For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം ഇങ്ങനെയൊക്കെയാണോ, രഹസ്യങ്ങളുണ്ട്

|

ഉറക്കവും നിങ്ങളുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ടോ? ഉറക്കത്തിന്റെ കാര്യം നോക്കിയാൽ തന്നെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഉറക്കത്തിൻറെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾ ഏത് തരത്തിലുള്ള വ്യക്തിയാണെന്നും നിങ്ങളുടെ വ്യക്തിത്വവും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടെങ്കിലും അതിനെയെല്ലാം ശ്രദ്ധിക്കുമ്പോൾ പലതും നമ്മുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഉറക്കവും ഇത്തരത്തിൽ നമ്മുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്നതാണ്.

<strong>most read: ആണു‌ടലിൽ നിന്ന്പെണ്ണിലേക്കെത്തുംമുൻപ് വേദനകളിങ്ങനെ</strong>most read: ആണു‌ടലിൽ നിന്ന്പെണ്ണിലേക്കെത്തുംമുൻപ് വേദനകളിങ്ങനെ

കിടന്ന ഉടനേ ഉറങ്ങുന്നവരാണോ നിങ്ങൾ? അത് മാത്രമല്ല ഉറങ്ങാൻ കിടന്നപ്പോൾ എങ്ങനെയോ അതുപോലെ തന്നെയാണോ രാവിലെ എഴുന്നേൽക്കുമ്പോഴും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ മനസ്സിലാക്കാം. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കാം. അത് നമ്മു‌ട വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.

കമിഴ്ന്ന് കിടന്നാണോ ഉറങ്ങുന്നത്

കമിഴ്ന്ന് കിടന്നാണോ ഉറങ്ങുന്നത്

നിങ്ങൾ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവരാണോ? എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്നവര്‍ തമാശ ആസ്വദിക്കുന്നവരും തമാശ പറയുന്നവരുമായിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും ഇത്തരക്കാരില്‍ ഉണ്ടാവും. എന്നാല്‍ തങ്ങളുടെ അറിവ് വച്ച് മറ്റുള്ളവരെ കളിയാക്കാനും അവര്‍ തയ്യാറാകും എന്നതാണ് ആകെയുള്ളൊരു പ്രശ്‌നം. അതുകൊണ്ട് കളിയാക്കുന്ന സ്വഭാവം ഒഴിച്ചാൽ മറ്റൊരു തരത്തിലും പ്രശ്നക്കാരല്ല ഇവർ എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. ഏത് അവസ്ഥയേയും തരണം ചെയ്യുന്നതിന് ഇവർക്ക് സാധിക്കുന്നു.

എന്തെങ്കിലും കെട്ടിപ്പിടിച്ചുറങ്ങുന്നവര്‍

എന്തെങ്കിലും കെട്ടിപ്പിടിച്ചുറങ്ങുന്നവര്‍

ചിലർ ഉറക്കത്തിൽ തലയിണയോ പാവയോ മറ്റോ കെട്ടിപ്പിടിച്ചായിരിക്കും ഉറങ്ങുക. ഇത്തരത്തിൽ ഉറങ്ങുന്നതിലൂടെ വെളിവാകുന്ന സ്വഭാവം എന്താണെന്ന് നോക്കാം. ഇതായിരിക്കും ചിലരുടെ ശീലം ഉറങ്ങുമ്പോള്‍ തലയിണയേയോ പാവക്കുട്ടിയേയോ കെട്ടിപ്പിടിച്ച് ഉറങ്ങുന്നത്. മറ്റുള്ളവരില്‍ നിന്ന് സ്‌നേഹവും പരിചരണവും ലഭിക്കണം എന്ന് അതി തീവ്രമായി ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. അതു മാത്രമല്ല മറ്റുള്ളവരെ വളരെ ശ്രദ്ധയോ‌ടെ പരിചരിക്കുന്നതിനും കളങ്കമില്ലാതെ സ്നേഹിക്കുന്നതിനും ഇവർക്ക് കഴിയുന്നു.

നിവര്‍ന്ന് കിടക്കുന്നവര്‍

നിവര്‍ന്ന് കിടക്കുന്നവര്‍

അറ്റൻഷനായി നിവർന്ന് കിടന്ന് ഉറങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ അതും അൽപം ശ്രദ്ധിക്കേണ്ട ഒരു പൊസിഷനാണ്. ഉറങ്ങുന്ന കാര്യത്തിലും അതീവ ശ്രദ്ധയോടു കൂടി അറ്റന്‍ഷനായി കിടക്കുന്നവരും നമുക്കിടയില്‍ കുറവല്ല. ഇവര്‍ പലപ്പോഴും അന്തര്‍മുഖന്‍മാരായിരിക്കും. ആരോടും അധികം സംസാരിക്കാതെ പല വിധത്തിലും മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിയാന്‍ ഇഷ്‌ടപ്പെടുന്നവർ. ജീവിതത്തിൽ പ്രശ്നങ്ങളെക്കുറിച്ച് മാത്രമേ ഇവർ ചിന്തിക്കുകയുള്ളൂ. ഒരിക്കലും സ്വഭാവത്തെ മാറ്റിയെടുക്കാൻ ഇവർ തയ്യാറാവുകയില്ല.

ചരിഞ്ഞ് കിടക്കുന്നവർ

ചരിഞ്ഞ് കിടക്കുന്നവർ

ചരിഞ്ഞ് കിടന്ന് ഉറങ്ങണം എന്ന് ആഗ്രഹിക്കുന്നവരും ഒട്ടും കുറവല്ല. ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. വളരെ സെന്‍സിറ്റീവും വികാരപരമായി പെരുമാറുന്നവരും ആയിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരെ വിശ്വസിക്കാന്‍ ഇവര്ക്ക് പെട്ടെന്ന് കഴിയില്ല. മാത്രമല്ല അൽപം ശ്രദ്ധയോടെ മാത്രമേ പല കാര്യങ്ങളും ഇവർ ചെയ്യുകയുള്ളൂ. ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ വളരെയധികം പ്രയത്നിക്കുകയും ചെയ്യുന്നവരാണ് ഇവർ.

ചുരുണ്ടു കൂടി കിടക്കുന്നവര്‍

ചുരുണ്ടു കൂടി കിടക്കുന്നവര്‍

ഏത് അവസ്ഥയിലും ചുരുണ്ടു കൂടി കിടക്കുന്നവർ ഉണ്ടെങ്കില്‍ അൽപം ശ്രദ്ധിക്കുക. കാരണം ചുരുണ്ടു കൂടി കിടക്കുന്നവര്‍ ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ കടുത്ത സമ്മര്‍ദ്ദത്തിനടിമപ്പെട്ടിണ്ടാവും എന്ന കാര്യവും സത്യമാണ്. ഇവരെ ഒരു കാര്യത്തിനും വിശ്വസിച്ച് കൂടെ നിർത്താൻ സാധിക്കുകയില്ല. ധൈര്യമില്ലായ്മ ഇവരെ പല പ്രശ്നങ്ങളിലും കൊണ്ട് ചെന്ന് ചാടിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

 വായിക്കുമ്പോൾ ഉറങ്ങുന്നവർ

വായിക്കുമ്പോൾ ഉറങ്ങുന്നവർ

വായിച്ചു കൊണ്ടിരിക്കുമ്പോൾ ഉറങ്ങിപ്പോവുന്നവരാണോ നിങ്ങൾ? എന്നാൽ അത് അൽപം സന്തോഷിക്കേണ്ടതാണ് കാരണം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉറങ്ങുന്നത് ചിലരുടെ സ്ഥിരം ഏര്‍പ്പാടാണ്. ജീവിതത്തില്‍ ലക്ഷ്യത്തിലെത്തണമെന്ന് കഠിനമായി ആഗ്രഹിക്കുന്നവരാണ് ഇവര്‍. ജീവിതത്തെക്കുറിച്ച് ആധി പിടിയ്ക്കുന്നവര്‍. ഇത്തരം കാര്യങ്ങൾ നിങ്ങളെ ആഗ്രഹ പൂർത്തീകരണത്തിനും സഹായിക്കുന്നു. ഏത് അവസ്ഥയിലും എന്തിനേയും നേടിയെടുക്കുന്നതിനും ഈ ഉറക്ക പോസിഷനിലൂടെ സാധിക്കുന്നു.

ഉറക്കവും കൂര്‍ക്കം വലിയും

ഉറക്കവും കൂര്‍ക്കം വലിയും

കൂര്‍ക്കം വലി പലപ്പോഴും നമുക്കെല്ലാം ശല്യമാകാറുണ്ട്. എന്നാല്‍ കൂര്‍ക്കം വലിയ്ക്കുന്നവര്‍ തലച്ചോറിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നവരാണ്. മാത്രമല്ല ഇവര്‍ ബുദ്ധിമാന്‍മാരും പെട്ടെന്ന് പ്രശസ്തരാവുന്നവരും ആണ്. അതുകൊണ്ട് കൂർക്കം വലി ഒരു കുറ്റമായി കാണേണ്ട ഒന്നല്ല എന്ന കാര്യം മറക്കരുത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാൽ അത് ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നു.

Read more about: insync സ്പന്ദനം
English summary

sleeping position says about your personality

sleeping position says about your personality, read on.
Story first published: Thursday, January 31, 2019, 17:31 [IST]
X
Desktop Bottom Promotion