Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇടതു കൈ പറയും നിങ്ങളുടെ ധനഭാഗ്യം,
ഇടതു കൈ പറയും നിങ്ങളുടെ ധനഭാഗ്യം,
കൈ രേഖാ ശാസ്ത്രം അഥവാ ഹസ്തരേഖാ ശാസ്ത്രം തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. വര്‍ഷങ്ങള്‍ പഴക്കമുളള ശാസ്ത്ര ശാഖയാണ് ഇത്. ഇതില്‍ വൈദഗ്ധ്യം നേടിയവര്‍ക്കു കൈ നോക്കി പല ഫലവും പറയാനുമാകും.
പലരുടെ കൈകകളിലെ രേഖങ്ങളും വ്യത്യസ്തങ്ങളാകും. ചിലരുടെ കയ്യില്‍ രേഖകള്‍ തെളിഞ്ഞു കാണും. ചിലരുടെ കയ്യില്‍ കൂടുതല്‍ രേഖകള്‍ കാണാം. വ്യത്യസ്തമായ രേഖകളും അടയാളങ്ങളുമെല്ലാം പലരുടേയും കയ്യുകളില്‍ കണ്ടു പിടിയ്ക്കാന്‍ സാധിയ്ക്കും.
വലം കയ്യന്മാര്ക്ക് ഇടം കയ്യാണ് ഭാവിയെക്കുറിച്ച് അറിയാനുള്ള സൂചകമെന്നു പറയപ്പെടുന്നു. കയ്യിലെ രേഖകളിലും കാലക്രമത്തില്‍ വ്യത്യാസങ്ങള്‍ വരുന്നു. ഇത് പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നതാണെന്നാണ് പറയപ്പെടുന്നത്.
ഇടതു കയ്യില്‍ കാണപ്പെടുന്ന ചില പ്രത്യേക രേഖകള്‍ പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നവയാണ്. നിങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം അറിയാന്‍ സഹായിക്കുന്ന പ്രത്യേക രേഖകളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ലൈഫ് ലൈന്‍
കയ്യില്‍ കാണുന്ന ലൈഫ് ലൈന്‍ എന്ന ഈ പ്രത്യേക രേഖ ഒരാളുടെ ശക്തി അഥവാ ആരോഗ്യനില സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ രേഖ നല്ല കട്ടിയുള്ളതെങ്കില്‍ ഇതിനര്‍ത്ഥം ആരോഗ്യവാനാണ് എന്നാണ്. കട്ടി കുറഞ്ഞതോ ഇടയില്‍ മുറിഞ്ഞതോ ആണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകും, സ്ട്രെസും പരിക്കുകളുമെല്ലാമുണ്ടാകും എന്നതിന്റെ സൂചനയുമാണ്.

വിവാഹ രേഖ
പ്രണയത്തേയും വിവാഹത്തേയും സൂചിപ്പിയ്ക്കുന്ന രേഖയാണിത്. ഇവിടെ നിരവധി ചെറിയ രേഖകളെങ്കില്‍ നിങ്ങള്‍ക്ക് അങ്ങോട്ടു മാത്രം പ്രണയം, തിരിച്ചില്ലെന്നര്ത്ഥം. ഈ രേഖ മുറിഞ്ഞതെങ്കില്‍ വിവാഹ ജീവിതം ഡിവോഴ്സില് ചെന്ന് അവസാനിയ്ക്കുമെന്നാണ് അര്‍ത്ഥം. ലൈനുകള്‍ പരസ്പരം ക്രോസ് ചെയ്ത രീതിയിലെങ്കില്‍ പറ്റിയ പങ്കാളിയെ നിങ്ങള്‍ തേടുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്. കയ്യില്‍ വിവാഹ രേഖയില്ലെങ്കില്‍ തല്ക്കാലം ഇക്കാര്യം നിങ്ങളുടെ മനസില്‍ ഇല്ലെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഹെഡ് ലൈന്‍
ഹെഡ് ലൈന്‍ എന്നറിയപ്പെടുന്ന ഈ രേഖ ബുദ്ധിയേയും ചിന്തിയ്ക്കാനുള്ള കഴിവിനേയും സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ രേഖ ലൈഫ് ലൈനിനു മുകളിലായി വന്നാല്‍ ബാലന്‍സ് ആയി ചിന്തിയ്ക്കാന്‍ പറ്റുന്ന ആളെന്നാണ് അര്‍ത്ഥം. നീളമേറിയതും വിസ്താരമേറിയതുമാണ് ഈ രേഖയെങ്കില്‍ നിങ്ങളുടെ കാര്യങ്ങളില്‍ മറ്റുളളവര്‍ ഇടപെടുകയും തീരുമാനമെടുക്കുകയും ചെയ്യുന്നതിനെ സൂചിപ്പിയ്ക്കുന്നു. രണ്ടില്‍ കൂടുതല്‍ ഇത്തരം രേഖകളെങ്കില്‍ സ്മാര്‍ട്ടാണെന്നും വളരെ പ്രത്യേകതയുള്ള വ്യക്തിയാണെന്നുമുള്ളതിന്റെ സൂചനയാണ് നല്‍കുന്നത്.

ഫേറ്റ് ലൈന്‍
ഫേറ്റ് ലൈന്‍ എന്ന ഈ രേഖ നിങ്ങളുടെ വിധി നിര്‍ണയിക്കുന്ന ഒന്നാണ്. ഈ രേഖ കട്ടിയുള്ളതെങ്കില്‍ നീണ്ട ജീവിതം കാണിയ്ക്കുന്നു. കട്ടി കുറഞ്ഞതെങ്കില്‍ നിങ്ങളുടെ കാര്യങ്ങള്‍ മറ്റുള്ളവര്‍ തീരുമാനിയ്ക്കും, മറ്റുള്ളവരാന്‍ നിയന്ത്രിയ്ക്കപ്പെടും എന്നാണ് കാണിയ്ക്കുന്നത്. രണ്ടോ അതില്‍ കൂടുതല്‍ ലൈനുകളോ കണ്ടാല്‍ പ്രശസ്തി നേടും, നല്ല ജീവിതം എന്നതാണ് അര്‍ത്ഥം.

മണി ലൈന്‍
മോതിര വിരലിനും നടുവിരലിനും സമീപമായുള്ള ഈ പ്രത്യേക രേഖ മണി ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. ഇത് ചെറുതെങ്കില്‍ പണത്തിന് അത്ര പ്രാധാന്യം നല്‍കാത്ത വ്യക്തി എന്നാണ് അര്‍ത്ഥമാക്കുന്നത്. നീണ്ട രേഖയാണ് ഇതെങ്കില്‍ പണം വളരെ പ്രധാനപ്പെട്ടതാണെന്നും പണം സൂക്ഷിയ്ക്കാന്‍ മിടുക്കുണ്ടെന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഇവിടെ നിരവധി ചെറിയ രേഖകളെങ്കില്‍ ധാരാളിയാണെന്നര്ത്ഥം. അതായത് അമിതമായ പണം ചെലവാക്കുന്നയാള്.

ബ്രേസ്ലെറ്റ് ലൈനുകള്‍
ബ്രേസ്ലെറ്റ് ഭാഗത്തായി കാണുന്ന ഇത്തരം ലൈനുകള്‍ ധനത്തെ സൂചിപ്പിയ്ക്കുന്ന മറ്റൊന്നാണ്. ഇവിടെ കൂടുതല്‍ രേഖകളെങ്കില്‍ കൂടുതല്‍ നല്ലതാണ്. അതായത് കൂടുതല്‍ പണമുണ്ടാകുമെന്നാണ് അര്‍ത്ഥമാക്കുന്നത്.

ഹാപ്പിനെസ് ലൈന്‍
ഹാപ്പിനെസ് ലൈന്‍ എന്ന ഒന്നു കൂടിയുണ്ട്. ഇത് വളരെ അപൂര്‍വമായി കാണുന്ന ഒരു രേഖയാണ്. മീനിന്റെ ആകൃതിയില്‍ കാണുന്ന ഇത്തരം രേഖകള്‍ ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകുമെന്നതിന്റെ സൂചനാണ് നല്‍കുന്നത്.



Click it and Unblock the Notifications