For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൃഗങ്ങൾക്ക് നാവുണ്ടെങ്കിൽ വിളിച്ച്പറയും ഈ ദുരന്തകഥ

|

മൃഗശാലകളില്‍ കാണുന്ന മൃഗങ്ങൾ ഏതൊക്കെ തരത്തിലുള്ള പീഢനങ്ങളാണ് അനുഭവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ മനസ്സ് മരവിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് നിങ്ങൾക്ക് മൃഗശാലകളിൽ കാണാൻ സാധിക്കുന്നത്. കാരണം ഓരോ നിമിഷവും ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടാണ് മൃഗങ്ങൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പലപ്പോഴും നമ്മളെല്ലാവരും അറിയാതെ പോവുന്നു. മൃഗശാലയിലെ ജീവിതം മൃഗങ്ങളെ സംബന്ധിച്ചിടത്തോളം നരക തുല്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.‌

most read: പേരിൻറെ ആദ്യാക്ഷരം D ആണോ, പറയാനുണ്ട് ചില രഹസ്യം

നിങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് പലപ്പോഴും മൃഗശാലകളിൽ നിന്നും പുറത്ത് വരുന്നത്. മനുഷ്യരുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പലപ്പോഴും ഇവ തിരിച്ച് മനുഷ്യരെ ആക്രമിക്കുന്നത് തന്നെ. മനുഷ്യൻമാരുടെ ഇഷ്ടത്തിന് തുള്ളുകയും മറിയുകയും ചെയ്യുന്ന മൃഗങ്ങളെ അങ്ങനെ പരിശീലിപ്പിച്ചെടുക്കുമ്പോൾ അവർ അനുഭവിക്കുന്ന പീഢനങ്ങൾക്ക് അറുതിയില്ല എന്ന് തന്നെ പറയാവുന്നതാണ്. മൃഗശാലകളിൽ മൃഗങ്ങൾ അനുഭവിക്കുന്ന ക്രൂരതകളുടെ ഒരു ചെറിയ ചിത്രമാണ് ഇന്നത്തെ ഈ ലേഖനത്തില്‍ പറയുന്നത്.

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കുക

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കുക

കഴുതയെ പെയിന്റടിച്ച് സീബ്രയാക്കിയതാണ് ഇതിൽ നിങ്ങൾ കാണുന്നത്. പലപ്പോഴും വളരെയധികം റിയാക്ഷനും പ്രശ്നങ്ങളും ഉണ്ടാക്കുന്ന തരത്തിലുള്ള പെയിന്റാണ് പലപ്പോഴും അടിക്കുന്നത് ഇവയുടെ പുറത്ത്. സന്ദർശകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഒരു മാറ്റമാണ് കഴുതയെ സീബ്രയാക്കി മാറ്റുന്നതിലൂടെ ഇവര്‍ നടത്തിയത്. എന്നാല്‍ ഇത്തരം മാറ്റത്തിലൂടെ ഈ പാവം മൃഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയൊന്നും അല്ല എന്നതാണ് സത്യം.‌ പലപ്പോഴും ഇത് ഇവയുടെ മരണത്തിന് വരെ കാരണമാകുന്നുണ്ട്.

ഇതിലൊരു മൃഗമുണ്ട്

ഇതിലൊരു മൃഗമുണ്ട്

പലപ്പോഴും മൃഗങ്ങൾക്ക് ഏറ്റവും ഹാനീകരമായി മാറുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഇന്ന് ഈ കാണുന്ന ചിത്രത്തിൽ പ്ലാസ്റ്റിക് കുപ്പികൾക്കിടയിൽ ഒരു മൃഗം ഒളിഞ്ഞിരിക്കുന്നുണ്ട്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും തടാകത്തിലേക്ക് വലിച്ചെറിയുമ്പോൾ ഓർക്കുക. അവരും ജീവനുള്ളവയാണെന്ന്. ഇത് എത്രത്തോളം ഇവരെ ആരോഗ്യപ്രശ്നങ്ങളിലേക്കും പലപ്പോഴും മരണത്തിലേക്കും തള്ളിവിടുന്നുണ്ട് എന്ന കാര്യം മറക്കരുതെന്ന്.

പ്രായമായവയെ കൊല്ലുന്ന മാർഗ്ഗം

പ്രായമായവയെ കൊല്ലുന്ന മാർഗ്ഗം

പ്രായമായ മൃഗങ്ങളെ കൊല്ലുന്ന ഒരു സ്ഥിതി ഉണ്ടായിരുന്നു. പലപ്പോ‌ഴും മൃഗങ്ങൾ പ്രായമാകുമ്പോൾ അവയെ മറ്റ് മൃഗങ്ങൾക്ക് ഭക്ഷണമായി നൽകുന്നു. മാനും മുയലും കുരങ്ങും എല്ലാം പ്രായമായി ഉപയോഗശൂന്യമാവുമ്പോൾ അവയെ മറ്റ് മൃഗങ്ങളായ സിംഹം പുലി എന്നിവക്കെല്ലാം ആഹാരമായി നൽകിയിരുന്നു. ഇത് പലപ്പോഴും ഇവയോടെല്ലാം ചെയ്യുന്ന ക്രൂരതയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

വൃത്തിയാക്കുന്ന ആ സമയം

വൃത്തിയാക്കുന്ന ആ സമയം

ഡോൾഫിൻ മറ്റ് കടൽ ജന്തുക്കൾ എന്നിവക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന സമയമാണ് മൃഗശാലയിലെ ടാങ്ക് ക്ലീൻ ചെയ്യുന്നത്. കാരണം വെള്ളമില്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്ത ഇവയുടെ ടാങ്ക് വൃത്തിയാക്കുമ്പോൾ മുഴുവന്‍ വെള്ളവും വറ്റിച്ച് കളഞ്ഞ ശേഷമാണ് ക്ലീൻ ചെയ്യുന്നത്. ഇത് ഇവയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല ഈ ക്ലീനിംങിനിടെ നിരവധി മത്സ്യങ്ങൾ ഡോൾഫിനുകൾ എല്ലാം ചത്തു പോവുന്നു.

ആന്റി ഡിപ്രസന്റ്

ആന്റി ഡിപ്രസന്റ്

മൃഗങ്ങൾക്ക് എപ്പോഴും ആന്റി ഡിപ്രസന്റുകൾ കൊടുത്തു കൊണ്ടേ ഇരിക്കും. പ്രധാനമായും പെൻഗ്വിൻ പോലുള്ളവക്ക്. അതുകൊണ്ട് തന്നെ ഇവ സന്ദർശകര്‍ക്ക് മുന്നിൽ അസാധാരണമായ പെരുമാറ്റം കാഴ്ച വെക്കുന്നു. ഇത്തരം ആന്‍റി ഡിപ്രസന്റുകൾ ഇവക്ക് എത്രത്തോളം ഹാനീകരമാണെന്ന് നിങ്ങൾക്കറിയാമോ? വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് ഇവയെ എത്തിക്കുന്നത്.

English summary

Disturbing Pictures Of Zoo That Staff Does Not Wish You To See

Some of these pictures can stress you out if you are an animal lover! Check out these disturbing pictures of zoo life
Story first published: Wednesday, February 20, 2019, 16:46 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more