ഇന്ത്യയിൽ വേശ്യാവ്യത്തി തുടങ്ങിയതെങ്ങനെ?

Posted By: Jibi Deen
Subscribe to Boldsky

ഭാരതത്തിന്റെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ വേശ്യാവ്യത്തി എന്ന വാക്ക് അത്ര അനുയോജ്യമാകുന്നില്ല. കുടുംബ മൂല്യങ്ങളും ബഹുമാനവും ഉള്ള നമ്മുടെ രാജ്യത്തിൽ ഇത് എങ്ങനെ തുടങ്ങി എന്നത് അതിശയിപ്പിക്കുന്നതാണ്.

ഇന്ത്യയിൽ വേശ്യാവ്യത്തി തുടങ്ങിയത് എങ്ങനെയെന്നുള്ള ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.

വേശ്യാവ്യത്തി നമ്മുടെ രാജ്യത്തിൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വസ്തുതകൾ നിങ്ങളെ അമ്പരപ്പിക്കും.

 പഴയ തൊഴിൽ

പഴയ തൊഴിൽ

ഇത് വളരെ പഴക്കമേറിയ തൊഴിലുകളിൽ ഒന്നാണ്.ഇന്ത്യയുടെ ചരിത്രം പരിശോധിക്കുമ്പോൾ ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് തന്നെ വേശ്യാവ്യത്തി തുടങ്ങിയിരുന്നതായി കാണാം.ഈ ജോലിക്ക് പുരാതനകാലം തൊട്ടേയുള്ള വേരുകളും ഉണ്ട്.

 കൊട്ടാരത്തിലെ അഭിമാനം

കൊട്ടാരത്തിലെ അഭിമാനം

ഇത് കൊട്ടാരങ്ങളിൽ തുടങ്ങിയിരുന്ന ഒന്നാണ്.പിന്നീട് ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ തഴച്ചു വളർന്നു.ഓരോ കാലത്തുമുള്ള ഈ തൊഴിലിന്റെ മാറ്റം വളരെ ഓർമ്മിക്കാവുന്നതാണ്.ഇന്ന് ക്ലബ്ബിൽ നൃത്തം ചെയ്യുന്ന സ്ത്രീകളെ ബാർ ഗേൾസ് എന്നാണ് പറയുന്നത്.എന്നാൽ 15 ആം നൂറ്റാണ്ടിൽ ഇവരെ കൊട്ടാരം നർത്തകിമാർ എന്നാണ് പറഞ്ഞിരുന്നത്.

 ഖാദി മഹ്ഫിൽ‌സ്

ഖാദി മഹ്ഫിൽ‌സ്

രാജ -രാജ്‌വാടയും രാജകുടുംബാംഗങ്ങളും ഈ നർത്തകിമാരെ ഖാദി മഹ്ഫിൽസിലേക്ക് ക്ഷണിച്ചിരുന്നു.അവർ അവരുടെ തൊഴിലിൽ അഭിമാനിച്ചിരുന്നു.ചരിത്രത്തിൽ മുഗൾ,ബ്രിട്ടീഷ് ,ഹിന്ദു രാജാക്കന്മാർ ഈ നർത്തകിമാർക്ക് പ്രതിഫലം നൽകാറുണ്ടായിരുന്നു.എന്നാൽ കാലം കഴിഞ്ഞപ്പോൾ മാറ്റങ്ങൾ ഉണ്ടായി.

അവരെ ബഹുമാനിച്ചിരുന്നു

അവരെ ബഹുമാനിച്ചിരുന്നു

ചരിത്രം പറയുന്നത് 16 ആം നൂറ്റാണ്ടു വരെ ഈ നർത്തകിമാർക്ക് രാജകീയ ബഹുമതികൾ കിട്ടിയിരുന്നുവെന്നാണ്.സാധാരണക്കാരന് അവരുടെ അടുത്തുപോകാനോ അവരെ സ്പർശിക്കാനോ അനുമതിയില്ലായിരുന്നു.മഹാ രാജാക്കന്മാരും മുഗൾ ഭരണാധികാരികളും നർത്തകിമാരുടെ നൃത്തം എന്ന കലാരൂപം ആസ്വദിച്ചിരുന്നു.എന്നാൽ അവരെ തൊടാൻ ശ്രമിച്ചിരുന്നില്ല.

 ദുരിതകാലം തുടങ്ങുന്നു.

ദുരിതകാലം തുടങ്ങുന്നു.

ഈ നർത്തകർ ബ്രിട്ടീഷ് ഗവൺമെൻറിലെ മഹ്ഫിൽസിൽ അവരുടെ കല പ്രദർശിപ്പിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ദുരിതം ആരംഭിച്ചു. നർത്തകിമാരുടെ നൃത്തം ബ്രിട്ടീഷ് ഓഫീസർമാരെ ആകർഷിച്ചു . അങ്ങനെ രാത്രി ഡാൻസ് സംസ്കാരം ആരംഭിച്ചു.ബ്രിട്ടിഷുകാർ അവരെ വിളിക്കുകയും രാത്രിമുഴുവൻ സൂക്ഷിക്കുകയും ചെയ്തു.

പണത്തിനോടുള്ള ആർത്തി

പണത്തിനോടുള്ള ആർത്തി

പണത്തിനോടുള്ള ആർത്തിയും ബ്രിട്ടീഷുകാരോടുള്ള അടുപ്പവും കാരണം സ്ത്രീകൾ അവരുടെ ശരീരം വിൽക്കാൻ തുടങ്ങി.അങ്ങനെ നർത്തകിമാർ വേശ്യകൾ എന്നു നാമകരണം ചെയ്യപ്പെട്ടു.ഇങ്ങനെയാണ് ഇന്ത്യയിൽ വേശ്യാവ്യത്തി തുടങ്ങുന്നത്.

English summary

History And Facts How Did Prostitution Start In India

History And Facts How Did Prostitution Start In India
Story first published: Tuesday, January 16, 2018, 19:00 [IST]