For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച ചെയ്താല്‍ ഭാഗ്യവും ധനവുമാണ് ഫലം

ഒരാഴ്ച ചെയ്താല്‍ ഭാഗ്യവും ധനവുമാണ് ഫലം

|

ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി വരുന്ന ഒന്നാണ് ജീവിതം എന്നു പറഞ്ഞാല്‍ തെറ്റില്ല. ഭാഗ്യാന്വേഷികളാണ് നാമെല്ലാവരും. ഭാഗ്യവും ധനവും ഐശ്വര്യവുമെല്ലാം തേടുന്നവര്‍.

ഭാഗ്യം വരാന്‍, സമ്പത്തും ഐശ്വര്യവും വരാന്‍ പല വഴികളും തേടുന്നവരുണ്ട്. ഇതിനായി ശാസ്ത്രവും ജ്യോതിഷവുമെല്ലാം പല കാര്യങ്ങളും വിവരിയ്ക്കുന്നു. ഇത് വിശ്വാസമോ സത്യമോ ആകട്ടെ, ഇത്തരം കാര്യങ്ങളും ഇതില്‍ വിശ്വസിച്ചു കര്‍മങ്ങള്‍ ചെയ്യുന്നവരും ധാരാളമുണ്ട്.

ആഴ്ചയിലെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ചില കാര്യങ്ങള്‍ ചെയ്യുന്നത് ഭാഗ്യദായകമാകുമെന്നു പൊതുവേ വിശ്വാസമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ

തിങ്കാളാഴ്ച

തിങ്കാളാഴ്ച

ഭഗവാൻ ശിവനാണ് തിങ്കളിന്റെ അധിപൻ. ശിവന്റെ അനുഗ്രഹം തേടുന്നത് നല്ലതാണ്. തിങ്കാളാഴ്ച ശുഭകാര്യങ്ങള്‍ ചെയ്യാന്‍ നല്ലതാണ്.. ഓവല്‍ ഷേപ്പിലെ കണ്ണാടി മുന്‍വാതിലിനു സമീപം വയ്ക്കുന്നത് നല്ലതാകും. ഇതില്‍ നോക്കി ഇറങ്ങിയാല്‍ കീര്‍ത്തിയും ഭാഗ്യവും ധനവുമെല്ലാം ഫലമായി പറയുന്നു. തിങ്കളാഴ്ചകളിൽ തേനും വെള്ളരിയും ഉപഭോഗിക്കുന്നത് നല്ല ഫലം നൽകും.വെള്ള നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. തിങ്കളാഴ്ചച ഒരിക്കലും കറുപ്പ് വസ്ത്രം ധരിക്കരുത്.

ചൊവ്വാഴ്ച

ചൊവ്വാഴ്ച

ചൊവ്വാഴ്ചയുടെ അധിപൻ സുബ്രഹ്മണ്യനാണ്. കന്നുകാലി വളർത്തൽ, എന്നിങ്ങനെയുള്ള ജോലികൾ ഈ ദിവസം തുടങ്ങുന്നത് നല്ലതാണ്. ചൊവ്വാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മല്ലിയിലയോ പുതിനയിലയോ കടിച്ചു തിന്ന ശേഷം ഇറങ്ങുക.തടസങ്ങള്‍ നീക്കാന്‍ ഗ്രില്‍ഡ് വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയും നല്ലതാണ്. ഇതുപോലെ ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പായി ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നതും നല്ലതാണ്. ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല്‍ പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്‍.വഴുതനയും ഉരുളക്കിഴങ്ങും കഴിക്കുന്നത്, ച്ച മല്ലി അല്ലെങ്കിൽ പച്ച മല്ലി അടങ്ങുന്ന എന്തെങ്കിലും ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് നല്ല ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ച ദിവസം വിഷ്ണു ഭഗവാന്റെ ദിവസമാണ്. വിഷ്ണു പൂജ ഗുണം നല്‍കും. ബുധനാഴ്ച ദിവസം തൈരോ ശര്‍ക്കരോ ഇതുപോലെ എന്തെങ്കിലും മധുരമോ കഴിച്ചു പുറത്തിറങ്ങുക. ബുധനാഴ്ചകളിൽ വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പായി മധുരമുള്ള എന്തെങ്കിലും ഭക്ഷണ സാധനം കഴിക്കുന്നത് ഭാഗ്യം ആകർഷിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. ബുധനാഴ്ച പച്ച നിറത്തിന്‍റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്‍ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.

വ്യാഴാഴ്ച

വ്യാഴാഴ്ച

മഹാലക്ഷ്മിയുടെ ദിവസമാണ് വ്യാഴാഴ്ച. ക്ഷേത്ര ദര്‍ശനത്തിനു നല്ല ദിവസമാണ് വ്യാഴാഴ്ച. വ്യാഴാഴ്ച ദിവസം പുറത്തിറങ്ങും മുന്‍പ് കടുകോ ജീരകമോ വായിലിട്ടു പിടിക്കുക. ഇത് പുറത്തിറങ്ങും വരെ ചവക്കരുത്. വീടിനു പുറത്തിറങ്ങിയ ശേഷം മാത്രം ചവയ്ക്കുക. ഇതു ഭാഗ്യം നല്‍കാന്‍ നല്ലതാണ്. പപ്പായ, ചോറ്, നെയ്യ് എന്നിവ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വ്യാഴാഴ്ച സ്വര്‍ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.വ്യാഴാഴ്ചകളിൽ ശുഭയാത്ര നടത്തുന്നത് ഒരിക്കലും നിങ്ങൾ ആഗ്രഹിക്കുന്ന ഫലം നൽകില്ല. അതുകൊണ്ട് തന്നെ വ്യാഴാഴ്ചകളിൽ യാത്രകൾ ഉണ്ടാകാൻ പാടില്ല. എല്ലാ വ്യാഴാഴ്ചയും പപ്പായ, ചോറ് നെയ്യ് കൂട്ടി കഴിക്കുന്നതും നല്ല ഫലം നൽകും.

 വെള്ളി

വെള്ളി

ഭുവനേശ്വരീ ദേവിയുടെ ദിനമാണ് വെള്ളി. ദേവിയുടെ അനുഗ്രഹം തേടുന്നതും വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ നല്ലതാണ്.

ഒരു പുതിയ വാഹനം വാങ്ങുന്നതിനോ അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള നല്ല ദിവസം കൂടിയാണ് വെള്ളിയാഴ്ച. കൂടാതെ, വിലയേറിയ കല്ലുകൾ അല്ലെങ്കിൽ മുത്തുകൾ, ആഭരണങ്ങൾ, ഒരു പുതിയ വീട് എന്നിവ വാങ്ങുന്നതിനുള്ള നല്ല ദിവസവുമാണിത്.

വെള്ളിയാഴ്ച ദിവസം വീട്ടില്‍ നിന്നും പുറത്തിങ്ങും മുന്‍പായി രണ്ടു ടീസ്പൂണ്‍ തൈരു കഴിച്ചിറങ്ങാം. ഇതില്‍ ഉപ്പോ പഞ്ചസാരയോ ഇടരുത്. ഇതു ഭാഗ്യം നല്‍കുമെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകളില്‍ പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്‍നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക

ശനിയാഴ്ച

ശനിയാഴ്ച

ജോലിയിൽ സാമ്പത്തികപരമായി ലാഭം നേടുന്നതിന് ശനിയാഴ്ച ദിവസം ശനിദേവനെ പൂജിയ്ക്കുന്നതു നല്ലതാണ്. ശനിയാഴ്ച ശനിദേവന്റെ ദിവസമാണ്. ശനിയാഴ്ച ഇഞ്ചിയും അല്‍പം നെയ്യും കലര്‍ത്തി പുറത്തിറങ്ങും മുന്‍പ് കഴിയ്ക്കുന്നത് പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. എള്ളു കഴിയ്ക്കുന്നതും നല്ലതാണ്. പള്‍പ്പിള് നിറത്തിലെ പൂക്കള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഗുണം നല്‍കും.ഭാഗ്യം നേടാൻ മറ്റൊരു എളുപ്പ മാർഗം ശനിയാഴ്ചകളിൽ വീട്ടിൽ നിന്നും പുറത്തു പോകുന്നതിനു മുൻപ് നെയ്യ് കഴിക്കുക എന്നതാണ്.ശനിയാഴ്ച ഇഞ്ചിയും അല്‍പം നെയ്യും കലര്‍ത്തി പുറത്തിറങ്ങും മുന്‍പ് കഴിയ്ക്കുന്നത് പണവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. എള്ളു കഴിയ്ക്കുന്നതും നല്ലതാണ്.

ഞായര്‍

ഞായര്‍

സൂര്യന്റെ ദിവസമാണ് ഞായര്‍. വഴക്കുകള്‍ തീര്‍ക്കാന്‍ പറ്റിയ ദിവസം. എന്നാല്‍ ഗൃഹ പ്രവേശത്തിന് പറ്റിയ ദിവസമല്ല. അതേ സമയം ശുഭകാര്യങ്ങള്‍ക്കുള്ള യാത്രകള്‍ വിജയം കാണും. പിങ്ക്, മെറൂണ്‍ നിറങ്ങള്‍ ചേരുന്ന നിറങ്ങളാണ്. വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനു മുന്‍പ് പാന്‍ ചവയ്ക്കുന്നതു നല്ലതാണ്. ചെറുപയര്‍ കഴിയ്ക്കുന്നതും നല്ലതാണ്. എന്നാല്‍ ഗൃഹ പ്രവേശത്തിന് പറ്റിയ ദിവസമല്ല. അതേ സമയം ശുഭകാര്യങ്ങള്‍ക്കുള്ള യാത്രകള്‍ വിജയം കാണും. പിങ്ക്, മെറൂണ്‍ നിറങ്ങള്‍ ചേരുന്ന നിറങ്ങളാണ്.

English summary

Things To Do Every Day Of The Week To Attract Money And Luck

Things To Do Every Day Of The Week To Attract Money And Lucky
X
Desktop Bottom Promotion