For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വള്ളംകളിക്ക് തുടക്കം കുറിക്കും അനിഴം നാള്‍: ഓണാഘോഷം ഓരോ ദിനവും

|

ഓണത്തിന്റെ നാല് ദിവസവും പിന്നിട്ടപ്പോള്‍ ഇനി അഞ്ചാം ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പത്ത് ദിവസത്തെ ആഘോഷത്തിന് തുടക്കം കുറിച്ചിട്ട് ഇന്ന് വിശാഖം നാള്‍, നാളെ അനിഴം. അനിഴം നക്ഷത്രത്തിലാണ് ആറന്‍മുള വള്ളംകളിക്ക് തുടക്കം കുറിക്കുന്നത്. വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഈ ആഘോഷത്തിന് അനിഴം നക്ഷത്രം വളരെയധികം പ്രാധാന്യം നല്‍കുന്നു. ഓണത്തെക്കുറിച്ച് പറയുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ ഒരിക്കലും അതില്‍ ആവര്‍ത്തന വിരസതയുടെ കാര്യം വരുന്നില്ല. അതുകൊണ്ട് തന്നെ എത്ര വേണമെങ്കിലും ഓണത്തെക്കുറിച്ച് സംസാരിക്കുകയും ഓണത്തെക്കുറിച്ച് വായിക്കുകയോ ചെയ്യാം.

Anizham 2022 date,

അത്തം മുതല്‍ തിരുവോണം വരെ നീണ്ട് നില്‍ക്കുന്ന പത്ത് ദിവസത്തെ ആഘോഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ട് തന്നെ ഓരോ ദിവസവും വളരെയധികം ആഘോഷത്തോടെ കൊണ്ടാടുന്നു. അനിഴം നക്ഷത്രത്തിന്റെ പ്രാധാന്യവും അനിഴം നക്ഷത്രത്തിന്റെ മുഹൂര്‍ത്തം, ഈ ദിനത്തില്‍ തയ്യാറാക്കേണ്ട കറികള്‍ ഏതൊക്കെയെന്നും ഓണക്കാലത്ത് ഈ ദിനത്തിലെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും നമുക്ക് വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആറന്‍മുള വള്ളംകളി

ആറന്‍മുള വള്ളംകളി

ആറന്‍മുള വള്ളംകളിക്ക് നമ്മുടെ ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. പത്തനം തിട്ട ജില്ലയില്‍ പമ്പ നദിയുടെ തീരത്ത് ആറന്‍മുള ക്ഷേത്രത്തിലെ ചടങ്ങുകളോട് അനുബന്ധിച്ചാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി ആഘോഷിക്കുന്നത്. ഇതാകട്ടെ ഐശ്വര്യം കൊണ്ട് വരുന്ന ദിനമാണ് എന്നാണ് തെക്കന്‍ ജില്ലകളില്‍ ഉള്ളവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ അനിഴം നക്ഷത്രത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ഈ ദിനത്തില്‍ എന്ത് ചെയ്യുന്നതും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും എന്നാണ് സൂചിപ്പിക്കുന്നതും അര്‍ത്ഥമാക്കുന്നതും. അനിഴം ദിനത്തിന് ഓണദിനങ്ങള്‍ക്കിടയില്‍ വളരെയധികം പ്രാധാന്യം അതുകൊണ്ട് തന്നെ നമ്മള്‍ ഇപ്പോഴും നല്‍കുന്നു.

അഞ്ചാം ദിനം അനിഴം

അഞ്ചാം ദിനം അനിഴം

ഓണത്തിന്റെ അഞ്ചാം ദിനമായ അനിഴം ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. ഈ ദിനത്തില്‍ വള്ളംകളി ആരംഭിക്കുന്നത് പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ദിനമാണ് അനിഴം നക്ഷത്രം. ഓണം പകുതി ദിവസത്തില്‍ എത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അഞ്ച് ദിവസത്തില്‍ ഓണാഘോഷം അതിന്റെ ഗൗരവത്തോടെ തുടക്കം കുറിക്കുന്ന ദിവസമാണ് അനിഴം നക്ഷത്രം. അഞ്ച് തട്ടുകളായാണ് ഈ ദിനത്തില്‍ പൂക്കളം തയ്യാറാക്കുന്നത്. ഇന്ന് നമ്മുടെ അത്തപ്പൂക്കളം വിപണികളിലെ പൂക്കള്‍ കൈയ്യേറിയെങ്കിലും നാടന്‍ പൂക്കള്‍ തന്നെയാണ് നാട്ടിന്‍ പുറങ്ങളില്‍ അഞ്ചാ ദിനമായ അനിഴം ദിനത്തില്‍ പലരും ഉപയോഗിക്കുന്നത്.

 വള്ളം കളിയുടെ പ്രാധാന്യം

വള്ളം കളിയുടെ പ്രാധാന്യം

ചുണ്ടന്‍ വള്ളങ്ങള്‍ ആണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. മനോഹരമായി അലങ്കരിച്ച വള്ളത്തില്‍ മുണ്ടും തലപ്പാവും തോര്‍ത്തും മടക്കിക്കെട്ട് ഓരോ തുഴക്കാരും വള്ളപ്പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റേയും ഈരടികള്‍ പാടിക്കൊണ്ടാണ് തുഴയുന്നത്. ഒത്തൊരുമയോടെ വിജയത്തിലേക്ക് തുഴഞ്ഞെത്തുക എന്നതായിരിക്കും ഓരോ തുഴക്കാരന്റേയും മനസ്സില്‍. ആറന്‍മുളയപ്പന്റെ തിരുവോണ സദ്യക്ക് വിഭവങ്ങളുമായി കാട്ടൂര്‍ മാങ്ങാട്ടില്ലത്ത് നിന്നും തിരുവാറന്‍മുളയിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിക്കുക എന്നതാണ് വള്ളംകളിയുടെ ഐതിഹ്യം. ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തിലാണ് വള്ളം കളി നടക്കുന്നത്. എന്നാല്‍ അതിന് തുടക്കം കുറിക്കുന്നത് അനിഴം ദിനത്തിലാണ്.

പൂക്കളത്തിലെ പ്രത്യേകത

പൂക്കളത്തിലെ പ്രത്യേകത

അത്തം മുതല്‍ എല്ലാ വീടുകളിലും അത്തപ്പൂക്കളം ഒരുക്കുന്നു. ചിലര്‍ക്ക് അത് തിരുവോണം കഴിഞ്ഞും നിലനില്‍ക്കാം. എന്നാല്‍ ഓരോ ദിനം കഴിയുമ്പോഴും ഓണത്തിന്റെ പൂക്കളത്തില്‍ എണ്ണം കൂടി വരുന്നു. സ്ത്രീകളും കുട്ടികളുമാണ് പൊതുവേ പൂക്കളം തീര്‍ക്കുന്നത്. ഓണം അടുത്തെത്തി എന്നത് തന്നെയാണ് ഈ ദിനത്തിലെ പൂക്കളത്തിന്റെ എണ്ണം വര്‍ദ്ധിക്കുന്നത് കാണിക്കുന്നതും. ഓണാഘോഷം പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് ഓണസദ്യയും. അനിഴം നക്ഷത്രം മുതല്‍ തന്നെ ഓണാഘോഷത്തിലേക്കുള്ള സദ്യ ഒരുക്കല്‍ ആരംഭിക്കുന്നു.

ഓണത്തിന് തിളങ്ങാന്‍ ഫാഷനോടൊപ്പം പരമ്പരാഗത ആഭരണവുംഓണത്തിന് തിളങ്ങാന്‍ ഫാഷനോടൊപ്പം പരമ്പരാഗത ആഭരണവും

ഓണപ്പൂക്കളത്തില്‍ ഈ ആറ് പൂക്കള്‍ നിര്‍ബന്ധം: ഐശ്വര്യം പടികയറി വരുംഓണപ്പൂക്കളത്തില്‍ ഈ ആറ് പൂക്കള്‍ നിര്‍ബന്ധം: ഐശ്വര്യം പടികയറി വരും

English summary

Anizham 2022 date, Shubh Muhurat, Rituals, Puja Vidhi, Recipes And Significance In Malayalam

Onam 2022 , Here in this article we are sharing the Anizham 2022 date, shubh muhurt, rituals, puja vidhi, recipes and significance of Anizham 2022 in malayalam. Take a look.
Story first published: Friday, September 2, 2022, 15:40 [IST]
X
Desktop Bottom Promotion