For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപറയുന്നു സ്‌നേക്ക് പ്ലാന്റിന്റെ സ്ഥാനം: പടികയറും നേട്ടങ്ങള്‍

|

വാസ്തുശാസ്ത്രപ്രകാരം പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം വാസ്തുപ്രകാരം നാം ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും പോസിറ്റീവ് എനര്‍ജി കൊണ്ട് വരുന്നതാണ്. വീട് വാങ്ങുമ്പോഴും വീട് പണിയുമ്പോഴും എന്തിനധികം വസ്തുവാങ്ങുമ്പോഴും നാം പലപ്പോഴും വാസ്തു നോക്കിയാണ് ഓരോ കാര്യവും ചെയ്യുന്നത്. എന്നാല്‍ വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സ്‌നേക്ക് പ്ലാന്റ് വെക്കാവുന്നതാണ്.

Benefits Of Keeping Snake Plant At Home

എന്നാല്‍ വാസ്തുവിന്റെ ഗുണങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി നമ്മള്‍ സ്‌നേക്ക് പ്ലാന്റ് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം സ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ പൂമുഖം, ഓഫീസ് റൂം, അടുക്കള, ഡൈനിംഗ് ഹാള്‍, ബെഡ്‌റൂം എന്നിവിടങ്ങളില്‍ എല്ലാം നമുക്ക് സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഓഫീസ് റൂമില്‍

ഓഫീസ് റൂമില്‍

നിങ്ങളുടെ ഓഫീസ് റൂമില്‍ സ്‌നേക്ക് പ്ലാന്റ് വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജോലിയിലുള്ള ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഓഫീസ് റൂമില്‍ തന്നെ ജനല്‍ ഭാഗത്തോ, പുസ്തം വെക്കുന്ന ഷെല്‍ഫിലോ അല്ലെങ്കില്‍ മേശക്ക് മുകളിലോ എല്ലാം നമുക്ക് സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജോലിയില്‍ ഐശ്വര്യവും നേട്ടങ്ങളും വര്‍ദ്ധിപ്പിക്കുന്നു.

തെക്ക് ഭാഗത്തെ മുറികളില്‍

തെക്ക് ഭാഗത്തെ മുറികളില്‍

സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ തെക്ക് ഭാഗത്തെ മുറികളില്‍ വെക്കുന്നത് ഉത്തമമാണ്. നിങ്ങളുടെ വീടിന്റേയോ അപ്പാര്ട്ട്‌മെന്റിന്റേയോ തെക്ക് ഭാഗത്തായി നമുക്ക് സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വീട്ടിലെ അഗ്‌നി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ധൈര്യത്തിലേക്കും മികച്ച നേട്ടങ്ങളിലേക്കും വാസ്തുപ്രകാരം ഈ ദിക്കില്‍ സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കുന്നത് നല്ലതാണ്.

തെക്ക് പടിഞ്ഞാറ്

തെക്ക് പടിഞ്ഞാറ്

എന്നാല്‍ ഇതില്‍ സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ പാടില്ലാത്ത സ്ഥലമാണ് തെക്ക് പടിഞ്ഞാറ് ഭാഗം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നു. ഇത് കൂടാതെ ഇതിന്റെ നീളം ഒരടിയില്‍ കൂടുതലുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് പരമാവധി തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

സ്വീകരണമുറിയില്‍

സ്വീകരണമുറിയില്‍

നിങ്ങളുടെ ലിംവിംങ് റൂമുകള്‍ക്ക് എപ്പോഴും ചെടിക്കൊരു സ്ഥാനം നല്‍കുന്നതാണ്. എന്നാല്‍ ചെടിക്ക് സ്ഥാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ഒരു ദിക്കും സ്ഥാനവുമാണ് ലിവിംങ് റൂം. സ്‌നേക്ക് പ്ലാന്റ് ഇവിടെ സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതായാണ് കണക്കാക്കുന്നത്. ഇത് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വീട്ടില്‍ വസിക്കുന്ന ഓരോരുത്തരുടേയും സ്വഭാവത്തില്‍ പോലും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സ്വീകരണമുറിയിലെ ഷെല്‍ഫുകളിലോ മേശക്ക് മുകളിലോ ഇത്തരത്തില്‍ സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്.

തെക്കുകിഴക്കും കിഴക്കും പ്രദേശങ്ങളിലെ മുറികള്‍

തെക്കുകിഴക്കും കിഴക്കും പ്രദേശങ്ങളിലെ മുറികള്‍

വീട്ടിലെ തെക്ക് കിഴക്ക് ഭാഗത്തുള്ള മുറികളില്‍ ഇത്തരം ചെടികള്‍ വെക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കാരണം ഈ പ്രദേശങ്ങളില്‍ ചെടികള്‍ സ്ഥാപിക്കുന്നത് ഊര്‍ജ്ജം മികച്ചചതാക്കുകയും ജീവിത വിജയത്തിനും സഹായിക്കുന്നു. ഇത് പ്രൊഫഷണല്‍ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ ശ്രദ്ധിക്കാതെ വെക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് അപ്രതീക്ഷിത നഷ്ടങ്ങള്‍ ഉണ്ടാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്‌നേക്ക് പ്ലാന്റ് വെക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇതില്‍ തന്നെ പുഴുക്കുത്തില്ലാത്ത നല്ല ആരോഗ്യമുള്ള ചെടി വേണം വെക്കുന്നതിന്. ഇത് കൂടാതെ പ്ലാസ്റ്റിക് സസ്യങ്ങള്‍ വെക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇവ നെഗറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്ന സ്‌നേക്ക് പ്ലാന്റുകള്‍ പലപ്പോഴും വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജത്തെ കൊണ്ട് വരുന്നു. അതുകൊണ്ട് പോസിറ്റീവ് എനര്‍ജിക്ക് വേണ്ടി എപ്പോഴും സ്‌നേക്ക് പ്ലാന്റ് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.

പരിപാലിക്കേണ്ടത്

പരിപാലിക്കേണ്ടത്

സ്‌നേക്ക് പ്ലാന്റ് വെക്കുമ്പോള്‍ അതിനെ എങ്ങനെ പരിപാലിക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം. ഒരിക്കലും ഇത് ഡ്രൈ ആക്കി നിര്‍ത്താന്‍ പാടില്ല. എന്നാല്‍ അമിതമായി നനച്ച് കൊടുക്കുന്നതിനും പാടില്ല. ആരോഗ്യമില്ലാത്ത അവസ്ഥയിലേക്കോ അല്ലെങ്കില്‍ ചീഞ്ഞ് പോവുന്ന അവസ്ഥയിലേക്കോ നിങ്ങളുടെ ചെടി എത്തുമ്പോള്‍ അതിനെ പരിപാലിച്ച് കൃത്യമായി കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുക. അതിന് സാധിക്കാത്ത ചെടികളെ ഉടന്‍ തന്നെ നീക്കം ചെയ്യുക. ഇത്രയും വാസ്തുപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ വാസ്തുവിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.

most read:ഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗം

most read:ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളുടേത്

English summary

Benefits Of Keeping Snake Plant At Home According To Vastu In Malayalam

Here in this article we are sharing some benefits of keeping snake plant at home according to vastu in malayalam. Take a look
Story first published: Saturday, May 7, 2022, 17:14 [IST]
X
Desktop Bottom Promotion