ഇത്തരം പാടുകള്‍ ശരീരത്തിലുണ്ടോ, ചില സൂചനകളാണവ

Posted By:
Subscribe to Boldsky

പലരും ശ്രദ്ധിച്ചിട്ടുണ്ടാവും നമ്മുടെ ശരീരത്തില്‍ പെട്ടെന്ന് ചില മറുകുകളും കലകളും ഒക്കെ വരുന്നത്. എന്നാല്‍ ചിലത് ജന്മനാ തന്നെ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും. എന്നാല്‍ ചിലതാകട്ടെ ചില പ്രത്യേക കാലത്ത് രൂപം കൊള്ളുന്നവയായിരിക്കും. പാമ്പിനെ സ്വപ്‌നം കാണുന്നത് സമ്പന്നതയുടെ ലക്ഷണം

എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാവുന്ന ഇത്തരത്തിലുള്ള ഓരോ പാടുകള്‍ക്കും കലകള്‍ക്കും ഒക്കെ നമുക്ക് ചില മുന്നറിയിപ്പുകള്‍ നല്‍കാനാവും. ആരോഗ്യപരമായി നോക്കുകയാണെങ്കിലും ഇത്തരം കലകളെ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. മസില്‍ പെരുപ്പിക്കും അപകടം കാണിച്ച് തന്ന ജീവിതം

എന്താണ് ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം കലകളുടെ അര്‍ത്ഥം എന്ന് നോക്കാം. ഇതിന് ചിലപ്പോള്‍ ഒരാളുടെ വ്യക്തിത്വത്തെ വരെ വിലയിരുത്താന്‍ കഴിയും.

പുറകില്‍ കലകളുള്ളവര്‍

പുറകില്‍ കലകളുള്ളവര്‍

നിങ്ങളുടെ ശരീരത്തിന്റെ പുറക് വശത്തായി ഏറ്റവും മുകളില്‍ ഏതെങ്കിലും തരത്തിലുള്ള കലകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ വൈകാരിതക നിങ്ങളില്‍ കുറവാണ് എന്നാണത് സൂചിപ്പിക്കുന്നത്. എന്നാല്‍ പുറകില്‍ നടുവിലായി ആണ് പാടുകളെങ്കില്‍ തെറ്റിന് ജീവിത കാലം മുവുവന്‍ പശ്ചാത്തപിക്കുന്നവരാണ് നിങ്ങളെന്നാണ് സൂചന. താഴെയായാണ് മറുകെങ്കില്‍ അരക്ഷിതത്വ ബോധമുള്ള ജീവിതമായിരിക്കും നിങ്ങളുടേത് എന്നാണ് സൂചിപ്പിക്കുന്നത്.

 കഴുത്തിനു പുറകിലെ പാട്

കഴുത്തിനു പുറകിലെ പാട്

കഴുത്തിനു പുറകിലായി പാടുള്ളവരാണ് നിങ്ങളെങ്കില്‍ എടുത്ത് ചാടി തീരുമാനം എടുക്കുന്നയാളാണ് നിങ്ങള്‍ എന്നാണ് പറയുന്നത്. മാത്രമല്ല ഇത്തരം തീരുമാനങ്ങള്‍ നിങ്ങളേയും നിങ്ങളുടെ സുഹൃത്തിനേയും കുഴിയില്‍ ചാടിയ്ക്കുകയും ചെയ്യുന്നു.

 കഴുത്തിന് മുന്‍വശത്തായി പാടുകളെങ്കില്‍

കഴുത്തിന് മുന്‍വശത്തായി പാടുകളെങ്കില്‍

കഴുത്തിന് മുന്‍വശത്തായാണ് പാടുകളെങ്കില്‍ ഇത് ആരോഗ്യപരമായി നിങ്ങള്‍ ഫിറ്റ് അല്ലെന്നതിന്റെ സൂചനയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളോ തൈറോയ്ഡ് പ്രശ്‌നങ്ങളോ ആയിരിക്കും ഇതിലൂടെ സൂചിപ്പിക്കുന്നത്.

വയറ്റില്‍ പാടുകളെങ്കില്‍

വയറ്റില്‍ പാടുകളെങ്കില്‍

വയറ്റിലാണ് ഇത്തരത്തിലുള്ള പാടുകളെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം സ്ത്രീകളില്‍ ഗര്‍ഭപാത്രസംബന്ധമായ പ്രശ്‌നങ്ങളും പുരുഷനില്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങളും വരാനുള്ള സാധ്യത ഇത് ചൂണ്ടിക്കാണിയ്ക്കുന്നു.

 തുടകളിലാണെങ്കില്‍

തുടകളിലാണെങ്കില്‍

പാട് തുടകളിലാണെങ്കിലും ഇത് കഠിനാധ്വാനിയാണ് എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഏത് കാര്യത്തേയും തന്റെ തീവ്രമായ ആഗ്രഹം കൊണ്ട് വരുതിയിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു

മുട്ടിന് താഴെ

മുട്ടിന് താഴെ

മുട്ടിന് താഴെയുള്ള ഭാഗത്തായാണ് ഇത്തരത്തില്‍ കലകളും പാടും ഉള്ളതെങ്കില്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍ എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സമ്മര്‍ദ്ദം നിറഞ്ഞ ജീവിതമായിരിക്കും ഇവരുടേത്.

 കണ്ണിനു താഴെ പാടുകളെങ്കില്‍

കണ്ണിനു താഴെ പാടുകളെങ്കില്‍

കണ്ണിനു താഴെയാണ് ഇനി ഇത്തരത്തിലുള്ള പാടുകളെങ്കില്‍ ഡിപ്രഷന്‍ ആയിരിക്കും ഇവരുടെ മുഖമുദ്ര. മാത്രമല്ല ആത്മവിശ്വാസക്കുറവും ഏകാന്തതയും ഇവരെ വല്ലാതെ അലട്ടുകയും ചെയ്യും.

English summary

What Do Your Skin Patches Mean

If you are wondering whether your skin patch has any significance or not, then find out here, as we are about to reveal what exactly it means