For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹശേഷം 5 ദിവസം നഗ്നയായി വധു, ആചാരങ്ങളിങ്ങനെ

|

ആചാരങ്ങളും വിശ്വാസങ്ങളും തന്നെയാണ് നമ്മളോരോരുത്തരേയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പല കാര്യങ്ങളും വിട്ടുകളയാന്‍ നമ്മളില്‍ പലരും തയ്യാറാവില്ല. അത്രക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടാവും ഓരോ വിശ്വാസങ്ങളും ആചാരങ്ങളും. ഇതെല്ലാം പലപ്പോഴും ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും.

ഇന്നും പലതും നമ്മള്‍ പിന്തുടര്‍ന്ന് പോരുന്നു. വിവാഹമായാലും ജനനമാണെങ്കിലും പിറന്നാള്‍ ആണെങ്കിലും അതെല്ലാം പല പല ആചാരങ്ങളിലൂടെയാണ് നമ്മള്‍ ആഘോഷിക്കുന്നത്. വിവാഹത്തിന് തന്നെ നമുക്കിടയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. ഇത്തരം ആചാരങ്ങള്‍ പലപ്പോഴും ജീവിത്തതില്‍ ഐശ്വര്യം കൊണ്ട് വരുന്നതിന് വേണ്ടിയുള്ളതാണ് എന്നതാണ് ഇത് ചെയ്യിക്കുന്നതിന് പലരും നിര്‍ബന്ധിതരാവുന്നത്.

ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?ഈ രാശിക്കാര്‍ക്ക് ശനിദോഷം മാറേണ്ട സമയമായോ?

നമ്മുടെ നാട്ടില്‍ മാത്രമല്ല മറ്റ് പല ദേശങ്ങളിലും രാജ്യങ്ങളിലും നിരവധി ആചാരങ്ങള്‍ ഇത്തരത്തില്‍ ഉണ്ട്. ഇത്തരം ആചാരങ്ങള്‍ പലതും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ് എന്നതാണ് സത്യം. കാരണം നമുക്ക് കേട്ടു കേള്‍വി പോലും ഇല്ലാത്ത പല കാര്യങ്ങളും ആയിരിക്കും ഇവര്‍ ആചാരങ്ങള്‍ എന്ന പേരില്‍ ചെയ്യുന്നത്. ചിലതെല്ലാം നമ്മള്‍ കേട്ടാല്‍ അയ്യേ എന്ന് പറയുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങള്‍ എന്താണ് എന്നും എന്തൊക്കെയെന്നും നോക്കാം. എന്നാല്‍ ഏറ്റവും കേമം ഇതെല്ലാം ഇന്ത്യയില്‍ തന്നെയാണ് നിലനില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

വിവാഹശേഷം അഞ്ച് ദിവസം നഗ്നയായി വധു

വിവാഹശേഷം അഞ്ച് ദിവസം നഗ്നയായി വധു

വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം നഗ്നയായി വധു നില്‍ക്കണം. ഹിമാചല്‍ പ്രദേശിലാണ് ഇത്തരമൊരു ആചാരമുള്ളത്. ഇന്നും ഇവിടുത്തെ ചില സ്ഥലങ്ങളില്‍ ഇത്തരമൊരു ആചാരം തുടര്‍ന്ന് പോരുന്നുണ്ട്. ഈ ദിവസങ്ങളില്‍ പങ്കാളിയുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ല. ശാരീരിക ബന്ധവും വധുവിന് നിഷേധിക്കപ്പെട്ടിരിക്കും. അഞ്ച് ദിവസത്തോളം ഇത്തരത്തില്‍ നിന്നാല്‍ അത് വധുവിന് ഭര്‍ത്താവിന്റെ വീട്ടില്‍ എങ്ങനേയും തരണം ചെയ്ത് പോവാം എന്നതിന്റെ അടയാളമാണ്.

 വരന്റെ കാല്‍ കഴുകി വെള്ളം കുടിക്കുന്നത്

വരന്റെ കാല്‍ കഴുകി വെള്ളം കുടിക്കുന്നത്

ഇപ്പോഴും ഇത്തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്നു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. വരന്റെ കാല്‍ പാലോ തേനോ ഉപയോഗിച്ച് വധുവിന്റെ അച്ഛന്‍ കഴുകുന്നു. എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷം ഈ പാല്‍ അല്ലെങ്കില്‍ തേന്‍ അത് വധു കുടിക്കണം. ഇതിനെ മധുപാര്‍ക്ക എന്നാണ് പറയുന്നത്. ഇത്തരം ചടങ്ങുകള്‍ ഇന്നും ഗുജറാത്തില പെല ഇടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം എന്നോ ഇല്ലാതാക്കേണ്ട ആചാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 അപകടം പിടിച്ച ആചാരം

അപകടം പിടിച്ച ആചാരം

ബീഹാറിലാണ് ഇത്തരത്തില്‍ ഒരു ആചാരം ഉള്ളത്. വിവാഹത്തിന് മുന്‍പാണ് ഇത്തരത്തില്‍ ഒരു ആചാരം ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. വിവാഹം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയുടെ തലയില്‍ ഒരു മണ്‍പാത്രം വെക്കുന്നു. ഇത് വെച്ച് കൊടുക്കുന്നത് ഭാവി അമ്മായി അമ്മയായിരിക്കും. ഇത് തലയില്‍ വെച്ച് കൊണ്ട് തന്നെ പെണ്‍കുട്ടി മുതിര്‍ന്നവരുടെ അനുഗ്രഹം തേടണം. പെണ്‍കുട്ടിക്ക് ഒരു കുടുംബം ബാലന്‍സ് ചെയ്ത് കൊണ്ട് പോവുന്നതിനുള്ള കഴിവുണ്ടോ എന്ന് തീരുമാനിക്കുന്നതാണ് ഈ ആചാരത്തിന് പിന്നിലുള്ള കാര്യം.

മനസ്സ് മാറ്റുന്നത്

മനസ്സ് മാറ്റുന്നത്

വിവാഹം ഉറപ്പിച്ച ശേഷം പലരും വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതൊരു ആചാരമായി കൊണ്ട് നടക്കുന്നവരാണ് ചില തമിഴ് ബ്രാഹ്മണ സമുദായം. വിവാഹത്തിന്റെ അവസാന നിമിഷത്തിലാണ് വരന്‍ പറയുന്നത് വിവാഹം വേണ്ടെന്ന്. എന്നാല്‍ വധുവിന്റെ സഹോദരന്‍ വരനെ പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിന് കൊണ്ട് വരണം. ഇതാണ് ഒരു ആചാരം.

വരന്റെ അമ്മ പങ്കെടുക്കാത്ത വിവാഹം

വരന്റെ അമ്മ പങ്കെടുക്കാത്ത വിവാഹം

വരന്റെ അമ്മ പങ്കെടുക്കാത്ത വിവാഹമാണ് മറ്റൊരു ആചാരം. നമ്മുടെ നാട്ടിലും ഇത്തരം ഒരു കാര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബംഗാളിലാണ് ഇത്തരത്തില്‍ ഒരു കാര്യം നിലനില്‍ക്കുന്നത്. വരന്റെ അമ്മക്ക് വിവാഹത്തിന് പങ്കെടുക്കുന്നതില്‍ വിലക്കുണ്ട്. ഇത് മകന് സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നതിന് വേണ്ടിയാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നതാണ് സത്യം.

ഒരു വല്ലാത്ത ആചാരം

ഒരു വല്ലാത്ത ആചാരം

വിവാഹ ശേഷമുള്ള ഈ ആചാരത്തെക്കുറിച്ച് നിങ്ങള്‍ കേട്ടാല്‍ അത് നിങ്ങളെ ഒന്നു കൂടി ചിന്തിപ്പിക്കും. കാരണം വിവാഹ ശേഷം വരന്‍ ഏകദേശം ഒരു വര്‍ഷത്തോളം വധുവിനെ ആരും കാണാത്ത സ്ഥലത്ത് താമസിപ്പിക്കുന്നു. ഈ സമയത്തെല്ലാം പുറമേ നിന്നുള്ള ആരുമായും വധുവിന് ബന്ധം പാടില്ല. ഒരു വര്‍ഷത്തിന് ശേഷം കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ഇവരുടെ വിവാഹത്തെ അംഗീകരിച്ചതായി പറയുന്നു. പിന്നീട് വളരെ വലിയ ആഘോഷങ്ങളോടെ വിവാഹം നടക്കുന്നു. ഇത്തരത്തില്‍ നിരവധി ആഘോഷങ്ങളും ആചാരങ്ങളും വിവാഹത്തെച്ചുറ്റിപ്പറ്റി ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ഇതെല്ലാം പലതും ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

English summary

bizarre marriage rituals followed in India

A bizarre ritual of women being left naked in a condition where they cannot talk openly with their partners as well.
Story first published: Friday, September 14, 2018, 11:09 [IST]
X
Desktop Bottom Promotion