For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം എടുത്തു കളയാന്‍ വാക്വം

ആര്‍ത്തവം എടുത്തു കളയാന്‍ വാക്വം

|

ആര്‍ത്തവം സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. പ്രത്യുല്‍പാദനത്തിന് സ്ത്രീ ശരീരത്തെ ഒരുക്കുന്ന ഒരു പ്രക്രിയ. ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണം കൂടിയാണ് കൃത്യമായെത്തുന്ന ആര്‍ത്തവം.

എന്നാല്‍ ആര്‍ത്തവ സമയം സ്ത്രീകള്‍ക്ക് അത്ര സുഖകരമാകില്ല. വയറുവേദനയും മൂഡു മാറ്റവും തുടങ്ങിയുള്ള പല അസ്വസ്ഥതകളും ഈ സമയത്തു പതിവാണ്. ഹോര്‍മോണുകളാണ് ഇതിനു പുറകിലെ വില്ലന്‍.

ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വീട്ടുവൈദ്യങ്ങളും പില്‍സുമടക്കമുള്ള വഴികള്‍ ഉപയോഗിയ്ക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. ഇത് ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്താറുമുണ്ട്. ഇത്തരം വഴികള്‍ മെഡിക്കല്‍ നിര്‍ദേശത്തോടെ പിന്‍തുടരണമെന്നാണ് പൊതുവേ പറയുക. എന്നാല്‍ പലരും ആര്‍ത്തവത്തെ തനിയെ കൈകാര്യം ചെയ്യുകയാണ് ചെയ്യുക. തനിയെ മരുന്നു വാങ്ങിക്കഴിയ്ക്കുക പോലുള്ളവ.

ആര്‍ത്തവം നേരത്തെ വരാനും നേരം വൈകി വരാനുമെല്ലാം സഹായിക്കുന്ന വീട്ടു വൈദ്യങ്ങളും ഗുളികകളുമുണ്ട്. എന്നാല്‍ ആര്‍ത്തവം നേരത്തെ അവസാനിപ്പിയ്ക്കാനായി, എടുത്തു കളയാനായി വിചിത്ര വഴി ഉപയോഗിച്ചവരുമുണ്ട്.

1970കളില്‍

1970കളില്‍

1970കളില്‍ മെന്‍സ്ട്രല്‍ എക്‌സട്രാക്ഷന്‍ എന്നൊരു മാര്‍ഗമുണ്ടായിരുന്നു. അബോര്‍ഷന്‍ നിയമ വിരുദ്ധമായിരുന്ന കാലത്ത് വീടുകളില്‍ അനധികൃതമായി അബോര്‍ഷന് ഉപയോഗിച്ചിരുന്ന ചില വഴികളാണ് ഇവ. അനാരോഗ്യകരമായ ഈ വഴി ഈയടുത്ത കാലത്തും രണ്ടു പെണ്‍കുട്ടികള്‍ ഉപയോഗിച്ചു.

രണ്ടു പെണ്‍കുട്ടികള്‍

രണ്ടു പെണ്‍കുട്ടികള്‍

23ഉം 19ഉം വയസുള്ള രണ്ടു പെണ്‍കുട്ടികള്‍ സീറ്റിലില്‍ ആണ് ഈ വഴി ഉപയോഗിച്ചത്. വാക്വം ചെയ്യുന്ന സാധാരണ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ആര്‍ത്തവ രക്തം വലിച്ചെടുത്തു കളയുന്നതിനാണ് ഇവര്‍ ശ്രമിച്ചത്. ഈ ശ്രമം ചെയ്യവസാനിച്ചത് നിലയ്ക്കാത്ത രക്തപ്രവാഹത്തിലും.

വാക്വം ക്ലീനര്‍

വാക്വം ക്ലീനര്‍

വാക്വം ക്ലീനര്‍ വളരെ ശക്തിയോടെയാണ് പൊടികളും മറ്റും വലിച്ചെടുക്കുക. ഇതേ രീതിയില്‍ ഇത് വജൈനയിലൂടെ ആര്‍ത്തവ രക്തം വലിച്ചെടുത്തു കളയാന്‍ ഉപയോഗിച്ചാല്‍ ഇതെത്ര മാത്രം അപകടകരമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പണ്ടു കാലത്ത് അബോര്‍ഷന് ഇതുപയോഗിച്ചിരുന്നതും ഇതേ ടെക്‌നിക് വച്ചു തന്നെയാണ്. തികച്ചും അപകടകരവും അനാരോഗ്യകരവുമായ വഴിയാണിത്.

ഈ പെണ്‍കുട്ടികള്‍

ഈ പെണ്‍കുട്ടികള്‍

ഈ പെണ്‍കുട്ടികള്‍ അമിതമായ ബ്ലീഡിംഗിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആകുകയായിരുന്നു. സാധാരണ ആര്‍ത്തവത്തിനേക്കാള്‍ 1000 ഇരട്ടി തോതില്‍ ബ്ലീഡിംഗിന് ഈ വഴി കാരണമാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇത്തരത്തിലെ പ്രവണതകള്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ഇത് ഏറെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

English summary

Women Hospitalized After Using Vaccum To End Their Periods Early

Women Hospitalized After Using Vaccum To End Their Periods Early, Read more to know about,
Story first published: Thursday, June 20, 2019, 13:39 [IST]
X
Desktop Bottom Promotion