Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
സാമ്പത്തികം തകര്‍ക്കും മറുകുകള്‍ ആണ് ഇവ
മറുകുകള്‍ ശരീരത്തിന്റെ പല ഭാഗത്തുണ്ടാവും. എന്നാല്‍ ഇതിനു പിന്നിലുള്ള വിശ്വാസം പല തരത്തിലാണ്. ശരീരത്തിന്റെ പല ഭാഗത്തുള്ള മറുകുകള്‍ക്ക് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കാണോ നേട്ടത്തിനാണോ കാരണമാകുന്നത് എന്ന് നോക്കാം. ഓരോ മറുകിനും ഓരോ തരത്തിലുള്ള കഥകള്‍ പറയാനുണ്ടാവും. ലക്ഷണമനുസരിച്ച് പല വിധത്തിലുള്ള കാര്യങ്ങള്‍ മറുകിന് പറയാനുണ്ടാവും. സാമ്പത്തിക പ്രതിസന്ധിയില്ലാതെ ജീവിക്കുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും ചില കാര്യങ്ങള്‍ നമ്മുടെ സാമ്പത്തികത്തെ തകര്‍ക്കുന്നു.
ഓരോ മറുകിനും ഓരോ തരത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പല വിധത്തില്‍ മറുക് കാരണമാകുന്നുണ്ട്. ഏതൊക്കെ മറുകുകളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് എന്നറിയാന്‍ ആഗ്രഹമില്ലേ? ലക്ഷണശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ മറുകുകള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതാണ് എന്നാണ് പറയുന്നത്. ഏതൊക്കെ മറുകുകള്‍ ആണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇടത്തേ കവിളിലെ മറുക്
ഇടത്തേ കവിളില്‍ നിങ്ങള്‍ക്ക് മറുകുണ്ടോ? എങ്കില്‍ ഇത്തരത്തിലുള്ള മറുകിനെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. വരുമാനം എന്നതിലുപരി ചിലവാക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ സമ്പാദ്യശീലം ഉണ്ടാവില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

ചുണ്ടിലെ മറുക്
ചുണ്ടിലെ മറുക് കാണാന്‍ ഭംഗിയാണെങ്കിലും അത് സാമ്പത്തിക അവസ്ഥയെ വളരെയധികം മോശമാക്കുകയും ചെയ്യുന്നു. ചുണ്ടില്‍ മറുകുണ്ടെങ്കിലും സാമ്പത്തിക രംഗം വളരെ മോശമായിരിയ്ക്കും. എപ്പോഴും സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇവര്‍ക്ക് നേരിടേണ്ടി വരിക. കടം വാങ്ങിച്ച് കൊടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാവുന്നു.

ഇടത്തേ കൈവെള്ളയില്‍
ഇടതേ കൈവെള്ള സൂക്ഷിച്ച് നോക്കൂ. ഇത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് ഇടത്തേ കൈവെള്ളയ്ക്കുള്ളില്‍ മറുകുണ്ടെങ്കിലും ശ്രദ്ധിക്കുക. ഇതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും. എപ്പോഴും പണത്തിന് അത്യാവശ്യം വരും എന്നതാണ് ഇതിനര്‍ത്ഥം. നിനച്ചിരിക്കാത്ത അവസ്ഥയിലാണ് പണത്തിന് ആവശ്യം വരുക. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളിലേക്ക് പോവാതെ ശ്രദ്ധിക്കണം.

ഇടത്തേ കാലിലെ മറുക്
ഇടതേ കാലിലെ മറുകാണ് മറ്റൊന്ന്. ഇതും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇടത്തേ കാലില്‍ മറുകുണ്ടാവുന്നതും സാമ്പത്തികാഭിവൃദ്ധിയുണ്ടാവില്ല എന്നതിന്റെ സൂചനയാണ്. പണം ധാരാളം ഉണ്ടാവും. എന്നാല്‍ അത് ചിലവഴിക്കുമ്പോള്‍ ശ്രദ്ധയില്ലാത്തത് പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവിതത്തിലെ താളം തെറ്റിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചൂണ്ടുവിരലിലെ മറുക്
നിങ്ങളുടെ ചൂണ്ടുവിരലിലെ മറുകും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് സാമ്പത്തിക നഷ്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുക എന്ന കാര്യത്തില്‍ സംശയം വേണ്ട. ചൂണ്ടുവിരലില്‍ ഏതെങ്കിലും തരത്തിലുള്ള മറുക് ഉണ്ടെങ്കിലും അത് പലപ്പോഴും സാമ്പത്തികനഷ്ടത്തിലേക്ക് നയിക്കുന്നു. ചൂണ്ടുവിരലില്‍ മറുകുള്ളവര്‍ വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവഴിക്കേണ്ടത്.

ഇടത്തേ പുരികത്തിലെ മറുക്
ഇടതേ പുരികത്തിലെ മറുക് വളരെയധികം ശ്രദ്ധിക്കണം. പലര്‍ക്കും ഇത്തരത്തില്‍ മറുകുണ്ടാവുന്നു. എന്നാല്‍ ഇത് ആ വ്യക്തിയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നതാണ്. സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്ന അവസ്ഥയിലേക്കാണ് ഇത്തരം മറുകുകള്‍ നിങ്ങളെ എത്തിക്കുന്നത്.

ഇടത്തേ കക്ഷത്തിലെ മറുക്
ഇടതുഭാഗത്തുണ്ടാവുന്ന മറുകെല്ലാം സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട് വളരെയധികം പ്രതിസന്ധികള്‍ തീര്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇടതേ കക്ഷത്തിലെ മറുകും ശ്രദ്ധിക്കണം. ഇടത്തേ കക്ഷത്തിലായി ഇത്തരത്തില്‍ മറുകുകളോ മറ്റോ ഉണ്ടെങ്കിലും ഇതും സാമ്പത്തികമായുള്ള തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications