സ്വപ്‌നം നല്‍കും ഈ സൂചനകള്‍

Posted By:
Subscribe to Boldsky

സ്വപ്‌നം കാണാത്തവര്‍ ചുരുങ്ങും. ദിവാസ്വപ്‌നങ്ങളുടെ കാര്യമല്ല, പറയുന്നത്. ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍. സ്വപ്‌നങ്ങള്‍ നല്ലതുണ്ടാകും, ചീത്തയുമുണ്ടാകും, ചില സ്വപ്‌നങ്ങള്‍ ഭയപ്പെടുത്തുന്നവയാകും. ചില സ്വപ്‌നങ്ങളാകട്ടെ, നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതുമാകും.

സ്വപ്‌നങ്ങള്‍ പലപ്പോഴും സംഭവിച്ചതോ സംഭവിയ്ക്കാന്‍ പോകുന്നതോ ആയ കാര്യങ്ങളുടെ സൂചനയാണെന്നു പറയാറുണ്ട്. സ്വപ്‌നങ്ങളുടെ അര്‍ത്ഥം വിലയിരുത്തുന്ന ചില പ്രത്യേക വിഭാഗങ്ങളുമുണ്ട്.

സ്വപ്‌നങ്ങള്‍ പല അര്‍ത്ഥങ്ങളും സൂചിപ്പിയ്ക്കുന്നു. ചിലതു നല്ലതും ചിലതും ചീത്തയും. ചില സ്വപ്‌നങ്ങള്‍ സൂചിപ്പിയ്ക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ

ഉറുമ്പുകള്‍ ഇഴയുന്നതായി

ഉറുമ്പുകള്‍ ഇഴയുന്നതായി

ശരീരത്തില്‍ ഉറുമ്പുകള്‍ ഇഴയുന്നതായി സ്വപ്‌നം കാണാറുണ്ടോ, ഇത് പിന്തുണയുടെ ലക്ഷണമാണ് സൂചിപ്പിയ്ക്കുന്നത്. കുടുംബവുമായി നിങ്ങള്‍ക്കുള്ള ബന്ധവും ഇതു തെളിയിക്കുന്നു.

ബോക്‌സുകള്‍

ബോക്‌സുകള്‍

ബോക്‌സുകള്‍, ഇവ അടഞ്ഞതാണെങ്കിലും തുറന്നതാണെങ്കിലും സ്വപ്‌നം കാണുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിരാശയും രഹസ്യവും ദുരൂഹതകളുമെല്ലാം വരുന്നതിന്റെ സൂചന നല്‍കുന്ന ഒന്നാണ്. നിങ്ങളുടെ ഉപബോധ മനസ് നിങ്ങള്‍ക്കെന്തെല്ലാമോ മുന്നറിയിപ്പുകള്‍ തരാന്‍ ശ്രമിയ്ക്കുകയാണ്.

പൂച്ചകള്‍ മഴ നനയുന്നതായി

പൂച്ചകള്‍ മഴ നനയുന്നതായി

പൂച്ചകള്‍ മഴ നനയുന്നതായി സ്വപ്‌നം കണ്ടാല്‍ ഇതിനര്‍ത്ഥം ആത്മീയതയുമായി നിങ്ങള്‍ക്കുള്ള ബന്ധമാണ്. ചുറ്റിനുമുള്ളവരുമായി ആഴത്തിലുള്ള ബന്ധത്തെയും ഇതു സൂചിപ്പിയ്ക്കുന്നു.

വീഴുന്നതായി

വീഴുന്നതായി

വീഴുന്നതായി സ്വപ്‌നം കാണുന്നത് ജീവിതത്തിലെ വീഴ്ചകളെ സൂചിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ടെന്‍ഷനും ദുഖങ്ങളും സ്വയംനിയന്ത്രണം നഷ്ടപ്പെടുന്നതുമെല്ലാം ഉയരത്തില്‍ നിന്നും വീഴുന്നതു സൂചിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ജോലിയിലെ വീഴ്ചകളും ഇതു സൂചനയായി നല്‍കുന്നു.

പച്ചപ്പു സ്വപ്‌നം കാണുന്നുവെങ്കില്‍

പച്ചപ്പു സ്വപ്‌നം കാണുന്നുവെങ്കില്‍

പച്ചപ്പു സ്വപ്‌നം കാണുന്നുവെങ്കില്‍ സ്‌നേഹത്തിനും സാന്ത്വനത്തിനുമായി കൊതിയ്ക്കുന്ന നിങ്ങളുടെ മനസു തന്നെയാണ് കാണിയ്ക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സന്തോഷവാനാണെന്നും പച്ചപ്പു സൂചന നല്‍കുന്നു.

മുടി വെട്ടുന്നതോ ചെറിയ മുടിയോ

മുടി വെട്ടുന്നതോ ചെറിയ മുടിയോ

മുടി വെട്ടുന്നതോ ചെറിയ മുടിയോ സ്വപ്‌നം കാണുന്നുവെങ്കില്‍ വിവാഹജീവിതത്തിലും ബന്ധത്തിലുമെല്ലാം നിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്. പങ്കാളിയുമായി ദാമ്പത്യത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനയാണിത്.

നഗ്നത

നഗ്നത

നഗ്നത സ്വപ്‌നം കാണുന്നത് ആത്മവിശ്വാസക്കുറവിന്റെയും മറ്റുള്ളവര്‍ പറയുന്നതു വിശ്വസിയ്ക്കുന്നതിന്റേയും ലക്ഷണമാണ്. സ്വയമേ ചിന്തിയ്ക്കാതെ മറ്റുള്ളവര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുന്ന സ്വഭാവം.

മണ്ണോ മണ്ണില്‍ കിടക്കുന്നതോ

മണ്ണോ മണ്ണില്‍ കിടക്കുന്നതോ

മണ്ണോ മണ്ണില്‍ കിടക്കുന്നതോ സ്വപനം കാണുന്നുവെങ്കില്‍ നിങ്ങളുടെ അസ്വസ്ഥതയാണ് അത് സൂചിപ്പിയ്ക്കുന്നത്. ഒരിടത്തും ഉറച്ചു നില്‍ക്കാത്ത, ഒരിടത്തു കുടുങ്ങിക്കിടക്കുന്ന അവസ്ഥയെന്നു പറയാം.

പല്ലു പോകുന്നതായി

പല്ലു പോകുന്നതായി

പല്ലു പോകുന്നതായി സ്വപ്‌നം കണ്ടാല്‍ നിങ്ങള്‍ പ്രായമാകുന്നതിനെ, ആരോഗ്യപ്രശ്‌നങ്ങളെ ഭയപ്പെടുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതേക്കുറിച്ചുള്ള ഭയാശങ്കകളാണ് കാണിയ്ക്കുന്നതെന്നു പറയാം. പ്രായമാകുന്നത് സ്വാഭാവിക കാര്യമായി മനസ് അംഗീകരിച്ചു കഴിഞ്ഞാല്‍, ഇക്കാര്യത്തില്‍ മനസ് റിലാക്‌സായിക്കഴിഞ്ഞാല്‍ ഇത്തരമൊരു സ്വപ്‌നമോ ഭയമോ ഉണ്ടാകില്ല.

English summary

What Do Your Dreams Indicate

What Do Your Dreams Indicate, Read more to know about
Story first published: Tuesday, October 31, 2017, 11:57 [IST]
Subscribe Newsletter