For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവാന്റെ വീട്ടിലെ മുതല ചില്ലറക്കാരനല്ല

|

വീട്ടില്‍ ഓമന മൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇതെല്ലാം പട്ടി, പൂച്ച, പ്രാവ് തുടങ്ങിയവയൊക്കെയായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ ഒരു മുതലയെ വീട്ടില്‍ വളര്‍ത്തുന്ന കാര്യം ആലോചിച്ച് നോക്കൂ. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചല്ല ഇത്തരത്തില്‍ ഒരു ജീവിയെ വീട്ടില്‍ വളര്‍ത്തുന്ന അതിന്റെ ഉടമസ്ഥനെയാണ് നമിക്കേണ്ടത്. എന്നാല്‍ സ്‌നേഹത്തിന് മുന്നില്‍ എത്ര വലിയ ജീവി ആണെങ്കിലും അതെല്ലാം വെറും പൂച്ചക്കുട്ടിയാണ് എന്ന കാര്യം ആണ് ഇവിടെ ശ്രദ്ധേയം.

<strong>ഒരുകള്ളനൊരിക്കലും ഇങ്ങനെ മണ്ടനാവരുത്, വീഡിയോ</strong>ഒരുകള്ളനൊരിക്കലും ഇങ്ങനെ മണ്ടനാവരുത്, വീഡിയോ

എത്ര വലിയ മെരുങ്ങാത്ത ജീവിയേയും വെറും സ്‌നേഹം കൊണ്ട് മെരുക്കിയെടുക്കാം എന്ന് കാണിച്ച് തന്നിരിക്കുകയാണ് ഇദ്ദേഹം. ഏകദേശം 20 വര്‍ഷത്തില്‍ കൂടുതലായി ഇദ്ദേഹം ഈ മുതലയോടൊപ്പം താമസിക്കുന്നു. തന്റെ വീട്ടില്‍ എവിടെ വേണമെങ്കിലും കയറിച്ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യം ഈ മുതലക്കുണ്ട്. ആരേയും ഇതുവരേയും ഉപദ്രവിച്ചിട്ടില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് മുതലയെ ഇത്രക്ക് സ്‌നേഹിക്കുന്നതെന്ന് നോക്കാം. അസാധാരണമായ ഒരു ഫ്രണ്ട്ഷിപ്പ് ആണ് ഇവര്‍ തമ്മിലുള്ളത് എന്നത് സത്യം. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.

20 വര്‍ഷത്തോളം

20 വര്‍ഷത്തോളം

ഏകദേശം 20 വര്‍ഷത്തില്‍ അധികമായി ഇവര്‍ ഒരുമിച്ചാണ്. ഇത് തന്നെയാണ് മുതലയും മനുഷ്യനും തമ്മിലുള്ള ഈ ബന്ധത്തിന് 21 വര്‍ഷത്തെ പഴക്കമുണ്ട് എന്നത് പലരേയും അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എന്തൊക്കെ സംഭവിച്ചാലും ഇതിന് ഒരു മാറ്റവും സംഭവിക്കില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറയുന്നതും.

ഇവാന്റെ വീട്ടിലെ മുതല ചില്ലറക്കാരനല്ല

ഇന്തോനേഷ്യയിലെ സെപുര ജില്ലയിലാണ് ഈ മുതല വളര്‍ത്തല്‍ നടക്കുന്നത്. വീട്ടില്‍ തന്നെ വളര്‍ത്തുന്നതിനാല്‍ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇവനെ കുടുംബത്തിലുള്ളവര്‍ കണക്കാക്കുന്നത്. 20 വര്‍ഷം മുന്‍പാണ് മുതലയെ ഇവാന്‍ വാങ്ങുന്നത്.

വളരെ ചെറുത്

വളരെ ചെറുത്

വാങ്ങിയപ്പോള്‍ വെറും അക്വേറിയത്തിലാണ് ഇവാന്‍ മുതലയെ വളര്‍ത്തിയിരുന്നത്. എന്നാല്‍ വലുതാവുന്തോറും അക്വേറിയം പോരാതായി. അതിനു ശേഷമാണ് മുതലക്കായി വീടിനോട് ചേര്‍ന്ന് തന്നെ കുളം നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആശാന്‍ കുളത്തിലാണ് താമസം.

 വൃത്തിയാക്കുന്ന ജോലി

വൃത്തിയാക്കുന്ന ജോലി

കുളം വൃത്തിയാക്കുന്നത് മാത്രമല്ല മുതലയെ വൃത്തിയാക്കുന്ന ജോലിയും ഇവാന്റേത് തന്നെയാണ്. കുളിപ്പിക്കണം, പല്ല് വൃത്തിയാക്കണം, ശരീരത്തിലെ എല്ലാ അഴുക്കും കളയണം ഇതെല്ലാം ഇവാന്റെ ജോലിയാണ്. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഇതെല്ലാം ഇവാന്‍ ചെയ്യുന്നത്.

 കൊജേക്

കൊജേക്

കൊജേക് എന്നാണ് ഈ മുതലയുടെ പേര്. ഇന്‍ഡോനേഷ്യയിലാണ് ഇത് നടക്കുന്നത്. വീടിന് മുന്‍പിലുള്ള കുളം പോലെ ഉണ്ടാക്കിയെടുത്ത ഒരു സ്ഥലത്താണ് മുതല താമസിക്കുന്നത്. ഇര്‍വാന്‍ എന്നാണ് മുതലയുടെ ഉടമസ്ഥന്റെ പേര്. കുളത്തില്‍ ചിലവഴിച്ച് ബാക്കി സമയം പൂന്തോട്ടത്തില്‍ ചിലവഴിക്കാനാണ് ഇവന്‍ ഇഷ്ടപ്പെടുന്നത്.

 വിനോദ സഞ്ചാരികള്‍

വിനോദ സഞ്ചാരികള്‍

വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ കൊജേകിനെ കാണാന്‍ വരാറുണ്ട്. എന്നാല്‍ എല്ലാവരോടും വളരെ നല്ല രീതിയില്‍ ആണ് കൊജേക് പെരുമാറുന്നതും. ഒരിക്കലും ഒരു തരത്തിലുള്ള ഉപദ്രവവും ഇവര്‍ക്ക് മുതല ഉണ്ടാക്കാറില്ല.

കുട്ടികളടക്കമുള്ള കുടുംബം

കുട്ടികളടക്കമുള്ള കുടുംബം

ഇര്‍വാന്റെ കുടുംബത്തില്‍ കുട്ടികളടക്കമുള്ളവര്‍ ഇത്തരത്തില്‍ മുതലയോടൊപ്പം കളിക്കുകയും മറ്റും ചെയ്യുന്നുണ്ട്. ആര്‍ക്കും യാതൊരു വിധത്തിലുള്ള ഭയവും ഇല്ല എന്നതാണ് സത്യം. സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കൊജേകിനെ കാണുന്നത്. അത്രക്കും സ്‌നേഹമാണ് എല്ലാവര്‍ക്കും എന്നതാണ് സത്യം.

ഒരിക്കലും അപകടമുണ്ടായിട്ടില്ല

ഒരിക്കലും അപകടമുണ്ടായിട്ടില്ല

ഇത്രയും കാലത്തിനിടക്ക് ഒരിക്കല്‍ പോലും കൊജേക് വീട്ടിലുള്ളവരേയോ പുറത്തുള്ളവരേയോ ഉപദ്രവിച്ചിട്ടില്ല. അത് തന്നെയാണ് കൊജേകിന്റെ പ്രത്യേകതയും. അതുകൊണ്ട് തന്നയാണ് കൊജേകിനെ ഇത്രയും ശ്രദ്ധിക്കുന്നതും സ്‌നേഹിക്കുന്നതും.

ഭക്ഷണ രീതി

ഭക്ഷണ രീതി

ചെറു മത്സ്യങ്ങളും മറ്റുമാണ് കൊജേകിന്റെ ഭക്ഷണം രീതി. പലപ്പോഴും പുറത്ത് നിന്ന് ഇറച്ചിയും മറ്റും കൊടുക്കുന്നതും പലപ്പോഴും കൊജേക് ഉന്മേഷവാനാക്കുന്നു. ഇത്തരത്തില്‍ എല്ലാ വിധത്തിലും കുടുംബത്തോടേ ചേര്‍ന്ന് കഴിയുകയാണ് കൊജേക്.

 ഒരിക്കലും അനുകരിക്കരുത്

ഒരിക്കലും അനുകരിക്കരുത്

എന്നാല്‍ ഇതെല്ലാം കണ്ട് ഒരിക്കലും ഇത്തരമൊരു സാഹസത്തിന് മുതിരരുത് എന്നാണ് പറയാനുള്ളത്. കാരണം അപകടം ഏത് സമയത്തും ഏത് അവസ്ഥയിലും ഉണ്ടാവാം. അതുകൊണ്ട് ഇതിന് മുതിരാതിരിക്കുകയാണ് ചെയ്യേണ്ടത്.

English summary

a crocodile is a pet animal

This guy adopted the crocodile that was about to be killed. Since then they are best friends and a family. Check out their story.
Story first published: Saturday, July 28, 2018, 12:57 [IST]
X
Desktop Bottom Promotion