For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കയ്യില്‍ കുറേ രേഖകളുണ്ടോ, എങ്കില്‍

നിങ്ങളുടെ കയ്യില്‍ കുറേ രേഖകളുണ്ടോ, എങ്കില്‍

|

കൈ രേഖാ ശാസ്ത്രം, ഹസ്ത രേഖാശാസ്ത്രം ഒരു ശാസ്ത്രം തന്നെയാണ്. പഠനത്തിലൂടെ തെളിയിക്കപ്പെട്ട ഒന്ന്. ഇതു സത്യമാണ് എന്നു വിശ്വസിയ്ക്കുന്നവരും ഇല്ലാത്തവരുമെല്ലാമുണ്ട്.

കയ്യിലെ രേഖകള്‍ പലരിലും വ്യത്യസ്തങ്ങളാണ്. ഒരാളുടെ കയ്യിലെ രേഖയല്ല, അടുത്തയാളുടെ കയ്യിലുണ്ടാകുക. ചിലരുടെ കയ്യില്‍ ഏറെ രേഖകള്‍ കാണപ്പെടും. ചിലരുടെ കയ്യില്‍ തീരെ കുറവും. തെളിഞ്ഞ രേഖകളുണ്ടാകും, തെളിയാത്ത രേഖകളും. ഇരു കയ്യുകളിലും രേഖകള്‍ വ്യത്യസ്തങ്ങളുമാകും.

കയ്യിലെ രേഖകളുടെ എണ്ണം പറയുന്ന ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, അതായത് കയ്യില്‍ ഏറെ രേഖകളുണ്ടെങ്കില്‍ പറയുന്ന ചില പൊതുവായ കാര്യങ്ങള്‍.

കയ്യില്‍ ധാരാളം രേഖകളെങ്കില്‍

കയ്യില്‍ ധാരാളം രേഖകളെങ്കില്‍

കയ്യില്‍ ധാരാളം രേഖകളെങ്കില്‍ ഇത്തരക്കാര്‍ പൊതുവേ കൂടുതല്‍ ദിവാസ്വപ്‌നത്തില്‍ മുഴുകുന്നവരാണ്. കൂടുതല്‍ ഫാന്റസി ടൈപ്പ് സ്വപ്‌നങ്ങള്‍ കാണുന്നവര്‍. ഇതു കൊണ്ടു തന്നെ ഇവരുടെ ജീവിതം എപ്പോഴും അസ്വസ്ഥമാകാനും സാധ്യതയുണ്ട്. ഇതു കൊണ്ടു തന്നെ പല ബുദ്ധിമുട്ടുകളിലും ചെന്നു പെടുകയും ചെയ്യും. നടക്കാത്ത സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കുണ്ടാകുന്ന പൊതുവായ ബുദ്ധിമുട്ടെന്നു വേണം, പറയാന്‍.

കയ്യില്‍ നേര്‍രേഖയില്‍ കുറേ രേഖകളെങ്കില്‍

കയ്യില്‍ നേര്‍രേഖയില്‍ കുറേ രേഖകളെങ്കില്‍

കയ്യില്‍ നേര്‍രേഖയില്‍ കുറേ രേഖകളെങ്കില്‍ അസ്വസ്ഥരാരും. ഫ്രസ്റ്റേറ്റഡ് എന്നു പറയാം. വളരെ ഇമോഷണലായ ആളാകും, ഇവര്‍. മറ്റുള്ളവര്‍ ഇക്കാര്യം മനസിലാക്കാതെയാകുമ്പോള്‍ കൂടുതല്‍ അസ്വസ്ഥരുമാകും. പെട്ടെന്നു തന്നെ ദേഷ്യപ്പെടുന്ന കൂട്ടരുമാകും, ഇവര്‍.

കയ്യില്‍ കൂടുതല്‍ തടസപ്പെടുത്തുന്ന രേഖകള്‍,

കയ്യില്‍ കൂടുതല്‍ തടസപ്പെടുത്തുന്ന രേഖകള്‍,

കയ്യില്‍ കൂടുതല്‍ തടസപ്പെടുത്തുന്ന രേഖകള്‍, അതായത് കുറുകെയുളള്ള രേഖകളെങ്കില്‍, ഒരു രേഖയ്ക്കു കുറുകെ മറ്റൊരു രേഖ എന്ന തരത്തിലെങ്കില്‍, ഇവരുടെ കൈത്തലം കാഠിന്യമേറിയതുമെങ്കില്‍ ഇത്തരക്കാര്‍ പൊതുവെ പണത്തിനു പുറകെ ഓടുന്നവരാകും.

കുറുകെയുള്ള രേഖങ്ങള്‍

കുറുകെയുള്ള രേഖങ്ങള്‍

ഇത്തരം കുറുകെയുള്ള രേഖങ്ങള്‍ വളറെ മൃദുവായി കയ്യിലെങ്കില്‍ ഇത്തരക്കാര്‍ പൊതുവേ ഭീരുക്കളാകും. ആളുകളോടു പ്രതികരിയ്ക്കാത്ത, പെരുമാറാന്‍ അറിയാത്ത രീതിയിലുള്ളവര്‍. മറ്റുള്ളവരുമായി ചേര്‍ന്നു പോകാനും അവരോടു പെരുമാറുവാനുമെല്ലാം ബുദ്ധിമുട്ടുള്ള തരക്കാര്‍.

തലങ്ങും വിലങ്ങും

തലങ്ങും വിലങ്ങും

കയ്യില്‍ പൊതുവെ അടുക്കും ചിട്ടയുമില്ലാതെ, തലങ്ങും വിലങ്ങും രേഖകളെങ്കില്‍ സ്ത്രീകളുടെ കാര്യത്തില്‍ ഇത് പലതരം ചിന്തകളെ സൂചിപ്പിയ്ക്കുന്നു. പല തരം കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്ന സ്ത്രീകളേയാണ് ഇതു സൂചിപ്പിയ്ക്കുന്നത്.

ഇത്തരം രേഖകള്‍ പുരുഷന്റെ കരത്തിലെങ്കില്‍

ഇത്തരം രേഖകള്‍ പുരുഷന്റെ കരത്തിലെങ്കില്‍

ഇത്തരം രേഖകള്‍ പുരുഷന്റെ കരത്തിലെങ്കില്‍ ഇത് കുടുംബത്തിന്റെയും നില നില്‍പ്പിന്റേയും സമ്മര്‍ദം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ്അതായത് ഭാരങ്ങള്‍ ചുമലിലേറ്റേണ്ടി വരുന്ന പുരുഷന്റെ സൂചനയാണ് ഇത്.

English summary

What If You Have Too Many Lines On Your Palm

What If You Have Too Many Lines On Your Palm, Read more to know about,
Story first published: Wednesday, October 3, 2018, 13:45 [IST]
X
Desktop Bottom Promotion