സ്ത്രീസ്വകാര്യഭാഗങ്ങള്‍; പുരുഷനറിയേണ്ടത്‌

Posted By: Lekhaka
Subscribe to Boldsky

തന്‍റെ ഇണയുടെ ശ്രദ്ധ ആകര്‍ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അറിയുവാന്‍ നിങ്ങള്‍ക്ക് അതിയായ ആഗ്രഹം ഉണ്ടാകാം. എന്നാല്‍ നിങ്ങളുടെ പ്രേമം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണം എന്നുണ്ടെങ്കില്‍ അവളുടെ ശരീരത്തെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നിങ്ങളാണ് അവളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ നിറവേറ്റേണ്ടത്.

നിങ്ങള്‍ തമ്മില്‍ പങ്കിടുന്ന മധുരതരമായ നിമിഷങ്ങളെക്കുറിച്ച് അവള്‍ എന്നും ഓര്‍ത്തിരിക്കണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? നിങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാകുകയാണെങ്കില്‍ പരസ്പരം സംതൃപ്തിപ്പെടുത്തുവാന്‍ സാധിച്ചില്ല എന്നുള്ള കുറ്റബോധവും വേണ്ട. ഇതിനായി, സ്ത്രീയുടെ ആരോഗ്യത്തെ കുറിച്ച് പുരുഷന്‍ ബോധവാനായിരിക്കണം.

സ്ത്രീയുടെ സ്വകാര്യഭാഗം എപ്പോഴും വിടര്‍ന്നിരിക്കുകയില്ല

സ്ത്രീയുടെ സ്വകാര്യഭാഗം എപ്പോഴും വിടര്‍ന്നിരിക്കുകയില്ല

റബ്ബര്‍ ബാന്‍ഡിന്‍റെ കാര്യം പോലെയാണ് ഇത്. സ്ത്രീയുടെ സ്വാകാര്യ ഭാഗം വിടര്‍ന്നു വരും. എന്നാല്‍ അത് പഴയ രൂപത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

 ഉത്തേജിപ്പിക്കപ്പെടാന്‍ സമയമെടുക്കും

ഉത്തേജിപ്പിക്കപ്പെടാന്‍ സമയമെടുക്കും

നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ, പുരുഷന്മാരെ പോലെ കവിളില്‍ ഒരു ചുംബനം കൊടുത്താല്‍ പോലും എളുപ്പത്തില്‍ ഉത്തേജിതരാവുന്ന പ്രക്രുതക്കാരല്ല സ്ത്രീകള്‍. സ്ത്രീകളെ തീവ്ര വികാരപരവശമാക്കുവാന്‍ വളരെ ക്ഷമയോടെ, ശരിയായ നീക്കങ്ങളിലൂടെ പരിശ്രമിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

 വരണ്ടിരിക്കുകയാണെങ്കില്‍ അത് ശരിയായ സമയമല്ല

വരണ്ടിരിക്കുകയാണെങ്കില്‍ അത് ശരിയായ സമയമല്ല

ബന്ധപ്പെടുന്നതിന് മുന്‍പ് സ്ത്രീ ഉത്തേജിതയായിരിക്കണം. തിടുക്കത്തില്‍ ചെയ്യുന്നതിന് പകരം വളരെ സാവധാനത്തില്‍ ബാഹ്യകേളികളിലൂടെ അവളെ ഉത്തെജിപ്പിക്കണം

 സ്വകാര്യ ഭാഗം പല സ്ത്രീകള്‍ക്കും പല തരത്തില്‍

സ്വകാര്യ ഭാഗം പല സ്ത്രീകള്‍ക്കും പല തരത്തില്‍

ശരീരത്തിന്‍റെ നിറം, രൂപം, ഗന്ധം എന്നിവയെല്ലാം പല സ്ത്രീകള്‍ക്കും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെയാണ് സ്വകാര്യ ഭാഗത്തിന്‍റെ കാര്യവും. അതിനാല്‍, അശ്ലീല ചിത്രങ്ങളിലെ സ്ത്രീകളില്‍ നിന്ന് വ്യത്യസ്തമാണ് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കാണുന്നതെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല.

 എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കരൂത്

എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കരൂത്

ലൈംഗീക ബന്ധപ്പെടല്‍ കൊണ്ട് മാത്രം എപ്പോഴും സ്ത്രീക്ക് ലൈംഗീകസുഖം നല്‍കുവാന്‍ സാധിക്കുകയില്ല. അവളുടെ ശരീരഭാഗങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ പ്രേമകേളികളില്‍ ഉള്‍പ്പെടുത്തണം. അതിനാലാണ് അവര്‍ പറയുന്നത് അഞ്ച് മിനിറ്റുകള്‍ കൊണ്ട് ഇത് തീര്‍ക്കരുത് എന്ന്.

 ആര്‍ത്തവം സ്തനത്തിന്‍റെ വലിപ്പത്തെ ബാധിക്കുന്നു

ആര്‍ത്തവം സ്തനത്തിന്‍റെ വലിപ്പത്തെ ബാധിക്കുന്നു

ആര്‍ത്തവ സമയത്ത് സ്ത്രീയുടെ സ്തനങ്ങള്‍ക്ക് വീക്കം സംഭവിക്കുന്നു. ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ ബന്ധപ്പെടുന്നില്ലെങ്കിലും ബാഹ്യകേളികള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ ഈ കാര്യം മനസ്സില്‍ വച്ച് അതിനനുസരിച്ച് പെരുമാറേണ്ടതാണ്.

 ജി-സ്പോട്ടിനെ കുറിച്ചുള്ള അനുമാനം

ജി-സ്പോട്ടിനെ കുറിച്ചുള്ള അനുമാനം

ജി സ്പോട്ട് യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്നുള്ളത് വിദഗ്ദ്ധരുടെ ഇടയില്‍ തന്നെ തര്‍ക്കവിഷയമായ കാര്യമാണ്. എന്നിരുന്നാലും ചില ഗവേഷകര്‍ പറയുന്നത് പ്രകാരം ജി സ്പോട്ട് എന്നത് യോനീച്ഛദത്തില്‍ നിന്നുള്ള നാഡികളുടെ കൂട്ടിചേര്‍ത്ത ഭാഗമാണ്. എന്നാല്‍ ചിലര്‍ കരുതുന്നത് അത് ബന്ധപ്പെടാന്‍ സഹായിക്കുന്ന ഘര്‍ഷണം നല്‍കുന്ന ഗ്രന്ഥിയാണ് എന്നാണ്.

 സ്വകാര്യ ഭാഗത്തെ ഗന്ധത്തിന്‍റെ മാറ്റങ്ങള്‍

സ്വകാര്യ ഭാഗത്തെ ഗന്ധത്തിന്‍റെ മാറ്റങ്ങള്‍

അത് നല്ലതോ മോശമോ ആകാം, ആ ഭാഗത്തെ ഗന്ധം മാറിക്കൊണ്ടേയിരിക്കും. മോശം ഗന്ധം സൂചിപ്പിക്കുന്നത് സ്വകാര്യ ഭാഗത്ത് അണുബാധയുണ്ട് എന്നാണ്. ഇത് അനുഭവപ്പെട്ടാല്‍ പങ്കാളിയോട് പറയുവാന്‍ മടിക്കരുത്. അത് അവള്‍ക്ക് സ്വകാര്യ ഭാഗം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുവാനും ആവശ്യമെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കാണുവാനും പ്രേരണയേകുന്നു.

സ്വകാര്യ ഭാഗത്തെ നനവ്‌

സ്വകാര്യ ഭാഗത്തെ നനവ്‌

സ്വകാര്യ ഭാഗത്ത് നനവുണ്ടെങ്കില്‍ അതിനര്‍ത്ഥം സ്ത്രീ ഉത്തേജിതയായി എന്ന് മാത്രം അല്ല. അവള്‍ ആരോഗ്യപരമായി വളരെ നല്ല സ്ഥിതിയില്‍ ആണെന്നും കൂടി അത് വ്യക്തമാക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Things Men Never Knew About Women's Private Parts

    If you both are satisfied no one has to carry the guilt that they were unable. Also, you must be aware of woman's health.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more