For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതു ദുര്‍ഭാഗ്യവും നീക്കി സൗഭാഗ്യം വരും, ഈ വഴി

ഏതു ദുര്‍ഭാഗ്യവും നീക്കി സൗഭാഗ്യം വരും, ഈ വഴി

|

എല്ലാവരുടെ ജീവിതത്തിലും നല്ല സമയവും ചീത്ത സമയവുമുണ്ടാകും. ദുര്‍ഭാഗ്യവും സൗഭാഗ്യവുമുണ്ടാകും.

എല്ലാവരും എപ്പോഴും ആഗ്രഹിയ്ക്കുക ഭാഗ്യമുണ്ടാകാനാണ്. കാരണം ഭാഗ്യമാണ് ജീവിതത്തില്‍ നല്ലതു വരുത്തുക. ദുര്‍ഭാഗ്യം കളയാനും സൗഭാഗ്യം കൊണ്ടുവരാനും ഇതു സഹായിക്കും.

സൗഭാഗ്യം കൊണ്ടുവരാന്‍ ചില പ്രത്യേക വഴികളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ഏതു ദുര്‍ഭാഗ്യവും നീക്കി സൗഭാഗ്യം വരും, ഈ വഴി

സാധാരണ നാം കീ ചെയിനില്‍ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും കീ സൂക്ഷിയ്ക്കുന്നവരാണ്. എന്നാല്‍ കീ കൊണ്ടും സൗഭാഗ്യമുണ്ടാകും. മൂന്നു കീ ഒരുമിച്ച് കഴുത്തില്‍ ധരിയ്ക്കുന്നത്, അതായത് ചരടില്‍ മൂന്നു കീ ഒരുമിച്ചു കെട്ടിയിട്ടു ധരിയ്ക്കുന്നത് നല്ല ഭാഗ്യം കൊണ്ടു വരാന്‍ സഹായിക്കുമെന്നു വിശ്വാസമുണ്ട്. ചിലര്‍ താക്കോല്‍ കഴുത്തില്‍ ഇട്ടിരിയ്ക്കുന്നതിന്റെ കാരണം ഇതു കളയാതിരിയ്ക്കുക എന്നതു മാത്രമല്ല, ഇത് നല്ല ഭാഗ്യം കൊണ്ടുവരാനും സഹായിക്കും.

വീട്ടില്‍ ചന്ദനത്തിരി

വീട്ടില്‍ ചന്ദനത്തിരി

വീട്ടില്‍ ചന്ദനത്തിരി കത്തിച്ചു വയ്ക്കുന്നത് പൂജയോട് അനുബന്ധിച്ചുള്ള ചടങ്ങാണ്. ഇത് വീട്ടില്‍ സുഗന്ധമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നവരുമുണ്ടാകും. എന്നാല്‍ ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഇത് സൗഭാഗ്യം കൊണ്ടുവരാന്‍ ഏറെ നല്ലതാണെന്നു പറയും. നെയ്യ്, പൂക്കള്‍ എന്നിവ കൊണ്ടുണ്ടാക്കുന്ന സുഗന്ധ സാമഗ്രികള്‍ ദുര്‍ഭാഗ്യം നീക്കാന്‍ ഏറെ നല്ലതാണെന്നു പറയും. മുള കൊണ്ടുണ്ടാക്കിയ ചന്ദനത്തിരി പൂജാവേളയില്‍ ഉപയോഗിയ്ക്കുന്നത് ഏറെ ദോഷമാണ്. ചന്ദനത്തിരിയ്ക്കു പകരം ധൂപം പോലുള്ളവയോ സാമ്പ്രാണിയോ ഉപയോഗിയ്ക്കുന്നതാകും, ഏറെ നല്ലത്. കഴിവും ചന്ദനത്തിരി ഒഴിവാക്കുക.

പ്രാര്‍ത്ഥിയ്ക്കുന്നത്

പ്രാര്‍ത്ഥിയ്ക്കുന്നത്

പ്രാര്‍ത്ഥിയ്ക്കുന്നത് മനസു ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ്. ഭഗവാനു മുന്നില്‍ നടത്തിക്കിട്ടാനുള്ള കാര്യങ്ങളുടെ,ആഗ്രഹങ്ങളുടെ നീണ്ട ലിസ്റ്റുമായി നില്‍ക്കുന്നവരാണ് മിക്കവാറും പേര്‍. കാര്യസാധ്യത്തിനായി പ്രാര്‍ത്ഥനയെ കൂട്ടു പിടിയ്ക്കുന്നവര്‍. എന്നാല്‍ ആഗ്രഹങ്ങള്‍ പറയാതെ, കരുതാതെ ഭഗവാനു മുന്നില്‍ മനസു ശാന്തമാക്കി ഭഗവാനെ മാത്രം സ്മരിച്ചിരിയ്ക്കുക. മനസില്‍ ശാന്തി നേടാനുളള നല്ലൊരു വഴിയാണിത്. നിങ്ങളുടെ ജീവിതത്തില്‍ നടന്നിരിയ്ക്കുന്ന സംഭവങ്ങളെ കുറിച്ചു ചിന്തിയ്ക്കാം.

വഴിപാടോ

വഴിപാടോ

ഏതു പൂജയും വഴിപാടോ ദാനമോ നല്‍കാതെ പൂര്‍ത്തിയാകില്ലെന്നു വേണം, പറയാന്‍. ഇത് പാവങ്ങള്‍ക്കു നല്‍കുന്ന സഹായമായാലും മതി. ഇത് പുണ്യപ്രവൃത്തി മാത്രമല്ല, നിങ്ങളുടെ മനസിന് ശാന്തി, നല്ല ഭാഗ്യം, ഭഗവാന്റെ വരദാനം ലഭിയ്ക്കുന്ന ഒരു വഴി കൂടിയാണ്. ക്ഷേത്രങ്ങളില്‍ നിന്നിറങ്ങുമ്പോള്‍ പാവങ്ങള്‍ക്ക് എന്തെങ്കിലും നല്‍കുക.

നിലത്തു നിന്നും ഒരു നാണയം

നിലത്തു നിന്നും ഒരു നാണയം

നിലത്തു നിന്നും ഒരു നാണയം ലഭിയ്ക്കുന്നതും ഈ നാണയം ഇടതു പോക്കറ്റിലിടുന്നതും ഭാഗ്യമാണെന്നു വേണം, കരുതാന്‍. എന്നാല്‍ തല കീഴായി കിടക്കുന്ന നാണയം എടുക്കാതിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതുപോലെ നിങ്ങള്‍ക്ക് ചേഞ്ചായോ മറ്റോ കേടായ നാണയം ലഭിയ്ക്കുന്നത് കൂടുതല്‍ ഭാഗ്യമാണെന്നു കരുതുന്നു. ഇത്തരം നാണയം ചെലവാക്കരുത്. ഈ നാണയം ഇടതു പോക്കറ്റില്‍ ഇടുന്നതും കഴുത്തില്‍ മാലയിലോ മറ്റോ ധരിയ്ക്കുന്നതും ഏറെ ഭാഗ്യമാണ്.

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത്

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത്

ഓട്ടുപാത്രത്തില്‍ വെള്ളമെടുത്ത് കട്ടിലിനടിയില്‍ വയ്ക്കുന്നതും ഗുണം ചെയ്യും.ഇതു ദുര്‍ഭാഗ്യം അകലാനും ഭാഗ്യം കൊണ്ടുവരാനും സഹായിക്കുന്ന ഒന്നാണ്.

സില്‍വറിലുണ്ടാക്കിയ മീന്‍

സില്‍വറിലുണ്ടാക്കിയ മീന്‍

സില്‍വറിലുണ്ടാക്കിയ മീന്‍ തലയിണക്കടിയില്‍ വയ്ക്കുന്നതും ഗുണം നല്‍കുന്ന ഒന്നാണ്. സില്‍വര്‍ പാത്രത്തില്‍ വെള്ളം നിറച്ച് ഇതിടുന്നതും നല്ല ഭാഗ്യം വരുത്തും.

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച്

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച്

ഇരുമ്പു പാത്രത്തില്‍ വെള്ളം നിറച്ച് 21 ദിവസം കട്ടിലിനടിയില്‍ വയ്ക്കുന്നത് ദുര്‍ഭാഗ്യം മാറാന്‍ ഏറെ നല്ലതാണ്. ഇന്ദ്രനീലക്കല്ല് കട്ടിലിനടിയില്‍ വയ്ക്കുന്നതും ഏറെ നല്ലതാണ്.

English summary

Easy Ways To Attract Good Luck To Your Life

Easy Ways To Attract Good Luck To Your Life, Read more to know about,
X
Desktop Bottom Promotion