For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുഭയോഗങ്ങളോടെ മാസാരംഭം; ഈ പ്രതിവിധി ചെയ്താല്‍ ഡിസംബര്‍ മുഴുവന്‍ ഐശ്വര്യം

|

വര്‍ഷത്തിലെ അവസാന മാസമായ ഡിസംബറിലേക്ക് കടന്നിരിക്കുകയാണ് നാം. നിരവധി ശുഭയോഗങ്ങളോടെയാണ് ആദ്യദിനമായ വ്യാഴാഴ്ച വരുന്നത്. കൂടാതെ ഗ്രഹങ്ങളുടെയും രാശികളുടെയും ശുഭഫലവും നിലനില്‍ക്കും. ഗ്രഹ രാശികള്‍ അനുസരിച്ച് ഡിസംബറിലെ ആദ്യ ദിവസം ശനിയും വ്യാഴവും ശശ, ഹംസ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ രവി, ഹര്‍ഷണ യോഗങ്ങളും ദിവസം മുഴുവന്‍ നിലനില്‍ക്കും. മംഗളകരമായ യോഗങ്ങള്‍ക്കൊപ്പം പൂര്‍വഭദ്രപാദ നക്ഷത്രവും മാസത്തിന്റെ ആദ്യദിവസം വരും.

Most read: ഡിസംബര്‍ മാസത്തില്‍ അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

ഈ ശുഭകരമായ യോഗങ്ങളുടെയും ഗ്രഹ രാശികളുടെയും ഫലം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൃശ്യമാകും. ജ്യോതിഷത്തില്‍ ഈ ശുഭ യോഗങ്ങളുടെയും ഗ്രഹരാശികളുടെയും പ്രാധാന്യം വിവരിച്ചുകൊണ്ട് ചില പ്രതിവിധികളും നല്‍കിയിട്ടുണ്ട്. ഈ പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മാസം മുഴുവന്‍ ഐശ്വര്യം കൈവരുന്നതായിരിക്കും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

ഡിസംബര്‍ മാസത്തിലെ ആദ്യ ദിനം വരുന്നത് വ്യാഴാഴ്ചയാണ്. ഈ സാഹചര്യത്തില്‍ മഞ്ഞ നിറത്തിലുള്ള ഒരു തുണി എടുത്ത് അതില്‍ ഒരു നാളികേരം, വെള്ളി നാണയം, മഞ്ഞ കവറുകള്‍, കുങ്കുമം എന്നിവ കെട്ടി ലക്ഷ്മി ദേവിയുടെ മുന്നില്‍ വയ്ക്കുക. ഇതിനുശേഷം ലക്ഷ്മി ദേവിയെ പൂജാവിധികളോടെ ആരാധിക്കുക. തുടര്‍ന്ന് ആ സാധനങ്ങള്‍ എടുത്ത് അലമാര അല്ലെങ്കില്‍ നിലവറ പോലുള്ള സമ്പത്ത് സൂക്ഷിക്കുക സ്ഥലത്ത് വയ്ക്കുക. ഇതുവഴി നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ മാറുകയും കുടുംബാംഗങ്ങള്‍ക്ക് പുരോഗതി കൈവരികയും ചെയ്യുന്നു.

Most read: ശുഭയോഗങ്ങള്‍ രൂപപ്പെടുന്ന മോക്ഷദ ഏകാദശി; ഈ വിധം വ്രതമെടുത്താല്‍ കോടിപുണ്യം

ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക്

ജോലിയിലും ബിസിനസ്സിലും പ്രശ്നമുണ്ടെങ്കില്‍ ഡിസംബര്‍ മാസത്തിന്റെ ആദ്യദിനം ശുഭ യോഗമധ്യേ മഞ്ഞള്‍ മാലയില്‍ കോര്‍ത്ത് മഞ്ഞ വസ്ത്രം ധരിച്ച് ജോലിസ്ഥലത്ത് പോകുകയും എന്തെങ്കിലും ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ലക്ഷ്മീ നാരായണന്റെ അനുഗ്രഹം ലഭിക്കുകയും നിങ്ങളുടെ തൊഴില്‍, വ്യാപാര പ്രശ്നങ്ങള്‍ അകലുകയും ചെയ്യും.

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

ഡിസംബര്‍ മാസത്തിലെ ആദ്യ ദിനത്തില്‍ പല ശുഭ യോഗങ്ങളും രൂപം കൊള്ളുന്നു. കൂടാതെ ഗ്രഹങ്ങളുടെയും രാശികളുടെയും ശുഭഫലങ്ങളും ഇതിനൊപ്പം ദൃശ്യമാകും. അതിനാല്‍ ഈ ശുഭവേളയില്‍ ശിവലിംഗത്തിന് വെള്ളം സമര്‍പ്പിച്ചതിന് ശേഷം, 108 കൂവള ഇലകളില്‍ ചന്ദനം കൊണ്ട് ഓം നമഃ ശിവായ എന്നെഴുതി ശിവലിംഗത്തിന് സമര്‍പ്പിക്കുക. ഇതിനുശേഷം ശിവലിംഗാഷ്ടകം സ്‌തോത്രം ചൊല്ലുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം അനുകൂലമായി മാറുകയും ജോലിയിലും കുടുംബത്തിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ നീങ്ങുകയും ചെയ്യും.

Most read: ഡിസംബര്‍ മാസത്തില്‍ 12 രാശിക്കും തൊഴില്‍, സാമ്പത്തിക രാശിഫലം

ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന്

മംഗളകരമായ യോഗത്തില്‍ പാലും വെള്ളവും ഉപയോഗിച്ച് ശ്രീ യന്ത്രത്തെ പൂജിക്കുക. അതിനുശേഷം വീടു മുഴുവന്‍ വെള്ളം തളിക്കുക. തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികളെ വീട്ടില്‍ വിളിച്ച് ഭക്ഷണം നല്‍കുക. രാവിലെയും വൈകുന്നേരവും തുളസിയെ പൂജിക്കുക. ശ്രീയന്ത്രത്തെ പൂജിച്ച ശേഷം വീട്ടില്‍ പണം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ഇത് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുകയും സാമ്പത്തിക പ്രശ്നങ്ങള്‍ മാറുകയും ചെയ്യുന്നു.

വീട്ടില്‍ ഐശ്വര്യത്തിന്

ഈ ശുഭകരമായ യോഗത്തില്‍ വീടുമുഴുവന്‍ വൃത്തിയാക്കി വയ്ക്കുകയും മനസ്സിനെ ശാന്തവും പോസിറ്റീവും ആക്കുകയും ചെയ്യുക. ഇതിനുശേഷം വീടിന്റെ പ്രധാന വാതിലിന്റെ ഉമ്മറപ്പടിയില്‍ മഞ്ഞള്‍ വെള്ളം പുരട്ടി ഇരുവശത്തും സ്വസ്തിക വരയ്ക്കുക. തുടര്‍ന്ന് തുളസി പൂജ നടത്തുക. വിഷ്ണുസഹസ്ത്രനാമം സഹിതം കനകധാരാ സ്‌തോത്രം പാരായണം ചെയ്യുക. വൈകുന്നേരം വീടിന്റെ പ്രധാന കവാടത്തില്‍ വിളക്ക് കത്തിച്ച് ക്ഷേത്ര ദര്‍ശനം നടത്തുക. ഇങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവി നിങ്ങളുടെ വീട്ടില്‍ കുടികൊള്ളുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: അന്തര്‍മുഖരും ഉള്‍വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്‍

English summary

Auspicious Yoga In December 2022; Do These Remedies For Success in December in Malayalam

On the first day of the month, many auspicious yogas are being formed. By doing these measures, you will get the blessings of Goddess Lakshmi througout the month. Take a look.
Story first published: Thursday, December 1, 2022, 17:02 [IST]
X
Desktop Bottom Promotion