Just In
- 4 hrs ago
അവസരം നഷ്ടപ്പെടുത്തരുത് ഈ രാശിക്കാർ
- 15 hrs ago
2020 തൊഴിൽ- വിദ്യാഭ്യാസത്തില് ശോഭിക്കും രാശിക്കാർ
- 15 hrs ago
പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂ
- 16 hrs ago
ഡിസംബറിൽ മൂക്കും കുത്തി വീഴും രാശിക്കാർ ഇവരാണ്
Don't Miss
- Movies
ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും! തലൈവർ 168 ൽ രജനിയുടെ നായികയാകുന്നത് പ്രേക്ഷകരുടെ പ്രിയനടി
- News
മലയാളിയുടെ ചതിയില് സുന്ദരേശന് ബഹ്റൈനില് 31 വര്ഷത്തെ ദുരിത ജീവിതം; ഒടുവില് രക്ഷകനായി സലാം
- Finance
ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും നിങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത് എപ്പോൾ?
- Sports
ഐ ലീഗ്; ആദ്യ മത്സരത്തിനിറങ്ങിയ ഈസ്റ്റ് ബംഗാളിന് സമനിലക്കുരുക്ക്
- Technology
എയർടെൽ, റീലയൻസ് ജിയോ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ: മികച്ചത് ഏത് ?
- Automobiles
പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ
- Travel
ചരിത്രത്തെ ഫ്രെയിമിലാക്കുവാനാണോ യാത്ര? ഫോക്കസ് മാത്രമല്ല..ഇതും കൂടി നോക്കാം
S ല് തുടങ്ങുന്ന പേരുകാര്ക്ക് വിശേഷങ്ങള് പലത്
നമക്കു പേരിടുന്നതു നമ്മുടെ അച്ഛനമ്മമാരാകാം, കാരണവന്മാരാകാം. അതായത് ഇക്കാര്യത്തില് ഒരു പരിധി കഴിഞ്ഞു നമുക്കൊന്നും ചെയ്യാനാകില്ലെന്നര്ത്ഥം. പിന്നീട് വേണമെങ്കില് പേരു മാറ്റുകയോ മറ്റോ ചെയ്യാവുന്ന ഒരു കാര്യവുമുണ്ട്. എങ്കിലും ആദ്യത്തെ പേര് എവിടെയെങ്കിലുമൊക്കെ നമ്മെ പിന്തുടരുക തന്നെ ചെയ്യും.
പേരു സാധാരണ ഇംഗ്ലീഷ് അക്ഷരമാലയിലെ എന്ന രീതിയെ അടിസ്ഥാനപ്പെടുത്താണുള്ളത്. അതായത് ഏതു ഭാഷയില് പേരെടുത്താലും ആദ്യ അക്ഷരം ഇതില് പെടുന്നു.
ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്ര പ്രകാരം പേരുകളും പല കാര്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. പേരുകളുടെ ആദ്യാക്ഷരം, അവസാന അക്ഷരം, പേരില് ഉള്ള അക്ഷരം എന്നിങ്ങനെ പോകുന്നു ഇത്.
ഇംഗ്ലീഷ് അക്ഷരമാലയില് ഏറ്റവും കൂടുതല് പേരു തുടങ്ങുന്ന രണ്ടു പ്രത്യേക അക്ഷരങ്ങളുണ്ട്. ഒന്ന് എ, മറ്റൊന്ന് എസ്. മിക്കവാറും ഇടങ്ങളില് ഒരു കൂട്ടത്തിനടയില് നോക്കിയാല്, അല്ലെങ്കില് ഒരു ക്ലാസില് നോക്കിയാല് ഈ അക്ഷങ്ങളുള്ള പേരുകളാണ് കൂടുതല് വരിക.
2019 ധന ധാന്യ ഭാഗ്യത്തിന് ഈ നക്ഷത്രങ്ങള് വേണ്ടത്
ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് എന്ന അക്ഷരം, അതായത് 19-ാമതു വരുന്ന അക്ഷരം പേരുകളുടെ തുടക്കത്തില് ഏറെയുള്ള ഒന്നാണ് . എസ് എന്ന അക്ഷരത്തില് പേരു തുടങ്ങുന്നുവെങ്കില് ചില പ്രത്യേകതകളുണ്ടെന്നും പറയുന്നു.
എസ് എന്ന അക്ഷരത്തില് തുടങ്ങുന്ന പേരുകാരുടെ രഹസ്യങ്ങളെ കുറിച്ച്, പ്രത്യേകതകളെ കുറിച്ച് അറിയൂ,

ലീഡര്ഷിപ്പ്
ലീഡര്ഷിപ്പ് അഥവാ നേതൃഗുണം ഏറെയുള്ളവരാണ് എസ് എന്ന പേരുകാര്. ലീഡറാകാന് മികച്ചവര്. ബോണ് ലീഡേഴ്സ് അഥവാ നേതൃഗുണത്തോടെ ജനിച്ചവരാണ് ഇവരെന്നു പറയാം. ഏതു കാര്യത്തിനും മുന്കൈ എടുത്തു പ്രവര്ത്തിയ്ക്കാനും ഈ രംഗങ്ങളില് വിജയം നേടാനുമെല്ലാം ഇവര്ക്കു സാധിയ്ക്കും. മറ്റുള്ളവര്ക്കു വഴി കാണിച്ചു കൊടുക്കുവാനും ഇവര്ക്കു സാധിയ്ക്കും.

അംബീഷ്യസായ, ആത്മവിശ്വാസമുളള
അംബീഷ്യസായ, ആത്മവിശ്വാസമുളള, ഉറച്ച തീരുമാനങ്ങളുള്ള, സ്വന്തം കാലില് നില്ക്കുന്ന, ഇച്ഛാശക്തിയുള്ളവരാണ് എസ് എന്ന അക്ഷരത്തില് പേരു തുടങ്ങുന്നവര്ഇവര് ആഗ്രഹിച്ചതു നേടുവാന് കഠിനാധ്വാനം ചെയ്യുന്നവരുമാണ്.

ജീവിത വിജയത്തെ
1 എന്ന സംഖ്യയ്ക്കു തുല്യമാണ് എസ് എന്ന അക്ഷരം. ഇതു കൊണ്ടു തന്നെ ഈ പേരുകാര് ഒന്നാമന് എന്ന അര്ത്ഥം വരുന്നവര് കൂടിയാണ്. പൊതുവേ ജീവിത വിജയത്തെ സൂചിപ്പിയ്ക്കുന്നു. ന്യമൂറോളജി പ്രകാരം 1 എന്ന അക്കം ഭാഗ്യം കൊണ്ടു വരുന്ന ഒന്നു കൂടിയാണ്.

ധനത്തോടു പൊതുവേ
ധനത്തോടു പൊതുവേ താല്പര്യമുള്ളവരാകും, ഇവര്. ധനത്തോടു താല്പര്യം എന്നു മാത്രമല്ല, ഇത് ഇവരുടെ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളില് ഒന്നു കൂടിയാകും. ഇവര് ലക്ഷ്യത്തില് എത്തുകയും ചെയ്യും. ഇതിനായി കഠിനാധ്വാനം ചെയ്യുന്ന കൂട്ടര്.

ബന്ധങ്ങള്ക്കു പ്രാധാന്യം
ബന്ധങ്ങള്ക്കു പ്രാധാന്യം നല്കുന്നവരാണ് ഇവര്. സ്നേഹവും വാത്സല്യവും ആഗ്രഹിയ്ക്കുന്നവര്ക്കു നല്കുന്നവര്. എന്നാല് പ്രണയിക്കാന് സാധ്യതയെങ്കിലും അധികം റൊമാന്റിക്കാകില്ല. അതായത് സ്നേഹം വാക്കുകളിലൂടെയോ സമ്മാനങ്ങളിലൂടെയോ പ്രകടിപ്പിയ്ക്കാത്തവര്. പുറമേയുള്ള സ്നേഹപ്രകടനങ്ങളില് അത്രയ്ക്കു മിടുക്കരല്ലെങ്കിലും ഉള്ളില് സ്നേഹവും വിശ്വസ്തതയും കരുണയുമെല്ലാം കാത്തു സൂക്ഷിയ്ക്കുന്ന പ്രകൃതക്കാരാകും, ഇവര്. ദാമ്പത്യത്തിലെങ്കിലും സൗഹൃദത്തിലെങ്കിലും നല്ലൊരു കൂട്ടാളിയാകും, നിങ്ങള്

ക്രിയേറ്റീവിറ്റി
ക്രിയേറ്റീവിറ്റിയേയാണ് എസ് എന്ന അക്ഷരം സൂചിപ്പിയ്ക്കുന്നത്. ഇതു കൊണ്ടു തന്നെ പുതിയ ഐഡിയകളും പുതിയ പ്രൊജക്ടുകളുമല്ലൊം ധൈര്യത്തോടെ ഏറ്റെടുക്കാന് ഇവര്ക്കു സാധിയ്ക്കുകയും ചെയ്യും. ഇവര് ഇതിനെ മുന്നോട്ടു നയിക്കും.

കരുത്തരാണ്
കരുത്തരാണ് പൊതുവേ എസ് എന്ന അക്ഷരത്തില് പേരു തുടങ്ങുന്നവര്. സംഖ്യാ ശാസ്ത്ര പ്രകാരം വരുന്ന 4 അക്ഷരങ്ങളില് കരുത്തേറിയ ഒരു അക്ഷരമാണ് എസ്. എ, ജെ, ഒ എന്നിവയാണ് ബാക്കിയുള്ള അക്ഷരങ്ങള്

ദേഷ്യപ്പെടുമ്പോഴും
ദേഷ്യപ്പെടുമ്പോഴും അപ്സെറ്റാകുമ്പോഴുമെല്ലാം ആവേശഭരിതരാകുന്നവര്.ഇത്തരം ഘട്ടങ്ങളില് മറ്റുള്ളവര് തങ്ങളെക്കുറിച്ച് എന്തു ചിന്തിയ്ക്കുമെന്ന ചിന്തയില്ലാതെ പെരുമാറുന്നവരുമാകും. ഇത് മറ്റുള്ളവര്ക്ക് ഇവരെ മനസിലാക്കാന് തടസമാകുകയും ചെയ്യും. ഇതാണ് ഇവരുടെ പ്രധാനപ്പെട്ട ഒരു നെഗറ്റീവ് വശമെന്നു വേണം, പറയാന്. മറ്റുള്ളവരെ മനസിലാക്കാനും അവരുടെ ബുദ്ധിമുട്ടുകളില് വിഷമിയ്ക്കാനും തങ്ങളെക്കൊണ്ടാകും വിധത്തില് അവരെ സഹായിക്കുവാനുമെല്ലാം തയ്യാറുള്ള മനസ്ഥിതിയുള്ളരാണ് എസ് പേരില് തുടങ്ങുന്നവര്.

കാണാന് സൗന്ദര്യമുള്ള
കാണാന് സൗന്ദര്യമുള്ള പ്രകൃതക്കാരാകും, ഇവര്. പൊതുവേ ആകര്ഷണം കൂടുതലുള്ളവര്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നവരും.ഉള്ളിലും പുറമേയും ആകര്ഷണത്വമുള്ള ഈ പേരുകാര് മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കത്തിലുമെല്ലാം ഒരുപോലെ മനസിലാക്കി കൂടെ നില്ക്കാന് സാധിയ്ക്കുന്നവരുമാണ്.