ഈ കുഞ്ഞിന്റെ കണ്ണില്‍ കണ്ണീരിനു പകരം രക്തം

Posted By:
Subscribe to Boldsky

കരയുമ്പോള്‍ നമ്മുടെയെല്ലാം കണ്ണില്‍ നിന്ന് വരുന്നത് കണ്ണു നീരാണ്. എന്നാല്‍ ഒരു നാലു വയസ്സുകാരന്റെ സ്ഥിതി നേരെ മറിച്ചാണ്. ഈ കുഞ്ഞ് കരയുമ്പോള്‍ കണ്ണീരിനു പകരം വരുന്നത് രക്തമാണ്. വിശ്വാസമാകുന്നില്ലേ. എന്നാല്‍ സത്യമതാണ്. എല്ലാ തവണയും ഈ കുഞ്ഞിന്റെ കണ്ണില്‍ നിന്നും രക്തം വരുന്നത് സ്ഥിരമാണ്. പൊക്കിള്‍ പുറത്തേയ്ക്കു തള്ളിയാണോ, എങ്കില്‍.....

ആസ്സാമിലെ സാഗര്‍ ഡോര്‍ജ് എന്ന നാല് വയസ്സുകാരനാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഈ അവസ്ഥ കാണുമ്പോള്‍ നമുക്ക് കിട്ടാത്ത പലതിനേയും കുറിച്ച് ചിന്തിച്ച് വിഷമിയ്ക്കുന്നവര്‍ക്ക് ഒന്നു കൂടി മാറ്റിചിന്തിയ്ക്കാം. എങ്കിലും തന്റെ രോഗത്തെ ധീരമായി നേരിട്ട ഈ നാല് വയസ്സുകാരന്റെ ജീവിതത്തിലേക്ക്.... പെണ്ണിനോടുള്ള ക്രൂരത, ജനനേന്ദ്രിയ അംഗവിഛേദം

ഇതിന്റെ കാരണം

ഇതിന്റെ കാരണം

ബൈലാറ്ററല്‍ പ്രോപ്‌റ്റോസിസ് എന്നാണ് ഈ അസുഖത്തിന്റെ പേര്. ഒരു തരത്തില്‍ പറഞ്ഞാല്‍ രക്താര്‍ബുദം. കാലങ്ങളായി ഈ കുട്ടിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.

വൈറലായ കഥ

വൈറലായ കഥ

സോഷ്യല്‍ മീഡിയകളില്‍ വളരെ പ്രാധാന്യത്തോടെ തന്നെയായിരുന്നു ഈ നാല് വയസ്സുകാരന്റെ ജീവിതം എത്തിയതും. പിന്നീട് സര്‍ക്കാര്‍ ഇടപെടലോടെ തന്നെ കുട്ടിയെ ബാംഗ്ലൂരില്‍ വിദഗ്ധ ചികിത്സക്കായി എത്തിച്ചു.

ക്യാന്‍സര്‍ കണ്ണിന്

ക്യാന്‍സര്‍ കണ്ണിന്

മസുന്ദാര്‍ ഷാ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരാണ് ലുക്കീമിയയാണ് കുട്ടിയെ ബാധിച്ചിരിയ്ക്കുന്നതെന്ന് കണ്ടെത്തിയത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ അത് കുട്ടിയുടെ കാഴ്ചയേയും ബാധിയ്ക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ചികിത്സയ്ക്ക് തയ്യാറെടുത്തു

ചികിത്സയ്ക്ക് തയ്യാറെടുത്തു

ദിവസം കഴിയുന്തോറും കണ്ണിന് നീര് വെയ്ക്കുകയും രക്തം വരുന്നതിന്റെ അളവ് വര്‍ദ്ധിയ്ക്കുകയും ചെയ്തു. അഞ്ച് മാസത്തെ ചികിത്സയാണ് കുട്ടിയ്ക്ക് വേണ്ടി വന്നത്. പൂര്‍ണമായും രോഗമുക്തനാവാന്‍.

 ബോണ്‍ മാരോ ചികിത്സ

ബോണ്‍ മാരോ ചികിത്സ

ബോണ്‍മാരോ ചികിത്സ നടത്തുകയും ചെയ്തു. സാഗറിന് സ്വന്തം സഹോദരി തന്നെ ബോണ്‍മാരോ ദാനം ചെയ്തു. ബോണ്‍മാരോ പരസ്പരം ചേര്‍ച്ചയിലേക്ക് സാധാരണഗതിയില്‍ 30% സാധ്യത മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ശാസ്ത്രചരിത്രത്തില്‍ അപൂര്‍വ്വമായ ചേര്‍ച്ചയെന്നാണ് വിദഗ്ധര്‍ പിന്നീട് ഇതിനെക്കുറിച്ച് പറഞ്ഞത്.

പൂര്‍ണമായും സുഖം പ്രാപിച്ചു

പൂര്‍ണമായും സുഖം പ്രാപിച്ചു

എന്നാല്‍ ചികിത്സയ്ക്ക് ശേഷം പൂര്‍ണമായും സുഖം പ്രാപിച്ചിരിയ്ക്കുകയാണ് സാഗര്‍. ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷം സാഗര്‍ വീട്ടിലേക്ക് വീണ്ടും.

all images source

English summary

This Kid Had A Rare Disease Of Bleeding Eyes

This is one of the most bizarre conditions in which a young boy from Assam suffered from a rare condition of his eyes that used to bleed.