ഗര്‍ഭിണിയെന്ന് കരുതി, പക്ഷേ മരണകാരണം ക്യാന്‍സര്‍

Posted By:
Subscribe to Boldsky

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഷയോ ജിയ എന്ന 23-കാരിയെ കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. അതോടൊപ്പം തന്നെ ഇവരുടെ വയറ് വീര്‍ത്ത അവസ്ഥയിലും ആയിരുന്നു. അതിനെത്തുടര്‍ന്നാണ് ഇവര്‍ ഗര്‍ഭിണിയാണ് എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പെട്ടെന്ന് ഇവരുടെ മരണം വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചത്. രോഗത്തേക്കാള്‍ അതുവരെ വീട്ടുകാര്‍ പോലും ഇതറിഞ്ഞില്ലല്ലോ എന്നതാണ് എല്ലാവരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്.

രോഗങ്ങളെ കൃത്യമായി അറിഞ്ഞാല്‍ മാത്രമേ ചികിത്സയെക്കുറിച്ച് അറിയാന്‍ കഴിയുകയുള്ളൂ. ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ച ഷയോയുടെ ലിവര്‍ തകരാറിലായിരുന്നു. മാത്രമല്ല അവര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ ആയിരുന്നു എന്നത് ഡോക്ടര്‍ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ മരണപ്പെട്ടതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെയധികം നമ്മളെയെല്ലാം പേടിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും കൃത്യസമയത്ത് അറിയാത്തതും കൃത്യമായ ചികിത്സ തേടാത്തതുമാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഷയോ എന്ന 23കാരി.

പെട്ടെന്നുണ്ടായ അപകടം

പെട്ടെന്നുണ്ടായ അപകടം

ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ട ശേഷം വീട്ടിലേക്ക് പോയ ഷയോ പിന്നീട് പെട്ടെന്ന് മരിക്കുകയായിരുന്നു. എമര്‍ജന്‍സിയെന്ന് കണ്ട് വീട്ടിലേക്ക് പോയ ആംബുലന്‍സില്‍ ഷയോ ആശുപത്രിയില്‍ തിരിച്ച് എത്തിയത് മരണപ്പെട്ടതിനു ശേഷമാണ്.

 വയറു കണ്ട് ഗര്‍ഭധാരണം

വയറു കണ്ട് ഗര്‍ഭധാരണം

എന്നാല്‍ ഇവരുടെ വയറു കണ്ട് ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. വീട്ടുകാരു പോലും ധരിച്ചു വെച്ചിരുന്നത് ഇവര്‍ ഗര്‍ഭിണിയാണെന്ന് എന്നതായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലായിരുന്നു എന്നതാണ് സത്യം.

 മരണശേഷം

മരണശേഷം

ഈ സംഭവം നടന്നതിനു ശേഷം അന്ന് വൈകുന്നേരം ഏഴ് മണിയോട് കൂടി ഡോക്ടര്‍ വീണ്ടും ഷയോയുടെ അവസ്ഥയെക്കുറിച്ച് വിശദമായി പരിശോധിക്കുകയുണ്ടായി. എന്നാല്‍ അപ്പോഴേക്കും അവര്‍ മരണത്തിലേക്ക് എത്തിയിരുന്നു.

 ഷയോയുടെ അവസ്ഥ

ഷയോയുടെ അവസ്ഥ

എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഷയോക്ക് ശ്വാസോച്ഛ്വാസം പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. മാത്രമല്ല അവരുടെ കൃഷ്ണമണിക്ക് അനക്കം ഉണ്ടായിരുന്നില്ല. മാത്രമല്ല ജീവനുള്ളതിന്റെ ഒരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല.

മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല

മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നില്ല

മാതാപിതാക്കള്‍ക്ക് അവരുടെ അവസ്ഥ അറിയില്ലായിരുന്നു. പെട്ടെന്നുള്ള ഷയോയുടെ മരണം അവരെ വളരെയധികം തളര്‍ത്തിയിരുന്നു. എങ്ങനെയെങ്കിലും തങ്ങളുടെ മകളെ തിരിച്ച് തരണമെന്ന് അവര്‍ ഡോക്ടറോട് ആവശ്യപ്പെട്ടു. എന്നാല്‍ ലിവര്‍ ക്യാന്‍സര്‍ ആണെന്ന കാര്യം ഡോക്ടര്‍ പോലും അറിഞ്ഞത് അവരുടെ മരണശേഷം ആണ്.

പരിശോധനകള്‍ക്ക് ശേഷം

പരിശോധനകള്‍ക്ക് ശേഷം

എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് ഷയോക്ക് ലിവര്‍ ക്യാന്‍സര്‍ എന്ന് സ്ഥിരീകരിച്ചത്. വയറ്റില്‍ ഫഌയിഡ് അടിഞ്ഞ് കൂടിയതിന്റെ ഫലമായാണ് വയറ് വീര്‍ത്ത് വന്നത്. വളരെ മോശം അവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ കൊണ്ട് വന്നത്. സാമ്പത്തികമായി വളരെ മോശപ്പെട്ട അവസ്ഥയിലാണ് ഇവര്‍ ജീവിച്ചത്. അതുകൊണ്ട് തന്നെ പഠിച്ച് വളരെ ഉയരങ്ങളിലെത്തണമെന്ന് ഇവര്‍ ആഗ്രഹിച്ചിരുന്നു.

കഠിനാധ്വാനിയായ പെണ്‍കുട്ടി

കഠിനാധ്വാനിയായ പെണ്‍കുട്ടി

കഠിനാധ്വാനിയായ പെണ്‍കുട്ടിയായിരുന്നു ഷയോ. അതുകൊണ്ട് തന്നെ ഏത് വിധേനയും പഠനം തുടരണമെന്നും വളരെ ഉയരങ്ങളിലെത്തണമെന്നും ഇവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇടക്കിടെയുണ്ടാവുന്ന വയറുവേദന ഉണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിക്കുന്നതിന്റെ ഫലമായി ക്യാന്‍സര്‍ വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു ശരീരത്തില്‍.

ക്യാന്‍സറിന്റെ നാലാം ഘട്ടം

ക്യാന്‍സറിന്റെ നാലാം ഘട്ടം

ക്യാന്‍സര്‍ അതിന്റെ നാലാം ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഷയോ തീര്‍ത്തും അവശയായത്. ശരീരം ആകെ മോശപ്പെട്ട അവസ്ഥയിലായി. ഡോക്ടര്‍ പറഞ്ഞത് ക്യാന്‍സര്‍ പ്രധാനമായും രണ്ട് ഘടകങ്ങള്‍ കൊണ്ടാണ് ഉണ്ടായത് എന്നതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലാതെ രാത്രി മുഴുവന്‍ ഇരിക്കുന്ന അവസ്ഥയുണ്ടായാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം വളരെ ദോഷകരമായി ബാധിക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം ദോഷമാവുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമാക്കുന്നു. അതുകൊണ്ട് തന്നെ രാത്രി ഉറക്കമിളക്കുന്നത് രണ്ടാമതൊന്ന് ആലോചിച്ചിട്ട് വേണം.

ടോക്‌സിന്‍ പുറന്തള്ളേണ്ടത്

ടോക്‌സിന്‍ പുറന്തള്ളേണ്ടത്

ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളേണ്ടത് കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഉറക്കത്തിന്റെ അഭാവം കരളിന്റെ ആയാസം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ടോക്‌സിനെ പുറന്തള്ളാനുള്ള കരളിന്റെ കഴിവ് കുറയുന്നു. ഇത് കോശങ്ങളായി രൂപാന്തരപ്പെടുകയും കരളിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു.

English summary

young woman dies liver cancer

Woman who thought she was pregnant dies of unexpected illness read on.
Story first published: Saturday, January 13, 2018, 14:26 [IST]