപേക്ഷിച്ചത്. ഇത് ഏവരുടെയും മനസ്സിനെ അലിയിക്കുന്ന ദൃശ്യങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അത് മാത്രമല്ല കശാപ്പ്കാരന് മുന്നിൽ കണ്ണീർ വാർത്ത് മുട്ടു കുത്തി നിന്നാണ് ഈ പശു ഏവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത്.
അറവ് ശാലയിലേക്ക് എത്തുന്നതിന് മുൻപ്
അറവ് ശാലയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പശു നടക്കാന്‍ വിസമ്മതിക്കുന്നുണ്ടായിരുന്നു. വളരെ പണിപ്പെട്ട് തന്നെയാണ് പശുവിന്‍റെ ഉടമസ്ഥൻ പശുവിനെ വണ്ടിയിൽ കയറ്റാന്‍ തയ്യാറായത്. പശു ഗർഭിണിയായത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു വിഷമം പശുവിന് കൂടുതൽ ഉണ്ടായത് എന്നാണ് ആളുകൾ പറയുന്നത്. അറവു ശാലയിൽ എത്തിയിട്ടും മുന്നോട്ട് നീങ്ങുന്നതിന് പശു തയ്യാറായിരുന്നില്ല. ജീവിക്കാനുള്ള പശുവിന്‍റെ ആഗ്രഹത്തെയാണ് ഇതിലൂടെ പുറത്തേക്ക് വന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട ഒരു കൂട്ടം ആളുകൾ പറയുന്നത്.

വലിച്ചിഴച്ച് കൊണ്ട് പോയി
പശുവിന്‍റെ നിസ്സഹകരണം കാരണം പശുവിനെ വലിച്ചിഴച്ചാണ് അറുക്കുന്നതിന് വേണ്ടി കൊണ്ട് പോയത്. അപ്പോഴേക്കും പശു കശാപ്പുകാരന്‍റെ മുന്നിൽ മുട്ടു കുത്തി പശു കരയുന്നുണ്ടായിരുന്നു. കശാപ്പു ശാലയിൽ ഉണ്ടായിരുന്ന ജീവനക്കാരനാണ് ഇത്തരത്തിൽ ഒരു വീഡിയോ എടുത്ത് സമൂഹമാധ്യമത്തിൽ ഇട്ടത്. ചൈനീസ് പത്രങ്ങളിൽ ഇത് വലിയ വാർത്ത തന്നെയായി മാറിയിട്ടുണ്ട്.

പിന്നീട് സംഭവിച്ചത്
പിന്നീട് സംഭവിച്ചത് ആരുടേയും മനസ്സിന് സന്തോഷം നൽകുന്ന ദൃശ്യങ്ങൾ തന്നെയാണ്. സമൂഹ മാധ്യമത്തിൽ വൈറലായതോടെ മൃഗസ്നേഹികൾ എത്തുകയും കശാപ്പു ശാലയിൽ നിന്ന് 2.5 ലക്ഷം (24950 യുവാന്‍) രൂപ നൽകി പശുവിനെ മോചിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പശുവിനെ കശാപ്പു ശാലയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ മില്ല്യൺ ആളുകൾ ആണ് ഈ വീഡിയോ കണ്ടത്.

അവസാനം ഇങ്ങനെ
കശാപ്പുശാലയിൽ നിന്ന് വാങ്ങിയ ഈ പശുവിനെ അടുത്തുള്ള ഒരു ബുദ്ധ ക്ഷേത്രത്തിൽ ഉള്ളവർ ദത്തെടുക്കുകയും 4000 യുവാൻ പശുവിനെ വേണ്ടി അതിന്‍റെ നടത്തിപ്പിനു വേണ്ടി കൊടുക്കുകയും ചെയ്തു. ഇതിന്‍റെ എല്ലാം അർത്ഥം മനുഷ്യനായാലും മൃഗമായാലും ജീവന്‍റെ അവസാനം ഉണ്ടാവുന്ന പിടപ്പിനെയും ഭയത്തേയും പശുവിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട് എന്നതാണ്. കശാപ്പു ശാലയിൽ നിന്നാണ് ഈ പശു ജീവിതത്തിലേക്ക് തിരിച്ച് വന്നത് എന്നതും ഒരു അത്ഭുതം തന്നെയാണ്.