Latest Updates
-
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം!
ഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗം
സാമുദ്രിക ശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ ശാരീരിക പ്രത്യേകതകളെക്കുറിച്ച് പറയുന്നതാണ്. സാമൂദ്രിക ശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് ശരീരത്തിലെ മറുകുകളും ശാരീരിക പ്രത്യേകതകളും കണ്ണിന്റെ വലിപ്പവും എല്ലാം നോക്കി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മറുകുകളും മറ്റും നോക്കി ഭാവി പറയുന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. ഈ അടയാളങ്ങള്‍ക്കെല്ലാം ആ വ്യക്തിയുടെ ഭൂതകാലവും ഭാവിയും എല്ലാം പറയാന്‍ സാധിക്കുന്നുണ്ട്.

വിജയവും ഐശ്വര്യവും എല്ലാം നിങ്ങള്‍ക്ക് ഉണ്ടാവുമോ ഇല്ലയോ എന്നത് മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ചിലരാകട്ടെ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും അതില്‍ നിന്നെല്ലാം വീണ് പോവുന്ന അവസ്ഥയാണ് ഉണ്ടാവുക. അത് കൂടാതെ ചിലര്‍ പരാജയപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നുണ്ട്. ഹസ്തരേഖാശാസ്ത്രമനുസരിച്ച്, ഒരു വ്യക്തിയുടെ കൈപ്പത്തിയിലെ ചില വരകളും അടയാളങ്ങളും രാജയോഗത്തിന് കാരണമാകുന്നു എന്നാണ് പറയുന്നത്. ഇത് ഏതൊക്കെ രേഖകളാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം.

കൈപ്പത്തിയിലെ ഈ ചിഹ്നങ്ങള്‍
ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങളുടെ കൈപ്പത്തിയില്‍ ഉണ്ടാവുന്ന ചില ചിഹ്നങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ചില ചിഹ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കൈയ്യുടെ മധ്യത്തിലായി കാണപ്പെടുന്ന അമ്പ്, രഥം പോലുള്ള ചിഹ്നങ്ങള്‍. ഇത് കൂടാതെ പതാകയുടെ അടയാളം ഉള്ളവരെങ്കിലും അതും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇവര്‍ക്ക് ജീവിതത്തില്‍ വിജയിക്കുന്നതിനും മികച്ച അവസരങ്ങള്‍ തേടിയെത്തുന്നതിനും ഉള്ള ഭാഗ്യമുണ്ട് എന്നാണ് അര്‍ത്ഥമാക്കുന്നത്.

ലക്ഷ്മി ദേവിയുടെ സാന്നിധ്യം
നിങ്ങള്‍ക്ക് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉണ്ടോ ഇല്ലയോ എന്ന് കൈകള്‍ നോക്കി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിന്റെ അടയാളമായി കൈപ്പത്തിയില്‍ ചക്രം, താമര, ശംഖ്, എന്നിവയുടെ ചിഹ്നം ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. എപ്പോഴും സമ്പന്നതയുടെ മടിത്തട്ടിലാണ് ഇവര്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

കൈപ്പത്തിയിലെ മറുകുകള്‍
കൈപ്പത്തിയിലെ മറുകുകളും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ഒന്നായാണ് കണക്കാക്കുന്നത്. കൈപ്പത്തിയുടെ മധ്യഭാഗത്ത് മറുകുള്ളവരെങ്കില്‍ ഇവര്‍ സമ്പന്നരും ഭാഗ്യശാലികളും ആയിരിക്കും. ഇതോടൊപ്പം കാലിന്റെ അടിഭാഗത്ത് മറുകുണ്ടെങ്കില്‍ അവര്‍ക്ക് രാജയോഗമാണ് എന്നാണ് പറയുന്നത്. അത് കൂടാതെ ഇവര്‍ക്ക് അവരുടെ ജീവിതത്തില്‍ ധാരാളം വിജയം നേടുന്നതിന് സാധിക്കുന്നു. ഇവര്‍ക്ക് വിദേശ ജീവിതയോഗവും ഉണ്ടാവുന്നുണ്ട്.

ശനിയുടെ രേഖ
ശനിയുടെ രേഖയും ഹസ്തരേഖാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് എന്ത് ഭാഗ്യമാണ് നല്‍കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൈപ്പത്തിയില്‍ മോതിരവിരലിന് താഴെ മുതല്‍ കൈത്തണ്ട വരെയുള്ള രേഖയാണെങ്കില്‍ ഇവര്‍ക്ക് രാജകീയ സുഖം ഉണ്ടാവും എന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഇവര്‍ക്ക് ഭരണപരമായ സ്ഥാനം ലഭിക്കുകയും ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ വില കൂടിയ വസ്തുക്കളില്‍ ആകൃഷ്ടരാവുന്നവരും ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇവര്‍ക്ക് മികച്ച ഫലങ്ങളാണ് ഈ രേഖ നല്‍കുന്നത്.

കൈയ്യില്‍ മത്സ്യത്തിന്റെ അടയാളം
നിങ്ങളുടെ കൈയ്യില്‍ ഉണ്ടാവുന്ന മത്സ്യത്തിന്റെ അടയാളം നിങ്ങള്‍ക്ക് മംഗളകരമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ കൈയ്യിലെ രേഖകളിലുള്ള വിധിരേഖയിലോ ജീവിത രേഖയിലോ ഇത്തരത്തിലുള്ള മത്സ്യത്തിന്റെ ചിഹ്നം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. ഇത് കൂടാതെ സാമുദ്രിക ശാസ്ത്രപ്രകാരം നിങ്ങളുടെ നെഞ്ചിന്റെ വീതിയും മൂക്കിന്റെ നീളവും എല്ലാം രാജാവിനെപ്പോലെ ജീവിക്കും എന്നാണ് ഹസ്തരേഖ പറയുന്നത്. ഇവര്‍ക്ക് ഭൂമിക്കും സ്വത്തിനും ഒരു കാലത്തും കുറവുണ്ടാവില്ല. ഇത്രയുമാണ് നിങ്ങളുടെ ഹസ്തരേഖാശാസ്ത്രത്തിന് നിങ്ങളുടെ ഭാഗ്യത്തിനുള്ള പങ്ക്.



Click it and Unblock the Notifications