നഖത്തിന്റെ ആകൃതിയും നിങ്ങളുടെ ഭാഗ്യവും

Posted By:
Subscribe to Boldsky

നഖത്തിന്റെ ആകൃതി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നഖത്തിന്റെ ആകൃതി നോക്കിയും നിങ്ങളുടെ സ്വഭാവത്തേയും ഭാഗ്യത്തേയും വിലയിരുത്താന്‍ കഴിയും എന്നാണ് വിശ്വാസം. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ ആകൃതി നോക്കി സ്വഭാവവും ഭാഗ്യവും പറയുന്നത് സാധാരണമായ ഒരു കാര്യമല്ല. പലരുടേയും നഖത്തിന്റെ ആകൃതി പല തരത്തിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഭാഗ്യത്തിന്റെ കടാക്ഷവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.

ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും

വ്യക്തിത്വത്തെ നിയന്ത്രിക്കുന്നത് പോലെ തന്നെയാണ് പലപ്പോഴും ഭാഗ്യത്തിന്റെ കാര്യത്തിലും നഖത്തിന്റെ നിയന്ത്രണം. നഖം നോക്കി ആരോഗ്യം മാത്രമല്ല ഇനി ഭാഗ്യവും വിവരിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ നല്ലൊരു ജ്യോതിഷിക്കോ ഹസ്തരേഖാ ശാസ്ത്രത്തില്‍ കഴിവു തെളിയിച്ച വ്യക്തിക്കോ മാത്രമേ കഴിയുകയുള്ളൂ. നഖത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി അതിന്റെ ആകൃതി കൂടി നോക്കി നിങ്ങളുടെ ഭാഗ്യത്തെ വിലയിരുത്താന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

വട്ടത്തിലുള്ള നഖമെങ്കില്‍

വട്ടത്തിലുള്ള നഖമെങ്കില്‍

ഭാഗ്യവാനായിരിക്കും നിങ്ങള്‍ ഏത് കാര്യത്തിലും ഉയര്‍ന്ന ഭാവനയുള്ള ആളുമാകും നിങ്ങള്‍. ക്രിയാത്മകതയും അതീവശ്രദ്ധയുമുള്ള ആളാണെങ്കിലും ചുറ്റുപാടുകള്‍ നിങ്ങളെ വേഗത്തില്‍ ആശങ്കയിലാഴ്ത്തുകയും വേഗത്തില്‍ ചതിക്കപ്പെടുകയും ചെയ്യും. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് അല്പം മുന്‍കരുതല്‍ ആവശ്യമാണ്. ഇടത് വശത്തെ തലച്ചോര്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുമായി ഇടപെടുമ്പോള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ പ്രയാസം തോന്നുകയും വേര്‍പിരിയലില്‍ അവസാനിക്കുകയും ചെയ്യും.

 നീളത്തിലുള്ള നഖമാണെങ്കില്‍

നീളത്തിലുള്ള നഖമാണെങ്കില്‍

ബുദ്ധിസാമര്‍ത്ഥ്യം കൂടുതലായിരിക്കും നിങ്ങള്‍ക്ക്. നല്ല വാക്ചാതുരിയുള്ള ആളായിരിക്കും നിങ്ങള്‍. ഇതിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. അത് വഴി നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും, നേര്‍വഴിയില്‍ സഞ്ചരിക്കുന്ന ആളാണെന്നും ആളുകള്‍ കരുതും. എന്നാല്‍ പെട്ടന്ന് തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുകയും, വേഗത്തില്‍ സമചിത്തത നഷ്ടമാകുന്ന ആളുമാകും നിങ്ങള്‍. ഇക്കാരണത്താല്‍ തന്നെ സ്വയം ചില അതിരുകള്‍ വയ്ക്കുന്നത് നല്ലതാണ്.

കോണ്‍ ആകൃതിയുള്ള നഖം

കോണ്‍ ആകൃതിയുള്ള നഖം

നിങ്ങളൊരു സമാധാന പ്രേമിയും ഭാഗ്യാന്വേഷിയും, സന്തോഷചിത്തനുമായ ആളുമായിരിക്കും നിങ്ങള്‍. കാര്യങ്ങള്‍ സ്വന്തം രീതിയില്‍ ചെയ്യുന്നതാവും നിങ്ങളുടെ ശീലം. സാമൂഹികമായി ഏറെ ഇടപഴകുന്ന സ്വഭാവമുള്ള ഇത്തരത്തില്‍ പെട്ടവര്‍ ചുറ്റുപാടുകളില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആദ്യം മധ്യസ്ഥതയുമായെത്തുന്നവരായിരിക്കും.

കോണ്‍ ആകൃതി

കോണ്‍ ആകൃതി

നിരവധിയാളുകള്‍ നിങ്ങളുടെ വ്യക്തിത്വം ഇഷ്ടപ്പെടുമെങ്കിലും ചിലരെങ്കിലും നിങ്ങളൊരു ഗൗരവ സമീപനം ഇല്ലാത്തയാളാണെന്ന് കരുതുന്നുണ്ടാവും. അതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധ നല്‌കേണ്ടതുണ്ട്. മറ്റു തരക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാത്തരത്തില്‍ പെട്ടവരുമായും നല്ല ബന്ധം ഉണ്ടാക്കുന്നവരായിരിക്കും ഈ വിഭാഗക്കാര്‍.

ചതുരാൃകൃതിയുള്ള നഖം

ചതുരാൃകൃതിയുള്ള നഖം

നിങ്ങള്‍ ഗൗരവവും, കാര്‍ക്കശ്യവുമുള്ള ആളാണ്. സ്ഥിരോത്സാഹവും, തന്റേടവുമുള്ള ആളായിരിക്കും ചതുരാകൃതിയുള്ള നഖമുള്ളവര്‍. എങ്കിലും മറ്റുള്ളവരോട് ചേര്‍ന്നാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു. ഗൗരവമാര്‍ന്ന സമീപനം നല്ലതാണെങ്കിലും കടുംപിടുത്തവും, വഴക്കമില്ലായ്മയും വിലയേറിയ ഒരു രത്‌നത്തിലെ വിള്ളല്‍ പോലെ അനുഭവപ്പെടും. നിങ്ങളുടെ കാര്‍ക്കശ്യം കുറയ്ക്കുകയും കൂടുതല്‍ വിധേയത്വം കൊണ്ടുവരുകയും ചെയ്യുന്നത് ഗുണകരമാകും.

ത്രികോണാകൃതിയുള്ള നഖമുള്ളവര്‍

ത്രികോണാകൃതിയുള്ള നഖമുള്ളവര്‍

പെട്ടന്ന് പ്രതികരിക്കുന്ന ബുദ്ധിശാലി. പുതിയ ആശയങ്ങളുടെ ഉറവിടമായിരിക്കും നിങ്ങള്‍. മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത ചെറിയ വസ്തുതകള്‍ പോലും ഇത്തരക്കാര്‍ ശ്രദ്ധിക്കും. വിപരീതമായ കോണാകൃതിയുള്ള നഖങ്ങളുള്ളവര്‍ അല്പം വിഷമം പിടിച്ച സ്വഭാവക്കാരായിരിക്കും.

വളവില്ലാത്ത നഖങ്ങള്‍

വളവില്ലാത്ത നഖങ്ങള്‍

നേരെയുള്ള നഖങ്ങളുള്ളവര്‍ കൂടുതല്‍ വേഗത്തില്‍ പ്രതികരണ സ്വഭാവമുള്ളവരും ചുറ്റുപാടുമുള്ള വിവേകരഹിതരായ ആളുകളെ സഹിക്കാന്‍ കഴിവില്ലാത്തവരുമാണ്. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നവരുമായി പൊരുത്തപ്പെടാന്‍ ഇത്തരക്കാര്‍ക്ക് സാധിക്കില്ല.

അറ്റം കൂര്‍ത്ത നഖങ്ങളുള്ളവര്‍

അറ്റം കൂര്‍ത്ത നഖങ്ങളുള്ളവര്‍

വിശ്വസ്ഥരും സത്യന്ധരുമായ ആളുകളാവും ഇത്തരം നഖമുള്ളവര്‍. വ്യക്തമായ സങ്കല്പങ്ങളുള്ള ഇത്തരക്കാര്‍ ദയയും, ആത്മാര്‍ത്ഥതയുമുള്ളവരാകും. അങ്ങേയറ്റം മര്യാദയും നിഷ്‌കളങ്കത്വവുമുള്ള ഇവര്‍ക്ക് പക്ഷേ സഹിഷ്ണുത കുറവായിരിക്കും. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഇവര്‍ വേഗത്തില്‍ ദേഷ്യപ്പെടുന്നു. നിങ്ങള്‍ക്ക് ഇത്തരത്തില്‍ കോപം തോന്നിയാല്‍ അല്‍പസമയം മാറിനിന്ന് സമചിത്തത വീണ്ടെടുക്കുക.

 പരന്ന നഖങ്ങളുള്ളവര്‍

പരന്ന നഖങ്ങളുള്ളവര്‍

നിങ്ങള്‍ ആദര്‍ശവാദിയാണ്. കഠിനമായി ജോലി ചെയ്യാനും, ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും ശ്രമിക്കുന്ന ആളാണ് നിങ്ങള്‍. ഒരു കാര്യം ഇഷ്ടമല്ലെങ്കില്‍ പോലും ആദര്‍ശങ്ങള്‍ മുന്‍ നിര്‍ത്തി നിങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങളുമായി ചേര്‍ച്ചയില്ലാത്തവരുമായും ഏറെ ലാഘവത്വത്തോടെ പെരുമാറുന്നവരുമായും യോജിക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരുമായി ചേര്‍ന്ന് ജോലി ചെയ്യുന്നതില്‍ മികവ് വര്‍ദ്ധിപ്പിക്കാനാവും. സാമ്പത്തിക നേട്ടം ഇവര്‍ക്ക് വളരെയധികം സഹായിക്കുന്നു. പഠന കാര്യങ്ങളിലാണെങ്കില്‍ പോലും ഉയരത്തിലെത്താന്‍ സഹായിക്കുന്നു.

English summary

What Does Your Nail Shape Say About Your luck

What Does Your Nail Shape Say About You, read on to find out.
Story first published: Monday, October 30, 2017, 16:23 [IST]