For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കികി ചലഞ്ച്: മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷ

|

കികി ചലഞ്ച്, കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓടുന്ന കാറില്‍ നിന്നും ചാടിയിറങ്ങി കികി സോങ്ങിനനുസരിച്ച് ഡാന്‍സ് ചെയ്യുക. ചെയ്താല്‍ മാത്രം പോരാ മറ്റൊരാളെ ഇതിന് വെല്ലുവിളിക്കുകയും ണേം. ഇന്‍സ്റ്റാഗ്രാം ആണ് ഇതിന്റെ ഉറവിടം. ജൂണ്‍ 29-നാണ് ഇത്തരത്തില്‍ അപകടകരമായ ഒരു ചലഞ്ച് തുടക്കം കുറിച്ചത്. പാട്ടിനൊപ്പമുള്ള നൃത്തം മാത്രമായിരുന്നു ഇത്. എന്നാല്‍ പിന്നീട് ഇത് ഓടുന്ന കാറില്‍ നിന്നും ഇറങ്ങി നൃത്തം ചെയ്യുന്ന തലത്തിലേക്ക് വരെ എത്തി എന്നതാണ് സത്യം. ഇത്തരത്തില്‍ ചെയ്തതിനു പുറകില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

കാറിന് പുറത്തേക്ക് ചാടിയവരില്‍ നിരവധി പേരാണ് ഇതിന്റെ പ്രത്യാഘാതം ഇന്നും അനുഭവിക്കുന്നുണ്ട്. എന്നാല്‍ എത്ര കൊണ്ടാലും പഠിക്കാത്ത ചിലര്‍ ആവേശത്തിന്റെ പുറത്ത് വെല്ലുവിളി എറ്റെടുത്ത് കികി ചലഞ്ചുമായി മുന്നോട്ട് പോവുന്നവര്‍ ഉണ്ട്. തിരക്കുള്ള നഗരങ്ങളില്‍ പോലും നൃത്തം ചെയ്ത് മറ്റ് യാത്രക്കാര്‍ക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന 'സാഹസികരും' ചില്ലറയല്ല. ഇവരില്‍ പലരേയും പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്രയെല്ലാം വായിച്ചും അറിഞ്ഞും കേട്ടും വീണ്ടും ഇത്തരം പ്രതിസന്ധികളിലേക്ക് തലവെച്ച് കൊടുക്കുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ ഒരു യുവാവിന്റെ മരണത്തില്‍ നിന്നുള്ള അത്ഭുതാവഹമായ രക്ഷപ്പെടല്‍ കാണാം.

ഓടുന്ന കാറിലെ ചലഞ്ച്

ഓടുന്ന കാറിലെ ചലഞ്ച്

ഓടുന്ന കാറില്‍ നിന്നും ചാടിയിറങ്ങി സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഇത്തരമൊരു സാഹസത്തിന് ഈ യുവാവ് തയ്യാറായത്. ഭാഗ്യം കൊണ്ട് മാത്രമാണ് എതിരേ വന്ന കാറിനടിയില്‍ പെടാതെ ഇയാള്‍ക്ക് രക്ഷപ്പെടാനായത്.

ഫ്‌ളോറിഡയിലാണ് സംഭവം

ഫ്‌ളോറിഡയിലാണ് സംഭവം

ഫ്‌ളോറിഡയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഓടുന്ന കാറില്‍ നിന്ന് ചാടിയിറങ്ങി ഇന്‍ മൈ ഫീലിംങ്‌സ് ,കികി ചലഞ്ച് എന്ന് പറഞ്ഞ് കൊണ്ടാണ് ഇയാള്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.

റോഡില്‍ കൈ വിട്ട കളി

റോഡില്‍ കൈ വിട്ട കളി

ജെയ്‌ലന്‍ നോര്‍വുഡ് എന്നയാളാണ് ഭാഗ്യം കൊണ്ട് മാത്രം മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കികി സോങ്ങിനനുസരിച്ച് നൃത്തം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് എതിര്‍ ദിശയില്‍ കാര്‍ വന്നതും ഈ യുവാവിനെ ഇടിച്ചതും.

മരണഭയം

മരണഭയം

ഈ വീഡിയോ കണ്ട എല്ലാവരും വിചാരിച്ചത് ഇയാള്‍ മരണപ്പെട്ടു എന്ന് തന്നെയാണ്. കാറിന്റെ അടിഭാഗത്തേക്കാണ് ഇയാള്‍ പോയത്. നിലത്ത് കിടന്നിരുന്ന എണ്ണയില്‍ തട്ടിയാണ് ഇയാള്‍ വീഴാന്‍ പോയത്. ഈ സമയത്താണ് കാര്‍ വന്ന് ഇടിച്ചത്.

അത്ഭുതാവഹമായ രക്ഷപ്പെടല്‍

അത്ഭുതാവഹമായ രക്ഷപ്പെടല്‍

അത്ഭുതാവഹമായ രക്ഷപ്പെടല്‍ എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ പറയാം. കാരണം കാറിന്റെ അടിയില്‍ പെട്ടിട്ടും കാര്യമായി ഒന്നും ഇയാള്‍ക്ക് സംഭവിച്ചില്ല. കൈമുട്ടില്‍ ചെറിയ ചില പോറലുകള്‍ അല്ലാതെ.

ഭാഗ്യം കൊണ്ടുള്ള രക്ഷപ്പെടല്‍

ഭാഗ്യം കൊണ്ടുള്ള രക്ഷപ്പെടല്‍

ശരിക്കും ഭാഗ്യം കൊണ്ടുള്ള രക്ഷപ്പെടല്‍ തന്നെയാണ് ഇത്. വണ്ടിയിടിച്ചതിന്റെ ആഘാതത്തില്‍ നിന്ന് ഇയാള്‍ ഇനിയൊരിക്കലും ഇത്തരമൊരും മരണക്കളിക്ക് നില്‍ക്കില്ല എന്നത് തന്നെയായിരിക്കും ഏറ്റവും വലിയ ആശ്വാസം. സ്വന്തം ജീവന്‍ വെച്ച് ഒരു കളിക്ക് ആരും നില്‍ക്കില്ല എന്നത് തന്നെയാണ് കാര്യം. കാരണം ചില വെല്ലുവിളികള്‍ നമ്മുടെ ജീവിതം തന്നെ അട്ടിമറിക്കുന്നു.

English summary

accidents of kiki challenge

This guy seen in the video was lucky enough to be alive as the man got knocked down by a car when he was performing the Kiki Challenge.
Story first published: Friday, August 10, 2018, 17:02 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more