പെണ്ണുറങ്ങുന്ന രീതിയില്‍ ഒളിഞ്ഞിരിക്കും രഹസ്യം

Posted By:
Subscribe to Boldsky

ഉറക്കം എല്ലാവര്‍ക്കും ജീവിതത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ്. നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനവും ഉറക്കം തന്നെയാണ്. നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഉറക്കം ഒരു പ്രശ്‌നം തന്നെയാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്നാല്‍ ഇവിടെ ആരോഗ്യത്തെക്കുറിച്ചല്ല പറയുന്നത്. ഉറക്കം നോക്കി നമുക്ക് ഒരാളുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉറങ്ങുന്ന രീതിയും കിടക്കുന്ന രീതിയും എല്ലാം കണ്ടാല്‍ നമുക്ക് അയാളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു.

ചെവിക്കുള്ളിലുണ്ടായിരുന്നത് ജീവനുള്ള ചിലന്തി

എന്നാല്‍ ഇവിടെ സ്ത്രീകളുടെ ഉറക്കത്തിന്റെ രീതിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. സ്ത്രീകളുടെ ഉറക്കത്തിന്റെ രീതിയും അവരുടെ പങ്കാളിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. കാരണം പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയുന്നത് അവരുടെ ഭാവിയും പങ്കാളിയുടെ സ്വഭാവത്തേയും എല്ലാമാണ്. പെണ്ണിന്റെ ഉറങ്ങുന്ന രീതി നോക്കി നമുക്ക് മനസ്സിലാക്കാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നോക്കാം.

 നിവര്‍ന്ന് കിടക്കുന്ന രീതി

നിവര്‍ന്ന് കിടക്കുന്ന രീതി

നല്ലതു പോലെ നിവര്‍ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ നിങ്ങള്‍ വളരെ സിംപിള്‍ പ്രകൃതക്കാരായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള പെണ്‍കുട്ടികള്‍ വളരെ ബുദ്ധിമതികളായിരിക്കും. ജീവിതത്തിനെ എങ്ങനെ ബാലന്‍സ് ചെയ്യണം എന്ന് ഉറപ്പുള്ളവരായിരിക്കും ഇവര്‍. ജീവിതത്തില്‍ എന്തെങ്കിലും ചെയ്ത് കാണിക്കാന്‍ കഴിയും എന്ന് ഉറപ്പുള്ളവരായിരിക്കും ഇവര്‍. ജീവിതത്തെക്കുറിച്ച് കൃത്യാമായ പ്ലാനിംഗ് ഇവര്‍ക്കുണ്ടാവും. ഇവരുടെ പങ്കാളികള്‍ വളരെ കര്‍ക്കശക്കാരായിരിക്കും. എന്നാല്‍ ഇവര്‍ക്ക് ജീവിതത്തില്‍ ഭര്‍ത്താവിനെ ഏത് കാര്യത്തിനും കൂടെ നിര്‍ത്തണം എന്നും പിന്തുണ വളരെയധികം വേണമെന്നും ആഗ്രഹമുണ്ടാവും. മാത്രമല്ല കുടുംബ ജീവിതത്തില്‍ പല കാര്യങ്ങളും വളരെയധികം ശ്രദ്ധിച്ച് ചെയ്യണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടാവും ഇതനുസരിച്ച് വളരെ പ്ലാന്‍ ചെയ്തായിരിക്കും ജീവിതം പോവുന്നത്.

വയറില്‍ മുഖം വെച്ച് ഉറങ്ങുന്നത്

വയറില്‍ മുഖം വെച്ച് ഉറങ്ങുന്നത്

വയറില്‍ മുഖം വെച്ച് ഉറങ്ങുന്നവര്‍ സാധാരണയാണ്. അതായത് ചുരുണ്ട് കിടന്ന് ഉറങ്ങുന്നവര്‍. ഇത്തരത്തിലുള്ളവര്‍ക്ക് വളരെ സ്മാര്‍ട്ടായിരിക്കും. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരോട് ജഡിമാന്‍ഡ് ചെയ്യുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഇത് ലഭിക്കാത്തതിനാല്‍ നിരാശപ്പെടേണ്ട അനുഭവവും ഇവര്‍ക്കുണ്ടാവും. പങ്കാളികള്‍ എപ്പോഴും ഇവര്‍ക്ക് സര്‍പ്രൈസുകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ഒരിക്കലും ബോറടിപ്പിക്കുന്ന ഒരു പങ്കാളിയെ അവര്‍ക്ക് ആവശ്യമുണ്ടാവില്ല, അവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും കുഞ്ഞിനെ പോലെ കൊണ്ടു നടക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെ ആയിരിക്കും ഇവര്‍ക്ക് ആവശ്യം. ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് മുഖത്ത് നോക്കി പറയുന്നതിന് ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള മടിയും ഉണ്ടാവുകയില്ല.

ഇടത് വശം കിടന്ന് ഉറങ്ങുന്നവര്‍

ഇടത് വശം കിടന്ന് ഉറങ്ങുന്നവര്‍

ഇടത് വശം കിടന്ന് ഉറങ്ങുന്നവര്‍ ആണ് നിങ്ങളെങ്കില്‍ ഒരിക്കലും ജീവിതത്തില്‍ കാര്യമായ മാറ്റം ഇവര്‍ക്ക് ഉണ്ടാവുകയില്ല. മറ്റുള്ളവരോട് നല്ല രീതിയില്‍ സംസാരിക്കുന്നതിനും നല്ലതു പോലെ പെരുമാറുന്നതിനും ഇവര്‍ക്ക് കഴിയുന്നു. തങ്ങളെ നയിക്കുന്ന പങ്കാളികളെയായിരിക്കും ഇവര്‍ക്ക് ഇഷ്ടം. മാത്രമല്ല ഇവരുടെ പങ്കാളികള്‍ എപ്പോഴും ആത്മവിശ്വാസമുള്ളവരായിരിക്കും. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും തളര്‍ന്ന് പോവാതെ അതില്‍ നിന്നെല്ലാം കരകയറുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മാത്രമല്ല സ്വയം ഒരു വിശ്വാസം ഇവര്‍ക്കുണ്ടാവുന്നു. ഏത് കാര്യത്തിനും ഈ ഒരു വിശ്വാസം ഇവരില്‍ ഉണ്ടാവുന്നു.

കൈ നെഞ്ചില്‍ വെച്ച് ഉറങ്ങുന്നവര്‍

കൈ നെഞ്ചില്‍ വെച്ച് ഉറങ്ങുന്നവര്‍

കൈനെഞ്ചില്‍ വെച്ച് ഉറങ്ങുന്നവരാണെങ്കില്‍ ഇവര്‍ കുടുംബത്തിന് പ്രാധാന്യം കൂടുതല്‍ നല്‍കുന്നവരായിരിക്കും. ഏത്കാര്യം ചെയ്യുന്നതിനും കുടുംബത്തിന് വേണ്ടി ജീവന്‍ കളയുന്നതിനും ഇവര്‍ തയ്യാറാവും. ഇത്തരം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന പങ്കാളിയാകട്ടെ വളരെ പൗരുഷം നിറഞ്ഞതും ഏവരേയും ആകര്‍ഷിക്കുന്നവരും ആയിരിക്കും. പല വിധത്തില്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവര്‍

തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവര്‍

തലയിണ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവരും നമുക്കിടയില്‍ ധാരാളം ഉണ്ട്. മറ്റുള്ളവര്‍ക്ക് എളുപ്പം പറ്റിക്കാവുന്നവരായിരിക്കും ഇവര്‍. മാത്രമല്ല ഇവര്‍ പെട്ടെന്ന് മറ്റുള്ളവരെ വിശ്വസിച്ച് പോവുന്നു. പങ്കാളിയ പെട്ടെന്ന് ഇഷ്ടപ്പെടുന്നവരും വളരെ സിംപിള്‍ പ്രകൃതക്കാരും ആയിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധാപൂര്‍വ്വം മാത്രമേ തിരഞ്ഞെടുപ്പ് നടത്തുകയുള്ളൂ. ഇത് എല്ലാ വിധത്തിലും അവരുടെ ജീവിതത്തിന് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുന്നു.

മുഖം മൂടി കിടക്കുന്നവര്‍

മുഖം മൂടി കിടക്കുന്നവര്‍

മുഖം മൂടി കിടക്കുന്നവരാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇവര്‍ വളരെ ഒതുങ്ങിയ സ്വഭാവക്കാരായിരിക്കും. എങ്കിലും ദേഷ്യം വന്നാല്‍ പിന്നീട് അത് മാറുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഇവര്‍ അനുഭവിക്കുന്നു. എപ്പോഴും വീട്ടില്‍ തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. പാരമ്പര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. ഇവരുടെ പങ്കാളി ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും ഇവരെ തന്നെയായിരിക്കും. മാത്രമല്ല ബഹുമാനത്തോട് കൂടിയാണ് ജീവിതത്തില്‍ ഓരോ സ്‌റ്റെപും വെക്കുന്നതും.

English summary

Girl sleep reveals about her personality

Here in this article the way girl's sleep reveal about her personality, read on.
Story first published: Friday, May 18, 2018, 13:11 [IST]